2016, ജൂലൈ 2, ശനിയാഴ്‌ച

പെരുന്നാള്‍ സന്തോഷങ്ങള്‍

illustration of Eid Mubarak (Happy Eid) background with Kaaba Stock Vector - 40919505
പെരുന്നാള്‍  ആശംസകള്‍ 
ലോക മെമ്പാടുമുള്ള വിശ്വാസികള്‍  ഒരുമാസത്തെ നോമ്പിനു  ശേഷം പെരുന്നാള്‍  ആഘോഷിക്കാനുള്ള  ഒരുക്കത്തിലാണ്.അത്ര  സന്തോഷത്തോടെയല്ല ഇത്തവണയും  പെരുന്നാള്‍ കടന്നു വന്നിട്ടുള്ളത്.ലോകതലത്തില്‍  തന്നെ പരീക്ഷണങ്ങള്‍ എമ്പാടുമാണ്.
ആഘോഷം വിജയികള്‍ക്കുള്ളതാണ്‌.പാപ മോചാനത്തിലൂടെ,കരുണ തേടിയുള്ള  പ്രാര്‍ത്ഥനയിലൂടെ  നരക മുക്തി ഇരന്നതിലൂടെ പ്രപഞ്ച നാഥന്റെ അനുഗ്രഹവും  സ്വര്‍ഗ്ഗവും  നേടാന്‍  യോഗ്യത നേടിയവര്‍ക്കുള്ള താണ്  ഈദ്.മൂന്നിരട്ടി  വരുന്ന  ശത്രു സേനയെ തുരത്തി ഓടിച്ച്ചതിന്റെ വിജയ പ്രഖ്യാപനം കൂടി  ആയിരുന്നല്ലോ പ്രവാചകന്റെയും അനുയായികളുടെയും ഈദ്.സമകാലിക ലോകത്ത് ഇസ്ലാമിനെ തകര്‍ക്കാന്‍ കോപ്പ് കൂട്ടുന്ന സകല പൈശാചിക ശക്തികള്‍ക്കെതിരെയും ഒന്നിച്ചു നിന്ന് ഐക്യത്തോടെ മുന്നോട്ടു പോകാന്‍ സാധിക്കുന്നവര്‍ക്കുള്ളതാണ് യഥാര്‍ഥത്തില്‍ ഈദ്.ഇസ്ലാമിലെ രണ്ടു  പെരുന്നാളുകളും രണ്ടു പ്രധാന ആരാധനകളുമായിട്ടുകൂടി  ബന്ധപ്പെട്ടതാണല്ലോ.ആരധനയില്ലാത്ത ആഘോഷമല്ല ഇസ്ലാമിലെ ഈദ്.ആഘോഷവേളകളിലും ദൈവത്തെ ഓര്‍ത്തും സ്തുദിച്ച്ചും പ്രകീര്‍ ത്തിച്ചും ഉള്ളതാണ് അത്.
പട്ടിണിയില്ലാത്ത  ഒരു ലോകം സ്വപനം കാണുന്ന വിശ്വാസികള്‍ പട്ടിണി യില്ലാത്ത ഒരു ദിനം കാണിച്ചു കൊടുത്ത് ,ഇതാ നോക്കു..എന്ന് പറഞ്ഞു ഇസ്ലാം മുന്നോട്ട് വെക്കുന്ന സമത്ത്വ സുന്ദര ലോകം പണിയാന്‍ പ്രചോതനം നല്‍കുന്നതാണ്  ഈദ്.ഇതര സഹോദരങ്ങള്‍ക്ക്‌ കൂടി സന്തോഷം പകരുന്നതാകണം പെരുന്നാള്‍.സഹോദര സമുദായങ്ങളിലെ സഹോദരങ്ങള്‍ക്ക്‌ അനുഭവിച്ചറിയാന്‍ സാധിക്കണം നമ്മുടെ മനസ്സിന്‍റെഅകത്തുള്ള  സ്നേഹവും  സൌഹാര്‍ദ്ധവും .
ഒരേ മാതാപിതാക്കളുടെ മക്കളാണ് മനുഷ്യ സമൂഹം മുഴുവന്‍ എന്ന് വിശ്വസിക്കുന്ന നമുക്ക് ആരെയും അകറ്റി നിര്‍ത്താന്‍ സാധ്യമല്ലല്ലോ.തെറ്റിദ്ധാരണകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ കാലത്ത്  പരസ്പരം സന്തോഷങ്ങള്‍ പങ്കു വെച്ചു ആഘോഷങ്ങള്‍ മറക്കാന്‍ കഴിയാത്ത അനര്‍ഘ  നിമിഷങ്ങളാക്കി  മാറ്റാം  നമുക്ക്.അറ്റുപോയ ബന്ധങ്ങള്‍ കൂട്ടിയിണക്കാന്‍ ,അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഈദ്  സഹായകമാവണംനമുക്ക്.
പരിതി വിട്ട ആര്‍പ്പു വിളികളും ശബ്ദ കോലാഹലങ്ങളും അല്ല ആഘോഷം എന്ന് കാണിച്ചു കൊടുക്കാന്‍ നമുക്ക് സാധിക്കുമാറാകണം.
ഈദ് ദൈവ സ്മരണയുടെ സന്ദര്‍ഭം തന്നെയാണ് .ഈദ് പ്രാര്‍ഥനയുടെ ദിനം തന്നെയാണ് .ഈദ്ഗാഹുകളില്‍ നിന്ന് കുടുംബ ,ബന്ധു വീടുകളിലൂടെ കയറി യിറങ്ങി സൌഹാര്‍ദ്ദം പങ്കു വെക്കുന്ന മനോഹര കാഴ്ച ആനന്ദം നല്‍കുന്നത് തന്നെയാണ്.
ഈദ് എന്നാല്‍ മടക്കം എന്നാണു അര്‍ഥം .അല്ലാഹുവിലേക്കുള്ള തിരിച്ചു വരവ്.സകല  പാപങ്ങളും തുറന്നു പറഞ്ഞു പൊള്ളുന്ന ഭാരം മുഴുവന്‍ ഇറക്കി വെച്ചു പടച്ചവനോട്‌ പടപ്പുകള്‍ അടുത്തു വരുന്ന നിമിഷങ്ങള്‍....അല്ലാഹു ഏറ്റവും മഹാന്‍.അല്ലാഹു ഏറ്റവും വലിയവന്‍ എന്ന് ഉറക്കെ പ്രഖ്യാപിച്ചു ആഹ്ലാദിക്കുന്ന സുദിനം....നമുക്ക് ഉറക്കെ പറയാം അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദു.

പെരുന്നാള്‍ ആശംസകള്‍ 

അഭിപ്രായങ്ങളൊന്നുമില്ല: