2011, മാർച്ച് 15, ചൊവ്വാഴ്ച

കുറ്റപ്പെടുത്തുന്നത്‌ ചെയ്യാത്ത പേകാര്യങ്ങളുടെ രില്‍


ഞാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുമായും അതിന്റെ പ്രവര്‍ത്തകരുമായും ഇടപഴകാറുണ്ട്‌. ദശാബ്‌ദങ്ങളായി അവരുടെ ആനുകാലികങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുന്നതും അവയിലേക്ക്‌

രചനകള്‍ സംഭാവന ചെയ്യുന്നതും പതിവാണ്‌. ചലനാത്മകവും പരിണാത്മകവുമായ ഒരു പ്രസ്ഥാനം എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിയോടും അതിന്റെ പോഷക സംഘടനകളോടുമുള്ള എന്റെ ആദരവ്‌ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ എനിക്ക്‌ യാതൊരു മടിയുമില്ല താനും.

ആദ്യമായി നിങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ മേല്‍ ചാര്‍ത്തിയ ലേബല്‍ ഞാനൊന്ന്‌ വിശകലനം ചെയ്യാം.``ജമാഅത്തെ ഇസ്‌ലാമി മൗലാനാ മൗദൂദിയുടെ പിന്തിരിപ്പന്‍ പ്രത്യയശാസ്‌ത്രം വിശ്വസിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും തുടരുന്നു'' എന്ന്‌ പറയുമ്പോള്‍ നിങ്ങള്‍ അക്കാര്യം അപഗ്രഥിക്കുകയല്ലഅതില്‍ സ്വയംതീര്‍പ്പ്‌ കല്‍പിക്കുകയാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഇവിടെ `പിന്തിരിപ്പന്‍എന്ന പദം ഒരുതരം മുദ്രകുത്തലാണ്‌. നിങ്ങള്‍ അതിനെ അപഗ്രഥിച്ച്‌ വായനക്കാരെ സ്വയം തീരുമാനമെടുക്കാന്‍ അനുവദിക്കുന്നതിന്‌ പകരം `പിന്തിരിപ്പന്‍' എന്നു സ്വയം വിധിച്ചിരിക്കുകയാണെന്ന്‌ തോന്നുന്നു. മാത്രമല്ലഎനിക്കറിയാവുന്നേടത്തോളം ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും തങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ മൗദൂദിയുടെ പ്രത്യയശാസ്‌ത്രമാണെന്ന്‌ പരാമര്‍ശിച്ചിട്ടേയില്ല. ഒരു പ്രത്യയശാസ്‌ത്രമെന്ന നിലയില്‍ ഇസ്‌ലാമിന്റെ വക്താക്കളും പ്രയോക്താക്കളുമാണവരെന്നാണ്‌ അവരുടെ രചനകളില്‍നിന്ന്‌ മനസ്സിലാക്കാന്‍ സാധിക്കുന്നത്‌. സത്യത്തില്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ അവരെ കുറിച്ച്‌ കെട്ടിച്ചമക്കുകയും അവ വായനക്കാര്‍ക്കു മേല്‍ അടിച്ചേല്‍പിക്കുകയുമാണ്‌.
``
ജമാഅത്തെ ഇസ്‌ലാമി മൗദൂദിയുടെ (വാഗ്‌പാടവത്തിലും ആശയങ്ങളിലും ഗോള്‍വാള്‍ക്കറുമായി താരതമ്യപ്പെടുത്താവുന്ന ചിന്തകന്‍) യഥാര്‍ഥ നിലപാടുകളെ തള്ളിക്കളഞ്ഞു എന്നു പറയാന്‍ തെളിവൊന്നുമില്ല.''
എന്റെ പഠനത്തിന്റെ ഭാഗമായി ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയിലൂടെ കടന്നുപോയപ്പോള്‍ അതിലെവിടെയും മൗദൂദിയുടെ പേര്‌ ഞാന്‍ കണ്ടില്ല. അവരുടെ ഭരണഘടന പ്രകാരം അവരുടെ നിലപാടുകളുടെസ്രോതസ്സ്‌ ഖുര്‍ആനും ഹദീസുമാണ്‌അല്ലാതെ മൗദൂദിയല്ല. രണ്ടാമതായിരണ്ടു പേരുടെയും പുസ്‌തകങ്ങളിലൂടെ കടന്നുപോയപ്പോള്‍ എനിക്ക്‌ മനസ്സിലായത്‌ ഗോള്‍വാള്‍ക്കറെയും മൗദൂദിയെയും നിങ്ങള്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്‌ കടലും കടലാടിയും പോലെയാണ്‌. ഗോള്‍വാള്‍ക്കര്‍ ദേശീയതയുടെ വക്താവായപ്പോള്‍, മൗദൂദി അതിന്റെ രൂക്ഷ വിമര്‍ശകനായെന്ന്‌ മാത്രമല്ലവിശ്വമാനവികതയെ ആദര്‍ശമായി സ്വീകരിക്കുകയും ചെയ്‌തു. ഗോള്‍വാള്‍ക്കറിന്‌ ഒരു പ്രത്യയശാസ്‌ത്രമില്ലഅദ്ദേഹം ഹിന്ദുമതത്തെ ഒരുപ്രത്യയശാസ്‌ത്രമായി ഉയര്‍ത്തിക്കാട്ടുന്നുമില്ല. എന്നാല്‍ മൗദൂദി ഇസ്‌ലാമിനെ ഒരു പ്രത്യയശാസ്‌ത്രമായാണ്‌ അവതരിപ്പിക്കുന്നത്‌. ഗോള്‍വാള്‍ക്കര്‍ മറ്റുള്ളവരോട്‌ വിദ്വേഷം പുലര്‍ത്തുമ്പോള്‍ മൗദൂദിയുടെ പുസ്‌തകങ്ങളില്‍ വിദ്വേഷം വമിക്കുന്ന ഒരു വാക്കു പോലും കാണിച്ചുതരാന്‍ നിങ്ങള്‍ക്ക്‌ സാധ്യമല്ല. അദ്ദേഹത്തിന്റെനൂറുകണക്കിന്‌ പുസ്‌തകങ്ങളില്‍ എവിടെയെങ്കിലും അങ്ങനെ ഒരു വാക്കുണ്ടായിരുന്നെങ്കില്‍ ഹമീദ്‌ ചേന്ദമംഗല്ലൂരിനെയും കാരശ്ശേരി മാഷിനെയും പോലുള്ള ആളുകള്‍ അത്‌ എണ്ണമറ്റ പ്രാവശ്യം അവരുടെ ലേഖനങ്ങളില്‍ ഉദ്ധരിച്ചേനെ! ബൗദ്ധികമായ സത്യസന്ധതയോടെ മൗദൂദി പറയുന്ന കാര്യങ്ങളോട്‌ നമുക്ക്‌ വിയോജിക്കാം. അതേസമയം ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ ഒരാളെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല. അതിനാല്‍ ഈപണ്ഡിതനെ വെറുതെ വിടുക. ഇനി ഞാന്‍ നിങ്ങളുടെ ചോദ്യങ്ങളിലേക്ക്‌ അവയുടെ ക്രമത്തില്‍ വെളിച്ചം വീശാം.
നിങ്ങള്‍ എഴുതി, ``ഒരു മുസ്‌ലിമിന്റെ പ്രഥമ ബാധ്യത (ആദ്യ മുന്‍ഗണന) ഈ ഭൂമിയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ പ്രയത്‌നിക്കലാണ്‌ ഇതാണ്‌ മൗദൂദിസത്തിന്റെ അടിസ്ഥാന ആശയം. രാഷ്‌ട്രീയ അധികാരമില്ലാത്ത ഇസ്‌ലാം മൗദൂദിയുടെ വാക്കില്‍ പറഞ്ഞാല്‍ പാതി പണി കഴിഞ്ഞ വീടുപോലെയാണ്‌.''
ആദ്യമായി നിങ്ങള്‍ അതിനെ മൗദൂദിസം എന്ന്‌ മുദ്രകുത്തി. ഇസ്‌ലാമിനെക്കുറിച്ച്‌ ഞാന്‍ ആദ്യമായി പഠിക്കുന്നത്‌ഓറിയന്റലിസ്റ്റുകളുടെ പുസ്‌തകങ്ങളിലൂടെയാണ്‌. മധ്യകാലങ്ങളില്‍ അവര്‍ ഇസ്‌ലാമിനെ `മുഹമ്മദനിസംഎന്ന്‌ മുദ്രകുത്തി. ഒരു വിഭാഗത്തെയുംഅവര്‍ ആരായാലും അവര്‍ സ്വയം സ്വീകരിക്കാത്ത സംജ്ഞയുപയോഗിച്ച്‌ അഭിസംബോധന ചെയ്യുന്നത്‌ ശരിയല്ല. നിങ്ങള്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമിയെ ജമാഅത്തെ ഇസ്‌ലാമി എന്നു വിളിക്കാംഅല്ലാതെ മൗദൂദിസം എന്നല്ല വിളിക്കേണ്ടത്‌.
ഒരു പ്രത്യയശാസ്‌ത്രമെന്ന നിലക്ക്‌ ഇസ്‌ലാമിന്‌ എല്ലാറ്റിനെ പറ്റിയും ഒരു കാഴ്‌ചപ്പാടുണ്ട്‌. ഇത്‌ യഥാര്‍ഥത്തില്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നുള്ളതല്ലമറിച്ച്‌ ഇസ്‌ലാമില്‍ തന്നെ ഉള്ളതാണ്‌. അതിനാല്‍ ഇസ്‌ലാമിന്‌രാഷ്‌ട്രത്തെയും രാഷ്‌ട്രീയത്തെയും കുറിച്ച്‌ കാഴ്‌ചപ്പാടുണ്ട്‌. സാമൂഹിക വ്യവസ്ഥിതിയുടെ ഉന്നതരൂപമാണ്‌ രാഷ്‌ട്രം (സ്റ്റേറ്റ്‌). ഒരു ലക്ഷ്യത്തിന്‌ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഏതൊരു വ്യക്തിക്കും അവന്റെ വീക്ഷണത്തില്‍ ഒരൊടുക്കമുണ്ടാവും. ഇസ്‌ലാമില്‍ ലക്ഷ്യം ദ്വിമാനമാണ്‌. ഇഹലോകവും പരലോകവും. നിങ്ങളുടെ കര്‍മനിരതയാണ്‌ നിങ്ങളുടെ പരലോക ലക്ഷ്യത്തെ സാക്ഷാത്‌കരിക്കുന്നത്‌. നിങ്ങളുടെ ഭൗതിക ലക്ഷ്യങ്ങള്‍ മുഴുവന്‍ നേടാന്‍ കഴിയുമെന്നതിനര്‍ഥമില്ല. ഭൗതിക ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി അധ്വാനിക്കരുത്‌ എന്നുമല്ല. മറിച്ച്‌സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ആ ലക്ഷ്യം നേടുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്‌ വരെ കഠിനാധ്വാനം ചെയ്യുകയാണ്‌ വേണ്ടത്‌. അന്തിമ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അതിന്റെ സാക്ഷാത്‌കാരത്തിനുതകുന്നതും ദൃഢപ്പെടുത്തുന്നതുമായ ഉപലക്ഷ്യങ്ങള്‍ ഉണ്ടാകാം. ബഹുസ്വര സമൂഹത്തിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‌ ഭംഗം വരുത്താത്തേടത്തോളം കാലം അത്തരമൊരു വീക്ഷണംകൊണ്ടുനടക്കുന്നത്‌ പാപമല്ല. നിങ്ങള്‍ അന്തിമ ലക്ഷ്യം നേടുന്നത്‌ വരെ അത്‌ നേടി എന്ന്‌ പറയാന്‍ കഴിയില്ല. അതിനര്‍ഥം അതിനു വേണ്ടി യത്‌നിച്ച നിങ്ങള്‍ പരാജയപ്പെട്ടു എന്നുമല്ല. മറിച്ച്‌അതിനുള്ള പ്രതിഫലം നിങ്ങള്‍ക്ക്‌ പരലോകത്ത്‌ ലഭിക്കും. ഒരു മുസ്‌ലിമിന്റെ പ്രഥമ ബാധ്യത തങ്ങളുടെ അടിസ്ഥാനപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന്‌ എന്തിന്റെ അഭാവമാണോ നിങ്ങളെ തടയുന്നത്‌അതിനായി പരിശ്രമിക്കലാണ്‌.ജമാഅത്തെ ഇസ്‌ലാമിയുടെ രചനകളില്‍ നിന്നും മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധീകരിച്ച അമീര്‍ ടി. ആരിഫലിയുമായുള്ള അഭിമുഖത്തില്‍ നിന്നും എനിക്ക്‌ മനസ്സിലായത്‌ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഭരണഘടനയില്‍ പറഞ്ഞ ലക്ഷ്യത്തോട്‌ പ്രതിജ്ഞാബദ്ധമാണ്‌ എന്നാണ്‌. ഏതൊരു വിപ്ലവ പ്രസ്ഥാനത്തിന്റെയും നയ പരിപാടികളില്‍ ഭേദഗതികള്‍ വരുമ്പോഴും തത്ത്വങ്ങളും ലക്ഷ്യങ്ങളും മാറ്റമില്ലാതെ നിലകൊള്ളും.
നിങ്ങള്‍ എഴുതി: ``മിക്ക ജമാഅത്ത്‌ രചനകളിലും ഇസ്‌ലാമേതര രാഷ്‌ട്രീയ വ്യവസ്ഥകളെ അനുസരിക്കുന്നത്‌ബഹുദൈവാരാധന പോലെയാണ്‌. അനുസരണം എന്നത്‌ ഇവിടെ അറബി വാക്കായ ഇബാദത്തിന്‌ ജമാഅത്ത്‌നല്‍കുന്ന വിവര്‍ത്തനമാണ്‌. അതേസമയം മറ്റു മുസ്‌ലിംകള്‍ ഇബാദത്തിന്‌ `ആരാധനഎന്നാണ്‌ അര്‍ഥം നല്‍കുന്നത്‌.''
എനിക്കും ഈ വിഷയം വളരെ ആഴത്തിലും പരിപൂര്‍ണതയിലും പഠിക്കേണ്ടിയിരുന്നു. പരമാധികാരത്തിന്റെ അടിസ്ഥാനം അനുസരണയാണ്‌. ഏതൊരു രാഷ്‌ട്രീയ തത്ത്വചിന്തയും നിര്‍വചിക്കപ്പെടുന്നത്‌ പരമാധികാരം ആര്‍ക്കാണ്‌ എന്നതിന്റെ അടിസ്ഥാനത്തിലാണ്‌. അതൊരു വ്യക്തിക്കാണെങ്കില്‍ നാമതിനെ സ്വേഛാധിപത്യം എന്നും ഒരു വിഭാഗത്തിനാണെങ്കില്‍ പ്രഭു ജനാധിപത്യം(oligarchy)എന്നും വിളിക്കും. രാജാവില്‍ സംക്ഷിപ്‌തമായതിനെ ഏകാധിപത്യം എന്നും തൊഴിലാളി വര്‍ഗത്തിലധിഷ്‌ഠിതമായതിനെ കമ്യൂണിസം എന്നും അധികാരം ജനങ്ങള്‍ക്കാണെങ്കില്‍ ജനാധിപത്യം എന്നും നാം വിളിച്ചുപോരുന്നു. ഇതര ജീവജാലങ്ങള്‍ക്ക്‌ സമാനമായി തന്റെ വിഭവങ്ങള്‍ ആസ്വദിക്കുന്ന മനുഷ്യരുള്‍പ്പെടെയുള്ള ലോകത്തിന്റെ നിയന്താവും സ്രഷ്‌ടാവുമായ അല്ലാഹുവിനാണ്‌പരമാധികാരം എന്ന്‌ ഖുര്‍ആന്‍ അസന്ദിഗ്‌ധമായും ഖണ്ഡിതമായും പ്രസ്‌താവിക്കുന്നുണ്ട്‌.
ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചേടത്തോളം ഇബാദത്തിന്റെ അര്‍ഥം എല്ലാറ്റിനെയും വലയം ചെയ്‌തിരിക്കുന്നതിനാല്‍ അവരുടെ കര്‍മമണ്ഡലവും ജീവിതത്തിന്റെ എല്ലാ തലങ്ങളെയും ഉള്‍ക്കൊള്ളുന്നു. മറ്റു മുസ്‌ലിം സംഘടനകളും ഇക്കാര്യത്തില്‍ അവര്‍ക്ക്‌ വേണ്ടത്‌ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന്‌എടുക്കുന്നുണ്ടെങ്കിലും (കെ.എം ഷാജി അദ്ദേഹത്തിന്റെ മാതൃഭൂമി ലേഖനത്തില്‍ ഇസ്‌ലാം ഒരു സമഗ്രമായ ജീവിത ദര്‍ശനമാണെന്ന്‌ പറയുകയും മുസ്‌ലിം ലീഗിന്റെ നിലപാടിനെ ന്യായീകരിക്കാന്‍ പ്രവാചകന്റെ മദീന ഉടമ്പടിയെ തെറ്റായി ഉദ്ധരിക്കുകയും ചെയ്‌ത പോലെ) അതൊരു കാഴ്‌ചപ്പാടിന്റെ ഭാഗമായി ചെയ്യുന്നതല്ല,കാരണം അങ്ങനെ ഒരു വീക്ഷണം അവര്‍ക്കില്ല. ഇബാദത്തിനെക്കുറിച്ചുള്ള താങ്കളുടെ ചോദ്യത്തിന്‌ ഈയിടെ ഞാന്‍മനസ്സിലാക്കിയ ചില കാര്യങ്ങള്‍ വിശദമാക്കിത്തരാം.
ഇബാദത്തിന്റെ അര്‍ഥത്തെ സംബന്ധിച്ചേടത്തോളംഞാനതിനെ വീക്ഷിക്കുന്നത്‌ പ്രകൃതിപരമായ കോണില്‍നിന്നുകൊണ്ടാണ്‌. ഇസ്‌ലാമിന്റെ പ്രാപഞ്ചിക വീക്ഷണങ്ങളെയും അവയില്‍ അന്തര്‍ലീനമായ അല്ലാഹുവോടുള്ള അനുസരണത്തെയുമാണ്‌ ഇവിടെ പരിഗണിക്കുന്നത്‌. ഖുര്‍ആന്‍ ഇസ്‌ലാമിനെ മുന്നോട്ടുവെക്കുന്നത്‌ ഒരു പ്രാപഞ്ചിക വീക്ഷണകോണിലൂടെയാണ്‌. ഇസ്‌ലാം എന്നത്‌ പ്രകൃതിയുടെ മനുഷ്യമുഖമായി അല്ലെങ്കില്‍ മനുഷ്യന്റെ പ്രകൃതി മുഖമായാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. ഞാനതിനെ വായിക്കുന്നത്‌ `ഇസ്‌ലാമിന്റെതന്നെഅര്‍ഥത്തില്‍ നിന്നാണ്‌. എന്നിട്ട്‌ ഞാന്‍ ദീന്‍, റബ്ബ്‌ഇലാഹ്‌ എന്നിവയുടെ അര്‍ഥത്തെ ഭാഷാപരവും സാഹിത്യപരവും വേദപ്രമാണപരവുമായ വീക്ഷണകോണിലൂടെ നോക്കിക്കാണുന്നു. അനുസരണയുടെ പേരിലായിരുന്നു ഇബ്‌ലീസ്‌ പരീക്ഷിക്കപ്പെട്ടത്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. ആദം സ്വര്‍ഗത്തിലായിരുന്നപ്പോള്‍ നേരിടേണ്ടിവന്ന ആദ്യപരീക്ഷണവും അനുസരണയുമായി ബന്ധപ്പെട്ടതായിരുന്നു. മേല്‍ പറഞ്ഞ രണ്ടു പരീക്ഷണങ്ങളേക്കാള്‍ വലിയ പരീക്ഷണമായഇബ്‌റാഹീം (അ) തന്റെ ഏക മകനായഇസ്‌മാഈലിനെ അറുക്കാന്‍ ആവശ്യപ്പെട്ട (ഹേബലിന്റെയും കെയിനിന്റെയും കാലത്ത്‌ അതൊരു വലിയ അപരാധമായിരുന്നിട്ടും) സംഭവവും അനുസരണയുമായി ബന്ധപ്പെട്ടത്‌ തന്നെയായിരുന്നു. `അനുസരണആരാധന ഉള്‍പ്പെടെയുള്ള എല്ലാറ്റിനെയും ഉള്‍ക്കൊള്ളുമ്പോള്‍ `ആരാധനഅതുപോലെ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നില്ല. ശിര്‍ക്ക്‌ അനുസരണയുടെ വിപരീതമല്ല. അനുസരണക്കേട്‌/ലംഘനം എന്നതാണ്‌ അനുസരണയുടെ വിപരീതം. ശിര്‍ക്ക്‌ എന്നത്‌ തൗഹീദിന്റെ വിപരീതമാണ്‌.യുക്തിസഹമായി ശിര്‍ക്കും തൗഹീദും മൂര്‍ത്തമായ വൈരുധ്യങ്ങളാണ്‌;ജീവിതവും മരണവും പോലെഇരുട്ടും വെളിച്ചവും പോലെഅവക്കിടയില്‍ ഒരു മൂന്നാമത്തെ അവസ്ഥ സാധ്യമല്ല. അല്ലാതെ ആദ്യംഅവസാനം എന്നൊക്കെ പറയുന്നതുപോലെയല്ല. അവക്കിടയില്‍ രണ്ടാമത്‌മൂന്നാമത്‌ എന്നിങ്ങനെയുള്ള അവസ്ഥകള്‍ സാധ്യമാണ്‌. അതിനാല്‍ ഇസ്‌ലാമിക തത്ത്വശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിലല്ലാതെ നിര്‍മിച്ചെടുത്ത ഏത്‌ വിശ്വാസ പ്രമാണവും ധര്‍മപദ്ധതിയും തത്ത്വശാസ്‌ത്രവും സൈദ്ധാന്തികമായി ശിര്‍ക്കായിരിക്കുംഅത്‌ വസ്‌തുനിഷ്‌ഠമോ ആധ്യാത്മികമോ ആയാലും ശരി. ലംഘനം/ അനുസരണക്കേട്‌ശിര്‍ക്കാകണമെന്ന്‌ നിര്‍ബന്ധമില്ല. ഞാന്‍ വായിച്ചുതീര്‍ത്ത മൗദൂദിയുടെ പുസ്‌തകവും അങ്ങനെ പറയുന്നില്ല. ലംഘനം/ അനുസരണക്കേട്‌ എന്നത്‌ ശിര്‍ക്കാവുന്നത്‌ ഒരു വ്യക്തി അവന്റെ കര്‍മമണ്ഡലത്തില്‍ അനുസരണക്കേട്‌ കാണിക്കുമ്പോള്‍ അല്ലാഹുവിന്‌ അതിലിടപെടാന്‍ എന്താണവകാശം എന്ന്‌ ചിന്തിക്കുമ്പോഴാണ്‌. തങ്ങളുടെ താത്ത്വികമായ നിലപാട്‌ അസന്ദിഗ്‌ധമായി വ്യക്തമാക്കിയ ജമാഅത്തെ ഇസ്‌ലാമി നയങ്ങളുടെ മണ്ഡലത്തിലേക്ക്‌ നീങ്ങി അതിനെ സമകാലിക ഇന്ത്യന്‍ സാമൂഹിക ജീവിതവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. എന്റെ അറിവില്‍, നിര്‍ഭാഗ്യവശാല്‍ മറ്റു മുസ്‌ലിം സംഘടനകള്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ സുവ്യക്തമായ ഒരു വീക്ഷണം ഇല്ല. അതിനാല്‍ ഞാനറിഞ്ഞേടത്തോളം ഇബാദത്തിന്റെ കാര്യത്തിലെ ജമാഅത്ത്‌ നിലപാട്‌ മാറിയിട്ടില്ല,മാറുകയുമില്ല. അറബിഭാഷയുമായും ഖുര്‍ആനിക പ്രയോഗവുമായും അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്നു എന്നത്‌ കൊണ്ട്‌ അതിനെ മാറാനും സാധിക്കില്ല.
ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെയും കേരളത്തിലെ ഇതര മുസ്‌ലിം സംഘടനാ സുഹൃത്തുക്കളുടെയും`ഇബാദത്ത്‌സംബന്ധിയായ പുസ്‌തകങ്ങള്‍ വായിക്കുന്നതിനിടയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെഭാഗത്തുനിന്നുണ്ടായ ഒരു നിര്‍ദേശം കാണാനിടയായി.ഇബാദത്തിനെക്കുറിച്ച്‌ രണ്ടുകൂട്ടരും പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങള്‍ ഒറ്റ പതിപ്പായി ഇറക്കി രണ്ടുകൂട്ടരും പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ഒരുപോലെ പ്രചരിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക എന്നതായിരുന്നു അത്‌ (എത്രമാത്രം നൂതനവും ബഹുമാന്യവും ആരോഗ്യകരവുമായ സംവാദവും ചര്‍ച്ചയുമാണിത്‌).
പിന്നെ നിങ്ങള്‍ എഴുതി: ``മതേതരത്വവും ജനാധിപത്യവും നിസ്സംശയമായും മൗദൂദിയെ സംബന്ധിച്ചേടത്തോളംദൈവനിഷേധാത്മകതലങ്ങളാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ ഈ നിലപാടില്‍നിന്നും എപ്പോഴെങ്കിലും അവര്‍ അകന്നുപോയിട്ടുണ്ടോ?''
ഞാന്‍ മൗദൂദിയുടെ ഇവ്വിഷയകമായ പുസ്‌കത്തിലൂടെ കടന്നുപോയിട്ടുണ്ട്‌. അതൊരു അത്ഭുതാവഹമായ പുസ്‌തകം തന്നെയാണ്‌. അതിലീ വിഷയത്തെ യുക്തിസഹമായും വേദഗ്രന്ഥപരമായും വിശകലനാത്മകമായുംസമീപിച്ചിരിക്കുന്നു. ആ പുസ്‌തകം ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ മുമ്പാണ്‌ മൗദൂദി രചിച്ചത്‌. അതിനാല്‍ തന്നെ സ്ഥലവും സാഹചര്യവും ബ്രിട്ടീഷ്‌ അല്ലെങ്കില്‍ പാശ്ചാത്യമായ ജനാധിപത്യ-മതേതര ചിന്തകളെ ആധാരമാക്കിയാണ്‌. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ചല്ല അതെന്നത്‌ തീര്‍ച്ചയുമാണ്‌.
അല്ലെങ്കിലും ഇസ്‌ലാമികമായ വീക്ഷണത്തോടെ നിങ്ങള്‍ ഈ വിഷയത്തെ സമീപിച്ചിട്ടുണ്ടോ?എല്ലാറ്റിനുമുപരിയായി ജനാധിപത്യമെന്നാലെന്താണ്‌ലോകത്തെവിടെയാണ്‌ നിങ്ങള്‍ക്ക്‌ അങ്ങനെയൊരു ഭരണകൂടത്തെ കാണാന്‍ സാധിക്കുകഅത്‌ ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണകൂടമാണെങ്കില്‍എനിക്ക്‌ തോന്നുന്നത്‌ ജനാധിപത്യം എന്ന പേര്‌ ഒരു വ്യര്‍ഥാരോപണം മാത്രമാണ്‌ എന്നാണ്‌. ഈ ലോകത്തെവിടെയാണങ്ങനെ ഒരു ഭരണകൂടമുള്ളത്‌തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ജനസംഖ്യയുടെ 51ശതമാനമെങ്കിലും പ്രതിനിധീകരിക്കപ്പെടുന്ന ഒരു ഭരണകൂടം ലോകത്തിലെവിടെയും എനിക്ക്‌ കാണാന്‍ സാധിക്കുന്നില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ചും തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പണവും മാധ്യമങ്ങളും ചെലുത്തുന്നസ്വാധീനത്തെക്കുറിച്ചും ഒന്നാലോചിച്ചു നോക്കൂ. ഇതാണ്‌ തെരഞ്ഞെടുപ്പിന്റെ സ്ഥിതി. ഗോറും ബുഷ്‌ ജൂനിയറും തമ്മിലുള്ള തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ ചിലപ്പോള്‍ വിജയിക്കുന്നയാളേക്കാള്‍ വോട്ട്‌ ലഭിച്ചിട്ടും പരാജയപ്പെടേണ്ടിവന്നേക്കാം. ചിലപ്പോള്‍ രാജ്യത്താകമാനം വേരുകളുള്ള ഒരു പാര്‍ട്ടി പാര്‍ലമെന്റില്‍പ്രതിനിധീകരിക്കപ്പെടാതെ പോയെന്നും വരാം. അതേസമയം ഒരു പ്രാദേശിക പാര്‍ട്ടി ഏറ്റവും വലിയ ഒരു പ്രതിപക്ഷമാവുകയും ചെയ്യാം. 1984-ല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടിയായ ജെ.ഡി.എഫ്‌ വലിയ പ്രതിപക്ഷ പാര്‍ട്ടിയായപ്പോള്‍ ബി.ജെ.പിക്ക്‌ കേവലം 2 സീറ്റ്‌ മാത്രമേ ലഭിച്ചുള്ളൂ. തെരഞ്ഞെടുപ്പിന്‌ ശേഷംനയരൂപീകരണ പ്രക്രിയയില്‍ വോട്ടര്‍മാര്‍ക്ക്‌ എന്തു പങ്കാണുള്ളത്‌ഭരണകൂടം ജനങ്ങളെ മറക്കുകയും അവശ്യാനുസരണം സ്വന്തം പാര്‍ട്ടിയെ മാത്രം ഓര്‍ക്കുകയും ചെയ്യുന്നു. അമേരിക്കയുടെ കൂടെ ഇറാഖിലേക്ക്‌ തങ്ങളുടെ പട്ടാളത്തെ അയക്കുന്നത്‌ യു.കെയിലെ 90 ശതമാനം ജനങ്ങളും എതിരായിരുന്നു. എന്നിട്ടും ടോണി ബ്ലെയര്‍ എന്നജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഇറാഖ്‌ യുദ്ധത്തില്‍ ആവേശത്തോടെ പങ്കുകൊണ്ടു. ജനാധിപത്യത്തിന്റെ ആസ്ഥാനമായ യു.എന്‍ ജനാധിപത്യം നടപ്പിലാക്കുന്നുണ്ടോഎങ്കില്‍ പിന്നെ രക്ഷാസമിതി എന്തിനാണ്‌എന്തിനാണ്‌ വീറ്റോ അധികാരംഎന്തുകൊണ്ടാണ്‌ ഇന്ത്യയെയും അമേരിക്കയെയും പോലുള്ള `ജനാധിപത്യരാജ്യങ്ങളിലെ രാഷ്‌ട്രപതിമാര്‍ക്ക്‌ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ പാസ്സാക്കുന്ന ബില്‍ തിരിച്ചയക്കാന്‍ അധികാരമുള്ളത്‌ജനാധിപത്യത്തിന്‌ അതില്‍തന്നെ വിശ്വാസം ഇല്ല. കാരണം അത്‌ തലക്കുള്ളിലെന്ത്‌ എന്നു നോക്കാതെ തലകളെ എണ്ണുന്നു.
വാസ്‌തവത്തില്‍ നിങ്ങള്‍ വിമര്‍ശിക്കേണ്ടിയിരുന്നത്‌ ഖുര്‍ആനെയായിരുന്നു. കാരണംനന്മ-തിന്മകളെക്കുറിച്ചുള്ള ഖുര്‍ആന്റെ വീക്ഷണ കോണില്‍നിന്നാണ്‌ മൗദൂദി പടിഞ്ഞാറന്‍ ജനാധിപത്യത്തെ വിമര്‍ശിക്കുന്നത്‌. മൗദൂദി ഖുര്‍ആന്റെ ഒരു പ്രയോക്താവ്‌ മാത്രമായിരുന്നു. ഖുര്‍ആന്‍ പറയുന്നു: ``പ്രവാചകരേഅവരോട്‌ പറയുക: ശുദ്ധവും മ്ലേഛവും ഒരവസ്ഥയിലും തുല്യമാവുകയില്ല- മ്ലേഛത്തിന്റെ ആധിക്യം താങ്കളെ എത്രത്തന്നെകൗതുകപ്പെടുത്തിയാലും ശരി'' (5:100).
ജനാധിപത്യം എന്നുള്ളത്‌ സത്യസന്ധമായ ബാധ്യതാ നിര്‍വഹണത്തിനു വേണ്ടി ശരിയായ ആളുകളെ കണ്ടെത്തുന്ന പ്രക്രിയ ആണെങ്കില്‍ ഖുര്‍ആന്‍ ഒരിക്കലും അതിനെതിരല്ല. മറിച്ച്‌ഖുര്‍ആന്‍ അത്‌ അനുശാസിക്കുന്നുണ്ട്‌ താനും.``വാസ്‌തവത്തില്‍ അല്ലാഹു ഉത്തരവാദിത്വങ്ങളും കടമകളും യഥാര്‍ഥ ആളുകളെ ഏല്‍പിക്കാന്‍ നിങ്ങളോട്‌ കല്‍പിക്കുന്നു. മാത്രവുമല്ലനിങ്ങള്‍ ആളുകളെ ഭരിക്കുമ്പോള്‍ നീതിയുക്തമായി ഭരിക്കാനും അല്ലാഹു അനുശാസിക്കുന്നു.''
 വചനങ്ങള്‍ വ്യക്തമാക്കുന്നത്‌ വ്യത്യസ്‌ത തട്ടുകളിലും പാളികളിലും ഉത്തരവാദിത്വങ്ങളും കടമകളും ഏല്‍പിക്കാന്‍ യഥാര്‍ഥ ആളുകളെ തെരഞ്ഞെടുക്കുന്നതിന്റെ സുതാര്യമായ പ്രക്രിയയുടെ ആവശ്യകതയെക്കുറിച്ചാണ്‌. മാത്രമല്ലഅത്‌ തെരഞ്ഞെടുക്കപ്പെട്ട ആളുകളോട്‌ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിജാതിമതവിഭാഗീയതകള്‍ക്കതീമായി നീതിയുക്തമായി ഭരിക്കാന്‍ അനുശാസിക്കുന്നു (ഇസ്‌ലാമിന്റെ മതേതര കാഴ്‌ചപ്പാടാണിത്‌). അബൂബക്കറിന്റെയും (നേരിട്ടുള്ള തെരഞ്ഞെടുപ്പ്‌) ഉസ്‌മാന്റെയും (പാര്‍ലമെന്ററി തെരഞ്ഞെടുപ്പ്‌) തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക്‌ ജനാധിപത്യ പ്രക്രിയ കാണാന്‍ സാധിക്കും. ഉമറിന്റെ ഭരണത്തില്‍ നിങ്ങള്‍ക്ക്‌ പങ്കാളിത്ത ജനാധിപത്യത്തിന്റെ (participatory democracy) സ്വാധീനങ്ങള്‍ കാണാന്‍ സാധിക്കും. എന്നിരുന്നാലും ഒരു ഘട്ടത്തില്‍ ഖിലാഫത്ത്‌ ഏകാധിപത്യത്തിലേക്ക്‌ അധഃപതിച്ചപ്പോള്‍ അതില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതില്മുസ്‌ലിംകള്‍ പരാജയപ്പെട്ടു. ജനാധിപത്യം എന്നത്‌ ജനങ്ങളെ ഉള്‍പ്പെടുത്തി നയരൂപീകരണം നടത്തുന്ന പ്രക്രിയയാണ്‌ എങ്കില്‍, ഖുര്‍ആന്‍ അതും കല്‍പിക്കുന്നു: ``റബ്ബിന്റെ ശാസനകള്‍അനുസരിക്കുന്നവരും നമസ്‌കാരം നിലനിര്‍ത്തുന്നവരും തങ്ങളുടെ കാര്യങ്ങള്‍ പരസ്‌പരം കൂടിയാലോചിച്ച്‌ നടത്തുന്നവരുമാണവര്‍'' (42:38).
``
അവരുടെ തെറ്റുകള്‍ പൊറുക്കുകഅവരുടെ പാപമുക്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുകദീന്‍ കാര്യങ്ങളില്‍ അവരെയും കൂടിയാലോചനകളില്‍ പങ്കാളികളാക്കുക'' (3:159).
ഇസ്‌ലാം ഒരിക്കലും ജനങ്ങള്‍ക്ക്‌ പരമാധികാരം നല്‍കുന്നില്ല. അത്‌ അല്ലാഹുവില്‍ നിക്ഷിപ്‌തമാണ്‌. ജനങ്ങള്‍പ്രതിനിധീകരിക്കുന്ന രാഷ്‌ട്രത്തിന്‌ നല്‍കുന്നത്‌ രക്ഷാകര്‍തൃത്വത്തിന്റെ അവകാശവും ഉത്തരവാദിത്വവുമാണ്‌. അഛനും മക്കള്‍ക്കുമിടയിലുള്ളത്‌ പോലുള്ള മനോഹരമായൊരു ബന്ധമായാണ്‌ ഞാനതിനെ കണക്കാക്കുന്നത്‌. മറ്റേതൊരു രാഷ്‌ട്രീയ വ്യവസ്ഥയിലും ഒരുതരം ഫാഷിസം അടങ്ങിയിട്ടുണ്ട്‌.കാരണം അവ പല പേരിലും ഒരുതരം ആധിപത്യം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു. ഏതെങ്കിലും സൃഷ്‌ടികള്‍ക്ക്‌ പരമാധികാരംകൊടുക്കുകയോ സൃഷ്‌ടികളാല്‍ കൈയടക്കപ്പെടുകയോ ചെയ്യുന്ന തരത്തിലുള്ള ഒരു കിറുക്കിലും ഇസ്‌ലാം വിശ്വസിക്കുന്നില്ല. അധികാരവും അവകാശവും ഉത്തരവാദിത്വവും രക്ഷിതാവില്‍ നിക്ഷിപ്‌തമായ ഒരുതരം ജൈവികമായ ബന്ധത്തിലാണത്‌ വിശ്വസിക്കുന്നത്‌.
മതേതരത്വത്തെ സംബന്ധിച്ചേടത്തോളം മൗദൂദി വിമര്‍ശിക്കുന്നത്‌ മനുഷ്യന്റെ സാമൂഹിക രാഷ്‌ട്രീയ ജീവിതത്തില്‍ നിന്നും മതത്തെ പാടെ വേര്‍പെടുത്തുന്നതും ഒരുവന്റെ മതത്തെ ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ഒതുക്കി നിര്‍ത്തുന്നതുമായ പാശ്ചാത്യ മതേതരത്വത്തെയാണ്‌. ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴുംഅതിനോട്‌ (മൗദൂദിയുടെ വിമര്‍ശനത്തോട്‌) ചേര്‍ന്നു നില്‍ക്കുന്നുകാരണം ഇസ്‌ലാമിന്റെ ചെറുതരിയെങ്കിലുമുള്ള ഒരു മുസ്‌ലിമിനും അതിനെ അംഗീകരിക്കാനാവില്ല. ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇന്ത്യന്‍ മതേതരത്വത്തോടുള്ള സമീപനം തികച്ചും വ്യത്യസ്‌തമാണ്‌. കാരണം ഇന്ത്യന്‍ മതേതരത്വം എന്നാല്‍ മതങ്ങള്‍ക്കിടയില്‍ വിവേചനമില്ലാതിരിക്കുകയുംവ്യത്യസ്‌ത മതങ്ങളെ രാഷ്‌ട്രം തുല്യനിലയില്‍ പരിഗണിക്കുകയും ചെയ്യലാണ്‌. ജമാഅത്തെ ഇസ്‌ലാമിയെയും ഖുര്‍ആനിക സൂക്തങ്ങളെയും സംബന്ധിച്ച്‌ അതൊരു ഇസ്‌ലാമിക കാഴ്‌ചപ്പാടാണുതാനും.
ജോണ്‍സിവിലിയോ

അഭിപ്രായങ്ങളൊന്നുമില്ല: