2012, ജൂൺ 19, ചൊവ്വാഴ്ച


അമേരിക്കയില്‍ പള്ളികള്‍ വര്‍ദ്ധിക്കുന്നു

Monday, April 2nd, 2012
masjid in America
2001 സെപ്റ്റംബര്‍ 11 ന് ശേഷം അമേരിക്കയില്‍ പള്ളികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.പള്ളി നിര്‍മ്മാണത്തിനെതിരായ പ്രതിഷേധങ്ങളും അവ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള വാദം നിലനില്‍ക്കെയാണിതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 2000-ല്‍ അവിടെ ഉണ്ടായിരുന്ന പള്ളികളുടെ എണ്ണം 1209 ആയിരുന്നത് ഇപ്പോള്‍ 74% വര്‍ദ്ധിച്ച് 2106 ആയിരിക്കുന്നു വെന്നാണ് വോയ്‌സ് ഓഫ് അമേരിക്കയുടെ വെബ്‌സൈറ്റ് പുറത്ത് വിട്ടിരിക്കുന്ന പഠനം വ്യക്തമാക്കുന്നത്. അമേരിക്കന്‍ സമൂഹത്തോട് ഇടകര്‍ന്ന് അവര്‍ക്കിടയില്‍ ജീവിക്കാനുള്ള സന്നദ്ധത മുസ്‌ലിങ്ങളില്‍ രൂപപ്പെട്ടതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ പുറത്തു വിട്ടപഠനമാണിത് പറയുന്നത്. ഇസ്‌ന പോലുളള വേറെയും സംഘടനകള്‍ ഇത്തരം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
പള്ളികളുടെ എണ്ണം വര്‍ദ്ധിച്ചതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ന്യൂയോര്‍ക് ആണെന്നാണ് പഠനം വെളിവാക്കുന്നത്. ന്യൂയോര്‍കില്‍ 257ഉം കാലിഫോര്‍ണിയയില്‍ 246ഉം ടെക്‌സാസില്‍ 166ഉം ഫ്‌ളോറിഡയില്‍ 118ഉം ഇല്ലിനോയിലും ന്യൂജേഴ്‌സിയിലും 109 വീതം പള്ളികളാണുള്ളത്. പെന്‍സില്‍വാനിയയില്‍ 99ഉം മിഷിഗണില്‍ 77ഉം ജോര്‍ജിയയില്‍ 69ഉം വെര്‍ജീനിയയില്‍ 62ഉം പള്ളികളുണ്ട്.
പള്ളികളില്‍വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിക്കുന്നവരുടെ എണ്ണം 26 ലക്ഷമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയിലെ മുസ്‌ലിം ജനസംഖ്യ 70 ലക്ഷത്തോളമാണെന്നാണ് ചില മുസ്‌ലിം സഘടനാ നേതാക്കള്‍ പറയുന്നത്. മറ്റു കണക്കുകളേക്കാള്‍ കൂടുതലാണിത്. അമേരിക്കയില്‍ ഏറ്റവുമധികം വ്യാപിക്കുന്ന മതം ഇസ്‌ലാമാണെന്നാണ് ഹാര്‍ഡ്‌ഫോര്‍ഡ് ഇന്‍സ്റ്റിട്യൂട്ടിലെ ഡേവിഡ് റോസന്‍ വ്യക്തമാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല: