2017, ഡിസംബർ 10, ഞായറാഴ്‌ച

sfi ക്ക് മുസ്ലിം പെണ്‍കുട്ടികളോടുള്ള കപട സ്നേഹം

കമ്മ്യൂണിസ്റ്റുകള്‍  എപ്പോഴും ഞങ്ങള്‍ ഇസ്ലാമിനോടും മുസ്ലിംക ളോ ടും  ശത്രുത യുള്ളവരല്ല വലിയ താല്‍പര്യ മുള്ളവരും നിങ്ങളുടെ യഥാര്‍ത്ഥ സംരക്ഷകരും ഞങ്ങളാണ് എന്ന് വരുത്തി തീര്‍ക്കാന്‍ വലിയ തോതില്‍ വിയര്‍ക്കുന്നതായി കേരളീയര്‍ കണ്ടു കൊണ്ടിരിക്കുകയാണ് .


സഖാക്കളെ ഇത് നമ്മക്ക് അടി പൊളിയാക്കണം. മഫ്ത ധരിച്ച പെൺകുട്ടികളെ തന്നെ മുന്നിൽ നിർത്തിയാവണം പ്രതിഷേധ ഫ്ലാഷ് മോബ് .ഇതിനെ എതിർക്കാൻ സാധ്യതയുള്ളവരുണ്ട്. സ്വമേധയാ കേസെടുക്കാനുള്ള ത്രാണിയൊക്കെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ വനിതാ കമ്മീഷൻ മലപ്പുറത്ത് ക്യാമ്പടിച്ച് അത്തരം മത തീവ്രവാദികളെ നേരത്തെ കണ്ടെത്തി പോലീസിനെ ഏൽപ്പിക്കണം. കുറച്ച് മാസങ്ങളായി മൗനത്തിലായിരുന്ന സാംസ്കാരിക സഖാക്കൾ നിശ്ശബ്ദത വെടിയാനുള്ള ഒരവസരമായി ഇതിനെക്കണ്ട് മലപ്പുറം പരിപാടിയെ സജീവമാക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.
രാജസ്ഥാനിൽ ജീവനോടെ ചുട്ടുകൊല്ലപ്പെട്ട മുസ്ലിമിന്റെ വിഷയം ഉന്നയിച്ച് ഫ്ലാഷ് മോബ് പ്രശ്നവത്കരിക്കാൻ ചിലർ ശ്രമിക്കും. അവരുടെ ഇരവാദം കേട്ട് ഈ വിപ്ലവ സമരത്തിൽ നിന്ന് സഖാക്കളാരും പിന്തിരിയരുതെന്ന് ആദ്യമെ ഉണർത്തുന്നു.ഇത്തരം കൊലകളൊന്നും മതേതര ഇന്ത്യയിൽ പുതുമയുള്ള കാര്യമല്ല. നാളെകളിലുമത് ആവർത്തിക്കും. സമയവും സന്ദർഭവും നോക്കി ആവശ്യമെങ്കിൽ അപ്പോൾ വേണമെങ്കിൽ വൻ പ്രതിഷേധമൊക്കെ നടത്താം. ഈ മലപ്പുറം മോഡൽ അസഹിഷ്ണുത വല്ലപ്പോഴുമൊക്കെയേ ഒത്ത് വരൂ .. അതിനാൽ സഖാക്കളെ നമുക്കൊരുമിച്ചാദ്യം ഈ ഏഴാം നൂറ്റാണ്ടിലെ കിരാത സംസ്കാരത്തെ തുരത്താം.  
Basheer Trippanachi



https://www.facebook.com/benna.fathima/videos/2054119171484238



Image may contain: 1 person, smiling, text


എസ്.എഫ്.ഐ. മക്കളോട് സ്നേഹപൂർവ്വം.
-------------------------------------------------------------
സ്ത്രീകളെക്കുറിച്ച് ഒട്ടനേകം ധാരണകൾ സമൂഹത്തിലുണ്ട്. മതങ്ങളിലുമുണ്ട്. ശബരിമലയിൽ സ്ത്രീകൾക്ക് കയറാമോ കയറാമെങ്കിൽ തന്നെ അവരുടെ പ്രായം എന്തായിരിക്കണം എന്നൊക്കെയുള്ള ചുടേറിയ ചർച നടന്നുകൊണ്ടിരിക്കുകയാണ്. ഹിന്ദു സ്ത്രീയുടെ പ്രശ്നമായതിനാൽ പൊതുസമൂഹത്തിന് അതിൽ വലിയ താൽപര്യമില്ലാത്തതുകൊണ്ട് ചർച ഒരു ചെറിയ വൃത്തത്തിൽ ഒതുങ്ങി നിൽക്കുന്നുവെന്ന് മാത്രം. മുസ്ലിംകളിലും സ്ത്രീയുടെ മതപരമായ ജീവിതത്തെ സംബന്ധിച്ച് വ്യത്യസ്ഥ കാഴ്ചപ്പാടുകളുണ്ട്. അവർ സാമുഹിക ജീവിതത്തിൽ ഇടപെടേണ്ടതില്ല എന്ന് പറയുന്നവരും. പുറത്തിറങ്ങുകയാണെങ്കിൽ തന്നെ ശരീരം മുഴുവൻ മറയുന്നവിധം വസ്ത്രം ധരിക്കേണ്ടതാണ് എന്ന് കരുതുന്നവരുമുണ്ട്. ഇപ്പോൾ മൂന്നാമതൊരു ചിന്തയാണ് ശക്തിപ്രാപിച്ച് വരുന്നത്. പഠനത്തിനും ജോലിക്കുമായി പൊതുസമൂഹത്തിലിറങ്ങുന്നവരെ തടയാൻ കഴിയില്ല എന്ന് വന്നപ്പോൾ എന്നാൽ അവരെ ശരീരം മുഴുവനായി കണ്ണ് മാത്രം വെളിയിൽ കാണുന്നവിധം ഡ്രസ് ധരിപ്പിക്കുക എന്ന ഒരു ശൈലി സ്വീകരിച്ച മതസംഘടനകളുമുണ്ട്. അതിന്റെ അനുരണനമാണ് സ്കൂൾ തലം മുതൽ മെഡിക്കൽ കോളേജ് വിദ്യാർഥികൾ വരെ മുഖം കൂടി മറക്കുന്ന വസ്ത്രം വ്യാപകമായിക്കൊണ്ടിരിക്കുന്നത്.
എന്നാൽ മുൻകയ്യും മുഖവും ഒഴികെയുള്ള ഭാഗങ്ങൾ മറച്ചുകൊണ്ട് ഒരു സ്ത്രീക്ക് സാമുഹിക ജീവതത്തിൽ അവരുടേതായ പങ്ക് വഹിക്കാം എന്നാണ് ലോക ഇസ്ലാമിക പ്രസ്ഥാനങ്ങൾ എടുത്തിട്ടുള്ള സമീപനം. അതനുസരിച്ച് അവർക്ക് ഏതറ്റം വരെ പഠിക്കുന്നതിനും ജനങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന പ്രശ്നങ്ങളിലുമൊക്കെ ഇടപെടാനും സമൂഹനിർമിതിയിൽ അവരുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്താനും സാധിക്കുന്നു. അങ്ങനെ കേരളത്തിൽ തന്നെ പലസമരമുഖത്തും അവരുണ്ടായിരുന്നു. പൊതുപ്രസംഗങ്ങളും തെരുവുനാടകങ്ങളും ധർണയും അവരുടെതായി നടത്തപ്പെട്ടിട്ടുണ്ട്. പൂർണമായി ഇസ്ലാമിക ബാനറിൽതന്നെയാണത് ചെയ്തത്. ഇതിനെതിരെ ആദ്യം പറഞ്ഞ വിഭാഗങ്ങൾ കനത്ത ആക്രമണങ്ങൾ നടത്താറുണ്ട്. ഫ്ലാഷ് മോബിൽ കേട്ട ആരോപണങ്ങളൊക്കെ അതിലും ഉണ്ടാവാറുണ്ട്. എന്നാൽ ഫെയ്ക് ഐഡിയിൽനിന്ന് ഫ്ലാഷ് മോബിന്റെ വിഷയത്തിൽ വന്നതുപോലുള്ള തീർത്തു അധാർമികമായ തെറിയഭിഷേകം ഉണ്ടാവാറില്ലെന്ന് മാത്രം.
മലപ്പുറത്ത് കോളേജ് വിദ്യാർഥികൾ നടത്തിയ ഫ്ലാഷ് മോബിൽ ഏതാനും മുസ്ലിം പെൺകുട്ടികളും ഉണ്ടായിരുന്നു. ഡന്റൽ കോളേജ് വിദ്യാർഥികൾ എന്ന പരിഗണനമാത്രമേ അവർ അർഹിക്കുന്നുള്ളൂ. ഇസ്ലാമിക ബാനറിലുള്ള പരിപാടിയായിരുന്നില്ല എന്ന് ചുരുക്കം. അതുകൊണ്ട് തന്നെ ഇസ്ലാമിക കർമശാസ്ത്രം അനുസരിച്ച് ഒരു വിശകലനം അതിന് ആവശ്യമായിരുന്നില്ല. മുസ്ലിം പെൺകുട്ടികൾ അവരുടെ സാധാരണവേഷത്തിൽ ഡാൻസ് ചെയ്തു. അതിനായി അവർ തട്ടം മാറ്റേണ്ടിയുരുന്നുവെന്നത് മുസ്ലിംകളിൽ നേരത്തെ പറഞ്ഞ ഒരു വിഭാഗം സ്വാഭാവികമായും മനസ്സിൽ ആഗ്രഹിക്കും. ഇത് പെട്ടെന്ന് മനസ്സിലാകണമെങ്കിൽ ഒരു കൂട്ടം കന്യാസ്ത്രീകളെ ഇതുപോലെ നൃത്തം ചെയ്യുന്നത് സങ്കൽപിച്ചാൽ മതി. അവരോട് ഒരു കൃത്യൻമതവിശ്വാസിയുടെ പ്രതികരണമെന്തായിരിക്കുമെന്ന് ഊഹിച്ചുനോക്കുക. നിങ്ങൾ ഫ്ലാഷ് മോബ് കളിച്ചോളൂ. പക്ഷെ ആ ഡ്രസ്സ് ഇട്ട് കളിച്ചത് ശരിയായില്ല എന്നായിരിക്കില്ലേ. ഇതേ എതിർപ്പ് തന്നെയാണ് മുസ്ലിംകളിലൊരുവിഭാഗം ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികളുടെ കാര്യത്തിലും പ്രകടിപ്പിച്ചത്. അഥവാ ഫ്ലാഷ് മോബല്ല വിഷയം. മുസ്ലിം ഡ്രസ്സിൽ അത് ചെയ്തിട്ടും അതിനെതിരെ ഒന്നും പറഞ്ഞില്ലെങ്കിൽ അതും ഇസ്ലാമിൽ അനുവദനീയമാണ് എന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കുമോ എന്നതാണ് പലരെയും ഇതിനെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്.
ഈ ഫ്ലാഷ് മോബ് അവഗണിക്കപ്പെടേണ്ട ഒന്നായിരുന്നെങ്കിലും അതിനനുവദിക്കാതെ അത് സജീവ ചർചയാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് യുക്തിവാദികൾ തന്നെയാണ്. പെൺകുട്ടികളുടെ ഫോട്ടോ എടുത്തിട്ട് ഇവരുടെ കരണക്കുറ്റിക്ക് അടിക്കണം എന്ന അടിക്കുറിപ്പോടെ പോസ്റ്റിട്ടു. മറ്റു ചില യുക്തിവാദികൾ വന്ന് മുസ്ലിംകൾക്ക് ഇങ്ങനെയൊക്കെ ചെയ്യാമോ.. ഇതൊക്കെ തങ്ങളുടെ പ്രവർത്തനത്തിന്റെ നല്ല ഫലങ്ങളാണ് എന്ന നിലക്ക് കമന്റുകൾ ചെയ്തു. അതിനിടയിൽ മുകളിൽ പറഞ്ഞ മുസ്ലിം വിഭാഗവും അവരുടെ ആശങ്കപങ്കുവെച്ചു. അതോടെ ഹാദിയ പ്രശ്നത്തിൽ വല്ലാതെ പ്രതിരോധത്തിലും നാണക്കേടിലും പെട്ട ഇടതുപക്ഷ-യുക്തവാദ ടീം ഇതൊരു അവസരമായി ഉപയോഗപ്പെടുത്തി. ഹാദിയ പ്രശ്നത്തിൽ മനുഷ്യാവകാശം പറഞ്ഞവർ ഇരുട്ടിവെളുക്കുന്നതിന് മുമ്പ് കളം മാറ്റിച്ചവിട്ടി എന്നവർ പറഞ്ഞു. ചില ഫെയ്സ് ബുക്ക് യുവ മുഫ്തിമാരുടെ പോത്തുപോലുള്ള പെണ്ണുങ്ങൾ എന്ന വിലകുറഞ്ഞ പ്രയോഗത്തിൽ കയറിപ്പിടിച്ചു.
സത്യത്തിൽ ഹാദിയ പ്രശ്നവും ഇതും തമ്മിൽ വല്ല താരതമ്യവുമുണ്ടോ. ഒരു പെൺകുട്ടിയെ സകലമാന മാനുഷികാവകാശങ്ങളും തടഞ്ഞുവെച്ച് അഞ്ച് മാസത്തോളം ഏകാന്തതടവിലിട്ടതിലെ മനുഷ്യാവകാശവും ഇസ്ലാമിക വേഷം ധരിച്ച് നൃത്തം ചെയ്തപ്പോൾ അതിനെതിരെ ഫെയ്സ് ബുക്കിലെ ചിലരുടെ പ്രതിഷേധവും തുല്യമാകുന്നതെങ്ങനെ. (ആ കൂട്ടികൾ വ്യഭിചാരിണികളാണെന്ന് രൂപത്തിലുള്ള ചില കമന്റുകൾ മുസ്ലിംകളുടെ പക്ഷത്ത് നിന്ന് വിശകലനം ചെയ്യാനാവില്ല. കാരണം അത്തരമൊരു പരാമർശം ഇസ്ലാമിക നിയമമനുസരിച്ച് ക്രിമിനൽ ശിക്ഷ അർഹിക്കുന്ന തെറ്റാണ്. കഠിനമായ പരലോക ശിക്ഷയും അതിന് ഖുർആൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്). പരമാവധി ഇതിലുള്ള മാനുഷിക പ്രശ്നം എന്ന് പറയുന്നത് തട്ടമിട്ട് ഡാൻസ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടോ എന്ന് മാത്രമാണ്. അതിൽ തന്നെയും മലപ്പുറത്തോ അതുമല്ലെങ്കിൽ മലപ്പുറത്തിന് പുറത്തോ ഒരു മതസംഘടനയും ഫത് വ പുറത്തിറക്കിയിട്ടില്ല. തിരിച്ചുഹിന്ദുവായി മാറിയ അതിരയെയാണ് പിതാവ് ഇവ്വിധം പീഢിപ്പിക്കുന്നതെങ്കിലും അതിനെതിരെ പ്രതികരിക്കാൻ ഒരു മുസ്ലിം ബാധ്യസ്ഥനാണ്.
മലപ്പുറത്തെക്കുറിച്ച് വളരെ തെറ്റായ ധാരണകളാണ് തെക്കൻകേരളത്തിൽ മുമ്പേ നിലനിൽക്കുന്നത്. ഇപ്പോഴും വലിയ മാറ്റമില്ല. ആ അടിസ്ഥാനത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ഡാൻസ് ചെയ്യാൻ മലപ്പുറത്ത് സാഹചര്യമില്ല എന്നാണ് പുതിയ പ്രശ്നത്തിൽ അവിടുത്തെ യുവതലമുറ ധരിച്ചിരിക്കുന്നത്. തങ്ങൾ ഫ്ലോഷ് മോബ് തട്ടമിട്ട് നടത്തിയത് ആ അവകാശത്തിന് വേണ്ടിയാണ് എന്ന്, അവിടെ നിന്ന് ആതിരയും നമിതയും പാർവ്വതിയുമൊക്കെ തട്ടമിട്ട് ഡാൻസ് ചെയ്ത ശേഷം ചാനലുകാരോട് പറയുന്നത് കേട്ടു.
സന്യാസിവേഷം ധരിച്ച് കുറച്ചാളുകൾ ഈ പാട്ടിട്ട് നടുറോഡിൽ നൃത്തം ചവിട്ടിയാൽ ഹിന്ദുവിശ്വാസികളും ളോഹയിട്ട് പാതിരിമാരും കന്യാസ്ത്രീകളുടെ വസ്ത്രമണിഞ്ഞ് നൃത്തം ചെയ്താൽ ക്രിസ്ത്യാനികളും ഇതേ പ്രതികരണം നടത്തും. ദയവായി മലപ്പുറത്തെയോ അതുമല്ലെങ്കിൽ മുസ്ലിം സ്ത്രീകളുടെയോ തട്ടമിട്ട് ഡാൻസ് ചെയ്യാനുള്ള അവകാശത്തിന് വേണ്ടി ഇത്രയധികം നിങ്ങൾ ബുദ്ധിമുട്ടേണ്ടിയിരുന്നില്ല എന്നാണ് ചുരുക്കത്തിൽ പറയാനുള്ളത്.
എസ്.എഫ്.ഐ സുഹൃത്തുകളോട് ഒരു ചോദ്യം തട്ടമിട്ട് ഡാൻസ് ചെയ്യാനും ഒരു മുസ്ലിം പെൺകുട്ടിക്ക് സ്വാതന്ത്ര്യം വേണം. അംഗീകരിക്കുന്നു ആ അവകാശം മലപ്പുറത്ത് പോലും ആരും തടഞ്ഞിട്ടില്ല. തടയുകയുമില്ല എന്ന് ഫ്ലാഷ് മോബിലൂടെ നിങ്ങൾക്ക് ബോധ്യപ്പെട്ടു. എന്നാൽ തട്ടമിട്ടതിന്റെ പേരിൽ ഉന്നത പരീക്ഷക്കടക്കം പ്രവേശനം നിഷേധിക്കപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. ഇതിനെതിരെ ഇന്നുവരെ നിങ്ങൾ ഒരു ഫെയ്സ് ബുക്കിലൂടെ പോലും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ്?. തലമറച്ച് ഡാൻസ് ചെയ്യാൻ സാധിക്കാതിരിക്കുന്നതിനേക്കാൾ വലിയ അവകാശലംഘനമാണ് തലമറച്ചതിന്റെ പേരിൽ പഠിക്കാനനുവദിക്കാത്തത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാനാവുന്നുണ്ടോ ?.
പർദ്ധയും മുഖമക്കനയും ഇട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിപിടിച്ച് മകളുടെ ഒരു ഫോട്ടോ ഫെയ്സ് ബുക്കിലിട്ടതിന്റെ പേരിൽ ഒരു വ്യക്തിയെ എത്ര മോശമായിട്ടാണ് സഖാക്കൾ കൈകാര്യം ചെയ്തത് എന്ന് ഇവിടെയുള്ളവർക്ക് അറിയാം. എല്ലാം കൂടി ചേർത്ത് വായിക്കുക. അപ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ കുറേകൂടി ബോധ്യമാകും.
Abdul Latheef CK


കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം പെൺകുട്ടികളെ ഹിജാബ് ധരിച്ചു കൊണ്ട് പഠിക്കാൻ അനുവദിക്കാത്ത സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്.അത്തരം സന്ദർഭങ്ങളിൽ എപ്പോഴെങ്കിലും തട്ടമിട്ട് കൊണ്ട് പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അവരുടെ അവകാശത്തിനായി SFI ഒരിക്കലെങ്കിലും ശബ്ദിച്ചിട്ടുണ്ടോ.? ഹാദിയ എന്ന തട്ടമിട്ട ഒരു പെൺകുട്ടി മാസങ്ങളോളം വീട്ട് തടങ്കലിൽ കഴിഞ്ഞപ്പോൾ SFI എവിടെയെങ്കിലും ഒരു ഐക്യദാർഢ്യ സംഗമം നടത്തിയത് നിങ്ങൾ കണ്ടിട്ടുണ്ടോ ? എന്നാൽ മലപ്പുറത്തു ഫ്ലാഷ് മോബിന്റെ പേരിൽ ഏതോ പെൺകുട്ടികളെ ചില വികാര ജീവികൾ ഫേസ്‌ബുക്കിൽ തെറി വിളിച്ചതിൽ പ്രതിഷേധിച്ചു കേരളത്തിലെ പുരോഗമന വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ SFI സംസ്ഥാനത്തുടനീളം ജില്ലാ കേന്ദ്രങ്ങളിൽ തട്ടമിട്ട പെൺകുട്ടികളുടെ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു പോലും.മത തീവ്ര ഫത്‌വകൾക്കെതിരെ ആണത്രേ അവരുടെ പ്രതിഷേധം.
മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണല്ലോ കമ്മ്യുണിസ്റ്റ്കാർ.മുസ്ലിം-ക്രിസ്ത്യൻ മതത്തിൽ പെട്ടവരെ പ്രണയിച്ചതിന്റെയും വിവാഹം കഴിച്ചതിന്റെയും പേരിൽ 60ൽ അധികം പെൺകുട്ടികൾ യോഗ സെന്ററിൽ തടവിൽ വെച്ച് ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുവെന്ന് ഇരകൾ തന്നെ വെളിപ്പെടുത്തിയിട്ടും ഈ SFI/DYFI സഖാക്കൾ അങ്ങോട്ട് ഒരു പ്രതിഷേധ മാർച്ച് എങ്കിലും സംഘടിപ്പിച്ചിട്ടുണ്ടോ ? പീസ് സ്‌കൂളിന്റെ പേരിൽ ഒരു ആരോപണം ഉണ്ടായപ്പോൾ അങ്ങോട്ട് മാർച്ച് നടത്താൻ ഇവർക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല എന്നും ചേർത്ത് വായിക്കണം.
ഉത്തരേന്ത്യയിൽ സംഘികൾ കൊലപ്പെടുത്തിയ അഖ്ലാഖിന്റെ പേരിൽ കേരളത്തിൽ ബീഫ് വിപ്ലവം നടത്തിയവർ മുസ്ലിമായതിന്റെ പേരിൽ മാത്രം കൊടിഞ്ഞി ഫൈസലും റിയാസ് മുസ്ലിയാരും കേരളത്തിൽ കൊല്ലപ്പെട്ടപ്പോൾ ഒരു പ്രതിഷേധവും സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല പ്രതിഷേധിച്ചവരെ മുഴുവൻ തീവ്രവാദികളായി മുദ്ര കുത്തുകയും ചെയ്തു.
ബീഫ് ഒലത്തി വെച്ച് വിളമ്പിയപ്പോൾ കണ്ണ് മഞ്ഞളിച്ച കോയമാർക്ക് കമ്മ്യുണിസ്റ്റ്കാരുടെ ഈ കാപട്യം മനസ്സിലാകുന്നുണ്ടോ ആവൊ..!
(കടപ്പാട് )


വേഷം മാറി ഇസ്ലാമിനെ അവഹേളിക്കുകയായിരുന്നു എന്ന് 



https://www.facebook.com/shaiju.sainudheen.9/videos/132873144061617/

Image may contain: text

https://www.facebook.com/shamsu.shamsudheen.3304/videos/375605589550196/




അഭിപ്രായങ്ങളൊന്നുമില്ല: