2011, ഒക്‌ടോബർ 15, ശനിയാഴ്‌ച


ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതും കണ്ടെത്താനിരിക്കുന്നതുമായ ഏതൊരു വ്യവസ്ഥയെക്കാളും ഉത്തമമായ ഒരു പരിപൂര്‍ണ ജീവിത വ്യവസ്ഥ തങ്ങളുടെ പക്കലുണ്ടെന്ന് (ഇസ്ലാമില്‍) ഓരോ മുജാഹിദുകാരനും അറിയാം.  (വ്യക്തി, കുടുംബ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, തുടങ്ങി മനുഷ്യ ജീവിതത്തിലെ മുഴുവന്‍ മേഘലകളിലും ആവശ്യമായ പരിഹാര-നിര്‍ദ്ദേശങ്ങളുടെ കംപ്ലീറ്റ് ലൈഫ് കോഡ്).

ഇന്ത്യയില്‍, കമ്യൂണിസം, സോഷ്യലിസം, മുതലാളിത്തം തുടങ്ങി ഏതൊരു വ്യവസ്ഥയും പ്രചരിപ്പിക്കാന്‍ ഭരണഘടന അനുവദിക്കുന്നു എന്നതുപോലെതന്നെ, ഇസ്ലാമിക-ജീവിത-വ്യവസ്ഥയും പ്രച്ചരിപ്പിക്കുന്നതിനും, ജനങ്ങളെ ആകര്‍ഷിക്കുന്നതിനും, സമാധാനപരമായി അത്തരം സാമൂഹ്യമാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനും യാതൊരുനിയന്ത്രണവും വെക്കുന്നില്ല എന്നതും ഇവര്‍ക്ക് അറിയാവുന്നത് തന്നെ.

മേല്‍പറഞ്ഞ മറ്റുവ്യവസ്ഥകളൊക്കെയും ചുരുക്കംചില സാമൂഹികവിഭാഗങ്ങള്‍ക്കാണ് പ്രത്യേകിച്ച് ഗുണകരമെങ്കില്‍, ഇസ്ലാമിക വ്യവസ്തിതി മുഴുവന്‍ മനുഷ്യര്‍ക്കും (മുസ്ലിങ്ങള്‍ക്ക് മാത്രമല്ല) അനുഗ്രഹവും ഗുണകരവുമാണെന്നും അറിയാത്തരവരല്ല ഈ മുജാഹിദുകള്‍.  കടുത്ത മത-വര്‍ഗീയ-ദേശീയ വാദികളെ മാറ്റിനിര്‍ത്തിയാല്‍, മുഴുവന്‍ മനുഷ്യര്‍ക്കും അനുഗ്രഹമാവുന്ന നീതിയുടെ, നന്മയുടെ, മാനുഷികതയുടെ ഈ വ്യവസ്തിതി നിലവില്‍ വന്നെങ്കിലെന്നു ആഗ്രഹിക്കാത്ത ശുദ്ദമനസ്സുകളുണ്ടാവില്ല (മുസ്ലിമിലും അല്ലാത്തവരിലും).

ഒരു മുജാഹിദുകാരനിലെയും മുസ്ലിംമനസ്സിന് മേല്‍പറഞ്ഞത് നൂറുശതമാനവും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല.  എന്നാല്‍ അവരില്‍ ചിലരിലെ രാഷ്ട്രീയമനസ്സിന് ഇതൊരിക്കലും അംഗീകരിക്കാനുമാവില്ല.  കാരണം അത്തരമൊരു ഇസ്ലാമികവ്യവസ്ഥ ഇന്നുള്ള എല്ലാവിധ രാഷ്ട്രീയസുഖസൗകര്യങ്ങളുടെയും കടയ്ക്കല്‍ കത്തിവെക്കുമെന്നും അവര്‍ക്കറിയാം.

ഇവരിലെ രാഷ്ട്രീയക്കാരന്‍ അവരിലെ മുസ്ലിമിനെ കീഴടക്കിവെക്കുന്നു പലപ്പോഴുമെന്നു പറയുന്നത് കളവാകില്ല. ഇതുകൊണ്ടാണ് ഒരുമുഴം മുന്നേഎറിഞ്ഞു ഇസ്ലാമികവ്യവസ്ഥയുടെ പ്രചരണത്തെപോലും എതിര്‍ത്ത് അതിനെ മുളയിലെ നുള്ളിക്കളയാന്‍ അവര്‍ ശ്രമിക്കുന്നത്.  ഇസ്ലാമിന്‍റെ ശത്രുക്കള്‍പോലും നടത്താത്ത പ്രചാരണങ്ങളും ന്യായവാദങ്ങളും ഈമുസ്ലിങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുവെക്കുനതും മറ്റൊന്നുകൊണ്ടല്ല (അല്ലാഹുവിന്‍റെ പ്രകാശത്തെ ഊതിക്കെടുത്താനാവില്ലെന്നതും ഇവര്‍ക്കറിയാമെന്നത് ഇതിനിടയില്‍ വലിയ വിരോധാഭാസമാവാം)..

ഇന്ത്യയിലെ ഭൂരിപക്ഷത്തിന് ഇസ്ലാമിക വ്യവസ്ഥയുടെ പ്രചരണം ഇഷ്ടമാവില്ലെന്ന് പ്രചരിപ്പിച്ച് മറ്റേതു വ്യവസ്ഥകളുടെയും പ്രചാരണത്തിനും സംസ്ഥാപനത്തിനും ഇവര്‍ ശ്രമിക്കുകയും ചെയ്യും. ഇസ്ലാമിന്‍റെ ശത്രുക്കള്‍ ഉപയോഗിക്കുന്ന വിമര്‍ശനങ്ങള്‍വരെ, (ഇസ്ലാമിക ഭരണം ഇന്ത്യയില്‍ നടപ്പാക്കിയിട്ടുവേണം ഇവര്‍ക്ക് ആളുകളെ എറിഞ്ഞുകൊല്ലാനും കൈവെട്ടാനും എന്നിങ്ങനെ !!) ഇവര്‍ പറയുകയോ അങ്ങിനെ പറയുന്നവരെ സുഖിപ്പിച്ചുനടക്കുകയോ ചെയ്യും.

ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല !!. ഇസ്ലാമികഭരണം വന്നാല്‍ ആളുകളെ എറിഞ്ഞുകൊല്ലുകയും, കൈവെട്ടുകയുമാണ് ഉണ്ടാവുക എന്ന പ്രചാരണത്തെ സപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ ഇവര്‍ അറിയാതെ പ്രചരിപ്പിക്കുന്നത് ഇസ്ലാമികഭരണം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍വരുന്ന, അത്തരമൊരു ജീവിതവ്യവസ്ഥ പ്രാവര്‍ത്തികമാക്കിയ പ്രവാചകന്റെയും ഖാലീഫമാരുടെയും മുഖമുദ്ര ഈ കൈവെട്ടും എരിഞ്ഞുകൊല്ലലും ആണെന്നാണോ? (മആദല്ലാഹ്).  അല്ലെങ്കില്‍ ഇത്തരം കുപ്രചാരണങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ക്കുള്ള ന്യായീകരണമെന്ത്, what are they trying to emphasize?

ജ.ഇസ്ലാമിയുടെ ഇസ്ലാമികവ്യവസ്ഥാ പ്രചാരണവും സംസ്ഥാപനാശ്രമങ്ങളും (ഭരണതലത്തിലാവട്ടെ മറ്റേത് തലത്തിലാവട്ടെ) അക്രമപരമോ, തീവ്രവാദപരമോ, ഇന്ത്യന്‍ നിയമത്തിനെതിരോ ആണെങ്കില്‍ അതിനെ എതിര്‍ക്കുക തന്നെ വേണം, കാരണം അത് അനിസ്ലാമികപ്രവര്‍ത്തനമാവും എന്നത്കൊണ്ടുതന്നെ.  അവരുടെ പ്രവര്‍ത്തനം ഈ രീതികളിലല്ലെങ്കില്‍ അതിനെ എതിര്‍ക്കാനുള്ള ‘ഇസ്ലാമികത’ കണ്ടെത്തിയേ മതിയാവൂ, നിങ്ങള്‍ക്ക് തന്നെ മനസ്സിലാവാനെങ്കിലും.
 

അഭിപ്രായങ്ങളൊന്നുമില്ല: