2015, ജൂലൈ 18, ശനിയാഴ്‌ച

ചെറിയ പെരുന്നാള്‍ ആശംസകള്‍

ഈദ് മുബാറക്ക്‌ 



ജീവിതത്തിന് ഉയര്‍ന്ന ലക്ഷ്യബോധവും ധാര്‍മികതയുടെ തിളക്കവും ലഭ്യമാവുക വഴി ആത്മ നിയന്ത്രണവും ജീവിത വിശുദ്ധിയും പകര്‍ന്ന ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന്റെ ആഹ്ലാദകരമായ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍. 
പെരുന്നാളിന്റെ സന്തോഷങ്ങളും ആഹ്ലാദങ്ങളും ജാതി-മത ഭേദമന്യേ പങ്കുവെക്കപ്പെടണം. വിശിഷ്യാ, സാമുദായിക ധ്രുവീകരണവും സാമൂഹിക ബന്ധങ്ങളില്‍ ശൈഥില്യങ്ങളും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം പങ്കുവെക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. 

പെരുന്നാള്‍ ക്ഷേമത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ്. സര്‍വമനുഷ്യര്‍ക്കും ക്ഷേമവും സന്തോഷവും ലഭിക്കുന്ന നല്ലൊരു നാളേക്ക് വേണ്ടി തളരാതെ പണിയെടുക്കാന്‍ പെരുന്നാള്‍ നമുക്ക് പ്രചോദനമാകണം. സാമൂഹികാന്തരീക്ഷത്തില്‍ ഗുണകരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് ലോകം ഈ കാലയളവില്‍ തന്നെ സാക്ഷിയായിട്ടുണ്ടെന്ന കാര്യം നമുക്ക് ആവേശമാകണം.
നാം പെരുന്നാളിന്റെ സന്തോഷത്തില്‍ മുഴുകുമ്പോഴും ജീവിതം തന്നെ നിഷേധിക്കപ്പെട്ട് അഭയാര്‍ത്ഥിക്യാമ്പുകളിലും ജയിലറകളിലുമൊക്കെയായി കഴിയുന്ന നിരപരാധികളായ മനുഷ്യരെകൂടി ഓര്‍ക്കാന്‍ നമുക്കു കഴിയണം. വംശീയ-വര്‍ഗീയ കലാപങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളായ ഈ മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പെരുന്നാള്‍ നമുക്ക് അവസരമാകണം.
എല്ലാവര്‍ക്കും പെരുന്നാള്‍ സന്തോഷങ്ങള്‍ നേരുന്നു,

അഭിപ്രായങ്ങളൊന്നുമില്ല: