2012, നവംബർ 27, ചൊവ്വാഴ്ച

കരകുന്നില്‍ സംയുക്ത മഹല്ല് സംഗമം 
കാരകുന്നില്‍ നടന്ന സംയുക്ത മഹല്ല് സംഗമം ചരിത്ര സംഭവമായി മാറി .സുന്നി മുജാഹിദ് ജമാഅത്തെ ഇസ്ലാമി  മഹല്ലുകളുടെ സംയുക്ത  വേദി നിലവില്‍ വരികയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.വളരെ സൌഹാര്ധപരമായി നടന്ന ഈ കൂട്ടായ സംരംഭം കേരളക്കരയില്‍ എല്ലാ പ്രദേശങ്ങളിലും മാത്രകയാക്കാന്‍ സാധിച്ചാല്‍ കേരള മുസ്ലിം ചരിത്രം തന്നെ തങ്ക ലിപികളില്‍ രേഖപ്പെടുത്താന്‍ സാധിക്കും എന്നതില്‍ ഒരു  സംശയവും ഇല്ല .കുറെ നല്ല പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ സംയുക്ത സംരംഭത്തിന് സാധിച്ചിട്ടുണ്ട്.വിവാഹത്തിനു മുമ്പും ശേഷവും കൌണ്സിലിങ്ങുകള്‍ ,വിദ്യാഭ്യാസത്തിനു പ്രോത്സാഹനവും സഹായവും നല്‍കുക , ദൂര്‍ത്തും ദുര്‍വ്യയവും നിയന്ത്രിക്കല്‍ ,പലിശ രഹിത വായ്പ്പാ  സംവിധാനം ,ക്രിമിനല്‍ കുറ്റങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ..തുടങ്ങി അഭിപ്രായ വ്യത്യാസമില്ലാത്ത കുറെ കാര്യങ്ങള്‍ പദ്ധതിയില്‍ ഉണ്ട്.എല്ലാ പ്രദേശങ്ങളിലും ഇത്തരം കൂട്ടായ്മകള്‍ നിലവില്‍ വരട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല: