2011, നവംബർ 8, ചൊവ്വാഴ്ച

തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം പങ്കെടുക്കാമോ?


യഥാര്‍ത്ഥ സലഫി വീക്ഷണ പ്രകാരം ഇസ്തിഗാസ നടത്തുന്നവര്‍ കാഫിറുകളാണ് .കേരളത്തിലെ സുന്നികള്‍ ഇസ്തിഗാസയെ ന്യായീകരികുന്നവരുമാണ്.ശൈഖ് ഇബ്നുബാസിന്റെ " വിശ്വാസ വ്യതിചലനങ്ങളും രക്ഷാമാര്‍ഗങ്ങളും " എന്ന പുസ്തകത്തില്‍ പറയുന്നു ; " അള്ളാഹു അല്ലാത്തവരോട് പ്രാര്തിക്കുകയോ ഇസ്തിഗാസ നടത്തുകയോ ചെയ്‌താല്‍ അവന്‍ മനസാ -വാചാ-കര്‍മണാ കാഫിരായി. (ഉദ്ധരണം ;ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും .പേജ് 54 )
സലഫികളുടെ പണ്ഡിത സമിതിക്ക് നല്‍കപെട്ട ഒരു ചോദ്യവും അതിനുള്ള മറുപടിയും നോകുക.
ചോദ്യം; തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം പങ്കെടുക്കാമോ?
  ഉത്തരം; കാഫിറുകള്‍ക്ക്  മുസ്ലിംകള്‍ മുസ്ലിംകള്‍ വോട്ടു ചെയ്യാവതല്ല .അതുമൂലം അവര്‍ക്ക് അന്തസ്സും പ്രതാപവുമുണ്ടാവുകയും മുസ്ലിംകളുടെ മേല്‍ അവര്‍ക്ക് മാര്‍ഗം തുറന്നു കിട്ടുകയും ചെയ്യുന്നു." ഫത്വ നമ്പര്‍ :7796(ഉദ്ധരണം :ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും .പേജ് 64 ) 
ചോദ്യം:1) സലഫി വീക്ഷണപ്രകാരം ഇസ്തിഗാസ നടത്തുന്ന സുന്നികള്‍ക്ക് വോട്ടു ചെയ്യാന്‍ പാടില്ലെന്നിരിക്കെ ,ഇത് പറയാന്‍ കേരള സലഫികള്‍ ധൈര്യം കാണിക്കാത്തത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്പില്‍ ആദര്‍ശം പണയം വെച്ച്ചതുകൊണ്ടാണോ?
  ചോദ്യം:2) കാഫിരുകള്‍ക്ക് വോട്ടു ചെയ്യാന്‍ പോലും സലഫി വീക്ഷണ പ്രകാരം പാടില്ലെങ്കില്‍ ,കാഫിറുകള്‍ നേതാക്കളായ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്ന മുജാഹിടുകളെ കുറിച്ച് എന്ത് പറയുന്നു?

അഭിപ്രായങ്ങളൊന്നുമില്ല: