2011, നവംബർ 3, വ്യാഴാഴ്‌ച

ഇബാദത്തിനു അര്‍ഥം 
സൂറത്ത് യാസീന്‍ 60 ആം ആയത്തിന്റെ വ്യാഖ്യാനത്തില്‍ KNM പുറത്തിറക്കിയ അമാനി മൌലവിയുടെ തഫ്സീറില്‍ നിന്നും

تَعْبُدُوا الشَّيْطَانَ (പിശാചിനെ ആരാധിക്കുക) എന്നു ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശ്യം അവനെ അനുസരിക്കുക എന്നാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ പറയുന്നത് "

ഉമര്‍ മൌലവി എഴുതി "ഇബാദത്തിനു അനുസരണം, അടിമത്തം, ആരാധന, ഇങ്ങനെ മൂന്നര്‍ത്ഥം ഉണ്ടെന്നു പറഞ്ഞത് ഏറ്റവും വലിയ വിവരക്കേടാണ്. ആ മൂന്നര്‍ത്ഥവും തൌഹീദില്‍ പരിഗണിക്കണമെന്ന് പറഞ്ഞത് ഭയങ്കര വിവരക്കേടാണ്. അറബിയും അറിഞ്ഞു കൂടാ. ഇസ്ലാമിന്റെ തൌഹീദും അറിഞ്ഞു കൂടാ. (സല്സബീല്‍, 1996 നവംബര്‍ 20 , പേജ് 5 ,6 ) 

ആര്‍ക്കാണ് അറബിയും തൌഹീദും അറിഞ്ഞൂടാത്തതു? മുജാഹിദ് പണ്ഡിത സംഘടന KJU പ്രസിഡന്റ്‌ ആയിരുന്ന ഉമര്‍ മൌലവിക്കോ, അമാനി മൌലവിക്കോ, പൂര്‍വ മുഫസ്സിരുകല്‍ക്കോ ജമാഅത്തെ ഇസ്ലാമിക്കോ ?

ഉമര്‍ മൌലവി എഴുതി " ഇബാദത്തിനു അനുസരണം എന്നു അര്‍ഥം വെക്കല്‍ ശരിയാകുമോയെന്നു ഞാന്‍ പരിശോധിക്കാന്‍ തുടങ്ങി, വളരെയധികം പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്തു, വളരെയധികം ഗ്രന്ഥങ്ങള്‍ പരിശോധിച്ചു. സര്‍വ്വാന്ഗീകൃതമായ ലിസാനുല്‍ അറബ് എന്ന മഹാ ഡിക്ഷനറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഉമറാബാദില്‍ പോയി അതും നോക്കി. അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപ്പെട്ടു. അനുസരണം എന്നു ഇബാദത്തിനു അര്‍ഥം വെക്കാന്‍ പറ്റുകയില്ല (സല്സബീല്‍, മെയ്‌ 20 , 1996 , പേജ് 6 ,7 ) 

ലിസാനുല്‍ അറബ് എന്ന മഹാ ഡിക്ഷനറി വായിച്ചിട്ട് മനസ്സിലായില്ല എന്നു വെക്കാം, പക്ഷെ മലയാളത്തിലുള്ള അമാനി മൌലവിയുടെ തഫ്സീര്‍ എങ്കിലും വായിക്കാമായിരുന്നു, വളരെയധികം പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്യുന്നതിന് പകരം അമാനി മൌലവിയോടു ഏതൊക്കെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആണ് ഇബാദത്തിനു അനുസരണം എന്നു അര്‍ഥം കൊടുത്തത് എന്നു ചോദിക്കാമായിരുന്നു, എങ്കില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ഈ ഗതികേട് വരില്ലായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല: