2011, ഒക്‌ടോബർ 15, ശനിയാഴ്‌ച


ഇസ്ലാം.. രാഷ്ട്രീയം... ഭരണം...

മുസ്ലിമിന് ഇസ്ലാമല്ലാത്ത വേറെ രാഷ്ട്രീയമോ?
ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ഥത്തില്‍ ഗ്രഹിക്കുകയും മാനവനന്മയിലും നീതിയിലും അതിന്‍റെ സംവിധാനം മനസ്സിലാക്കുകയും ചെയ്ത, നീതിരാഷ്ട്രീയം ശരീഅത്തിന്‍റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക്‌ മറൊരു രാഷ്ട്രീയ നയം ആവിഷ്ക്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. [ശബാബ് - 02-11-1977)

വിപത്തിന്‍റെ യഥാര്‍ത്ഥ കാരണം?
നാം ഇസ്ലാമിന്‍റെ മൌലികതത്വങ്ങള്‍ പ്രവത്തിക്കുന്നതിനെ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നുവെന്നുള്ളതാണ് നമ്മുടെ സകലവിധ വിപത്തുകളുടെയും യഥാര്‍ത്ഥ കാരണം. നാം ഒരു കാര്യത്തെ അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ വീക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രമേ പരിശ്രമിക്കുന്നുള്ളൂ. ഏതൊരു തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് അറബികള്‍ ലോകത്തിന്‍റെ ഭൂരിഭാഗത്തില്‍ ഭരണം നടത്തിയോ ആ തത്വങ്ങള്‍ ഇന്നും ഖുര്‍ആനില്‍ കിടപ്പുണ്ട്. പക്ഷെ, ഈ മൂലതത്വങ്ങള്‍ക്ക് നാം ശാഖാ തത്വങ്ങളുടെ സ്ഥാനം മാത്രം നല്‍കിയിരിക്കുകയാണ് (അല്‍മുര്‍ഷിദ്  വാ: 4പേജ്: 56).

(ഭരണം) അധികാരം നാം കൈ വരുത്തണം!
ഇ.കെ.മൌലവി എഴുതുന്നു: നാം ഇവിടെ അല്ലാഹുവിന്‍റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്‍റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അത് ഭൌതിക ശക്തികൊണ്ടേ സാധിക്കുകയുള്ളൂ. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. നാം അജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം (അല്‍മുര്‍ഷിദ്  വാ: 4പേജ്: 42)


മനുഷ്യരാജ്യമായകന്ന് ദൈവരാജ്യമായി ബന്ധം സ്ഥാപിച്ച് അതിന് കീഴടങ്ങുവാന്‍ നിങ്ങള്‍ സന്നദ്ധരാവനം. പരിശുദ്ധനായ ദൈവത്തിന്‍റെ ആ അതുല്യമായ മഹാ സിംഹാസനത്തിന്‍റെ ആഹ്വാനം മേല്‍ക്കുമേല്‍ ഉയരണമെന്ന് അവന്‍റെ ഭൂമി അവന്നുവേണ്ടി മാത്രമായിത്തീരണമെന്നും നീങ്ങള്‍ ആശിക്കതിരിക്കുന്നതെന്തുകൊണ്ടാണ്?.... ഹേ മുസ്ലിംകളെ, പരലോകസുഖത്തെ വിട്ടുകൊണ്ട് ഈ ലോകത്തിലെ ഏതാനും അലങ്കാരങ്ങള്‍ കൊണ്ട്മാത്രം തൃപ്തിപ്പെടുവാനാണോ നിങ്ങള്‍ ഭാവിക്കുന്നത്?. അല്ലാഹുവിന്‍റെ അധികാരത്തെ തിരസ്ക്കരിച്ചുകൊണ്ട് ഈ ലോകത്തിലെ ഗവണ്മെണ്ടുകളുമായി സഖ്യം സമ്പാദിക്കുവാനാണോ നിങ്ങള്‍ വിചാരിക്കുന്നത്? (അല്‍മനാര്‍ - പുസ്തകം: 4,  ലക്കം: 2021)
- Show quoted text -

അഭിപ്രായങ്ങളൊന്നുമില്ല: