2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

അട്ടിമറിയെ പിന്തുണച്ച ശൈഖുല്‍ അസ്ഹര്‍ കാലത്തിന്റെ ശാപത്തിനിരയാകും : ഉര്‍ദുഗാന്‍

gan

അങ്കാറ : ഈജിപ്തിലെ പട്ടാള അട്ടിമറിയെ പിന്തുണച്ച ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്യിബ് ചരിത്രത്തിന്റെ ശാപത്തിനിരയാകുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പട്ടാള അട്ടിമറിയെ പിന്തുണച്ച ശൈഖുല്‍ അസ്ഹറിന്റെ നിലപാട് തീര്‍ത്തും നിരാശപ്പെടുത്തിയെന്നും, എന്നാല്‍ അട്ടിമറികള്‍ക്ക് കൂട്ടുനിന്ന പണ്ഡിതന്‍മാര്‍ കാലത്തിന്റെ ശാപത്തിന്നിരയാകുമെന്നതിന് തെളിവാണ് ആധുനിക തുര്‍ക്കിയെന്നും അദ്ദേഹം പറഞ്ഞു. അട്ടിമറിയെ ജനാധിപത്യത്തിലേക്കുള്ള തിരിച്ചുപോക്കുന്ന വിശേഷിപ്പിച്ച പാശ്ചാത്യന്‍ നിലപാട് പരിഹാസ്യമാണെന്നും പട്ടാള അട്ടിമറി എങ്ങനെ ജനാധിപത്യമാകുമെന്നും അദ്ദേഹം ചോദിച്ചു. ഈജിപ്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നീതിനിഷേധങ്ങള്‍ക്കു മുമ്പില്‍ മൗനം പാലിക്കുന്നവര്‍ക്ക് നാളെ അനീതിക്കെതിരെ സംസാരിക്കാനുള്ള അവകാശമുണ്ടായിരിക്കുകയില്ലെന്നും ഉര്‍ദുഗാന്‍ ഓര്‍മിച്ചു.
ഈജിപ്തിലെ പട്ടാള അട്ടിമറിക്ക് പിന്നില്‍ ഇസ്രായേലാണെന്ന് ആവര്‍ത്തിച്ച ഉര്‍ദുഗാന്‍ തന്നെ ഏകാധിപതിയെന്ന വിളിക്കുന്നവര്‍ സിറിയയിലേക്കും ഈജിപ്തിലേക്കും നോക്കട്ടെയെന്നും അവിടെയാണ് ഏകാധിപതികള്‍ വാഴുന്നതെന്നും വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല: