2014, ഏപ്രിൽ 26, ശനിയാഴ്‌ച

ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ മലപ്പുറത്തെ കാക്കാമാർക്ക് ഇത്രയൊക്കെ മതി !

അങ്ങനെ ആമെഡിക്കൽ  കോളേജും പോയി മക്കളേ 
മലപ്പുറത്തെ കീടങ്ങൾക്ക് ഇത്രയൊക്കെ മതി എന്ന് ആരൊക്കെയോ തീരുമാനിക്കുന്നുണ്ട് ...പാവം ലീഗുകാർ ഉണ്ടോ കഥ വല്ലതും അറിയുന്നു 

http://www.madhyamam.com/epaper/newstory.php?id=99489&boxid=7466471
ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ മലപ്പുറത്തെ കാക്കാമാർക്ക് ഇത്രയൊക്കെ മതി !
മഞ്ചേരി മെഡിക്കൽ കോളേജിന്റെ വർത്തമാനം ഒന്ന് എല്ലാവരും വായിച്ചെ .
ലീഗുകാർ ഇത്രയും കാലം വിദ്യാഭ്യാസ മന്ത്രി മാരായിട്ടുപോലും കേരളത്തിൽ ഗവെർന്മെന്റ് തലത്തിൽ ഒരു എഞ്ചിനീയറിംഗ് കോളേജ് പോലും ഇല്ലാത്ത ഒരേ ഒരു ജില്ല മലപ്പുറം മാത്രമാണ് .ഇടതും  വലതും 
 തേനൂറുന്ന വർത്തമാനങ്ങളാണ്  മലപ്പുറത്തുകാരെ കാണുമ്പോൾ വലിയ വായിൽ പറയാറുള്ളത് .ജില്ല രൂപീകരണം മുതൽ  എയർപ്പോർട്ട്  വരെ അത് നീളും .എന്തായാലും ലീഗുണ്ടെങ്കിൽ പിന്നെ മലപ്പുറത്ത് കാർക്ക് പിന്നെ ഒന്നും പേടിക്കാനില്ലേ .....
കാക്കാമാരു കോണിയിലൂടെ കയറി കയറി സ്വർഗം വരെ എത്തട്ടെ .ഇടതും വലതും ഉമ്മൻചാണ്ടിയും അച്ചു മാമനും എല്ലാവരും കൂടി ഇപ്പോൾ മലപ്പുറം സ്വർഗമാക്കാൻ പോകുകയാണ് .

കാക്കാമാർക്ക് ഇത്രയൊക്കെ മതി !

ഇവിടെ 73,746 വിദ്യാര്‍ഥികളാണ് 

എസ്.എസ്.എല്‍.സി 


പരീക്ഷയില്‍ വിജയിച്ചത്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി വിജയിച്ച, 

മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 

ഒന്നാമതുള്ള ജില്ല. ഇവിടെ 73,746 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി 

പരീക്ഷയില്‍ വിജയിച്ചത്. എന്നുവെച്ചാല്‍ പത്തനംതിട്ടയുടെ അഞ്ചും 

കോട്ടയത്തിന്റെ മൂന്നും ഇരട്ടിയിലധികവും ആലപ്പുഴയുടെ മൂന്നിരട്ടിയും 

തൃശൂറിന്റെ രണ്ടിരട്ടിയും വിദ്യാര്‍ഥികള്‍. ഇവര്‍ക്കായി ആകെയുള്ളത് 238 

സ്‌കൂളുകള്‍. അതില്‍ 83 ഗവണ്‍മെന്റ് സ്‌കൂളുകളും 70 എയ്ഡഡ് 

സ്‌കൂളുകളും മാത്രമുള്ളപ്പോള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമായ 

കൊള്ളഫീസ് ഈടാക്കുന്ന 81 അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍. കോഴിക്കോടും 

പാലക്കാടും സ്ഥിതി വ്യത്യസ്തമല്ല. 43 വിദ്യാര്‍ഥികള്‍ വിജയിച്ച 

കോഴിക്കോട് 

66 ഗവണ്‍മെന്റ്, 68 എയ്ഡഡ്, 38 അണ്‍എയ്ഡഡ് എന്നിങ്ങനെ 170 

സ്‌കൂളുകള്‍ മാത്രമുള്ളത്. 36,075 വിദ്യാര്‍ഥികള്‍ വിജയിച്ച എറണാകുളത്ത് 

181 സ്‌കൂളുകള്‍ ഉണ്ടായിരിക്കെയാണിത്. പാലക്കാട് 38,907 ........




മഞ്ചേരി മെഡിക്കല്‍ കോളജ് അംഗീകാരം : സര്‍ക്കാറിന് മുന്നില്‍ സമ്മര്‍ദങ്ങളുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് വിഷയത്തില്‍ സര്‍ക്കാറിന് മുന്നില്‍ ഡോക്ടര്‍മാരുടെ സമ്മര്‍ദം. പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതോടൊപ്പം മഞ്ചേരിയിലെ നിലവിലെ ജനറല്‍ ആശുപത്രി നിലനിര്‍ത്തണമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷനും, ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളജിനാവശ്യമായ മുഴുവന്‍ സംവിധാനങ്ങളും സര്‍ക്കാര്‍ വിട്ടു നല്‍കണമെന്ന് മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയും ( കെ.ജി.എം.സി.ടി.എ) ആണ് സമ്മര്‍ദം ചെലുത്തുന്നത്.
നിലവിലെ ജനറല്‍ ആശുപത്രി നിലനിര്‍ത്തി മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്ന കാര്യമാണ് നേരത്തെ മന്ത്രിയും എം.എല്‍.എയും ജനങ്ങളോട് പറഞ്ഞിരുന്നത്.
എന്നാല്‍ മുഴുവന്‍ സംവിധാനങ്ങളോടെ ഒരു ആശുപത്രി ലഭിക്കാതെ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാനാവില്ളെന്നാണ് മെഡിക്കല്‍ കോളജ് അധ്യാപക സംഘടന പറയുന്നത്.
മാര്‍ച്ചില്‍ നടന്ന പരിശോധനയില്‍ കിട്ടേണ്ട അംഗീകാരം ഇല്ലാതായത് ഇതിനാലാണ്. കെ.ജി.എം.ഒ.എ മന്ത്രിയെയും ആരോഗ്യവകുപ്പ് സെക്രട്ടറിയടക്കമുള്ളവരെയും കണ്ട് സംസാരിച്ചതോടെ മെഡിക്കല്‍ കോളജിനോടൊപ്പം ജനറല്‍ ആശുപത്രിയും പ്രവര്‍ത്തിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് കലക്ടര്‍ വഴി അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഉത്തരവിറങ്ങുമെന്നും വ്യക്തമാക്കി.
ഇതോടെയാണ് 400 ബെഡും അതിലെ മുഴുവന്‍ പാരാമെഡിക്കല്‍ സ്റ്റാഫും വേണമെന്നും അല്ലാത്തപക്ഷം മെഡിക്കല്‍ കോളജിന് അംഗീകാരം നഷ്ടപ്പെട്ട് ഇപ്പോള്‍ പഠിക്കുന്ന നൂറുകുട്ടികളുടെ ഭാവി വഴിയടയുമെന്നും കലക്ടര്‍വഴി സര്‍ക്കാറിനെ അധ്യാപക സംഘടന അറിയിച്ചത്. അംഗീകാരം നഷ്ടപ്പെടുകയും ഇപ്പോള്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസിന് പഠിക്കുന്ന നൂറു വിദ്യാര്‍ഥികളുടെ പഠനത്തിന് സര്‍ക്കാര്‍ വഴി കണ്ടെത്തേണ്ടിവരുകയും ചെയ്യുമെന്നിരിക്കെ സംസ്ഥാന ആരോഗ്യ മന്ത്രി വിഷയത്തില്‍ ഇടപെട്ടിട്ടില്ല.
മലപ്പുറത്ത് മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലെ പടലപ്പിണക്കം നേരത്തെ മെഡിക്കല്‍ കോളജ് വിഷയത്തിലും നിഴലിച്ചിരുന്നു. പൊതുവികസന പദ്ധതി ചിലര്‍ വ്യക്തിപരമായ നേട്ടമാക്കിയെന്ന കോണ്‍ഗ്രസുകാരുടെ പരാതിയായിരുന്നു ഇതിന് കാരണം. എന്നാല്‍ സര്‍ക്കാറിന്‍െറ മെല്ളെപ്പോക്ക് നിലപാടാണ് മഞ്ചേരിക്ക് തുടക്കത്തിലേ വിനയായത്. ജോലി, തസ്തിക, മറ്റു സര്‍വീസ് കാര്യങ്ങള്‍ എന്നിവയാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആശുപത്രി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ പറയുന്ന കാരണം. പണച്ചെലവ് അധികമില്ലാതെ മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്ത് പേരെടുക്കാന്‍ സര്‍ക്കാര്‍ തുടക്കത്തിലേ തീരുമാനിച്ചതിനാല്‍ പുതിയ മെഡിക്കല്‍ കോളജിന് ഒരു സ്പെഷാലിറ്റി ആശുപത്രി എന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല.
ജനറല്‍ ആശുപത്രി ചൂണ്ടിക്കാട്ടിയാണ് ആദ്യ വര്‍ഷ അംഗീകാരം വാങ്ങിയത്. എന്നാല്‍ പരിശോധനക്കത്തെിയവര്‍ കണ്ടത് ആരോഗ്യ ഡയറക്ടറേറ്റിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ്.
ഇത് റിപ്പോര്‍ട്ടില്‍ ചേര്‍ത്തതോടെ ക്ളിനിക്കല്‍ സംവിധാനമില്ളെന്ന കുറവ് മെഡിക്കല്‍ കൗണ്‍സില്‍ ഗൗരവത്തിലെടുത്ത് അംഗീകാരം തടയുകയാണുണ്ടായത്.



ജനറല്‍ ആശുപത്രി സംവിധാനവും 400 ബെഡും ലഭിച്ചില്ലെങ്കില്‍ മെഡിക്കല്‍ കോളജ് നഷ്ടമാവും

മഞ്ചേരി: പുതിയ മെഡിക്കല്‍ കോളജിന് മുടങ്ങിക്കിടക്കുന്ന അംഗീകാരം ലഭിക്കണമെങ്കില്‍ 400 ബെഡുള്ള ആശുപത്രി, ഇതിലേക്ക് നഴ്സിങ് പാരാമെഡിക്കല്‍ സ്റ്റാഫിന്‍െറ മുഴുവന്‍ നിയന്ത്രണം, തിയറ്റര്‍, ഒ.പി തുടങ്ങിയ സംവിധാനം എന്നിവ ഉറപ്പാക്കണമെന്ന് കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ ജില്ലാ കലക്ടറെ ധരിപ്പിച്ചു.
സ്വകാര്യ പ്രാക്ടീസ് വരുമാന മാര്‍ഗമാക്കി വെക്കുന്ന ഏതാനും ഡിപ്ളോമ ഡോക്ടര്‍മാരുടെ താല്‍പര്യത്തിന് ഒരു ജില്ലയുടെ മുഴുവന്‍ ചികിത്സാ പ്രതീക്ഷകളും കളഞ്ഞുകുളിക്കുന്നത് വലിയ ഭവിഷത്തുണ്ടാക്കും.
മഞ്ചേരി മെഡിക്കല്‍ കോളജിന് രണ്ടാംഘട്ട മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന തിരിച്ചടിയായിരുന്നു. അതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു തവണകൂടി കൗണ്‍സില്‍ അംഗങ്ങള്‍ മുന്നറിയിപ്പില്ലാതെ പരിശോധനക്കെത്തിയേക്കും.
മുന്‍സ്ഥിതിയില്‍ നിന്ന് മാറ്റമില്ലെങ്കില്‍ നിലവില്‍ പ്രവേശം നല്‍കിയ 100 വിദ്യാര്‍ഥികളുടെ പഠനം താറുമാറാവുകയും പുതിയ വര്‍ഷത്തേക്ക് പ്രവേശം സാധിക്കാതെ വരികയും ചെയ്യും. ഈ ഘട്ടത്തിലാണ് മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് ഡോ. കെ. മോഹനന്‍, ജനറല്‍ സെക്രട്ടറി സി.പി. വിജയന്‍, ജോയിന്‍റ് സെക്രട്ടറി ഡോ. സജീവന്‍ എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയത്.
ജില്ലാ കലക്ടര്‍ കെ. ബിജുവും ഇവരുമായി ചര്‍ച്ചക്ക് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി. നിലവിലെ സ്ഥിതിഗതികള്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ കലക്ടറെ ധരിപ്പിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ മുന്‍ അംഗമായി പ്രവര്‍ത്തിച്ച പരിചയമുള്ളയാളാണ് ഡോ. കെ. മോഹനന്‍. സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.
സ്വന്തമായി ആശുപത്രി ഇല്ലെന്നും മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഒരു രോഗിയെ പോലും മെഡിക്കല്‍ കോളജ് പ്രഫസര്‍മാര്‍ അഡ്മിറ്റ് ചെയ്യുകയോ ഓപറേഷന്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഫെബ്രുവരി 12ന് നടത്തിയ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍ വ്യക്തമായതാണ്. ഇക്കാര്യങ്ങള്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടില്‍ നിന്ന് കൗണ്‍സില്‍ അംഗങ്ങള്‍ എഴുതിവാങ്ങുകയും ചെയ്തു.സ്വന്തമായി ആശുപത്രിയില്ലെന്നും നിയമനം കേവലം 27 ശതമാനം മാത്രമേ നടത്തിയിട്ടുള്ളൂ എന്നും കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അംഗീകാരം തുലാസിലായത്.
വിവിധ മെഡിക്കല്‍ കോളജുകളില്‍നിന്ന് സ്ഥലം മാറ്റത്തിലൂടെ നിയമിക്കപ്പെട്ടവര്‍ പരിശോധന നടന്ന ദിവസം എത്തിയിരുന്നില്ല. തടസ്സമില്ലാതെ അംഗീകാരം ലഭിക്കണമെങ്കില്‍ ആശുപത്രിയുടെ മുഴുവന്‍ നിയന്ത്രണവും മെഡിക്കല്‍ കോളജ് അധികൃതര്‍ക്കാവണമെന്നും കലക്ടറെ ധരിപ്പിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല: