2017, ജൂലൈ 23, ഞായറാഴ്‌ച

മലപ്പുറത്തെ കട്ടപ്പുറത്ത് കയറ്റുന്നത് ആര്?

മലപ്പുറത്തെ കട്ടപ്പുറത്ത് കയറ്റുന്നത് ആര്?
മലപ്പുറത്ത് കാർ കോപ്പിയടിച്ച് ജയിക്കുന്നവരാണ് എന്ന്
അസൂയ്യ മൂത്ത ഒരാൾ മുമ്പ് പറഞ്ഞ് വെച്ചിരുന്നു.പ
ട്ടിപ്പേറ് പോലെ എന്ന് വേറെ ചിലരും.
ഏതായാലും മലപ്പുറത്ത് കാർ ഇനി അധികം പഠിച്ച് ഞ്ഞെളിഞ്ഞ് നടക്കണ്ട എന്ന വാശി ആർക്കൊക്കെയോ ഉണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന
നിലപാടുകളാണ് SSLC യും +2 ഉം കഴിഞ്ഞവർക്ക് ഇവിടെ സീറ്റ് കിട്ടാതെ ഉഴലുന്നതിൽ നിന്ന് മനസ്സിലാകുന്നത്.
80221 പേർ +1 ന് അപേക്ഷിച്ച മലപ്പുറം ജില്ലയിൽ 39952 ആകെ മെറിറ്റ് സീറ്റുകളാണ് ഉണ്ടായിരുന്നത്. രണ്ട് മുഖ്യ അലോട്ട്മെൻറുകൾക്ക് ശേഷവും പകുതിയിലധികം പേർ പുറത്താണ്.
സപ്ലിമെന്ററി അലോട്ട്മെൻറിന് അപേക്ഷിച്ചത് 232 04 പേർ ആയിരുന്നു. അതിൽ 4812 പേർക്ക് മാത്രമാണ് സീറ്റ് കിട്ടിയത്.ജില്ലയിൽ ഇനി ബാക്കി ഒരു സീറ്റുമില്ല.
പാലക്കാട് 8896 പേരും കോഴിക്കോട് 90 28 പേരും സീറ്റ് കിട്ടാതെ പുറത്താണ് .നല്ല മാർക്ക് കിട്ടിയ മിടുക്കരായ മക്കൾ പഠനം സാധ്യമാകാത്ത അവസ്ഥയിൽ പ്രയാസപ്പെടുകയാണ് ഈ ജില്ലകളിൽ .
സീറ്റ് ക്ഷാമം മൂലം ഉന്നത മാർക്ക് നേടിയവർക്ക് പോലും ഇഷ്ടപ്പെട്ട കോഴ്സും സ്കൂളും ലഭ്യമാകാതിരുന്നിട്ടും ജനപ്രതിനിധികൾക്കും യുവജന സംഘടനകൾക്കും ഒരു അനക്കവും കാണുന്നില്ല.
അതു കൊണ്ട് ഗവൺമെന്റും ഇത് ഗൗരവത്തിൽ എടുത്തിട്ടില്ല.
മുൻവർഷങ്ങളെപ്പോലെത്തന്നെ മലപ്പുറം ജില്ലയിൽ 18000 ൽ അധികം കുട്ടികൾ ഓപ്പൺ സ്കൂളുകളിൽ ചേർന്ന് പഠിക്കേണ്ട ഗതികേടാണുള്ളത്.
വടക്കൻ ജില്ലകളിലെ സീറ്റു കുറവ് പരിഹരിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന നിർദേശം സർക്കാർ ഇനിയും ഗൗരവത്തിൽ എടുത്തിട്ടില്ല.
ഇടതും വലതും മാറി മാറി ഭരിച്ച് മലബാർ മേഖലയെയും മലപ്പുറത്തേയും ഞെക്കിക്കൊല്ലാൻ കൂട്ടുനിൽക്കുന്നത് തിരിച്ചറിഞ്ഞ് പ്രതികരിക്കാനും പ്രതിഷേധിക്കാനും
എല്ലാവരും മുന്നോട്ട് വരിക.
രാഷ്ട്രീയ പാർട്ടികളുടെ അമ്മിക്കടിയിൽ തല വെച്ച് കൊടുക്കാത്ത മതസംഘടനകളും നേതാക്കളും പണ്ഡിതൻമാരും സാംസ്കാരിക നേതാക്കളും
എഴുത്തുകാരും
സാധാരണക്കാരും പ്രതികരിക്കട്ടെ പതിഷേധിക്കാൻ മുന്നോട്ട് വരട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല: