2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

എന്തുകൊണ്ട് ചാരക്കേസ് മാത്രം..?



ഐയെസ്സാറൊ ചാരക്കേസ് വെറും കെട്ടുകഥയെന്ന സി ബി ഐ കണ്ടെത്തലിനെ തുടര്‍ന്ന്‍ ചാരക്കേസിലെ കുറ്റാരോപിതനായിരുന്ന നംബി നാരായണനോട് കേരളം മാപ്പ് പറഞ്ഞു. കേരളത്തിലെ അഭ്യന്തര വകുപ്പും അന്നത്തെ കോണ്‍ഗ്രസ് നേതാക്കളും തന്റ പിതാവിനോടും മാപ്പ് പറയേണ്ടിയിരുന്നെന്ന്‍ കെ. കരുണാകന്റ മകന്‍ മുരളി ആവശ്യപ്പെടുകയും ചെയ്തു.

നംബി നാരായണനും കേരളത്തിന്റ പ്രിയപ്പെട്ട ലീഡറുമൊക്കെ ഇല്ലാത്ത ചാരക്കഥയാല്‍ വല്ലാതെ കൊല്ലാകൊല ചെയ്യപ്പെട്ടവര്‍ തന്നെ തീര്‍ച്ചയായും ഇവരോടൊക്കെ തുറന്ന വേദിയില്‍ വെച്ച് നാം മാപ്പ് പറയുക തന്നെവേണം.

എന്നാല്‍ ഇന്ത്യയില്‍ പോലീസിന്റ കെട്ടു കഥകളും കെടുകാര്യസ്തതയും കാരണമായി കുറ്റാരോപിതാരാവുകയും അഴികളില്‍ കുടുങ്ങുകയും ഒടുവില്‍ വിചാരണ കോടതികള്‍ തെറ്റുകാരല്ലെന്ന്‍ കണ്ട് നിരുപാധികം വിട്ടയക്കുകയും ച്യ്തിട്ടുള്ള പതിനായിരക്കണക്കിന് നിരപരാധികള്‍ വേറെയുമുണ്ട്. കോടതികള്‍ കുറ്റ വിമുക്തരാക്കിയിട്ടും സമൂഹത്തിന് മുന്നില്‍ മാനം നഷ്ടപ്പെട്ടവരായി തല താഴ്ത്തി നടക്കേണ്ടിവരുന്ന ഇവരോടൊക്കെ ആര് മാപ്പ് പറ്യും?

ചെയ്ത തെറ്റെന്തെന്ന്‍ പോലുമറിയാതെ പത്ത് വര്‍ഷത്തോളം സ്വാതന്ത്ര്യ വായു നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയേണ്ടിവന്ന അബ്ദുനാസര്‍ മഅദനി, തനിക്കാരോടും പരാധിയിയില്ലന്ന്‍ വിനീതമായി പറഞ്ഞ് പുതു ജീവിതത്തിലേക്ക് പ്രവേശിക്കവെ വീണ്ടും അദ്ധേഹത്തെ കാരാഗൃഹത്തില്‍ തള്ളിയിരിക്കുന്നു. മഅദനിയുടെ കുറ്റമെന്താണെന്ന്‍ അദ്ധേഹത്തെയൊ അദ്ധേഹത്തിന്റ കുടുംബത്തെയോ ബൊധ്യപ്പെടുത്താന്‍ ഇതുവരെ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല!

കുറ്റാരോപിതരായി പിടിക്കപ്പെടുകയും മാധ്യമങ്ങളില്‍ ഫോട്ടോ പ്രസിദ്ധീകരിച്ച് മാനം കെടുത്തപ്പെടുകയും ചെയ്യുന്ന യുവാക്കള്‍ ഒരു സമുദായത്തിലോ ജാതിയിലോ മാത്രമുള്ളവരല്ല. ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്ക് ഇങ്ങിനെ അന്യേഷണ ഉദ്ധ്യോഗസ്തരുടെ അനാസ്ത അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ ന്യൂന പക്ഷ സമുദായാംഗങ്ങളായിരിക്കും ഇതില്‍ ഭൂരിപക്ഷമെന്നു  മാത്രം.

സമീപകാലത്തെ ചില മുന്‍ പോലീസുകാരുടെ ഏറ്റുപറച്ചില്‍ സത്യമാണെങ്കില്‍ ഈച്ചര വാര്യരുടെയും നക്സല്‍ വര്‍ഗീസിന്റയും കുടുമ്പങ്ങളോട് മാപ്പ് പറയാനും ഒരു തുറന്ന വേദി നാം ഉടനെ ഒരുക്കേണ്ടിയിരിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: