2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഹദീസ് നിഷേദി കളുടെ ഫിത്നകള്‍ നടപ്പിലാക്കാന്‍ 

അവര്‍ നടപ്പിലാക്കുന്ന കുതത്രങ്ങള്‍ 

1 ഹദീസിനെ കുറിച്ചു സംശയം ജനിപ്പിക്കുവാനായി പാശ്ചാത്യ 

രാജ്യങ്ങളിലെ ഓറി യന്ടലിസ് റ്റു പണ്ഡിതന്മാര്‍ പ്രയോഗിക്കുന്ന 

അടവുകളില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ച് കൊണ്ട് അവയെ 

വിശദീകരിച്ചും വിപുലീകരിച്ച്ചും മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ 

പ്രചരിപ്പിക്കുക; അതുവഴി,ഖുര്‍ ആന്‍ ഒഴികെ പിന്‍പറ്റെണ്ടാതായ 

മറ്റൊന്നും പ്രവാചകനില്‍ നിന്ന് സമുദായത്തിന് ലഭിച്ചിട്ടില്ലെന്ന് 

പാമര ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക 



2 കുറ്റം കണ്ടെത്തുക എന്നാ ഏക ഉദ്ദേശത്തോടെ ഹദീസ് 

സമാഹാരങ്ങള്‍ ചിക്കി പരതി ,ഹദീസ് ഗ്രന്ഥങ്ങളില്‍ നിറയെ 

പരിഹാസവും ലജ്ജയുമുളവാക്കുന്ന കാര്യങ്ങലാണെന്ന 

ധാരനയുണ്ടാക്കുന്ന സംഗതികള്‍ എടുത്തു പുറത്തിടുക.എന്നിട്ട് 

ഇസ്ലാമിനെ ഈ നാണക്കേടില്‍ നിന്ന് കരകയറ്റണ മെങ്കില്‍ 

ഇതുപോലുള്ള അസംബന്ധ രചനകളെ കടലില്‍ മുക്കി കളയണമെന്ന് 

മുറവിളി കൂട്ടുകയും ചെയ്യുക.


3 ഖുര്‍ആനെ ജനങ്ങള്‍ക്ക്‌ എത്തിച്ചു കൊടുക്കുക എന്ന ഒരേ ഒരു 

ചുമതല മാത്രം നിര്‍വഹിക്കാനുള്ള കേവലം തപാലാപ്പീസായി 

പ്രവാചകത്വത്തെ ചിത്രീകരിക്കുക 

4 ഖുര്‍ ആനെ മാത്രം ഇസ്ലാമിക നിയമങ്ങളുടെ സ്രോതസ്സായി 

ഗണിച്ചു സുന്നത്തിനെ ഇസ്ലാമിന്റെ നിയമ വ്യവസ്ഥക്ക് പുറത്തു 

നിര്‍ത്തുക 



5 സമുദായത്തിലെ ഫുഖഹാക്കള്‍ ,മുഹദ്ധിസുകള്‍,മുഫസ്സിര്‍കള്‍ 

ഭാഷാ വിദഗ്ധര്‍ ,എന്നിവരൊന്നും പരിഗണനീയരല്ലെന്നു വരുത്തി 

തീര്‍ത്ത്‌,മുസ്ലീംകള്‍ ഖുര്‍ ആന്‍ പഠിച്ചു മനസ്സിലാക്കാന്‍ വേണ്ടി 

അവരെ അവലംബിക്കുന്നത് തടയുക .



6 പുതിയ ഒരു ഭാഷ ചമച്ചുണ്ടാക്കി ഖുര്‍ ആന്റെ മുഴുവന്‍ 

സാങ്കേതിക പദങ്ങളുടെയും അര്‍ഥം മാറ്റി മറിക്കുകയും 

ലോകത്തിലെ അറബി ഭാഷാ ഞാനമുള്ള ആര്‍ക്കും 

മനസ്സിലാക്കാനാവാത്ത അര്‍ഥം ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്‌ 

നല്‍കുകയും ചെയ്യുക.(ഖുര്‍ ആന്‍ സൂക്തങ്ങള്‍ സ്വര ചിഹ്നങ്ങള്‍ 

ഒഴിവാക്കി മുന്നില്‍ വെച്ചു കൊടുത്താല്‍ തെറ്റ് കൂടാതെ 

വായിക്കാന്‍ പോലും കഴിയാത്തവരാണ് ഈ മാന്യന്‍ മാരെങ്കിലും 

,ഇപ്പോള്‍ അറബികള്‍ക്ക് പോലും അറബി അറിയുകയില്ലെന്നും 

അതുകൊണ്ട് ഖുര്‍ ആന്‍ സൂക്തങ്ങള്‍ക്ക്‌ തങ്ങള്‍ നല്‍കുന്ന അര്‍ഥം 

ഏതെങ്കിലും അറബിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് 

അയാളുടെ കഴിവ് കേടു കൊണ്ടാണെന്നും വരെ ഇവര്‍ 

വാദിക്കും.)


അഭിപ്രായങ്ങളൊന്നുമില്ല: