2011, നവംബർ 3, വ്യാഴാഴ്‌ച

വിപ്ളവത്തിന്‍െറ ലക്ഷ്യം ഞങ്ങള്‍ നിറവേറ്റും
വിപ്ളവത്തിന്‍െറ ലക്ഷ്യം ഞങ്ങള്‍ നിറവേറ്റും. സ്വതന്ത്രവും വികസ്വരവും ഐശ്വര്യസമൃദ്ധവുമായ ഒരു രാഷ്ട്രം. അല്ലാഹുവിന്‍െറയും പ്രവാചകന്‍െറയും അവകാശങ്ങള്‍, കുഞ്ഞുങ്ങളുടെയും സ്ത്രീപുരുഷന്മാരുടെയും മതവിശ്വാസികളുടെയും മതേതരരുടെയും അവകാശങ്ങള്‍ പുലരുന്ന ഒരു രാജ്യം -അതാണ് ഞങ്ങളുടെ സ്വപ്നം’. വാക്കിലല്ല, പ്രയോഗത്തില്‍തന്നെ ബഹുസ്വരത മാനിച്ച് രണ്ടുകക്ഷികളെ കൂട്ടി മുന്നണി രൂപവത്കരിച്ചാണ് പുതിയ ഗവണ്‍മെന്‍റിന്് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. സ്വതന്ത്ര ജനാധിപത്യരാഷ്ട്രത്തിനൊരു ഭരണഘടന രൂപവത്കരിച്ച് തദടിസ്ഥാനത്തിലൊരു തെരഞ്ഞെടുപ്പ് നടത്തി രാജ്യത്ത് സുസ്ഥിര ജനാധിപത്യസംവിധാനത്തിന് തുടക്കം കുറിക്കാനുള്ള യോഗമാണ് ആദ്യവിജയത്തിലൂടെ ഗനൂശിയുടെ ചുമലില്‍ വന്നുപെട്ടിരിക്കുന്നത്.
ഹമാസ് നയിച്ച ഗസ്സയുടെ അനുഭവം മുന്നിലിരിക്കെ, പഴയ ഇസ്ലാംപേടിക്കാര്‍ ഒന്നായി കഴുകദൃഷ്ടിയൂന്നിയിരിക്കെ, മതേതരകക്ഷികളോടു തോള്‍ചേര്‍ന്ന് ഒരു ഭരണഘടന എങ്ങനെ വരും എന്ന കൗതുകത്തിലാണ് എല്ലാവരും. അപ്പോഴും എന്നും വിസ്മയം സൃഷ്ടിക്കാന്‍പോന്ന സ്വന്തം ആദര്‍ശാടിത്തറകളുടെ ബലത്തില്‍ റാശിദ് ഗനൂശി പ്രത്യാശയിലാണ്; ഒപ്പം തുനീഷ്യയെയും മനുഷ്യാവകാശങ്ങളെയും സ്നേഹിക്കുന്നവരും.

ഒരിക്കല്‍ അല്‍ജീരിയയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദുചെയ്യാന്‍ സ്വേച്ഛാധിപതികള്‍ക്ക് പിന്തുണ നല്‍കിയവര്‍ക്കാണ് ഈ മനംമാറ്റം. ജനഹിതത്തെ മാനിക്കാതിരിക്കാനാവില്ളെന്ന്, യൂറോപ്പിലേക്ക് സംക്രമിക്കുന്ന അറബ്വസന്തത്തിന്‍െറ വര്‍ത്തമാനം പടിഞ്ഞാറിനെ തെര്യപ്പെടുത്തുന്നുണ്ടാവണം. അതുകൊണ്ടാണ് സയ്യിദ് ഖുതുബ്, സയ്യിദ് മൗദൂദി തുടങ്ങിയ ആധുനിക ഇസ്ലാമിക നവോത്ഥാനശില്‍പികളുടെ ശിഷ്യനാണെന്ന് തുറന്നുപറഞ്ഞുകൊണ്ടുതന്നെ ഗനൂശിക്കും പാര്‍ട്ടിക്കും പടിഞ്ഞാറ് മിതവാദ വിശേഷണം ചാര്‍ത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: