2012, ജൂൺ 30, ശനിയാഴ്‌ച


മുര്‍സി പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു

Saturday, June 30th, 2012
mursi
ദീര്‍ഘ കാലത്തെ ഏകാധിപത്യ ഭരണത്തിന് വിരാമം കുറിച്ചു കൊണ്ട് ജനകീയ വിപ്ലവത്തിന് ശേഷമുള്ള പ്രഥമ ജനാധിപത്യ തെരഞെടുപ്പില്‍ അധികാരത്തിലേറിയ ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി ഭരണഘടനാ കോടതിയുടെ പൊതുസഭ മുമ്പാകെ ഈജിപ്തിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 'രാഷ്ട്രത്തിന്റെ റിപ്പബ്ലിക് വ്യവസ്ഥയെ പൂര്‍ണമായി അംഗീകരിക്കുമെന്നും, ഭരണഘടനയെയും നിയമങ്ങളും മാനിക്കുമെന്നും ജനങ്ങളുടെ താല്‍പര്യത്തിനും രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതിക്കും വേണ്ടി യത്‌നിക്കുമെന്നും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണമായി സംരക്ഷിക്കുമെന്നും ഈജിപ്തില്‍ സമാധാനവും സുരക്ഷയും സാക്ഷാല്‍കരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു'- എന്ന് ചൊല്ലിക്കൊണ്ടാണ് മുര്‍സി സത്യ പ്രതിജ്ഞ ചെയ്തത്. ഇത് ഈജിപ്തിന്റെ ചരിത്രത്തിലെ നിര്‍ണായക ഘട്ടമാണെന്ന് ഉന്നത ഭരണഘടന കോടതിയുടെ തലവന്‍ ഫാറൂഖ് സുല്‍താന്‍ പറഞ്ഞു. മുഴുവന്‍ ഈജിപ്ഷ്യന്‍ ജനതക്കും ഭരണക ഘടന കോടതിക്കും മുര്‍സി നന്ദി പ്രകടിപ്പിച്ചു. ഒരു പുതിയ ഈജിപ്തിന്റെ പ്രയാണത്തിന് വേണ്ടിയുള്ള പ്രയാണം ഇന്ന് മുതല്‍ നാം ആരംഭിക്കുകയാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മുര്‍സി പഠിച്ചു വളര്‍ന്ന കൈറോ സര്‍വകലാശാലയിലെ സ്വീകരണ പരിപാടിയില്‍ ഇന്ന് പങ്കെടുക്കുന്നുണ്ട്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള പ്രഥമ പരിപാടിയാണിത്.

അഭിപ്രായങ്ങളൊന്നുമില്ല: