2012, ഒക്‌ടോബർ 28, ഞായറാഴ്‌ച



മുസ്ലിമിനെ സമുദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് തൊഗാഡിയ

തൃപ്രയാര്‍ (തൃശൂര്‍): മുസ്ലിമിനെ സമുദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും സമുദ്രം ഹിന്ദുമത്സ്യത്തൊഴിലാളികളുടേതാണെന്നും വി.എച്ച്.പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്‍റ് ഡോ. പ്രവീണ്‍ തൊഗാഡിയ. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാനസമ്മേളനം തൃപ്രയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോമാംസം ഭക്ഷിക്കുന്ന മുസ്ലിമിന് സമുദ്രത്തിലേക്ക് പ്രവേശനമില്ല. ഗുജറാത്തിലെ കച്ചില്‍നിന്ന് കേരളം വഴി ബംഗാള്‍ വരെ സമുദ്രം ഹിന്ദുവിന്‍േറതാണ്. മുസ്ലിമിന്‍െറ കൈയില്‍നിന്ന് ഇത് യുദ്ധം ചെയ്തായാലും തിരിച്ചുപിടിക്കണം. ഇത് കേരളത്തിലും തുടങ്ങണം. നൂറുകോടി ഹിന്ദുക്കളുടെ പിന്തുണ ഇതിനുണ്ടാകും.
ഹിന്ദുവിന്‍െറ അധികാരം തിരിച്ചുപിടിക്കാന്‍ പ്രത്യേകസാമ്പത്തിക പാക്കേജ് നിയമം മൂലം നടപ്പാക്കണം. ഈ പാക്കേജ് നടപ്പാക്കിയാല്‍ എല്ലാ രംഗത്തും ഹിന്ദുമത്സ്യത്തൊഴിലാളികള്‍ക്ക് ഉന്നതിയുണ്ടാകും.
ഹിന്ദുവിന്‍െറ ഭരണം ദല്‍ഹിയിലും കേരളത്തിലും വന്നാല്‍ മാത്രമെ മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കൂ. ഹിന്ദുക്കള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ഭിന്നിക്കരുത്. നമ്പൂതിരിയുടെയും നായരുടെയും പട്ടികജാതിക്കാരന്‍െറയും ഈഴവന്‍െറയും പൂര്‍വികന്‍ ഒന്നാണ്. ഇത് ആധുനികശാസ്ത്രം തെളിയിച്ചതാണ്. അതിനാല്‍ നൂറുകോടി ഹിന്ദുക്കള്‍ ഒന്നാകണമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കണമെന്നും തൊഗാഡിയ പറഞ്ഞു. സ്വാഗതസംഘം രക്ഷാധികാരി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് എന്‍.പി. രാധാകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. സീമാജാഗരണ്‍ അഖിലഭാരതീയ സഹസംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള സുദര്‍ശനന്‍, ഭാരവാഹികളായ കെ.ജി. രാധാകൃഷ്ണന്‍, കെ. പ്രദീപ്കമാര്‍, കെ. രജനീഷ് ബാബു, സുനിത പ്രശാന്ത്, ഒ.എന്‍. ഉണ്ണി, പി. പീതാംബരന്‍, കെ. പുരുഷോത്തമന്‍, എം.കെ. പ്രദീപ്, ഡോ. വിഷ്ണു ഭാരതീയസ്വാമി എന്നിവര്‍ പങ്കെടുത്തു. കെ.വി. ശ്രീനിവാസന്‍ സ്വാഗതവും പ്രമീള സുദര്‍ശനന്‍ നന്ദിയും പറഞ്ഞു.
നാട്ടിക സെന്‍ററില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് സംസ്ഥാന പ്രസിഡന്‍റ് എന്‍.പി. രാധാകൃഷ്ണന്‍, കെ. രജനീഷ് ബാബു, ഒ.എന്‍. ഉണ്ണികൃഷ്ണന്‍, സി. ശ്രീനിവാസന്‍, കെ.ജി. രാധാകൃഷ്ണന്‍, പ്രമീള സുദര്‍ശനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശ്രീരാമക്ഷേത്രത്തിന്‍െറ പടിഞ്ഞാറെനടയില്‍ പ്രത്യേകം സജ്ജമാക്കിയ റളവത്ത് ശങ്കരനാരായണന്‍ നഗറിലാണ് പൊതുസമ്മേളനം നടന്നത്.ഞായറാഴ്ച രാവിലെ ഒമ്പതിന് തൃപ്രയാര്‍ പത്മപ്രഭാ ഓഡിറ്റോറിയത്തില്‍ പ്രതിനിധിസമ്മേളനം നടക്കും. കവി രമേശന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല: