2011, മാർച്ച് 15, ചൊവ്വാഴ്ച

മുജാഹിദുകള്‍ ഫറോവമാരുടെ കൂടെയോ?

വേണ്ട സമയത്ത് വേണ്ടപോലെ പ്രതികരിക്കാന്‍ മുജാഹിടുകള്‍ക്ക് നന്നായി അറിയാം.പക്ഷെ അത് സൂക്ഷിച്ചു കൈകാര്യം ചെയ്യും മുജാഹിദുകള്‍.,ചില സമയത്ത് ഉടെന്‍ പ്രതികരിക്കും.അതില്‍ എന്തെങ്കിലും താല്പര്ര്യങ്ങള്‍ ഉണ്ടാകും എന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും.,ചിലപ്പോള്‍ തീരെ പ്രതികരിക്കില്ല.അപ്പോഴും സൂക്ഷിച്ചു നോക്കിയാല്‍ അറിയാം അതില്‍ വലിയ വലിയ താല്പര്ര്യങ്ങള്‍ ഉണ്ടാകുമെന്ന്.
ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം പശ്ചിമേശ്യയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ മുജാഹിദ് പ്രസിദ്ധീകരണങ്ങളും,പ്രഭാഷകരും പശ്ചിമേഷ്യയില്‍ നടന്ന ജനകീയ സമരങ്ങളെ കുറിച്ച് ഉടെന്‍ പ്രതികരിച്ചിരിക്കുന്നു.സാമ്രാജ്യത്ത ഷിയാ പ്രക്ഷോഭം എന്ന് എം .എസ എം സമ്മേളനം പ്രമേയം പാസാകിയിരിക്കുന്നു.സമ്പത്ത് കൊള്ളയടിച്ചു ,യുവകളെ ജൈലുകളില്‍ തള്ളി ജനകോടികളെ പീഡിപ്പിച്ചു ദുര്‍ഭരണം നടത്തിയ ഏകാധിപതികളുടെ കൂടെയാണ് ഇപ്പോള്‍ തൌഹീദ് വെട്ടി ത്തുറന്നു പറയുന്നവര്‍ കൂടിയിരിക്കുന്നത്.ഇസ്ലാം,ഇസ്ലാമികഭരണം എന്നൊക്കെ പറയുന്നത് കേള്കുന്നതുപോലും അലര്‍ജിയായി മാറിയ മുജാഹിടുകളില്‍നിന്നു ഇതില്‍കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍.എന്നാല്‍ ഉടെന്‍ പ്രതികരിക്കേണ്ട ധാരാളം വസരങ്ങള്‍ ഇതിനു മുന്പ് ഉണ്ടായപ്പോള്‍ പൂര്‍ണമൌനം പൂണ്ടു മാളത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍ എന്നത് ചരിത്ര  വിദ്യാര്‍ത്ഥികള്‍ക്ക് കൌതുകം പകരുന്ന വിവരമായിരിക്കും.പ്രതികര്‍ക്കേണ്ട സമയങ്ങള്‍ എത്ര എത്ര കഴിഞ്ഞുപോയി,
കമ്മ്യൂണിസ്റ്റുകളുമായി മുസ്ലിം ലീഗ് സഖ്യമുണ്ടാക്കിയപ്പോള്‍,മദ്യവും ലോട്ടറിയും നടപ്പാക്കിയപ്പോള്‍,തര്‍ക്കസ്ഥലത്ത് ശിലാന്ന്യാസം നടത്തിയപ്പോള്‍,വടകരയും ബേപ്പൂരും ഫാസിസ്റ്റ്കളെ സ്ഥാനാര്തികളാക്കിയപ്പോള്‍,മുസ്ലിം യുവാകളെ എറുമുട്ടല്‍ കൊലപാതകങ്ങളിലൂടെ ഇല്ലായ്മ ചെയ്തപ്പോള്‍.കള്ളക്കേസുകളില്‍പെടുത്തി 
ജൈലുകള്‍ നിറച്ചപ്പോള്‍,തീവ്രവാദ മുദ്ര കുത്തി സമുദായത്തെ ഒറ്റപ്പെടുത്തിയപ്പോള്‍,കള്ളകേസില്‍ കുടുക്കി ഒരു പണ്ഡിതനെ കോയമ്പത്തൂര്‍ ജയിലില്‍ ഒന്‍പതര വര്‍ഷം പീടിപ്പിച്ചപ്പോള്‍ ,നിരപരാധിയാണെന്ന് കോടതി വിധി പ്രക്ക്യാപിച്ചപ്പോള്‍,പിന്നെയും കള്ളക്കേസില്‍ പെടുത്തി കര്‍നാടകയിലെ ഫാസിസ്റ്റ് ഭരണകൂടത്തെ ഏല്‍പ്പിച്ചപ്പോള്‍ ,അങ്ങനെ.. അങ്ങനെ ,,നിര്‍ണായക സന്ദര്‍ഭാങ്ങളില്‍ മൌനത്തിന്റെ വാല്മീകത്തില്‍ ഒളിച്ചവര്‍ ഇപ്പോള്‍ സടകുടഞ്ഞെണീറ്റിരിക്കുന്നു,
കാരണം ഇസ്ലാമിസ്റ്റ്കളെ കൈകാര്യം ചെയ്യാന്‍ ഒരവസരം കിട്ടുന്നത് ചില്ലറ കാര്യമല്ലല്ലോ.
ഈജിപ്തിലെ ജനകീയ വിപ്ലവം ഏതെങ്കിലും പാര്ടിയുടെയോ വിഭാകത്തിന്റെയോ വകയല്ല.മുസ്ലിം- ക്രിസ്ത്യന്‍-ഇടത് -വലത്-സ്ത്രീ-പുരുഷ കൂടായ്മയുടെ വിജയമാണ്.എല്ലാ മാധ്യമങ്ങളും എഴുത്തുകാരും ,ബുദ്ധിജീവികളും തുറന്നുകാട്ടിയ ഈ സത്യം മൂടിവെച്ചു ഇഖ്‌വനെ മാത്രം ഒറ്റപെടുത്തി ആക്രമികുകയാണ് മുജാഹിദുകള്‍.അല്‍മനാറിലും വിചിന്തനത്തിലും ഇപ്പോള്‍ എം എസ എം സമ്മേളനത്തിലെ പ്രമേയത്തിലും നാണമില്ലാതെ ഷിയാ പ്രക്ഷോഭം എന്ന കള്ളം തട്ടിവിടുന്നവര്‍ക്ക് പിന്നെ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസലാമിയെ കുറിച്ച് ഷിയാ ആരോപണം ഉന്നയിക്കനാണോ പിന്നെ നാണം ഉണടാകേണ്ടത്?
ഈജിപ്തിലെ സലഫികളും ഈമാറ്റത്തിനെ അനുകൂലിക്കുന്നു എന്ന സത്യമെങ്കിലും മുജാഹിടുകളുടെ കണ്ണ് തുറപ്പിക്കുമോ

അഭിപ്രായങ്ങളൊന്നുമില്ല: