2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ഹാക്കിമിയ്യത്ത്‌, ജനാധിപത്ത്യം, മതേതരത്വം തുടങ്ങിയവയോടുള്ള സമീപനം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ തെറ്റുപറ്റി, കുടുതല്‍ പഠിക്കണം - സകരിയ്യാ സ്വലാഹി!!



അങ്ങനെ ഒടുവില്‍ സകരിയ്യാ സ്വലാഹിയും ചില സത്യങ്ങള്‍ മനസ്സിലാക്കി തുടങ്ങി; ഭാഗികമായെങ്കിലും തുറന്നു പറയാനും!. ഹാക്കിമിയ്യത്ത്തിന്റെയും ജനാധിപത്ത്യത്തോടും മതേതരത്വത്തോടുമുള്ള സമീപനത്തിന്റെയും വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കാന്‍ നാം ഇതുവരെ പറഞ്ഞത്‌ തെറ്റായിരുന്നുവെന്ന്!. 'അങ്ങനെയെങ്കില്‍ ജനാധിപത്യം ഹറാമാണ് എന്ന് നിങ്ങള്‍ക്കങ്ങ് തുറന്ന് പറഞ്ഞാല്‍ പോരെ' എന്നും , 'ഞാനിപ്പോള്‍ ഹാക്കിമിയ്യത്തിനെ കുറിച്ച് നിങ്ങളോട് ഡിപ്പായി ഒരു ചോദ്യം ചോദിച്ചാല്‍ നിങ്ങള്‍ക്ക്‌ മറുപടി പറയാന്‍ പറ്റുമോ?' എന്നും സകരിയ്യാ സ്വലാഹി ഫൈസല്‍ മുസ്ല്യാരോടു ചോദിക്കുന്നു!. 'എനിക്ക് പഠിക്കേന്ടതുണ്ട്' എന്ന് ഫൈസല്‍ മുസല്യാരും!!. എന്നുവെച്ചാല്‍ വിഷയത്തിന്റെ എ.ബി.സി.ഡി പോലും പഠിക്കാതെയാണ് ഇത്തരം വിഷയങ്ങളിലോക്കെ ഇക്കാലമത്രെയും മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് നടന്നത് എന്ന് ചുരുക്കം!. ഇനി എന്നാണാവോ തങ്ങള്‍ക്ക് പറ്റിയ തെറ്റ് പരസ്യമായി തുറന്നു പറയാന്‍ ഈ മൌലവിമാര്‍ തയ്യാറാവുക?! അതോ സകരിയ്യാ സ്വലാഹിക്കും ജിന്ന് ബാധക്ക് പുറമേ 'മൌദുദി ബാധ'യും ഏറ്റതാണ് എന്നുവരുമോ?!. അതുമല്ലെങ്കില്‍ ഇവരും 'അഖ് ലാനി'കളായി എന്ന് വരുമോ.....?!

കാലമേറെ വൈകിയിട്ടാണെങ്കിലും സകരിയ്യാ സ്വലാഹിയും ഫൈസല്‍ മുസല്യാരും ഇത്തരം വിഷയങ്ങള്‍ 'പഠിച്ച് തുടങ്ങി'യത്‌ തന്നെ വലിയ കാര്യം... വാചക കസര്‍ത്തുകള്‍ക്കപ്പുറമുള്ള യഥാര്‍ത്ഥ 'സലഫി മന്‍ഹജി'ലേക്ക് തിരിച്ചു വരാന്‍ 'ഹിസ്ബിയ്യത്ത്' മാറ്റിവെച്ചുകൊണ്ടുള്ള യഥാര്‍ത്ഥ പഠനങ്ങളിലുടെ ഭാവിയിലെങ്കിലും ഇവര്‍ക്ക്‌ ഭാഗ്യമുണ്ടായെങ്കിലോ?!.

http://www.youtube.com/watch?v=G08ZVTndfGw


അഭിപ്രായങ്ങളൊന്നുമില്ല: