2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

ജമാഅത്തെ ഇസ്‌ലാമി
വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരമായ കഥയാണ് തേന്മാവ്. യാത്രക്കാരനായ അധ്യാപകന്‍, വഴിയരികില്‍ തളര്‍ന്നു വീണ വൃദ്ധനെ കണ്ടു. അദ്ദേഹം അടുത്തുള്ള വീട്ടില്‍ ചെന്ന് വെള്ളം വാങ്ങിക്കൊണ്ടുവന്ന് വൃദ്ധന് കൊടുത്തു. വെള്ളം അല്‍പം കുടിച്ച വൃദ്ധന്‍, ശേഷിക്കുന്ന വെള്ളം റോഡരികില്‍ വാടിത്തളര്‍ന്ന് നില്‍ക്കുന്ന മാവിന്‍ തൈക്ക് ഒഴിച്ചുകൊടുത്തു. വൃദ്ധന്‍ അന്ത്യശ്വാസം വലിച്ച് തന്റെ നാഥങ്കലേക്ക് യാത്രയായി. ഉണങ്ങി പോകുമായിരുന്ന മാവിന്‍ തൈ, വൃദ്ധന്‍ െള്ളമൊഴിച്ചു കൊടുത്തതോടെ ജീവസ്സുറ്റതായി. പിന്നീട് അധ്യാപകന്റെയും കൂട്ടുകാരുടെയും പരിചരണത്തില്‍ ആ തൈ വളര്‍ന്നു. അതൊരു വലിയ മാവായി, നിറയെ കൊമ്പും ചില്ലകളുമുണ്ടായി. ദേശാടന പക്ഷികള്‍ അതിന്റെ ചില്ലകളില്‍ കൂടുകൂട്ടി, വഴിയാത്രക്കാര്‍ അതിന്റെ തണലില്‍ വിശ്രമിക്കാനിരുന്നു. വര്‍ഷം തോറും മാവ് പൂത്തു, നിറയെ മാങ്ങകളുണ്ടായി. നാട്ടുകാര്‍ക്ക് മധുരമൂറുന്ന മാമ്പഴം ധാരാളം കിട്ടി. തെരുവു പിള്ളേര്‍ മാവിനെ ഇടക്കിടെ കല്ലെറിഞ്ഞു. അവര്‍ക്കത് കൂടുതല്‍ മാമ്പഴം നല്‍കി (മധുര മാമ്പഴമുള്ളതുകൊണ്ടാണല്ലോ തെരുവു പിള്ളേര്‍ മാവിനെ കല്ലെറിയുന്നത്!). അങ്ങനെ പക്ഷികള്‍ കൂടുകൂട്ടി താമസിക്കുന്ന, വഴിയാത്രക്കാര്‍ വിശ്രമിക്കാനിരിക്കുന്ന, നാട്ടുകാര്‍ക്ക് മധുര മാമ്പഴം നല്‍കുന്ന ആ ‘തേന്മാവ്’ നാടിന്റെ തണല്‍മരമായി.

ബഷീര്‍ കഥയിലെ ‘തേന്മാവി’ന്റെ ഉപമ നന്നായി ചേരുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി; ഇന്ത്യന്‍ മണ്ണിലെ തണല്‍മരം,നാടിന്റെ വിളക്കുമാടം. മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്‍ഝരി, ആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം, ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ- ഇതെല്ലാമാണ് ഇന്ന് ജമാഅത്തെ ഇസ്‌ലാമി. അനാഥന് രക്ഷിതാവായി, അഗതിക്ക് അത്താണിയായി, വിശക്കുന്നവന് ഭക്ഷണമായി, ദാഹിക്കുന്നവന് കുടിനീരായി, തല ചായ്ക്കാന്‍ ഇടമില്ലാത്തവന് കിടപ്പാടമായി, കടം കയറി മുടിഞ്ഞവന് ആശ്വാസമായി, പണമില്ലാതെ പഠനം മുടങ്ങിയവര്‍ക്ക് താങ്ങായി, ലഹരിക്കടിപ്പെട്ട് തിരിച്ചറിവ് നഷ്ടപ്പെട്ടവര്‍ക്ക് പുതു വെളിച്ചമായി, ഇരകള്‍ക്ക് രക്ഷകനായി… നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗര മധ്യത്തിലും ജമാഅത്തെ ഇസ്‌ലാമിയുണ്ട്. കഴിഞ്ഞ അറുപത് വര്‍ഷമായി, ജനങ്ങളോടൊപ്പം, സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്‍ തൊട്ടറിഞ്ഞ് രാജ്യത്തിന്റെ നല്ല നാളേക്കുവേണ്ടി ജമാഅത്തെ ഇസ്‌ലാമി കര്‍മനിരതമാണ്.

വികസന വഴിയില്‍ സഫലമായ അറുപതാണ്ട് നമ്മുടെ നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ആരോഗ്യകരമായ വികസന മുന്നേറ്റത്തിന് ആക്കം

കൂട്ടാന്‍ പ്രസ്ഥാനം പരിശ്രമിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനം, സാര്‍വത്രിക വിദ്യാഭ്യാസം, മികച്ച ആരോഗ്യ പരിരക്ഷ, തൊഴിലില്ലായ്മക്ക് പരിഹാരം, കാര്‍ഷിക വ്യവസായ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയും സ്വയം പര്യാപ്തതയും തുടങ്ങി ഒരു നാടിന്റെ വികസനത്തിന് അടിസ്ഥാനപരമായി ഉണ്ടാകേണ്ടതെന്തൊക്കെയാണോ അതിലെല്ലാം ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ജനതക്ക് മൂല്യവത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

നാടിന്റെ നാനാ ഭാഗങ്ങളില്‍ വീടില്ലാത്തവര്‍ക്കായി ജമാഅത്തെ ഇസ്‌ലാമിയും പോഷക സംഘടനകളും നിര്‍മിച്ചു നല്‍കിയ ആയിരക്കണക്കിന് വീടുകളുണ്ട്. കുടിവെള്ളം കിട്ടാക്കനിയായ പ്രദേശങ്ങളില്‍ അനേകം കിണറുകള്‍, കുടിവെള്ള പദ്ധതികള്‍,ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അത്താണിയായ നൂറുക്കണക്കിന് പലിശരഹിത ബാങ്കുകള്‍, വെല്‍ഫെയര്‍ സൊസൈറ്റികള്‍,ഭക്ഷണ വിതരണം, റേഷന്‍,വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍,ചികിത്സാ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍,പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍,ആശുപത്രികള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍…ജീവിതം കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും പര്യായമായവര്‍ക്ക് പ്രത്യാശയുടെ പുതിയ കിരണങ്ങളായി എത്രയെത്ര ജനസേവന പ്രവര്‍ത്തനങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് പാവങ്ങളുടെ ജീവിതം തുന്നിച്ചേര്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം, വീട്, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍,ആരോഗ്യം എന്നീ അടിസ്ഥാന മേഖലകളിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഊന്നിനില്‍ക്കുന്നത്. സേവനം ആവശ്യമായ, വികസനം അനിവാര്യമായ എല്ലാ രംഗങ്ങളിലും ജനവിഭാഗങ്ങളിലും �

അഭിപ്രായങ്ങളൊന്നുമില്ല: