2017, ഡിസംബർ 15, വെള്ളിയാഴ്‌ച

പര്‍ദ്ദ ..എന്താണ് പര്‍ദ്ദ ? എന്തിനാണ് പര്‍ദ്ദ ?



Image may contain: one or more people, meme and text

സ്ത്രികളുടെ വസ്ത്രം- ഹിന്ദു മതം ... ക്രിസ്തു മതം ... ഇസ്ലാം മതം എന്ത് പറയുന്നു ???*

*✍�സ്ത്രീകളുടെ വസ്ത്രധാരണം*
*✅ഇസ്ലാംമതം മാതൃകാപരം
➖➖➖➖➖➖➖➖➖
ഇസ്ലാം സ്ത്രീകളെ പർദ്ദക്കകത്ത്
പൊതിഞ്ഞു വെക്കുന്നു. മറ്റു മതങ്ങൾ
സ്ത്രീകൾക്ക് അവർക്കിഷ്ട്ടപ്പെട്ട
വസ്ത്രം ധരിക്കാൻ അനുവാദം
നൽകുന്നു. എന്തു കൊണ്ടാണു തല പോലും
മറക്കാൻ ഇസ്ലാം സ്ത്രീകളോട്
കൽപ്പിക്കുന്നത്‌ എന്ന് ചില
യുക്തിവാദികളും മതേതരൻമാരും
ഇസ്ലാമിക-ക്രിസ്തീയ വിമർശകരും
ചോദിക്കാറുണ്ട്. വസ്ത്ര ധാരണം മറ്റു
മതങ്ങളിൽ എങ്ങനെയാണെന്ന്
നമുക്കൊന്ന് പരിശോധിക്കാം.
ക്രിസ്തുമതത്തിൽ
ശിരോവസ്ത്രം ഉപയോഗിക്കുന്നില
്ലെങ്കിൽ മുടി ക്ഷൗരം ചെയ്ത്
കളയാനാണു ബൈബിൾ കൽപ്പിക്കുന്നത്‌
" സ്ത്രീ ശിരോവസ്ത്രം
ഉപയോഗിക്കുന്നില്ലെങ്കിൽ മുടി
മുറിച്ചു കളയട്ടെ , മുടി മുറിച്ച്
കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും
അവൾക്ക് ലജ്ജയാണെങ്കിൽ അവൾ
ശിരോവസ്ത്രം ധരിക്കട്ടെ.
" (1കൊറിന്ത്യൻസ് 11:6)
" സ്ത്രീ പുരുഷൻെറയൊ പുരുഷൻ
സ്ത്രീയുടെയൊ വസ്ത്രം ധരിക്കരുത്.
അപ്രകാരം ചെയ്യുന്നവൻ നിൻെറ
ദൈവമായ കർത്താവിനു നിന്ദ്യരാണു.
" (ആവർത്തന പുസ്തകം 22:5)
"സ്ത്രീകൾ വിനയത്തോടും
വിവേകത്തോടും ഉചിതമായ വിധം
വസ്ത്രധാരണം ചെയ്തു നടക്കണമെന്ന്
ഞാൻ ഉപദേശിക്കുന്നു , പിന്നിയ
മുടിയൊ ,സ്വർണ്ണമൊ രത്നങ്ങളൊ
വിലയേറിയ ഉടയാടകളൊ അണിഞ്ഞ്
തങ്ങളെ തന്നെ അലങ്കരിക്കരുത്.‌ "
(1 തിമോത്തയസ് 2:9 )
നോക്കൂ..... ബൈബിൾ ശിരോവസ്ത്രം
ധരിക്കാൻ കൽപ്പിക്കുന്നു
സ്വർണ്ണമൊ വിലകൂടിയ വസ്ത്രമൊ
ഉപയോഗിക്കാൻ അനുവാദം
നൽകുന്നില്ലാ. എന്നിട്ടും ക്രൈസ്തവർ
തോന്നിയത് പോലെ വസ്ത്രം
ധരിക്കുകയും അവരുടെ പള്ളികളിൽ
പോലും ഈ മര്യാദകൾ
പാലിക്കുന്നുമില്ലാ. പാലിക്കുന്നത്
കന്യാസ്ത്രീകൾ മാത്രം . അവർ
മാത്രം എന്ത് കൊണ്ട് ശരീരം
പൊതിഞ്ഞു സംരക്ഷിക്കുന്നു.??
ബാക്കിയുള്ള സ്ത്രീകളുടെ ശരീരം
എങ്ങനെ വേണമെങ്കിലും
പ്രദർശിപ്പിക്കാം എന്നാണൊ..??
ഹൈന്ദവ ഗ്രന്ഥങ്ങളിൽ
" ദൈവം നിന്നെ സ്ത്രീയായി
സൃഷ്ട്ടിച്ചിരിക്കുന്നു. നീ നിൻെറ
ദൃഷ്ട്ടി താഴ്ത്തുകയും മനുഷ്യരുടെ
നേർക്ക് നോക്കാതിരിക്കുകയും
കാലുകൾ അടുപ്പിച്ച് വെക്കുകയും
വസ്ത്രം വെളിപ്പെടുത്താത
ിരിക്കുകയും മൂടുപടം
ഉപയോഗിക്കുകയും ചെയ്യുക " ( ഋക്
വേധ 8:33:19-20)
രാമൻ പരശുരാമനെ കണ്ടപ്പോൾ
സീതയോടായി പറയുന്നു " സീതാ നീ
മൂടുപടം ഉപയോഗിക്കുകയും നീ നിൻെറ
ദൃഷ്ട്ടി താഴ്ത്തുകയും
ചെയ്യുക." (മഹാവീർ ചരിത ആക്റ്റ് 2
പേജ് 71)
"പുരുഷന്മാർ സ്ത്രീകളുടെ വസ്ത്രം
ധരിക്കരുത്." ( ഋക് വേധ10:85:30)
എന്താണു നമുക്കിതിൽ നിന്ന്
മനസ്സിലാക്കാൻ സാധിക്കുന്നത്?
ഹൈന്ദവവേദം മൂടുപടം ധരിക്കാൻ
പഠിപ്പിക്കുന്നു. എന്നിട്ട് എത്ര
ഹൈന്ദവർ മൂടുപടം ധരിക്കുന്നുണ്ട്‌ .
അന്യപുരുഷനായ പരശുരാമനെ
കണ്ടപ്പോൾ സീതയോട് മൂടുപടം
ധരിക്കാൻ പറഞ്ഞ രാമനിൽ നല്ല
ഭർത്താവിനെ കാണാൻ സാധിക്കും.
ഇന്ന് ചിത്രകാരന്മാർ സീതയുടെ
ചിത്രം ഏത് രൂപത്തിലാണു
വരക്കുന്നതെന്ന് നമുക്കറിയാം കൂടുതൽ
പറയേണ്ടല്ലൊ......
എന്നാൽ ഇന്ത്യയുടെ പല ഗ്രാമങ്ങളിൽ
പോയാൽ തല മറക്കുന്ന ഹൈന്ദവ
സ്ത്രീകളെ കാണാൻ സാധിക്കും
ചിലയിടങ്ങളിൽ അന്യ പുരുഷന്മാരെ
കാണുമ്പോൾ സ്ത്രീകൾ മുഖം വരെ
മറക്കാറുണ്ട്.
എന്തായാലും ഇസ്ലാമിക വിമർശകരും
യുക്തിവാദികളും മതേതരൻമാരും
ആധുനിക സദാചാര പോലീസുമാരും
ഇതൊന്നും കാണാതെ പോകുന്നു .
സ്വന്തം മത ഗ്രന്ഥത്തിൽ സ്ത്രീകളുടെ
വസ്ത്രധാരണത്തെപ്പറ്റി എന്ത്
പറയുന്നു എന്ന് മനസ്സിലാക്കാതെ
ആധുനിക വസ്ത്രധാരണം
ക്രൈസ്തവീകതയ്ക്ക് ചേർന്നതല്ല എന്ന്
പറയുമ്പോൾ അതിനെ വിമർശിക്കാൻ
തൊള്ള തുറക്കുന്നവർ ഇതൊക്കെ
പഠിച്ചിട്ട് തൊള്ള തുറക്കുക .
ഇസ്ലാമിലെ സ്ത്രീകളുടെ
വസ്ത്രധാരണം അത് തന്നെയാണു
സ്ത്രീകൾക്ക് ഏറ്റവും യോജിച്ച
വസ്ത്ര ധാരണം അതിൻെറ കാരണവും
ഖുറാൻ പറയുന്നത് നോക്കൂ
" നബിയേ, നിന്റെ പത്നിമാരോടും
പുത്രിമാരോടും സത്യവിശ്വാസികളുടെ
സ്ത്രീകളോടും അവര് തങ്ങളുടെ
മൂടുപടങ്ങള് തങ്ങളുടെമേല്
താഴ്ത്തിയിടാന് പറയുക: അവര്
തിരിച്ചറിയപ്പെടുവാനും, അങ്ങനെ
അവര് ശല്യം ചെയ്യപ്പെടാതിരി
ക്കുവാനും അതാണ് ഏറ്റവും
അനുയോജ്യമായത്. *അല്ലാഹു ഏറെ
പൊറുക്കുന്നവനും കരുണാനിധിയുമാകു
ന്നു " ഖുറാൻ (33:59)*
കടപ്പാട്


ഇതും വസ്ത്രങ്ങള്‍ ....കുഴപ്പമുണ്ടോ?

Image may contain: 9 people, people smiling, people standing and suit



സ്ത്രീ ,ഇടതുപക്ഷം, ആവിഷ്‌കാര സ്വാതന്ത്ര്യം



''രാജ്യത്തെ പല കാമ്പസുകളും സര്‍ഗാത്മകമായി ഉണര്‍ന്നിരിക്കുമ്പോഴും കേരളത്തിലെ കാമ്പസുകളുടെ നിര്‍ജീവത എന്നെ ഭയപ്പെടുത്തുന്നു. നമ്മുടെ യുവജനത എന്നാണ് സമകാലീന യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്നെണീക്കുക ' ( സച്ചിദാനന്ദന്‍ )
സര്‍ഗാത്മകതയും ധിഷണയും വഴിയിലുപേക്ഷിച്ച് ആരൊക്കെയോ വിളിച്ച് കൊടുത്ത മുദ്രാവാക്യം മാത്രം ഭക്ഷിച്ച് അജീര്‍ണം ബാധിച്ച കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥിയുവജന സംഘടന രാഷ്ട്രീയത്തെ പൈങ്കിളി വല്‍കരിച്ച് ആരാഷ്ട്രീയമാക്കുന്നതില്‍ മല്‍സരിക്കുകയാണ്. ഇന്ത്യാ മഹാരാജ്യം നാളിത് വരെ അഭിമുഖീകരിക്കാത്ത ദുരന്തങ്ങളിലൂടെ കടന്ന് പോവുമ്പോള്‍ ഈ സംഘടന പെണ്‍കുട്ടികളെ ഫ്‌ളാഷ് മോബ് കളിപ്പിച്ച് മലപ്പുറത്തെ മുസ്ലിം സമുദായത്തെ പുരോഗമനം പഠിപ്പിക്കുകയാണ്. മഹാ വിപ്ലവമെന്നും മുസ്ലിം സ്ത്രീയുടെ സ്വത്വ പ്രകാശനത്തിന്റെയും പുരോഗമനത്തിന്റെയും മഹാഗീഥികള്‍ രചിക്കാന്‍ പോവുന്ന ഒരു പ്രതിരോധമാണെന്നും പറഞ്ഞ് തുടങ്ങിയ ഫ്‌ലാഷ് മോബ് പാളിപ്പോവുകയും ഇവരെ സമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കിയിരിക്കുകയാണ്. ഫൈസ് ബുക്കില്‍ ആരോ എന്തോ പറഞ്ഞതിന് ഒരു സമുദായത്തിന്റെ സത്രീകളുടെ  ആങ്ങളമാരാവാന്‍ ഇറങ്ങി പുറപ്പെട്ട മതേതര താലിബാനികള്‍ സ്വയം അപഹാസ്യരായി മാറി എന്നുള്ളത് മറ്റൊരു വസ്തുത. പട്ടാപകല്‍ ഒരു മനുഷ്യനെ വിറക് കൊള്ളി വെട്ടുന്നത് പോലെ കീറി മുറിച്ച് പച്ചക്ക് തീ കൊളുത്തി അത് വീഡിയോയില്‍ പകര്‍ത്തി ലോകത്തിന് മുന്നില്‍ കാണിക്കുന്ന പൈശാചികതയിലൂടെ രാജ്യം കടന്ന് പോവുമ്പോള്‍ അത് കണ്ടില്ലെന്ന് നടിച്ച് തീര്‍ത്തും പ്രതിലോമപരവും അല്‍പത്തരവും നിറഞ്ഞ ഒരു പ്രതിഷേധ പരിപാടി നടത്തി പുരോഗമനത്തിന്റെ മൊത്ത കച്ചവടക്കാരാവാനുള്ള ശ്രമം പരാജയപ്പെട്ടു എന്നുള്ളതാണ് ഫ്‌ലാഷ് മോബ് പ്രതിരോധം കേരളത്തിന് സമ്മാനിച്ചത്.
 അക്രമത്തിന്റെയും ഹിംസയുടെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കി ഇത്തരത്തിലുള്ള ശവം തീനികളെ സൃഷ്ടിക്കുന്ന സംഘ് പരിവാര്‍ ഫാസിസത്തെ പ്രതിരോധിക്കുന്നതിന് പകരം അന്തക്കേടുകള്‍ എഴുന്നള്ളിച്ച് ഞങ്ങള്‍ മഹാ വിപ്ലവ പ്രവര്‍ത്തനം നടത്തി എന്ന് വീമ്പ് പറയുകല്ല വേണ്ടത്. അങ്ങേയറ്റത്തെ ഭ്രാന്തമായ ദേശീയതയുടെ വക്താക്കള്‍ വര്‍ഗീയ വിഷം ചീറ്റി മനുഷ്യത്വത്തെ മലിനമാക്കി ഒരു പ്രത്യേക സമുദായത്തെ തിരഞ്ഞു പിടിച്ച് അക്രമം അഴിച്ച് വിടുമ്പോള്‍ ആ സമുദായത്തെ പുരോഗമനം പഠിപ്പിക്കാന്‍ മഫ്ത കടം വാങ്ങി ഫ്‌ലാഷ് മോബ് കളിപ്പിക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. അല്ലെങ്കിലും ചുംബന സമരം നടന്ന് കൊണ്ടിരിക്കുമ്പോള്‍ അഥവാ യുവജനങ്ങള്‍ തെരുവില്‍ നിന്ന് ഉമ്മ വെച്ച് കളിക്കുമ്പോള്‍ പാര്‍ട്ടിയുടെ അന്നത്തെ സെക്രട്ടറി സാക്ഷാല്‍ പിണറായി സഖാവ് വീട്ടില്‍ കയറി പോവാന്‍ ഉത്തരവിട്ടിരുന്നു. അന്ന് വീട്ടില്‍ കയറി ഒളിച്ചതാണ് ഈ യുവജന വിദ്യാര്‍ഥി സംഘടന . പിന്നീട് പുറത്ത് കാണുന്നത് ഇപ്പോഴാണ്. അതിനിടയില്‍ ഭാരതപ്പുഴ പിന്നെയുമൊഴുകി എന്നുള്ളത് ഇവരറിഞ്ഞൊ ആവോ? മാത്രമല്ല ഹാദിയ എന്ന പെണ്‍കുട്ടി ആറ് മാസം സംഘ് പരിവാറിന്റെ ഘര്‍വാപ്പസി തടവറയില്‍ കഴിയുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരു വര്‍ത്തമാനവും ഇവരുടെ വായില്‍ നിന്ന് വന്നില്ല. മുസ്ലിം സമുദായത്തെ പ്രത്യേകിച്ച് അവരിലെ സ്ത്രീ സമൂഹത്തെ പുരോഗമനത്തിന്റെ ഉടയാട അണിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ സംഘടനകളെല്ലാം യൂറോ കേന്ദ്രീകൃത ആധുനിക യുക്തിയും സവര്‍ണ യാഥാസ്തിതിക ബോധവും ഒന്നിച്ച് പേറി നടക്കുന്നവരാണ് . അതിനാല്‍ ഇത്തരത്തിലുള്ള വൈരുധ്യാത്മക ഉപകരണങ്ങളും ആശയാവലികളും മുസ്ലിം സ്ത്രീ സ്വത്വത്തെ വിമോചിപ്പിക്കാന്‍ സാധ്യമല്ല. ആണധികാരത്തിന്റെ എല്ലാ യാഥാസ്തിതിക ബോധവും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോവുന്ന ഈ സംഘടനകളെല്ലാം എന്ത് സ്ത്രീ സമത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്.  രക്ഷാകര്‍തൃത്വത്തിന്റെ ഭാരം പേറുന്ന ആണധികാര സങ്കല്‍പങ്ങളില്‍ നിന്ന് വിടുതി നേടി അവള്‍ തന്നെ അഥവാ ഈ മുസ്ലിം സ്ത്രീ തന്നെ തെരുവില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്നതും പാട്ട് പാടുന്നതും ഇവര്‍ കാണുന്നില്ല എന്ന് മാത്രമല്ല ഇത്തരത്തില്‍ നീതി നിഷേധത്തിനെതിരെ അവര്‍ തന്നെ സ്വയം തെരുവില്‍ വരുന്നത് തീവൃവാദവും ഭീകരവാദവുമായിട്ടാണ് ചിത്രീകരിക്കുന്നത്. ഇടതുപക്ഷം മുസ്ലിം സ്ത്രീ സമൂഹത്തെ അടഞ്ഞ ഒരു സമൂഹമായി കാണുന്നതില്‍ അവരുടെ സഹവാസം ഒരു കാരണമായിട്ടുണ്ട്.  
ഇന്ത്യയില്‍ ഇപ്പോഴത്തെ സംഘ് പരിവാര്‍ ഫാസിസത്തെ ഫാസിസം എന്ന് വിളിക്കാന്‍ പറ്റുമോ എന്ന ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയും ഒരു തീര്‍പ്പിലെത്താന്‍ നേതാക്കള്‍ വല്ലാതെ വിയര്‍ക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വിദ്യാര്‍ഥി  യുവജനങ്ങള്‍ ജിമിക്കി കമ്മല്‍ കളിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക. അജണ്ടകള്‍ നഷ്ടപ്പെട്ട് ആശയം ചോര്‍ന്ന് പോയ ഒരു ആള്‍ക്കൂട്ടമായി കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥിയുവജന സംഘടന നിലംപതിക്കുകയാണ്. ഇവിടെയാണ് മുകളില്‍ ഉദ്ദരിച്ച സച്ചിദാനന്തന്റെ കുറിപ്പ് നാം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്. അഥവാ വിപ്ലവത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്ത് കേരളീയ കാമ്പസുകളെ ഇത്രമാത്രം അരാഷ്ട്രീയ വല്‍ക്കരിക്കാന്‍ ഇടയായത് ഈ വിദ്യാര്‍ഥി സംഘടനയുടെ നയ സമീപനങ്ങളാണ്. കേരളത്തിലെ ഒരു വിദ്യാര്‍ഥിക്ക് അഥവാ ഒരു പെണ്‍കുട്ടിക്ക് കോളേജ് കാമ്പസിലേക്ക് കടന്ന് വരാന്‍ പോലീസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്താന്‍ വിധം ഭീഷണിയായി തീര്‍ന്നിരിക്കുന്നു ഈ വിദ്യാര്‍ഥി സംഘടന.  സോഫിയ എന്ന വിദ്യാര്‍ഥിനി എസ്.എഫ്.ഐ യുടെ കൊടി പിടിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ അല്ലെങ്കില്‍ അവര്‍ മറ്റൊരു കൊടി കയ്യിലേന്തി എന്ന കാരണത്താല്‍ ഭീഷണിപ്പെടുത്തി തെറി വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ധീരയായ ആ പെണ്‍കുട്ടി ഗവര്‍ണറെയും ഹൈക്കോടതിയെയും സമീപിച്ച് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറീച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി രണ്ട് പോലീസുകാരെ ഏര്‍പ്പാട് ചെയ്ത് കൊടുത്തു. ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലീമസമായ നമ്മുടെ കാമ്പസുകള്‍ അരാഷ്ട്രീയവല്‍ക്കരണത്തിലേക്ക് മൂക്ക് കുത്തി വീഴുകയാണ്. ഇവിടെ സോഫിയ എന്ന പെണ്‍കുട്ടി ധീരയായി എഴുന്നേറ്റ് നിന്ന് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം ഇത് സംഭവിച്ചതാണ്. മറിച്ച് നിരവധി സോഫിയമാര്‍ നിശ്ശബ്ദരാക്കപ്പെട്ട അപമാനിക്കപ്പെട്ട കഥയാണ് പല കാമ്പസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പറയുവാനുള്ളത്.

സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്‌ലാമിക നാഗരികതയില്‍


പരിഗണനയുടെയും സുരക്ഷിതത്വത്തിന്റെയും വേലി കൊണ്ടാണ് ഇസ്‌ലാം സ്ത്രീയ സംരക്ഷിക്കുന്നത്. അവളുടെ പദവി ഉയര്‍ത്തുകയും മകള്‍, ഭാര്യ, സഹോദരി, മാതാവ് എന്നീ സ്ഥാനങ്ങളിലെല്ലാം സവിശേഷമായ ആദരവ് അവര്‍ക്ക് നല്‍കി. പുരുഷനും സ്ത്രീയും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരൊറ്റ അടിസ്ഥാനത്തില്‍ നിന്നാണെന്നാണ് ഇസ്‌ലാം ആദ്യമായി പഠിപ്പിക്കുന്നത്. അതിലൂടെ സ്ത്രീയും പുരുഷനും മനുഷ്യരെന്ന നിലയില്‍ സമന്‍മാരാണെന്ന് സ്ഥാപിക്കുന്നു. 'ഒരൊറ്റ ആത്മാവില്‍നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍.' (അന്നിസാഅ് : 1) സ്ത്രീ പുരുഷ വിവേചനത്തിന്റെ കഥ കഴിക്കുന്ന വേറെയും സൂക്തങ്ങള്‍ നിരവധിയുണ്ട്.

ഇസ്‌ലാമില്‍ സ്ത്രീയുടെ സ്ഥാനം
മുകളില്‍ പറഞ്ഞ അടിസ്ഥാനത്തില്‍ ജാഹിലിയാ രീതികള്‍ക്കും മുന്‍ സമുദായങ്ങളുടെ മാതൃകകള്‍ക്കും വിരുദ്ധമായ സ്ഥാനമാണ് ഇസ്‌ലാം സ്ത്രീക്ക് കല്‍പിച്ചിട്ടുള്ളത്. ഇസ്‌ലാമല്ലാത്ത മറ്റൊരു പ്രത്യയശാസ്ത്രവും ഇത്തരം ഒരു സ്ഥാനം സ്ത്രീക്ക് കല്‍പിച്ച് നല്‍കിയിട്ടില്ല. സ്ഥാനത്തിലും പദവിയിലുമെല്ലാം സ്ത്രീയും പുരുഷനും തുല്ല്യരാണെന്നും, സ്ത്രീ ആയ കാരണത്താല്‍ അതില്‍ യാതൊരു കുറവും വരുത്താന്‍ പാടില്ലെന്നും ഇസ്‌ലാം നിശ്ചയിച്ചു. 'പുരുഷന്‍മാരുടെ മറുപകുതിയാണ് സ്ത്രീകള്‍' എന്ന പ്രവാചക വചനം സുപ്രധാനമായ തത്വത്തിനാണ് അടിത്തറ പാകുന്നത്. സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ പ്രവാചകന്‍(സ) നിരന്തരം ഉപദേശിച്ചിരുന്നതായും കാണാം. ഹജ്ജത്തുല്‍ വദാഇലെ പ്രവാചകന്റെ പ്രഭാഷണത്തില്‍ പോലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഇസ്‌ലാമിന് മുമ്പ്
സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ സ്ഥാനവും ആദരവും മനസ്സിലാക്കാന്‍ പഴയതും പുതിയതുമായ ഇസ്‌ലാമേതര വ്യവസ്ഥകള്‍ അവര്‍ക്ക് വകവെച്ച് നല്‍കിയ സ്ഥാനം എന്തായിരുന്നുവെന്ന് തിരിച്ചറിയല്‍ പ്രധാനമാണ്. എത്രത്തോളം അന്ധകാരത്തിലായിരുന്നു സ്ത്രീ സമൂഹം ജീവിച്ചിരുന്നതെന്നും ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നതെന്നും നാം മനസ്സിലാക്കുമ്പോള്‍ മാത്രമേ ഇസ്‌ലാമികാധ്യാപനങ്ങളുടെയും ഇസ്‌ലാമിക നാഗരികതയുടെയും തണലില്‍ സ്ത്രീക്കുള്ള സ്ഥാനം ബോധ്യപ്പെടുകയുള്ളൂ.

പെണ്‍കുട്ടിക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ചവരായിരുന്നു ഇസ്‌ലാമിന് മുമ്പത്തെ അറബികളെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ അവതരിക്കാന്‍ തുടങ്ങിയപ്പോള്‍ കടുത്ത കുറ്റകൃത്യമായി അതിനെ പരിചയപ്പെടുത്തി തടയുകയാണ് ചെയ്യുന്നത്. 'ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട് അവള്‍ എന്തു കുറ്റത്തിന് വധിക്കപ്പെട്ടു എന്നു ചോദിക്കപ്പെടുമ്പോള്‍.' വലിയ കുറ്റകൃത്യമായിട്ടാണ് നബി(സ) അതിനെ എണ്ണിയിട്ടുള്ളത്.

സ്ത്രീകളുടെ അവകാശങ്ങള്‍
ജീവിക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് വകവെച്ചു കൊടുക്കണമെന്നു മാത്രമല്ല ഇസ്‌ലാമിന്റെ കല്‍പന. അവള്‍ ചെറിയ പ്രായത്തിലായിരിക്കുമ്പോള്‍ ഏറ്റവും നന്നായി അവരോട് പെരുമാറാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. നബി(സ) പറഞ്ഞു : 'ഒരുവന്‍ ഈ പെണ്‍മക്കളുടെ ജനനത്തോടെ പരീക്ഷിക്കപ്പെടുകയും എന്നിട്ടവന്‍ അവരോട് നന്നായി വര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ അവന് നരകത്തീയില്‍ നിന്നുള്ള മറയായിത്തീരുന്നു.' (ബുഖാരി)

അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും പ്രവാചകന്‍(സ) കല്‍പിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു : 'ഏതൊരാള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടാവുകയും എന്നിട്ട് ഏറ്റവും നന്നായി അവള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും, ഏറ്റവും നല്ല ശിക്ഷണം നല്‍കുകയും ചെയ്താല്‍ അവന് രണ്ട് പ്രതിഫലമുണ്ട്.' സ്ത്രീകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും അവരെ അല്ലാഹുവിന്റെ ദീന്‍ പഠിപ്പിക്കാനുമായി ഒരു ദിവസം പ്രത്യേകമായി നബിതിരുമേനി മാറ്റിവെച്ചിരുന്നുവെന്ന് ഹദീസുകള്‍ നമ്മോട് പറയുന്നു.

സ്ത്രീ അവളുടെ പ്രായപൂര്‍ത്തിയായി യുവത്വത്തിലെത്തിയാല്‍ തന്നെ വിവാഹം അന്വേഷിച്ചെത്തുന്നവനെ സ്വീകരിക്കാനും വേണ്ടെന്നു വെക്കാനും ഇസ്‌ലാം അവകാശം നല്‍കുന്നു. അവള്‍ക്കിഷ്ടമില്ലാത്ത ഒരു പുരുഷന്റെ കൂടെ കഴിയാന്‍ അവളെ നിര്‍ബന്ധിക്കാന്‍ പാടില്ല. പ്രവാചകന്‍(സ) പറയുന്നു : 'ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീക്കാണ് സ്വന്തം കാര്യത്തില്‍ തന്റെ രക്ഷകര്‍ത്താവിനേക്കാള്‍ അവകാശം. കന്യകയോട് അവളുടെ അനുവാദം ചോദിക്കണം. മൗനമാണ് അവളുടെ സമ്മതം.'

വിവാഹം കഴിഞ്ഞ് ഒരു ഇണയായി മാറുമ്പോഴും അവരോട് വളരെ നല്ല നിലയില്‍ പെരുമാറാന്‍ ശരീഅത്ത് കല്‍പിക്കുന്നു. മാത്രമല്ല ഭാര്യയോട് നന്നായി പെരുമാറുന്നത് പുരുഷന്റെ ശ്രേഷ്ഠതയുടെയുടെയും മാന്യതയുടെയും അടയാളമായിട്ടാണ് ഇസ്‌ലാം കാണുന്നത്. ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു : പുരുഷന്‍ തന്റെ ഭാര്യയെ കുടിപ്പിക്കുന്ന വെള്ളത്തിന്റെ പേരില്‍ പോലും അവന് പ്രതിഫലമുണ്ട്. മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു : എന്നെ ഏറ്റവുമധികം പ്രയാസപ്പെടുത്തുന്നത് രണ്ട് ദുര്‍ബലരുടെ അവകാശങ്ങളാണ്, അനാഥയുടെയും സ്ത്രീകളുടെയും.

സ്ത്രീകളോടുള്ള സല്‍പെരുമാറ്റത്തിന്റെ ഏറ്റവും ഉത്തമമായ പ്രായോഗിക മാതൃകയാണ് പ്രവാചകന്‍(സ) കാണിച്ചു തന്നിട്ടുള്ളത്. അങ്ങേയറ്റത്തെ നൈര്‍മല്യത്തോടെയും അനുകമ്പയോടെയുമായിരുന്നു ഇണകളോട് വര്‍ത്തിച്ചിരുന്നത്. അസ്‌വദ് ബിന്‍ യസീദ് അന്നഗഇ പറയുന്നു : ആഇശ(റ)വോട് നബി തിരുമേനിയുടെ വീട്ടിലെ പെരുമാറ്റത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : 'അദ്ദേഹം വീട്ടുജോലികളില്‍ സഹായിക്കുമായിരുന്നു. നമസ്‌കാര സമയമായാല്‍ നമസ്‌കാരത്തിനു പോകും.'

വിവാഹത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതം സ്ത്രീക്ക് പ്രയാസകരമായാല്‍ വേര്‍പിരിയാനുള്ള അവകാശവും ഇസ്‌ലാം അവര്‍ക്ക് വെകവെച്ചു നല്‍കുന്നു. അതിനുള്ള മാര്‍ഗമാണ് ഖുല്‍അ്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു : ഥാബിത് ബിന്‍ ഖൈസിന്റെ ഭാര്യ പ്രവാചക സന്നിദ്ധിയിലെത്തി പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ, ഥാബിതിന്റെ ദീനിന്റെയോ സ്വഭാവത്തിന്റെയോ കാര്യത്തില്‍ എനിക്ക് ആക്ഷേപമില്ല, എന്നാല്‍ ഞാന്‍ നിഷേധം പ്രവര്‍ത്തിക്കുമോ എന്ന് ഭയക്കുന്നു.' അപ്പോള്‍ പ്രവാചകന്‍(സ) അവരോട് പറഞ്ഞു : അദ്ദേഹത്തിന്റെ തോട്ടം നിങ്ങള്‍ മടക്കി കൊടുത്തുവോ? അവര്‍ പറഞ്ഞു : അതെ, അദ്ദേഹത്തിന്റെ തോട്ടം ഞാന്‍ തിരിച്ചു കൊടുത്തിരിക്കുന്നു. അപ്പോള്‍ നബി(സ) അവരോട് പരസ്പരം വേര്‍പിരിയാന്‍ കല്‍പിച്ചു.

ഇതിന് പുറമെ പുരുഷനെ പോലെ തന്നെ സ്ത്രീക്കും സാമ്പത്തിക ക്രയവിക്രയാനുവാദം ഇസ്‌ലാം നല്‍കുന്നു. അവള്‍ക്ക് വില്‍ക്കാനും വാങ്ങാനും മറ്റ് എല്ലാ തരം സാമ്പത്തിക ഇടപാടുകള്‍ക്കും അവകാശമുണ്ട്. ബുദ്ധിയും വിവേകവുമുള്ള കാലത്തോളം അതില്‍ നിന്ന് അവളെ തടയാനാവില്ല. അല്ലാഹു പറയുന്നു : 'വിവാഹപ്രായമാകുന്നതുവരെ അനാഥകളെ പരീക്ഷിച്ചുകൊണ്ടിരിക്കുക. പിന്നെ, അവര്‍ക്കു വിവേകമെത്തിയെന്നു കണ്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചു കൊടുക്കേണം.' (അന്നിസാഅ് : 6)

അബൂത്വാലിബിന്റെ മകള്‍ ഉമ്മു ഹാനി മുശ്‌രിക്കുകളായ അവരുടെ രണ്ട് ബന്ധുക്കള്‍ക്ക് അഭയം നല്‍കി. സഹോദരന്‍ അലി(റ) അതിനെ എതിര്‍ത്തു. വിഷയം പ്രവാചകന്റെ കോടതിയില്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു : 'ഉമ്മു ഹാനിഅ് അഭയം നല്‍കിയവര്‍ക്ക് ഞാനും അഭയം നല്‍കിയിരിക്കുന്നു' എന്നു പ്രവാചകന്‍ പ്രഖ്യാപിച്ചു. മുശ്‌രികായവര്‍ക്ക് വരെ അഭയം നല്‍കാനും രാഷ്ട്രകാര്യങ്ങളില്‍ ഇടപെടാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയാണതിലൂടെ ചെയ്തത്. ഇത്തരത്തില്‍ വളരെ അന്തസ്സോടെ ജീവിച്ച സ്ത്രീകള്‍ ഇസ്‌ലാമികാധ്യാപനങ്ങളുടെ തണലില്‍ സുരക്ഷിതയായിരുന്നു.

വിവ : നസീഫ്‌

അഭിപ്രായങ്ങളൊന്നുമില്ല: