2014, ഏപ്രിൽ 19, ശനിയാഴ്‌ച

ബംഗ്ലാദേശില്‍ ഇസ്‌ലാമിസ്റ്റുകളുടെ തിരിച്ചുവരവ്

പ്രതിപക്ഷം ബഹിഷ്‌കരിച്ച പത്താം പാര്‍ലമെന്റ് 'തെരഞ്ഞെടുപ്പ്' കഴിഞ്ഞ് രണ്ട് മാസമാവുന്നതിന് മുമ്പ് ബംഗ്ലാദേശില്‍ മറ്റൊരു തെരഞ്ഞെടുപ്പ് നടന്നു-ഉപജില്ല തെരഞ്ഞെടുപ്പ്. അത് പ്രതിപക്ഷം ബഹിഷ്‌കരിച്ചില്ല. ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടി-ജമാഅത്തെ ഇസ്‌ലാമി പ്രതിപക്ഷ സഖ്യം ആ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഭരണകൂടം നിരന്തരം വേട്ടയാടുന്ന ജമാഅത്തെ ഇസ്‌ലാമി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന മീഡിയാ പ്രചാരണത്തിന് കനത്ത ആഘാതം കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 295 ഉപജില്ല ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ബി.എന്‍.പി 224 സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. അവരില്‍ 123 പേര്‍ വിജയിച്ചു. അവാമി ലീഗ് നിര്‍ത്തിയ 295 സ്ഥാനാര്‍ഥികളില്‍ 117 പേര്‍ വിജയിച്ചു. ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ജമാഅത്ത് നിര്‍ത്തിയത് 78 പേരെ. അവരില്‍ 29 പേര്‍ വിജയിച്ചു. 582 ഉപജില്ല വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും പ്രതിപക്ഷം വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു. ബി.എന്‍.പി 221, അവാമി ലീഗ് 118, ജമാഅത്തെ ഇസ്‌ലാമി 103 എന്നിങ്ങനെ. വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ അവാമിയോട് ഏറെക്കുറെ ഒപ്പത്തിനൊപ്പമെത്താനും ജമാഅത്തിന് സാധിച്ചു. ചിലയിടങ്ങളില്‍ ജമാഅത്ത് സഖ്യമില്ലാതെ ഒറ്റക്കാണ് മത്സരിച്ചത് എന്ന കാര്യവും ഓര്‍ക്കുക.
സകല ഭരണകൂട -മീഡിയ കുപ്രചാരണങ്ങളെയും അതിജീവിച്ച് ജമാഅത്ത് ചരിത്ര വിജയം നേടിയത് അവാമി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇത്രയധികമാളുകള്‍ ജമാഅത്തിന് വോട്ട് ചെയ്തത് തന്നെ നിരാശപ്പെടുത്തുന്നുവെന്നാണ് ഇടതുപക്ഷക്കാരനും അവാമി കാബിനറ്റിലെ വാര്‍ത്താ വിതരണ മന്ത്രിയുമായ ഹസനുല്‍ ഹഖ്ഇനു പ്രതികരിച്ചത്. ജുഡീഷ്യറി വിലക്ക് ഏര്‍പ്പെടുത്തിയ ജമാഅത്തിന് വളരെക്കൂടുതലാളുകള്‍ വോട്ട് ചെയ്തത് തന്നെ ലജ്ജിപ്പിക്കുന്നുവെന്ന് കടുത്ത മതവിരുദ്ധനും പ്രധാനമന്ത്രി ഹസീന വാജിദിന്റെ മകനുമായ സജീബ് വാജിദ് ജോയ്.

അഭിപ്രായങ്ങളൊന്നുമില്ല: