2016, മാർച്ച് 21, തിങ്കളാഴ്‌ച

കൊട്ടാരം പുരോഹിതരെ ഇതിലേ ഇതിലേ


മുസ്ലിം സമൂഹത്തില്‍ പലരെയും ബിദ്ഈ വിഭാഗം എന്ന്പറഞ്ഞു പടിക്ക്പുറത്തു നിര്‍ത്തുകയും ദൈവാനുഗ്രഹ പ്രാര്‍ഥനയായ സലാം പോലും പറയാന്‍ പാടില്ലെന്ന് കൊച്ചുമക്കളെ മദ്രസ്സയില്‍ പഠിപ്പിക്കുകയും ,അവരുടെ കൂടെ വേദി പങ്കിട്ടെന്നും പറഞ്ഞു ഒരു ദീനീ സംഘടനയെ കഷ്ണം മുറിക്കുകയും ,സ്ത്രീകള്‍ പള്ളിയില്‍പോകുന്നത് തടയുകയും ഹജ്ജിനും ഉമ്രക്കും പോകുന്ന സഹോദരിമാരെപോലും പരിശുദ്ധ ഹറമുകളിലെ നമസ്കാരത്തില്‍നിന്ന് തടയുകയും ,ഒരുകാലത്ത് സ്ത്രീ എഴുത്തും വായനയും പഠിക്കരുതെന്നും പഠിച്ചാല്‍ ജൈലിലുള്ള പുരുഷനും വീട്ടിലുള്ള സ്ത്രീയും ബന്ധപ്പെടാന്‍ അതിടവരുത്തുമെന്നും ന്യായംപറഞ്ഞു പണ്ഡിതസഭ പ്രമേയം പാസ്സാക്കുകയും സമുദായത്തെ സകല വിധ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടുകയും സകല ജാറങ്ങളിലേക്കും സ്ത്രീകളെയടക്കം എഴുന്നള്ളിക്കുകയും
ചെയ്ത ഒരുവിഭാഗം ഫാസിസ്റ്റുകളുടെ കയ്യിലെ പാവകളായി മാറുന്ന പുതിയ കാഴ്ചകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സൂഫിസത്തിന്റെ പേര്പറഞ്ഞു സ്ത്രീകളെ കൊണ്ട് ഇസ്ലാംവിരുദ്ധ പ്രസ്താവനകള്‍ ഒരു നാണവുമില്ലാതെ
ഇറക്കുകയും ചെയ്തുപരിഹാസ്യമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടത് ഭൌതിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി ദുനിയാവിന്വേണ്ടി മതത്തെ വില്‍ക്കാന്‍ മടിയില്ലാത്തതുകൊണ്ട് മാത്രമാണ്.
ഗുജറാത്ത് കലാപത്തെ കുറിച്ചു അറിയില്ലെന്ന് പറയേണ്ടിവന്നതും ഫാസിസ്റ്റുകളുടെ ഇഷ്ട തോഴനായി മാറുന്നതും എന്തുകൊണ്ടാണെന്ന് മൂക്ക് കീഴ്പോട്ടായ എല്ലാവര്‍ക്കും ഇപ്പോള്‍ മനസ്സിലായിതുടങ്ങിയിട്ടുണ്ട്.

പട്ടുമെത്തയിൽ ഉറങ്ങി, ആഡംബര കാറുകളിൽ യാത്ര ചെയ്ത്, കുടിക്കാൻ ഫലൂദയും പെപ്സിയും  കോളയും പിന്നെ  കൊറിക്കാൻ പിസ്തയും ഭരണാധികാരികള്‍  വെച്ചു നീട്ടുന്ന  എച്ചിലും  കഴിച്ച് അവർ വേട്ടക്കാരുടെ 
കൂടെയിരുന്ന് ചർച്ച ചെയ്യുകയാണ് "ഇന്ത്യൻ മുസ്ലിംകളുടെ കഷ്ടപ്പാടുകൾ "

ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും എന്ന് പറഞ്ഞപ്പോള്‍ തന്നെ കാര്യംനേടാന്‍ കഴുതക്കാലും പിടിക്കും എന്നാണാപറയുന്നതെന്ന് എല്ലാവര്‍ക്കും തിരിഞ്ഞതാണ്.അന്ന്തിരിയാത്തവര്‍ക്കും ഇപ്പോള്‍തിരിഞ്ഞിട്ടുണ്ട്.ഇനിയുംതിരിയാത്തവര്‍ ഇനിനട്ടം തിരിയുകയായിരിക്കും ഫലം.കൊട്ടാരം പണ്ഡിതന്മാരെ എല്ലാകാലത്തും ദുഷിച്ച ഭരണാധികാരികള്‍ ഉപയോഗിച്ചിട്ടുണ്ട്.അങ്ങോട്ടും ഇങ്ങോട്ടും ഭായി ഭായി ആയി അവര്‍ എക്കാലവും കൈകൊര്‍ത്തിട്ടുമുണ്ട്.ദൈവഭയമുള്ള പണ്ഡിതന്മാര്‍ എക്കാലവും ഇത്തരം ചൂഷണങ്ങള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.മദ്ഹബിന്‍റെ ഇമാമുമാരടക്കം ഇത്തരം ദുഷിച്ച ഭരണാധികാരികളുടെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയായതാണ്ചരിത്രം.ചരിത്രം....ആവര്‍ത്തിക്കുന്നു....ഇത് ചരിത്രത്തിന്റെ അവസാനമല്ല എന്ന്കൊട്ടാരം പണ്ഡിതന്മാരും സൂഫികളും സൂഫാത്തികളും രക്തക്കറപുരണ്ട ഭരണാധികാരികളും അവരുടെ ക്രൂരതകളെ കണ്ടില്ലെന്നു നടിച്ചു മൌനത്തിന്റെ വാല്മീകത്തില്‍ ഒളിച്ചിരിക്കുന്നവരും ഓര്‍ക്കുന്നത് നാല്ലതാണ്.പള്ളിക്ക്തീപിടിക്കുമ്പോള്‍ അകത്തു മാറാലതട്ടുന്ന പുരോഹിതനെ ശെരിക്കും ഇവന്മാര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.










കേരളത്തില്‍ ഭാരതീയ  മുസ്ലിം ജമാ അത്ത്  നമുക്ക് ഉടന്‍ പ്രതീക്ഷിക്കാം 




ഈ വീഡിയോ കൂടി കാണുക 
https://www.facebook.com/abdullaknn/videos/1196649437041243/

ബി.ജെ.പി ബന്ധവും കാന്തപുരവും
സംഘ്പരിവാറിന് വേണ്ടി തെരഞ്ഞെചുപ്പ് കാലത്ത് ഉത്തരേന്ത്യന്‍ മേഖലകളില്‍ നിന്ന് അനുകൂലമായ ഫത്്‌വകള്‍ പുറത്ത് വരല്‍ പുതിയതല്ല. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടനയുടെ(?) ജനറല്‍ സെക്രട്ടറിയായി അറിയപ്പെടുന്ന കാന്തപുരം അബൂബകര്‍ മുസ്്‌ലിയാരുടെ നിലപാടുകളാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്. കേരളത്തില്‍ നിന്നും ഈ സൂഫി സമ്മേളനത്തില്‍ പങ്കെടുത്തത് എ.പിയും അദ്ദേഹത്തിന്റെ സംഘടനയിലെ മറ്റൊരു പ്രമുഖനായ ഖലീല്‍ ബുഖാരി തങ്ങളുമാണ്. ഇരുവരും മോദി ഭക്തി ഇതിന് മുന്‍പും തെളിയിച്ചവരാണ്.
ബറേല്‍വികളെന്നോ ബോറോ മുസ്്‌ലിംകളെന്നോ ഉള്ള വേര്‍തിരിവൊന്നും ബി.ജെ.പി ബാന്ധവത്തിന്റെ വിഷയത്തില്‍ ഇവര്‍ക്കില്ല. കേരളത്തില്‍ ഉഗ്രവാദികളായ ഇവര്‍ സുന്നിയേതരരോട് ഒരു സഹകരണവും പാടില്ലെന്ന് വാദിക്കുന്നവരാണെങ്കിലും കേരളം വിട്ടാല്‍ ഇത്തരം നിലപാടുകളിലൊക്കെ അയവു വരുത്താറുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് ഗുജറാത്തില്‍ ദേശീയഇസ്്‌ലാമിക സമ്മേളനം എന്ന പേരില്‍ സമ്മേളനം സംഘടിപ്പിച്ച് മോദിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.2002ലെ ഗുജറാത്ത് വംശഹത്യയ്ക്ക് തൊട്ടുപിറകെ മുസ്്‌ലിംകള്‍ നരേന്ദ്ര മോദിക്ക് വോട്ടുചെയ്യണമെന്ന 'ഫത്്‌വ'യിറക്കിയ ശബീര്‍ ആലമായിരുന്നു മുഖ്യാഥിതി.ഗുജറാത്തിലെ ബോറോ വിഭാഗക്കാരായ ശീഇകളായിരുന്നു അവിടെ ഇതിന്റെ ഗുണഭോക്താക്കള്‍.ഇവര്‍ മോദി അനുകൂലികളാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇതിനായി കോടികള്‍ സാമ്പത്തിക സഹായം പറ്റിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഗുജറാത്ത് കലാപവേളയില്‍ മോദിയനുകൂല പക്ഷം നിന്നവരായിരുന്നുവത്രെ ഇക്കൂട്ടര്‍. രണ്ടായിരത്തിലേറെ പേര്‍ മരിക്കുകയും ആയിരങ്ങള്‍ ഇപ്പോഴും ദുരിതമനുഭവിക്കുകയും ചെയ്യുന്ന ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയില്ലെന്ന് കാന്തപുരം ബഹ്‌റൈനില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതും ഈ പ്രീണന നയത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ത്യാ രാജ്യത്ത് ഭീകരത കുറവാണെന്നു പറഞ്ഞ കാന്തപുരത്തോട് ഗുജറാത്ത് മുതല്‍ മുസഫര്‍നഗര്‍ വരെയുള്ള കലാപത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അതേക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയത്.
ബി.ജെ.പിയുമായി മുസ്്‌ലിംകളെ അടുപ്പിക്കാന്‍ ദക്ഷിണേന്ത്യയിലും ലക്ഷദ്വീപിലും കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഇതിനകം തന്നെ നീക്കം നടന്നിരുന്നു. ലക്ഷദ്വീപില്‍ കാന്തപുരത്തെ കൂട്ട്പിടിച്ച് ബി.ജെ.പി യൂണിറ്റ് ഉണ്ടാക്കുമെന്നും ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് അന്നത്തെ ബി.ജെ.പി കേരളഘടകം പ്രസിഡന്റായ പി.എസ് ശ്രീധരന്‍ പിള്ളയായിരുന്നു. ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും വിജയത്തിനായി കൈമെയ് മറന്ന് അധ്വാനിക്കുന്നത് നിത്യകാഴ്ചയാണ്. അന്തമാനിലും കാന്തപുരം വിഭാഗം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. കര്‍ണാടയില്‍ പരസ്യമായി കാന്തപുരം വിഭാഗത്തിലെ പലപ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്.തദ്ദേശതെരഞ്ഞെടുപ്പില്‍ ഇവരുടെ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദമെടുത്ത പലരും മത്‌സരിക്കുകയും ചെയ്തിരുന്നു. ശാഫി സഅദി നന്ദാപുരം എന്ന കാന്തപുരം വിഭാഗത്തിന്റെ എസ്.വൈ.എസ് നേതാവ് വഖ്്ഫ് ബോര്‍ഡ് പ്രതിനിധിയായി കയറിയത് ഇതിന്റെ ഉപകാരസ്മണയായിട്ടാണ്.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി ബാദുഷ തങ്ങള്‍ എന്ന ആള്‍ മലപ്പുറത്ത് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. കാന്തപുരവുമായുള്ള ബന്ധമാണ് വിജയപ്രതീക്ഷയായി അദ്ദേഹം മാധ്യമങ്ങളോട് പങ്കുവച്ചത്.
ബി.ജെ.പി ബാന്ധവത്തിലൂടെയും ശരീഅത്ത് വിരുദ്ധ നിലപാടുകളിലൂടെയും മുസ്്‌ലിം സമൂഹത്തിന്റെ മുഖ്യധാരയോട് എന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്ന കാന്തപുരവുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് സംഘ്പരിവാര്‍ നീക്കങ്ങളെ ശക്തിപ്പെടുത്തലാണെന്ന് ഇനിയെങ്കിലും ഓര്‍ക്കുന്നത് നന്ന്. (സുപ്രഭാതത്തില്‍ നിന്ന് )

കാന്തപുരത്തിന്റെയും  മോഡിയുടെയും  സൂഫി സമ്മേളനത്തില്‍  നടന്ന  ഗ്രൂപ്പ് ഡാന്‍സ്   


Image may contain: 1 person


അഭിപ്രായങ്ങളൊന്നുമില്ല: