2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

എമര്‍ജിങ് കേരളയിലെ ചതിക്കുഴികള്‍ക്കെതിരെ സോളിഡാരിറ്റി പ്രക്ഷോഭം സംഘടിപ്പിക്കുന്നു

കോഴിക്കോട്: കേരളത്തിന്റെ പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പദ്ധതികള്‍ ഒളിച്ചുകടത്തുന്ന ചതിക്കുഴികളാണ് എമര്‍ജിങ് കേരളയിലെ പല പദ്ധതികളും. തോട്ടം മേഖലയിലെ ഭൂമി അഞ്ച് ശതമാനം ടൂറിസത്തിന് ഉപയോഗിക്കാനും നെല്‍വയല്‍ നികത്തല്‍ ഭേദഗതി ചെയ്തുമുള്ള തീരുമാനങ്ങളെടുത്തത് എമര്‍ജിങ് കേരളയിലൂടെ കേരളത്തിലെ ഭൂമി കുത്തകള്‍ക്ക് വില്‍ക്കാന്
‍വേണ്ടിയാണന്ന് ബോധ്യപ്പെട്ടിരിക്കുന്നു. കാലാവധി കഴിഞ്ഞ പാട്ടഭൂമികള്‍ സ്വകാര്യവക്തികള്‍ക്ക് കൈമാറാനുള്ള നീക്കങ്ങളും എമര്‍ജിങ് കേരളയിലെ പദ്ധതികളിലുണ്ട്. ദൂരൂഹതകള്‍ നിറഞ്ഞ പദ്ധതികള്‍ക്കെതിരെ യു.ഡി.എഫ് എം.എല്‍.എമാര്‍ തന്നെ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ എമര്‍ജിങ് കേരള പുനപരിശോധിക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെടുന്നു. കേരളത്തിന്റെ സവിശേഷമായ പരിസ്ഥിതി സംരക്ഷണത്തിനും ഭൂമി അന്യായമായി കുത്തകകളുടെ ഉടമസ്ഥാവ

കാശത്തിലേക്ക് പോകുന്നതിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കാനും സോളിഡാരിറ്റി തീരുമാനിച്ചിരിക്കുന്നു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി ഐക്യം മുന്‍നിര്‍ത്തി കേരളത്തില്‍ സാമുദായിക ധ്രൂവീകരണവും വര്‍ഗീയമായ പ്രചാരണവും നടക്കുന്നത് അപകടകരമാണ്. സാമൂഹിക നീതി നിഷേധിക്കപ്പെടുന്നുവെന്ന് വിശ്വസിക്കുന്ന സാമുദായിക സംഘടനകള്‍ ഐക്യപ്പെടുകയും അര്‍ഹമായ അവകാശങ്ങള്‍ക്ക് വേണ്ടി ഒന്നിക്കുന്നതും നല്ലതുതന്നെ. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നടക്കുന്ന വര്‍ഗീയ-സങ്കുചിത വിവാദങ്ങള്‍ക്കപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കപ്പെടുന്നത് ആര്‍ക്കാണെന്നും എങ്ങിനെയാണെന്നുമുള്ള സക്രിയമായ ചര്‍ച്ചകളും അന്വേഷണങ്ങളുമാണ് വേണ്ടത്. കേരളത്തിലെ തൊഴില്‍ മേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍- വിദ്യാര്‍ഥി അനുപാതങ്ങള്‍, അധികാര സംവിധാനങ്ങളുടെ പ്രയോജനം സിദ്ധിക്കുന്ന ജനവിഭാഗങ്ങള്‍ ഏതാണെന്നുമുള്ള വസ്തുനിഷ്ഠമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അക്കാദമിസ്റ്റുകളും മാധ്യമ പ്രവര്‍ത്തകരും തയ്യാറാകണം. അതല്ലാതെ ഭൂരിപക്ഷ പ്രീണനം, ന്യൂനപക്ഷ പ്രീണനം തുടങ്ങി അര്‍ഥരഹിതമായ വിവാദങ്ങളിലൂടെ കേരളത്തിലെ സാമൂഹിക ജീവിതത്തെ അപകടപ്പെടുത്തുന്ന നീക്കങ്ങളെ ഒറ്റപ്പെടുത്തണമെന്നും സോളിഡാരിറ്റി ആവശ്യപ്പെടുന്നു.




അഭിപ്രായങ്ങളൊന്നുമില്ല: