2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

കേരള മുജാഹിദുകൾ മതതീവ്രവാദത്തിലേക്ക് നയിക്കുന്ന വൈകാരികാസന്തുലിതത്വത്തിന്റെ താഴെപറയുന്ന ഏത് ഘട്ടത്തിലാണെന്ന് പറയാമോ?.

ഒന്നാം ഘട്ടം


ലക്ഷണങ്ങള്‍:

1. അതിന്നിരയാകുന്നവരുടെ മനസ്സ് ഏകമുഖമായിരിക്കും.

ഫലം: അവന്‍ പൊതുവില്‍ ഒന്നിന്റെയും മറുവശം കാണാന്‍ കൂട്ടാക്കുകയില്ല.
ഒരു വശം മാത്രം കാണുകയും താന്‍ കാണുന്ന വശം മാത്രം കണക്കിലെടുത്ത് മറുവശം പറ്റെ അവഗണിക്കുകയും ചെയ്യും.

2. തന്റെ മനസ്സ് ഒരിക്കല്‍ ആകര്‍ശിക്കപ്പെട്ട ദിശയിലേക്കു മാത്രമേ അവന്‍ എല്ലായ്‌പോഴും തിരിയൂ.

ഫലം: തന്റെ ശ്രദ്ധതിരിയേണ്ട വേറെയും ദിശയുണ്ടാകാം എന്ന ചിന്തപോലും അവനുണ്ടാവുകയില്ല.

3. പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിലും അഭിപ്രായം രൂപീകരിക്കുന്നതിലും ഒരു തരം ഏകപക്ഷീയതയും അസന്തുലിതത്വവും അത്തരക്കാരില്‍ പ്രകടമാകും.

ഫലം: എന്തിനെ അവര്‍ പ്രധാനമായി കരുതുന്നുവോ അതുമാത്രം മുറുകെ പിടിക്കുകയും അത്രതന്നെയോ അതിലേറെയോ പ്രാധാന്യമുള്ള മറ്റനേകം കാര്യങ്ങളെ തീരെ അപ്രധാനമായി കരുതുകയും ചെയ്യും.

4. എന്തിനെയാണോ അവര്‍ മോശമായി ഗണിക്കുന്നത് അതിന്റെ പിന്നാലെ കൂടും.

ഫലം: അതുപോലെയോ അതിലും മോശമായ മറ്റുകാര്യങ്ങളെ പൂര്‍ണമായും അവഗണിക്കുക്കുന്നതിലേക്ക് അത് നയിയിക്കുന്നു.

3. അവസാനം, അവന് മറ്റുള്ളവരെയും മറ്റുള്ളവര്‍ക്ക് അവനെയും പൊറുപ്പിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സംജാതമാകുന്നു.

5. തത്വങ്ങളോടുള്ള പ്രതിബദ്ധത മൂലം പ്രായോഗികതയെക്കുറിച്ച് ലവലേശം ചിന്തയില്ലാതെ സ്വയം നിഷ്‌ക്രിയനാകുമാറ് വരട്ടുതത്ത്വവാദിയാകും.

6. ലക്ഷ്യം നേടാനുള്ള ത്വര മൂലം എല്ലാ തത്ത്വങ്ങളെയും ബലികഴിച്ച് യാതൊരു വിവേചനവുമില്ലാതെ ഏത് ഉപാധിയും സ്വീകരിക്കുമാറ് തനിപ്രായോഗിക വാദിയാകും.

രണ്ടാം ഘട്ടം:

ഇത്രയും കാര്യങ്ങളാണ് വൈകാരികാസന്തുലിതത്വം ഒരാളില്‍ അല്ലെങ്കില്‍ ഒരു വിഭാഗത്തില്‍ വരുത്തിവെക്കുന്ന മാറ്റങ്ങള്‍. ഇത്തരമൊരു വിഭാഗം തീവ്രവാദത്തിന്റെ എല്ലാ പ്രാഥമിക ചേരുവകളും ഒത്തു ചേര്‍ന്നവരാണ്. ഈ അവസ്ഥ ഇവിടെ അവസാനിക്കുകയില്ല. പരിധിവിട്ട് മുന്നോട്ട് പോയി കൂടുതല്‍ തീവ്രരൂപമാര്‍ജിക്കുന്നു. അപ്പോള്‍ സംഭവിക്കുന്നത്:

1. സ്വാഭിപ്രായത്തില്‍ കൂടുതല്‍ ഉറച്ചുനില്‍ക്കാനും അഭിപ്രായഭിന്നതയുടെ കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്താനും തുടങ്ങുന്നു.

2. മറ്റുള്ളവരുടെ വീക്ഷണങ്ങളെ സഹിഷ്ണുതയോടെ വിലയിരുത്താനോ അവ മനസ്സിലാക്കാനോ പോലും ശ്രമിക്കാതെ, എല്ലാ വിരുദ്ധാഭിപ്രായങ്ങള്‍ക്കും കൂടുതല്‍ മോശമായ അര്‍ഥകല്‍പന നല്‍കി അവയെ എതിര്‍ക്കാനും നിന്ദിക്കാനും ധൃഷ്ടനാവുന്നു.

മൂന്നാം ഘട്ടം:

വൈകാരികാസന്തുലിതത്വം ഇതോടെ സാമൂഹികജീവിതത്തിന് അനുഗുണമല്ലാത്ത ദുരഭിമാനത്തിലേക്കും ക്ഷിപ്രകോപത്തിലും സംസാരമൂര്‍ഛയിലും അപരരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നതിലും കടന്നാക്രമിക്കുന്നതിലും ചെന്നെത്തുന്നു. വൈകാരികാസന്തുലിതത്തിന് വിധേയമായ ഒരാള്‍ സംഘടനയിലുള്ളതോ അത്തരമൊരാള്‍ പുറത്തുപോകുന്നതോ മൂലം വലിയ സാമൂഹിക നഷ്ടമൊന്നും സംഭവിക്കില്ല. എന്നാല്‍ ഇത്തരം ഒട്ടേറെയാളുകള്‍ ഒരു സംഘടനയിലുണ്ടായാല്‍ ഇതിനുബദലായി മറുതീവ്രവാദം ജനിക്കുകയും അഭിപ്രായവ്യത്യാസം മൂര്‍ഛിച്ച് ഒടുവില്‍ ഭിന്നിപ്പും പിളര്‍പ്പും രൂപം കൊള്ളുകയും ചെയ്യും. അതോടെ ഏതൊന്ന് നിര്‍മിക്കാന്‍ വേണ്ടിയാണോ വളരെ സദുദ്ദേശ്യത്തോടും സദ്വിചാരത്തോടും കൂടി കുറച്ചാളുകള്‍ സംഘടിച്ചത് അതിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഈ വടം വലിയില്‍ താറുമാറായി പോകുകയും ചെയ്യും.




ഇതിന്റെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ മുജാഹിദ്‌ സംഘടന നേരിടുന്നത്. അടിസ്ഥാന വിഷയങ്ങളില്‍ പോലും ഇപ്പോള്‍ അവരുടെ പണ്ഡിതന്മാര്‍ക്കിടയില്‍ യോജിപ്പില്ല എന്നതാണ് സത്യം. അന്ത വിശ്വാസങ്ങളെ എതിര്‍ത്തുകൊണ്ട് ഹുസൈന്‍സലഫി ഒരു വശത്ത് പ്രസംഗിക്കുന്നു. മറു വശത്ത് ആ അന്ത വിശ്വാസങ്ങളെ തിരികെ കൊണ്ട് വരാന്‍ സലാഹിയും ഗ്രൂപ്പും ശ്രമിക്കുന്നു. മുജാഹിദ്‌ പ്രസ്ഥാനം ഈ തീവ്രതയില്‍ മനുഷ്യനില്‍ നിന്നും അകന്നു പോയി ഇപ്പോള്‍ അദൃശ്യ ലോകത്താണ് പ്രബോധനം നടത്തുന്നത്. ജിന്ന്, മലക്ക്, പല്ലി എന്നിവരാണ് ഇപ്പോള്‍ അവരുടെ ഉന്നം. അല്ലാഹു ഓ മനുഷ്യരെ എന്ന് വിളിച്ചു. മുജാഹിദുകള്‍ ഓ പല്ലികളെ എന്നോ ജിന്നുകളെ എന്നും വിളിക്കുന്നു എന്ന് സാരം.

അഭിപ്രായങ്ങളൊന്നുമില്ല: