2011, നവംബർ 1, ചൊവ്വാഴ്ച


ജീവിതം മുഴുവന്‍ ഇബാദത്താക്കി മാറ്റുക എന്നത്

എന്‍.വി സക്കരിയ: ജീവിതം മുഴുവന്‍ ഇബാദത്താക്കി മാറ്റുക എന്നത് മനുഷ്യ പ്രകൃതിയോട് യോജിക്കാത്ത കാര്യമാണ്. അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവര്‍ മനുഷ്യരല്ല, മലക്കുകളാണ്.....പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളാരും ജീവിതം മുഴുവന്‍ ഇബാദത്താക്കി മാറ്റല്‍ നിര്‍ബന്ധമാണെന്ന് സൂറ: അദ്ദാരിയാത്തിലെ 56-ാം വചനത്തില്‍ നിന്ന് ഗ്രഹിച്ചിട്ടില്ല. ജീവിതം മുഴുവന്‍ ഇബാദത്താക്കി മാറ്റുക എന്നത് അപ്രായോഗികവും അസംഭവ്യവുമായ ഉട്ട്യോപ്യന്‍ സിദ്ധാന്തമാണ്. പ്രവാചകന്മാര്‍ക്കുപോലും അതിന് സാ
ധിച്ചിട്ടില്ല. (ഫെയ്സ് റ്റു ഫെയ്സ്. പേജ്:204)

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി: ജീവിതം മുഴുവന്‍ ഇബാദത്താക്കാന്‍ വേണ്ടിമാത്രമാണ് അല്ലാഹു ജിന്നിനേയും മനുഷ്യനേയും സൃഷ്ടിച്ചതെങ്കില്‍ അവര്‍ക്ക് അങ്ങനെ ആക്കാതിരിക്കാന്‍ കഴിയുമോ?. അഥവാ ഇബാദത്ത് ചെയîാതിരിക്കാനുള്ള സ്വാതന്ത്യ്രം ലഭിക്കുമോ?. ജീവിതം മുഴുവന്‍ ഇബാദത്ത്ചെയ്യാന്‍ ബാധ്യസ്ഥരായ മലക്കുക്കുളെപ്പോലെത്തന്നെയാണോ മനുഷ്യരുടെ അവസ്ഥയും?. (ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം. പേജ്:86)
മറ്റൊരിക്കല്‍ അദ്ദേഹം തന്നെ എഴുതി: 'സത്യവിശ്വാസിയുടെ ജീവിതം മുഴുവന്‍ ഇബാദത്തായി പരിണമിക്കുമെന്നോ, വിശ്വാസി ജീവിതമാക ഇബാദത്താക്കാന്‍ ബാധ്യസ്ഥനാണെന്നോ അല്ലാഹുവും റസൂലും പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആനിലെ 51:56 വചനത്തില്‍ നിന്ന് ചിലര്‍ തെറ്റായി ഗ്രഹിച്ച ആശയം മാത്രമാണത്.....പ്രവാചകന്മാരല്ലാത്ത വിശ്വാസികളില്‍നിന്നെല്ലാം പാപങ്ങള്‍ സംഭവിക്കാമെന്ന് ഹദീസുകളില്‍നിന്ന് വ്യക്തമായിട്ടുള്ളതിനാല്‍ ജീവിതം മുഴുവന്‍ ബാദത്താക്കിയവരായിരിക്കണം സത്യവിശ്വാസികള്‍
എന്ന വീക്ഷണത്തിന് പ്രസക്തിയില്ല. ചെയ്യാനും ചെയ്യാതിരിക്കാനും അല്ലാഹു സ്വാതന്ത്യ്രം നല്‍കിയിട്ടുള്ള ഹലാലായ പ്രവര്‍ത്തനങ്ങളും ഇബാദത്തിന്റെ വകുപ്പില്‍ പെടുകയില്ല. തെളിവില്ലാത്ത അമിതോക്തികള്‍ ഒഴിവാക്കുകയാണ് ഇസ്ലാമിക പ്രതിബദ്ധതയുള്ളവര്‍ ചെയേîണ്ടത്' (മതം രാഷ്ട്രീയം ഇസ്ലാഹീ പ്രസ്ഥാ
നം. പേജ്: 69,70)
ഒരു ചോദ്യത്തിനുത്തരമായി 'ശബാബി'ല്‍ 'മുസ്ലിം' എഴുതുന്നു: ജീവിതം മുഴുവന്‍ ഇബാദത്താകുന്നു എന്നത് അല്ലാഹു പറഞ്ഞതാണോ?. റസൂല്‍(സ) പറഞ്ഞതാണോ?. അത് രണ്ടുമല്ലെങ്കില്‍ മുസ്ലിമിന് അത് സ്വീകരിക്കാന്‍ ബാധ്യതയില്ല. കച്ചവടം ചെയîല്‍ ഇബാദത്ത്, കച്ചവടം ചെയîാതിരിക്കല്‍ ഇബാദത്ത്, കൃഷി ചെയîല്‍ ഇബാദത്ത്, കൃഷി ചെയîാതിരിക്കല്‍ ഇബാദത്ത് -അങ്ങനെ ഇബാദത്തിന്റെ നേര്‍വിപരീതവും ഇബാദത്തായിത്തീരുന്ന അവസ്ഥ ശരാശരി ബുദ്ധിയുള്ളവര്‍ക്ക് അചിന്ത്യമാണ്.(ശബാബ്
വാരിക. ആഗസ്ത്:25, 1996)

അഭിപ്രായങ്ങളൊന്നുമില്ല: