2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

പുറത്തിറങ്ങി.


ഖുര്‍ആന്‍ ലളിതസാരം ആന്‍ഡ്രോയ്ഡ് 
എഡിഷന്‍ പുറത്തിറങ്ങി.

മലയാളം പരിഭാഷ, ആയത്തുകളുടെയും പരിഭാഷയുടെയും ഓഡിയോ ഫയലുകള്‍, അറബി, മലയാളം പദങ്ങള്‍ അടിസ്ഥാനപ്പെടുത്തി സെര്‍ച്ച് ചെയ്യല്‍, വ്യത്യസ്ത ലിപികള്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനം, ബുക്ക്മാര്‍ക്ക്, ആയത്തുകളും പരിഭാഷയും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഷെയര്‍ ചെയ്യല്‍ തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ ആന്‍ഡ്രോയിഡ് പതിപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു.

മൊബൈല്‍ ഫോണില്‍ വൈഫൈ, 3ജി ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ പ്രോഗ്രാം ഫയലുകള്‍ അതിവേഗം ഡൗണ്‍ലോഡ് ചെയ്യാനാവും. 12 മെഗാബയ്റ്റ് വരുന്ന എ.പി.കെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സിസ്റ്റത്തിന്റെ മെയിന്‍ മെമറിയില്‍ 50 മെഗാബയ്റ്റ് ഫ്രീ സ്‌പെയ്‌സ് ആവശ്യമാണ്. തുടര്‍ന്ന് മദീന മുസ്ഹഫിന്റെ മുഴുവന്‍ പേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എക്‌സ്‌റ്റേണല്‍ മെമറി കാര്‍ഡില്‍ 55 മെഗാബെയ്റ്റ് ഫ്രീ സ്‌പെയ്‌സും ഓഡിയോ ഫയലുകള്‍ പൂര്‍ണ്ണമായും ഡൗണ്‍ലോഡ് ചെയ്യാന്‍ 1.8 ജിഗാബെയ്റ്റും ആവശ്യമാണ്. ഓഡിയോ ഫയലുകള്‍ മുഴുവനായോ അതല്ലെങ്കില്‍ ആവശ്യമായ സൂറത്തുകള്‍ മാത്രം തിരഞ്ഞെടുത്തോ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്.

മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാത്തവര്‍ക്കും പരിമിതമായ വേഗതയുള്ള കണക്ഷന്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്കുമായി ആന്‍ഡ്രോയ്ഡ് പതിപ്പിന്റെ എ.പി.കെ ഫയല്‍, മുസ്ഹഫ് പേജുകള്‍, ഓഡിയോ ഫയലുകള്‍ എന്നിവ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ ഡി.വി.ഡി പതിപ്പ് ഡി4 മീഡിയ സ്‌റ്റോറിലൂടെ ലഭിക്കുന്നതാണ്. ഇന്റര്‍നെറ്റ് ഇല്ലാതെത്തന്നെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഈ ഫയലുകള്‍ ആവശ്യാനുസാരം മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

തെറ്റുകളും നിര്‍ദേഷങ്ങളും അറിയിക്കണം. ഖുര്‍ആന്‍ ലളിതസാരം ആന്‍ഡ്രോയിഡ് പതിപ്പില്‍ ഉണ്ടാവുന്ന അപ്‌ഡേഷന്‍, മോഡിഫിക്കേഷന്‍ എന്നിവ യഥാസമയം ഗൂഗിള്‍ പ്ലേ മാര്‍ക്കറ്റിലും ലഭ്യമാക്കുന്നതാണ്. 


Quran Lalithasaram - screenshot thumbnail

Quran Lalithasaram - screenshot thumbnail
















Quran Lalithasaram - screenshot



https://play.google.com/store/apps/details?id=in.d4media.lalithasaram

അഭിപ്രായങ്ങളൊന്നുമില്ല: