2014, ഫെബ്രുവരി 8, ശനിയാഴ്‌ച

മുജാഹിദ്‌ സമ്മേളനത്തിനു ബി.ജെ.പി മൗലവിയോ?



കോട്ടക്കൽ  നടക്കാൻ പോകുന്ന മുജാഹിദ്‌ മടവൂർ സംസ്താന സമ്മേളനത്തിനു ഉദ്ഘാടകനായ 

മൗലാനാ വഹീദുദ്ദീൻ ഖാൻ ഉത്തരേന്ത്യയിൽ 'ബി.ജെ.പി മൗലാന' എന്നറിയപ്പെടുന്ന ആളാണു. 

അദ്ദേഹത്തിന്റെ ബി.ജെ.പി.ബന്ധത്തിനു ചില ഉദാഹരണങ്ങൾ:

1.ബാബരി മസ്ജിദ്‌ രാമക്ഷേത്രത്തിനു വേണ്ടി വിട്ടുകൊടുക്കുകയും അതിന്മേലുള്ള 


അവകാശവാദം മുസ്ലിംകൾ ഉപേക്ഷിക്കുകയും ചെയ്യണം എന്നു അഭിപ്രായപ്പെട്ടു കൊണ്ട്‌ 

അദ്ദേഹം 

2010 ഒക്ടോബരിൽ "ടൈംസ്‌ ഓഫ്‌ ഇന്ത്യ"യിൽ ലേഖനമെഴുതിയത്‌ വൻ വിവാദമായിരുന്നു.


2. 2004ലെ ഇലക്ഷനിൽ വാജ്‌ പേയിയുടെ വിജയത്തിനു വേണ്ടി ലക്ക്നൗ മൻഡലത്തിൽ പ്രചരണം 


നടത്തിയ "വാജ്പേയി ഹിമായത്ത്‌ കമ്മിറ്റി" എന്ന ബി.ജെ.പിയുടെ സംഘടനയുടെ 

രക്ഷാധികാരിയായിരുന്നു ഇദ്ദേഹം.

3. അദ്വാനിയുടെ ആത്മകതയായ "എന്റെ രാജ്യം, എന്റെ ജീവിതം" എന്ന പുസ്തകത്തിന്റെ ഉർദ്ദു 


പതിപ്പിന്റെ പ്രകാശന ചടങ്ങിൽ അധ്യക്ഷത വഹിച്ചത്‌ ഇദ്ദേഹമാണു.

4. 2000ൽ ബി.ജെ.പി ഭരണകാലത്താണു ഇദ്ദേഹത്തിനു പദ്‌ മ ഭൂഷൺ അവാർഡ്‌ ലഭിച്ചത്‌. 2003 ൽ 

ബി.ജെ.പിയുടെ രാജ്യസഭാ നൊമിനിയായി ഇദ്ദേഹത്തിന്റെ പ്പേരു പരിഗണിക്കപ്പെട്ടിരുന്നു.

5. 2010ൽ ഇദ്ദേഹത്തിനു രാജീവ്‌ ഗാന്ധി സദ്ഭാവനാ അവാർഡ്‌ നൽകാൻ തീരുമാനിച്ചപ്പോൾ 


ബി.ജെ.പി വിശ്വസ്തനായ മൗലാനക്ക്‌ അവാർഡ്‌ നൽകുന്നതിനെതിരെ കോൺഗ്രസ്‌ 

നേതാക്കൾക്കിടയിലും മുസ്ലിംകൾക്കിടയിലും പ്രതിഷേധമുണ്ടായിരുന്നു.

6. ഇദ്ദേഹം ആർ.എസ്‌.എസ്സിന്റെ സൈദ്ധാന്തിക വാരികയായ 'ഓർഗ്ഗനൈസറി'ൽ പലപ്പോഴും 


ലേഖനങ്ങൾ എഴുതാറുള്ളയാളാണു. ഇസ്ലാമിക മത മൗലിക വാദത്തിനെതിരസ്യ പ്രബുദ്ധ 

വ്യക്തിത്വം എന്നാണു അദ്ദേഹത്തെ 'ഓർഗ്ഗനൈസർ' വിശേഷിപ്പിക്കാറുള്ളത്‌.

ബി.ജെ.പി കാര്യമായ മുസ്ലിം വിരുദ്ധ കലാപങ്ങൽ നടപ്പാകിയിട്ടില്ലാത്ത കേർളത്തിൽ ഒരു മുസ്ലിം 


പണ്ടിതൻ അവരുമായി വേദി പങ്കിടുന്നതും അവരുടെ കേസരി വാരികയിൽ എഴുതുന്നതും നമുക്കു 

സംകൽപിക്കാനാവുമോ? അപ്പോൾ ആർ.എസ്‌.എസ്‌. ഒട്ടനവധി മുസ്ലിം വിരുദ്ധ കലാപങ്ങൾ നടത്തിയ 

ഉത്തരേന്ത്യയിൽ അവരുമായി വേദി പങ്കിടുകയും അവരുടെ വാരികയിൽ എഴുതുകയും ചെയ്യുന്നത്‌ 

എത്ര വലിയ പണ്ഡിതനായാലും മാനവികത ഉദ്ഗോഷിക്കുന്ന ഒരു സമ്മേളനത്തിന്റെ 

ഉദ്ഘാടനാകാൻ പറ്റുമൊ?


മൗലാന ഒന്നിനു പിറകെ മറ്റൊന്നായി രണ്ടു പ്രമുഖ മുസ്ലിം സംഘടനകളിൽ 25 വർഷം 


നേതൃതലത്തിൽ പ്രവർത്തിച്ച സേഷം 1975 മുതൽ സ്വന്തമായ ഒരു സ്താപനവും ഒരു 'അൽ രിസാല' 

വാരികയുമായി ഏകാന്തനായി കഴിയുകയാണു. വാരികയിൽ മുഖ്യമായും അദ്ദേഹത്തിന്റെ 

രചനകൾ തന്നെ. കേരളത്തിൽ മുജാഹിദ്‌ പ്രസ്താനത്തിൽ ഒരു വലിയ വിഭാഗം ഔദ്യോഗിക 

സംഘടനാ സംവിധാനം ഉപേക്ഷിച്ച്‌ കേവലം ഫാൻസ്‌ അസ്സോസിയേഷനുകളായി മാറി പിന്തിരിപ്പൻ 

ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുതിയ സാഹചര്യത്തിൽ അതിൽ നിന്നൊഴിവായ മടവൂർ വിഭാഗം 

ഇങ്ങനെ കൂട്ടം തെറ്റി നീങ്ങുന്ന ഒരു പണ്ഡിതനെ (അതും സലഫിയല്ലാത്ത) തങ്ങളുടെ 

മഹാസമ്മേളനത്തിന്റെ മുഖ്യാതിതിയായി കൊണ്ടുവരുന്നത്‌ ഉചിതമാണോ?

മോദിസവും വർഗ്ഗീയതയും ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വേളയിൽ ബി.ജെ.പി സഹയാത്രികനെ 

സമ്മേളനത്തിൽ കൊണ്ടുവരുന്നത്‌ എന്ത്‌ സന്ദേശമാണു നൽകുക? മ്മുസ്ലിം പിന്തുണ നേടാൻ പിടിപ്പതു 

തന്ത്രങ്ങൾ നെയ്തുകൊണ്ടിരിക്കുന്ന മോദി "പ്രധാന മന്ത്രിയായി മുസ്ലിംകൾ മോദിയെ 

പിന്തുണക്കണം" എന്നൊരു പ്രസ്താവന വഹീദുദ്ദീൻ ഖാനിൽ നിന്നു കരസ്തമാക്കിയെടുക്കുകയും 

അതു പ്രധാന വാർത്തയായാവുകയും ചെയ്താൽ വഷളാകുകയില്ലേ മുജഹിദ്‌ മടവൂർ ഗ്രൂപ്പ്‌ 

നേതാക്കൾ?


ചിന്തിക്കുക.. തിരുത്തുക.. സൂക്ഷ്മത കൈകൂള്ളുക.



(Wahiduddin Khan എന്നും BJP എന്നും ടൈപ്പ്‌ ചെയ്ത്‌ ഗൂഗ്ലിൽ സേർച്ച്‌ ചെയ്താൽ പ്രമുഖ 

സ്രോതസ്സുകളിൽ നിന്നു ഈ വിവരങ്ങൾ ലഭിക്കുന്നതാണു)


സ്നേഹപൂർവ്വം ഇബ്നുഹാഷിം മാഹി.






3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

വഹീദുദ്ദീന്‍ഖാന് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ കേരളത്തിലെ മുജാഹിദുകള്‍ക്ക് അവകാശമില്ലേ? എന്തിനു ഇങ്ങനെ ക്ഷമകേട്‌ കാണിക്കണം.അദ്ദേഹത്തിനു പറയാനുള്ളത് അദ്ദേഹം പറയട്ടെ.ക്ഷമകേടാണ് നമ്മുടെ മുസ്ലിം സംഘടനകളുടെ ഏറ്റവും വലിയ ശാപം.

അബ്ദുല്ല.പുറങ്ങു,കുണ്ട് കടവ്.

അജ്ഞാതന്‍ പറഞ്ഞു...

നല്ലത് സ്വീകരിക്കാനും തിന്മയെ തിരസ്കരിക്കാനും ഉള്ള പ്രഭുധ്ധ കേരളത്തിലെ മുജഹിടുകള്‍ക്ക് ഉണ്ട്,

Unknown പറഞ്ഞു...

iyaal pazhaya jamaath nethaavu alle?