2012, ജൂൺ 18, തിങ്കളാഴ്‌ച

കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഇരുള്‍ നിലങ്ങളില്‍ പ്രകാശം പരത്തുന്നതില്‍ അനല്‍പമായ പങ്കുവഹിച്ച ആദ്യകാല ഇസ്‌ലാഹീ മൂവ്‌മെന്റും പിന്നീട്‌ വന്ന മുജാഹിദ്‌ പ്രസ്ഥാനവും മാനുഷികമായ ഇടര്‍ച്ചകളില്‍നിന്നും പോരായ്‌മകളില്‍നിന്നും ആദ്യകാലത്തേ പൂര്‍ണമുക്തമായിരുന്നില്ലെങ്കിലും, ആശങ്കജനകമായ വൈകല്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്‌ 1970-കളിലാണ്‌. പിന്നീടത്‌ ക്രമേണ അപകടകരമായ തലം കൈവരിക്കുകയാവും ഇന്നു കാണുന്ന പതനത്തില്‍ പ്രസ്ഥാനത്തെ കൊണ്ടെത്തിക്കുകയും ചെയ്‌തു. അതിന്റെ പ്രധാന നിമിത്തങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. തൗഹീദിലെ ആശയക്കുഴപ്പം. തൗഹീദിന്റെ ബഹുമുഖതലങ്ങള്‍ മനസ്സിലാക്കുന്നതില്‍ സംഭവിച്ച പാളിച്ചയും വിശ്വാസ ആരാധനാ രംഗങ്ങളിലേക്കുള്ള ന്യൂനീകരണവും.
2. സാമൂഹികതയുടെ നിരാകരണം. ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ബന്ധമായും ഇടപെടേണ്ടിയിരുന്ന സാമൂഹിക പ്രശ്‌നങ്ങളെ തൗഹീദീ പ്രബോധനത്തിന്റെ പേരില്‍ അവഗണിച്ചു.
3. വികാസക്ഷമതയുടെ നിഷേധം. ഇസ്‌ലാമിന്റെ കാലാനുസൃതമായ വികാസക്ഷമതയുടെ നിഷേധവും അക്ഷരവായനയിലധിഷ്‌ഠിതമായ ഭൂതകാല ഭക്തിയും.
4. അടിസ്ഥാനങ്ങളും ശാഖകളും തമ്മില്‍ അന്തരമില്ലാതെ നടത്തിയ പ്രബോധനവും കര്‍മശാസ്‌ത്രത്തിലെ നിദാനതത്ത്വങ്ങള്‍ (ഉസ്വൂലുല്‍ ഫിഖ്‌ഹ്‌) പരിഗണിക്കാത്ത നിയമവ്യാഖ്യാനങ്ങളും.
5. അരാഷ്‌ട്രീയവത്‌കരണം. ഇസ്‌ലാമിന്റെ രാഷ്‌ട്രീയ ഉള്ളടക്കത്തോടു സ്വീകരിച്ച നിഷേധാത്മക സമീപനം.
6. സ്വയം നവീകരണത്തിന്റെ അഭാവം. ആത്മവിമര്‍ശനത്തെ ആത്മനിന്ദയായി കാണുകയും സ്വന്തം പാളിച്ചകള്‍ കണ്ടെത്താനും തിരുത്താനുമുള്ള ശ്രമങ്ങളുടെ അഭാവവും.
7. തീവ്രമായ പ്രവര്‍ത്തനശൈലി. ആശയപരമായ വിയോജിപ്പുള്ളവരോട്‌ പുലര്‍ത്തിയ `ശത്രുതാ'പരമായ സമീപനം, പ്രബോധനരംഗത്ത്‌ മുറുകെപ്പിടിച്ച കാര്‍ക്കശ്യവും.
8. പക്വതയും പാണ്ഡിത്യവുമില്ലാത്ത, യുവാക്കളായ സ്വതന്ത്ര ഗവേഷകരുടെ രംഗപ്രവേശവും അവരോടുള്ള തഖ്‌ലീദും.
9. ബഹുസ്വരതയുടെ നിരാകരണം. പ്രസ്ഥാനത്തിനകത്തെ വീക്ഷണ-പ്രവര്‍ത്തന വൈവിധ്യങ്ങളോടും മുസ്‌ലിം സമൂഹത്തിലെ ആശയവ്യത്യാസങ്ങളോടും സ്വീകരിച്ച നിഷേധാത്മകതയും രാഷ്‌ട്രത്തിന്റെ ബഹുമത സ്വഭാവം പരിഗണിക്കാത്ത പ്രബോധനശൈലിയും.
10. രാഷ്‌ട്രീയ വിധേയത്വം. മുസ്‌ലിം ലീഗിനോട്‌ കാണിച്ച വിധേയത്വമനസ്സും ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ നല്‍കിയ സ്വാതന്ത്ര്യവും പ്രസ്ഥാനത്തിന്റെ മതവീക്ഷണത്തിലും നിലപാടുകളിലും സൃഷ്‌ടിച്ച വൈകല്യങ്ങള്‍

1 അഭിപ്രായം:

noorudheen പറഞ്ഞു...

ningal orikkalum avare nereyaakkan shramikkaruthu kaaranam avar ee lokaththalla thouheedh prabhodhanam cheyyunnathu marichu jinnu lokaththanu avar jinnilekku irakkappetta nammal ithuvare kettittillaaththa pravaajakan maraanu