2013, ഏപ്രിൽ 23, ചൊവ്വാഴ്ച

കേരളത്തിന്റെ വെള്ളം വില്‍ക്കാന്‍ സമ്മതിക്കില്ല


കേരളത്തിന്റെ വെള്ളം വില്‍ക്കാന്‍ സമ്മതിക്കില്ല



കേരളത്തിന്റെ വെള്ളം വില്‍ക്കാന്‍ സമ്മതിക്കില്ല: സോളിഡാരിറ്റി


കോഴിക്കോട്: നല്ല മഴയും നിരവധി പുഴകളുമുള്ള കേരളത്തില്‍ 

കുടിവെള്ളം വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച്വി

തരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിച്ചു കൊടുക്കില്ലെന്ന് 

സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.ഐ.നൗഷാദ് 

പ്രസ്താവനയില്‍ പറഞ്ഞു. സ്വാഭാവിക ജല സ്രോതസ്സുകളുടെ 

ഇല്ലാതാവലായിരിക്കും ഇതിന്റെ അനിവാര്യ ഫലം. 

ഈതകര്‍ച്ചക്കുവേണ്ടിയാണ് ഗവണ്‍മെന്റ് ഇസ്രായേല്‍ കമ്പനികളെ 

അടക്കം ക്ഷണിച്ചുവരുത്തുന്നത്. ഇത് അനുവദിച്ച് കൊടുക്കില്ലെന്നും 

അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിലെ

പൊതുജലവിതരണസംവിധാനചുമതല ഇസ്രായില്‍ കമ്പനിക്ക് 

നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി 

തിരുവനന്തപുരത്ത് പ്രകടനം നടത്തി. സോളിഡാരിറ്റി ജില്ലാ 

പ്രസിഡന്റ് അമീര്‍ കണ്ടല്‍, ഷറഫുദ്ദീന്‍, സൈഫുദ്ദീന്‍ എന്നിവര്‍ 

സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം ആരിഫ്,,ബിലാല്‍,അമീര്‍ 

ഹംസ,ഹല്ലാജ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.


അഭിപ്രായങ്ങളൊന്നുമില്ല: