2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക 
https://www.facebook.com/photo.php?v=661935333818076

തടവറയില്‍ നിന്നും ഉപ്പ ശഹീദായ മകള്‍ക് എഴുതിയ ...
കുറിപ്പ് ..

____________________________________

ഒന്ന് വായിച്ചാല്‍ പോര .......പിന്നെയും പിന്നെയും വായിക്കണം ......
-------------------------------------------------

എന്റെ പ്രിയപ്പെട്ട മകളും വഴികാട്ടിയുമായ അസ്‍മാ ബെല്‍താജിക്ക്,
ഞാന്‍ നിന്നോട് യാത്ര പറയുന്നില്ല. നാളെ വീണ്ടും കാണാം എന്നു മാത്രം പറയട്ടെ.
ചങ്ങലകള്‍ക്കും മര്‍ദ്ദകഭരണകൂടത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ കലഹിച്ച്, സ്വാതന്ത്ര്യത്തെ സ്നേഹിച്ച് തലയുയര്‍ത്തിപ്പിടിച്ച് തന്നെയാണ് നീ ജീവിച്ചത്. സംസ്കാരങ്ങളുടെ ഇടയില്‍ സ്വന്തം സ്ഥാനം തേടുന്ന ഈ രാജ്യത്തെ പുനര്‍ നിര്‍മിക്കാന്‍ പുതിയ ചക്രവാളങ്ങള്‍ തേടിയ നിശബ്ദയായ അവധൂതയായിരുന്നു നീ.
നിന്റ പ്രായക്കാര്‍ പൊതുവെ താല്‍പര്യം കാണിക്കുന്ന കാര്യങ്ങളിലൊന്നും നീ തെല്ലും താല്‍പര്യം കാണിച്ചില്ല. പരമ്പരാഗതമായ പഠന രീതികള്‍ക്ക് നിന്റെ തൃഷ്ണയെ ശമിപ്പിക്കാന്‍ പരിമിതികളുണ്ടായിരുന്നെങ്കിലും നീ എപ്പോഴും ക്ലാസില്‍ ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു.
ക്ഷണികമായ ഈ ജീവിതത്തില്‍ നിന്റെ വിലപ്പെട്ട സാമീപ്യമനുഭവിച്ച് കൊതിതീര്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല.തീ പിടിച്ച തിരക്കുകള്‍ നിന്നോടൊത്തു സമയം ചെലവഴിക്കാന്‍ എനിക്ക് പലപ്പോഴും തടസ്സമായി. അവസാനമായി റാബിയ ചത്വരത്തില്‍ വെച്ചു് “നമ്മുടെ കൂടെയാവുമ്പോഴും ഉപ്പ തിരക്കില്‍ തന്നെയാണെന്ന് ” നീ പരാതി പറഞ്ഞു. അതിന് മറുപടിയായി ഞാന്‍ നിന്നോട് പറഞ്ഞു. “നമുക്ക് ഒരുമിച്ചിരിക്കാന്‍‌ ഈ ജിവിതം പോരെന്ന് തോന്നുന്നു. സ്വര്‍ഗത്തില്‍ ഒരുമിച്ചാവണമെന്ന് സര്‍വശക്തനോട് ഞാന്‍ പ്രാര്‍ഥിക്കാം.”
രക്തസാക്ഷിത്വത്തിന് 2 ദിവസം മുമ്പ് നിന്നെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. വെളുത്ത വിവാഹ വസ്ത്രം ധരിച്ച നീ അതീവ സുന്ദരിയായിരുന്നു. നീ എന്റെ അടുത്തു വന്നപ്പോള്‍ ഞാന്‍ ചോദിച്ചു “മോളെ, ഇന്ന് നിന്റെ കല്യാണ രാവാണോ. ” “കല്യാണം ഉച്ചക്കാണ്, വൈകീട്ടല്ല. ” മറുപടിയായി നീ പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് നീ കൊല്ലപ്പെട്ടെന്ന് അവരെന്നെ അറീയിച്ചപ്പോള്‍ നിന്റെ ആത്മാവിനെ രക്തസാക്ഷിയായി സര്‍വശക്തന്‍ സ്വീകരിച്ചുവെന്ന് ഞാനറിഞ്ഞു. നമ്മള്‍ നേര്‍മാര്‍ഗത്തിലും ശത്രുക്കള്‍ മാര്‍ഗഭ്രംശം സംഭവിച്ചവരാണുമെന്ന എന്റെ ഉറച്ച വിശ്വാസത്തെ നീ ഊട്ടിയുറപ്പിച്ചു.
നിന്നെ അവസാനമായൊന്നു കാണാന്‍, നിന്റെ നെറ്റിയില്‍ ഒരു മുത്തം നല്‍കാന്‍, നിന്റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍,അന്ത്യയാത്രയില്‍ മീസാന്‍ കല്ലുവരെ നിന്റെ കൂടെ വരാന്‍ സാധിച്ചില്ലെന്നത് ഉപ്പയെ കുത്തി നോവിക്കുന്നു. സര്‍വശക്തനെ സാക്ഷി നിര്‍ത്തി ഞാന്‍ നിന്നോട് പറയട്ടെ.
മോളെ,അന്യായമായ തടങ്കലിലിരിക്കുന്ന എന്റെ ജീവന്റെ കാര്യത്തില്‍ എനിക്ക് തെല്ലും ഭയമില്ല. പക്ഷെ വിപ്ലവം പൂര്‍ത്തീകരിക്കാനും നമ്മുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും നീ നിന്റെ ആത്മാവ് ബലി ദാനമായി
നല്‍കിയ സന്ദേശം മറ്റുള്ളവര്‍ക്ക് പകരാനും ഞാന്‍ ആശിക്കുന്നു.
മര്‍ദ്ദകരായ ഭരണാധികാരികള്‍ക്ക് നേരെ തലയുയര്‍ത്തിപ്പിടിച്ച് തന്നെയാണ് നിന്റെ ആത്മാവ് ഔന്നത്യം പ്രാപിച്ചത്. കണ്ണും മൂക്കുമില്ലാത്ത വെടിയുണ്ടകള്‍ നിന്റെ നെഞ്ച് തകര്‍ത്തു. ചാഞ്ചല്യം തെല്ലുമേശാത്ത എത്ര വിശുദ്ധമായ ആത്മാവാണ് നിന്റേത്.
നീ നിന്റെ രക്ഷിതാവിനോട് വിശ്വസ്ത പാലിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്.നമ്മളില്‍ നിന്ന് അവന്‍ നിന്നെ രക്താസാക്ഷിത്വം നല്‍കി അനുഗ്രഹിച്ചുവെന്നും.
അവസാനം,പൊന്നുമോളേ....
യാത്ര ചോദിക്കുന്നില്ലെങ്കിലും വിട
പ്രവാചക തിരുമേനിയോടൊപ്പവും അവിടത്തെ അനുചരന്‍മാര്‍ക്കൊപ്പവും സ്വര്‍ഗത്തില്‍ നമ്മള്‍ ഉടന്‍ തന്നെ കണ്ടുമുട്ടും. അവിടെ വെച്ച് കൊതിതീരെ നമുക്ക് ഒരുമിച്ചിരിക്കാം;നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ