2013, ജൂലൈ 28, ഞായറാഴ്‌ച

കൂട്ടക്കുരുതി

                             കൂട്ടക്കുരുതി 


മുര്‍സി അനുകൂല ക്യാമ്പുകള്‍ക്ക് നേരെ സൈനിക നടപടി; നിരവധി മരണം


 ഈജിപ്​തില്‍ സൈനിക അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തുന്ന മുര്‍സി അനുകൂലികള്‍ക്ക്‌ നേരെ കനത്ത അടിച്ചമര്‍ത്തല്‍ നടപടികള്‍. സൈന്യത്തിന്‍റെ വെടിവെയ്​പില്‍ കുറഞ്ഞത്​ 40 പ്രക്ഷോഭകരെങ്കിലും കൊല്ലപ്പെട്ടെന്നാണ്​ റിപ്പോര്‍ട്ട്. എന്നാല്‍ 300ലേറെ പേര്‍ കൊല്ലപ്പെട്ടതായി ബ്രദര്‍ഹുഡ്​ വൃത്തങ്ങള്‍ അറിയിച്ചു. നഹ്​ദ ചത്വരം ഒ‍ഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  റാബിഅ അല്‍ അദവിയയില്‍ നിന്ന് പ്രക്ഷോഭകര്‍ ഒ‍ഴിഞ്ഞു പോകാന്‍ കൂട്ടാക്കിയിട്ടില്ല.
അതിരൂക്ഷമായ സംഘര്‍ഷാവസ്ഥയാണ്​ നഹ്​ദ ചത്വരത്തിലും റാബിഅ അല്‍ അദബിയയിലുമുള്ളത്​. സൈന്യത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് ഇവിടെ തമ്പടിച്ചിരുന്ന പ്രക്ഷോഭകരെ ഒ‍ഴിപ്പിക്കാനുള്ള നടപടി ഇന്ന് രാവിലെയോടെയാണ്​ ആരംഭിച്ചത്​. കണ്ണീര്‍ വാതക പ്രയോഗത്തിലൂടെ ആരംഭിച്ച സൈനിക നീക്കം പെട്ടെന്ന് തന്നെ മെഷീന്‍ ഗണ്‍ പ്രയോഗത്തിലേക്ക്‌ കടന്നു. 300ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് പ്രക്ഷോഭത്തിന്​ നേതൃത്വം നല്‍കുന്ന മുസ്ലിം ബ്രദര്‍ഹുഡ്​ അറിയിക്കുന്നു. 5000ലധികം പേര്‍ക്ക്‌ പരിക്കുണ്ട്. മുര്‍സി അനുകൂലികളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതയ വാര്‍ത്ത ദേശീയ ടെലിവിഷന്‍ സ്ഥിരീകരിച്ചു. മുസ്ലീം ബ്രദര്‍ഹുഡിന്‍റെ മുതിര്‍ന്ന നേതാവായ മുഹമ്മദ് അല്‍ ബെല്‍താഗിയുടെ മകള്‍ വെടിവപ്പില്‍ കൊല്ലപ്പെട്ടു.
94 മൃതദഹങ്ങള്‍ എണ്ണാനായതായി അല്‍ജസീറ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്​തു. പ്രക്ഷോഭ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ വ‍ഴികളും സൈന്യത്തിന്‍റെ പൂര്‍ണനിയന്ത്രണത്തിലാണ്​. മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും ഇവിടേക്ക്‌ പ്രവേശനമില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്​തു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക്‌ കര്‍ശന നിയന്ത്രണമുണ്ട്. നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് പുക ഉയരുന്നതിന്‍റെയും ബുള്‍ഡോസറടക്കമുള്ളവയുമായി സൈന്യം തെരുവുകളില്‍ നീങ്ങുന്നതുമായ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക സ്ഥിരീകരണം. 200 പേരെ അറസ്റ്റ് ചെയ്തതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.  ഇന്ന് രാവിലെ ഏഴോടെ ആരംഭിച്ച ന ടപടികളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്.  അതേ സമയം പ്രദശത്തു നിന്ന് പിരിഞ്ഞു പോകേണ്ടതില്ലെന്ന് ബ്രദര്‍ഹുഡ്​ പ്രക്ഷോഭകരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്. കൂട്ടക്കുരുതിക്കെതിരെ തെരുവിലിറങ്ങാന്‍ ഈജിപ്​ത്​ ജനതയോട്​ മുസ്​ലിം ബ്രദര്‍ഹുഡ്​ വക്താവ്​ ആഹ്വാനം ചെയ്​തു. റാബിയ അദവിയ, നഹ്​ദ ക്യാമ്പുകളിലായി പത്തു ലക്ഷം പ്രക്ഷോഭകരാണ്​ ക്യാമ്പ് ചെയ്തിരുന്നത്.
സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ഈജിപ്​തിലുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. അലക്​സാന്‍ഡ്രിയ, അല്‍ മനിയ, സൂയസ്​ എന്നിവടിങ്ങില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നഹ്​ദു ചത്വരത്തില്‍ നിന്നുള്ള എല്ലാ ചാനലുകളുയെടും പ്രക്ഷേപണം നിര്‍ത്തി വെച്ചു. കെയ്​റോയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി സൈനിക ആക്രമണത്തി]ല്‍ മുഹമ്മദ്​ സാകി എന്ന ഫോട്ടോഗ്രാഫറും ഒരു വനിതാ ജേണലിസ്റ്റും കൊല്ലപ്പെട്ടു. അല്‍ജസീറ ഫോട്ടോഗ്രാഫര്‍ക്ക് പരിക്കേറ്റു.
ആയുധം കൊണ്ട് പ്രശ്​നം പരിഹരിക്കാന്‍ ക‍ഴിയില്ലെന്ന് ശൈഖുല്‍ അസ്​ഹര്‍ അഹമ്മദ്​ ത്വയ്യിബ്​ പറഞ്ഞു. പട്ടാളം ആത്മസംയമനം പാലിക്കണമെന്ന് യൂറോപ്യന്‍ യൂനിയനും സമാധാനം പുനസ്ഥാപിക്കണമെന്നും ജര്‍മ്മനിയും ആവശ്യപ്പെട്ടു. സൈനിക നടപടിയെ തുര്‍ക്കിയും ഖത്തറും അപലപിച്ചു.

ഒരു ഭാഗത്ത് ശക്തി ഉപയോഗിച്ച് ടെന്റുകള്‍ ഒഴിപ്പിക്കുന്നു ... അതെ സമയം വിവിധ ഭാഗങ്ങളില്‍ വീണ്ടും അവര്‍ സംഘടിക്കുന്നു ...

തകര്‍ക്കനാകുമോ ഈ വിപ്ലവ വീര്യം ... !!!




ഈജിപ്തില്‍ ജനാധിപത്യമാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം രാജ്യം കനല്‍പഥങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഭരണ അട്ടിമറിക്കെതിരേ പ്രതിഷേധിച്ച മുര്‍സി അനൂകൂലികളെ കശാപ്പ് ചെയ്ത സൈന്യം, വരും ദിനങ്ങളില്‍ രാജ്യം കൂടുതല്‍ രക്തപങ്കിലമാകുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. സംഭവത്തെ ബ്രിട്ടനും, യൂറോപ്യന്‍ യൂനിയനും ശക്തിയായി അപലപിച്ചതായി വാര്‍ത്തയുണ്ടെങ്കിലും അതില്‍ എത്രത്തോളം ആത്മാര്‍ഥതയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈജിപ്തിലെ സൈനിക മേധാവി അബ്ദുല്‍ ഫതാഹ് അല്‍സീസിയും സഹായികളും ജനങ്ങളുടെ രക്തത്തിന് പുല്ലുവില പോലും കല്‍പിക്കുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസത്തെ കൂട്ടക്കൊല ലോകത്തിന് നല്‍കുന്നതെന്ന് പ്രമുഖ യമനീസ് മനുഷ്യാവകാശ പ്രവര്‍ത്തകയും 2011ലെ നൊബേല്‍ സമാധാന ജേതാവുമായ തവക്കുല്‍ കര്‍മാന്‍ ചൂണ്ടിക്കാട്ടുന്നു.

സൈനിക അട്ടിമറിയെ ആശീര്‍വദിക്കുകയും സൈന്യം കഴിഞ്ഞദിവസം നടത്തിയ മനുഷ്യക്കുരുതിയില്‍ മൗനം പാലിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ സംഘങ്ങളും മാധ്യമ ഏജന്‍സികളും ഈജിപ്തുകാരുടെ ജീവന് വിലനല്‍കുന്നില്ലെന്നും ഫേസ്ബ ുക്കില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ കര്‍മാന്‍ പറയുന്നുണ്ട്.
പുരാതനസംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഈജിപ്തില്‍ ചോരപ്പുഴയൊഴുകുന്നത് പശ്ചിമേഷ്യയില്‍ സമാധാനം പുലരരുതെന്ന് ആഗ്രഹിക്കുന്ന ദുശ്ശക്തികളെ മാത്രമേ സന്തോഷിപ്പിക്കൂ. ഈജിപ്തില്‍ ഇപ്പോഴുള്ള സൈനിക ഭരണത്തിന് പാശ്ചാത്യശക്തികളുടെയും മേഖലയിലെ ചില രാജ്യങ്ങളുടെ പരസ്യമോ രഹസ്യമോ ആയ പിന്തുണയുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്.

മുര്‍സിയെ അധികാര ഭ്രഷ്ടനാക്കാന്‍ പ്രക്ഷോഭം നടത്തിയ പ്രതിപക്ഷ നേതാക്കള്‍ക്ക് യു.എസ് സാമ്പത്തിക സഹായമുണ്ടായിരുന്നതായി തെളിയിക്കുന്ന യു.എസ് രേഖകള്‍ നേരത്തേ തന്നെ പുറത്തുവന്നിട്ടുണ്ട്. പശ്ചിമേഷ്യയില്‍ ജനാധിപത്യം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റു വഴിയാണ് ഈജിപ്തിലേക്ക് പണമൊഴുകിയിരുന്നതെന്ന് ബെര്‍ക്ലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിങ് പ്രോഗ്രാം പുറത്തുവിട്ട ഭരണകൂട രേഖകള്‍ പറയുന്നു. മുര്‍സിയെ അട്ടിമറിച്ചയുടന്‍ പുതിയ പട്ടാള ഭരണകൂടത്തിന് അമേരിക്ക നാലു എഫ്-16 യുദ്ധ വിമാനങ്ങള്‍ നല്‍കാന്‍ തീരുമാനമെടുത്തതില്‍ നിന്ന് തന്നെ ഈജിപ്തില്‍ യു.സിന്റെ നയസമീപനമെന്താണെന്ന് കൂടുതല്‍ വ്യക്തമാകുന്നുണ്ട്.
സഊദി അറേബ്യ, യു.എ.ഇ അടക്കമുള്ള ചില അറബ് രാജ്യങ്ങള്‍ മുര്‍സിയുടെ പടിയിറക്കത്തെ സ്വാഗതം ചെയ്തിരുന്നു. തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍ മാത്രമാണ് ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനെ അപലപിക്കാത്ത അറബ്, പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയ ഉര്‍ദുഗാന്‍ തെറ്റ് തെറ്റാണെന്ന് പറയാന്‍ നട്ടെല്ല് കാണിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.

ഈജിപ്തില്‍ മുര്‍സി നേരിട്ടതിനോട് സമാനമായ വെല്ലുവിളി നേരിടുന്ന നേതാവായതുകൊണ്ടുകൂടിയാകാം ഉര്‍ദുഗാന് കാര്യങ്ങള്‍ കുറേക്കൂടി കൃത്യതയോടെ കാണാനായത്. ഈജിപ്തിലെ പോലെ തന്നെ തുര്‍ക്കിയിലെ ജനാധിപത്യസര്‍ക്കാരിന് മുകളിലും സൈന്യം ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങി നില്‍പ്പുണ്ട്. ഉര്‍ദുഗാന്റെ രാഷ്ട്രീയചാതുര്യവും തുര്‍ക്കിയിലെ അല്‍പം വ്യത്യസ്തമായ സാഹചര്യങ്ങളും മാത്രമാണ് ഉര്‍ദുഗാന് രക്ഷയായി മാറിയത്. ഈജിപ്തിലെ ഇസ്‌ലാമിസ്റ്റ് കക്ഷിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ അത്രത്തോളമില്ലെങ്കിലും ഇസ്‌ലാമിക ആഭിമുഖ്യം പുലര്‍ത്തുന്നതാണ് തുര്‍ക്കിയിലെ ഭരണകക്ഷിയും. തുര്‍ക്കിയിലെ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ നജ്മുദ്ദീന്‍ അര്‍ബകാന് കോടതിയുടെ വിലക്കിനെ തുടര്‍ന്ന് പലവട്ടം സ്വന്തം പാര്‍ട്ടിയുടെ പേര് നാഷണല്‍ സാല്‍വേഷന്‍ പാര്‍ട്ടി, വിര്‍ച്യു പാര്‍ട്ടി, ഫെലിസിറ്റി പാര്‍ട്ടി എന്നെല്ലാം മാറ്റേണ്ടിവന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ഒരുകാലത്ത് ആ പാര്‍ട്ടിയിലുണ്ടായിരുന്ന ഉര്‍ദുഗാന് സൈന്യത്തിന്റെയും കോടതിയുടെയും മുസ്തഫാകമാല്‍പാഷയുടെ ആശയഗതിക്കാരുടെയും എതിര്‍പ്പുകളെ മറികടന്ന് ഇന്ന് അധികാരത്തിലെത്താന്‍ കഴിഞ്ഞെങ്കില്‍ ഈജിപ്തിലും അധികകാലം ജനഹിതം മാനിക്കാതിരിക്കാന്‍ അവിടത്തെ സൈനികഭരണകൂടത്തിനും കഴിയില്ല. അതിന് എത്രകാലം കാത്തിരിക്കേണ്ടിവരും, അതിനിടയില്‍ എത്ര പേരുടെ രക്തമൊഴുകും എന്നതാണ് പ്രസക്തമായ കാര്യം.

യു.എസ് താല്‍പര്യം മുന്‍നിര്‍ത്തി പല രാജ്യങ്ങളിലും അനാവശ്യമായി ഇടപെടുകയും അതേസമയം പല അനീതികള്‍ക്കു നേരെയും കണ്ണടക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭ ഈജിപ്തിലെ ജനാധിപത്യകൂട്ടക്കുരുതിയെക്കുറിച്ചും, സൈന്യം നടത്തുന്ന അരുംകൊലകളെക്കുറിച്ചും മൂര്‍ത്തമായി പ്രതികരിക്കാത്തത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്. യു.എന്നിന്റെ പൂര്‍വകാലം അറിയുന്ന ഒരാളും അതൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ലോകരാഷ്ട്രങ്ങളുടെ ഏറ്റവും വലിയ വേദിയെന്ന നിലയില്‍ യു.എന്നിന് വളരെയേറെ ഉത്തരവാദിത്തങ്ങളുണ്ട്. കഴിഞ്ഞകാലങ്ങളില്‍ അത് ഈ ഉത്തരവാദിത്തം നിറവേറ്റിയിരുന്നെങ്കില്‍ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറുമായിരുന്നു. ഏതായാലും ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം പ്രതികരിക്കുകയും ക്രിയാത്മകമായ നടപടികള്‍ കൊക്കൊള്ളുകയും ചെയ്യേണ്ട സ്ഥിതി വിശേഷമാണ് ഈജിപ്തില്‍ ഉടലെടുത്തിരിക്കുന്നത്. ലോകസമൂഹം ഈ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ പരാജയപ്പെട്ടാല്‍ അത് ജനാധിപത്യസങ്കല്‍പത്തിനു തന്നെയാകും കരിനിഴല്‍ വീഴ്ത്തുക.

ഈജിപ്തിനു പിന്നാലെ തുനീഷ്യയും / മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

തുനീഷ്യന്‍ പ്രതിപക്ഷ കക്ഷി നേതാക്കളില്‍ പ്രമുഖരായ രണ്ടുപേരെ വെടിവെച്ചു കൊന്നത് ആരാണെന്നത് ദുരൂഹമായി തുടരുന്നു. ഇതുവരെ കൊലയാളികളെക്കുറിച്ച് വ്യക്തമായ വിവരമില്ല. എന്നാല്‍, രണ്ടു സംഭവങ്ങളും നടന്ന് നിമിഷങ്ങള്‍ക്കകം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ‘അന്നഹ്ദ’ യാണ് കൊല നടത്തിയതെന്ന് പ്രസ്താവിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന്, കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ സമരങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ‘ഇസ്‌ലാമിസ്റ്റു ഭരണം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യമാണ്.

മുഹമ്മദ് ബ്രാമിയുടെ കൊലയെ തുടര്‍ന്ന് മുതിര്‍ന്ന പ്രതിപക്ഷ നേതാവായ ഹമ്മ ഹമ്മാദി പ്രസ്താവിച്ചത്, തുനീഷ്യയില്‍ ഈജിപ്ത് ആവര്‍ത്തിക്കുമെന്നാണ്. ഈ പ്രസ്താവനയും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ ഈ കൊലകള്‍ക്കു പിന്നിലുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നു. ഫ്രാന്‍സിന് നിര്‍ണായകമായ രാഷ്ട്രീയ താല്പര്യമുള്ള രാജ്യമാണ് തുനീഷ്യ. അതിനാല്‍, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സ്വാധീനിച്ച് ഇസ്‌ലാമിസ്റ്റു നേതൃത്വത്തിലുള്ള ഭരണം അട്ടിമറിക്കാനുള
്ള ശ്രമം നടത്തുന്നതായി ആരോപണമുണ്ട്. ശുക്രി ബിലായിദിന്റെ കൊലയെ തുടര്‍ന്ന് ഫ്രാന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍, ഇസ്‌ലാമിക പാര്‍ട്ടികള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഇസ്‌ലാമിക പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള തുനീഷ്യയിലെ ഭരണം ‘ഇസ്‌ലാമിക ഫാസിസം’ നടപ്പാക്കുന്നുവെന്നും സ്ത്രീകളെ പര്‍ദക്കുള്ളില്‍ അകപ്പെടുത്തുന്നു എന്നും മതേതര മൂല്യങ്ങള്‍ ഹനിക്കുന്നുവെന്നുമൊക്കെയാണ് ഫ്രാന്‍സ് ആരോപിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രാന്‍സ് സൈന്യം മാലിയില്‍ നടത്തിയ ആക്രമണത്തിനെതിരെ തുനീഷ്യ പ്രതികരിച്ചിരുന്നു. തങ്ങളുടെ വ്യോമമേഖല ഫ്രാന്‍സിന് നല്കില്ലെന്നും വ്യക്തമാക്കിയിരുന്നു. അതൊരു സൂചനയായി കണ്ട് മേഖലയിലെ തങ്ങളുടെ രാഷ്ട്രീയ മേല്‍ക്കോയ്മ നഷ്ടപ്പെടുമെന്ന ഭയമാകണം, ഫ്രഞ്ചിനെ തുനീഷ്യയില്‍ ഇടപെടുന്നതിന് പ്രേരിപ്പിക്കുന്ന ഒരു ഘടകം. ഈജിപ്തും തുനീഷ്യയും കടന്നുപോകുന്ന വഴികള്‍, പുതിയ ലോകരാഷ്ട്രീയത്തിന്റെ പ്രതിലോമകരമായ ദിശ വരച്ചു കാട്ടുന്നുണ്ട്.

ചില അപ്രിയ സത്യങ്ങൾ 




ചരിത്രത്തില്‍ അനശ്വരത നേടുക മുര്‍സിയും 

സഹപ്രവര്‍ത്തകരുമായിരിക്കും


ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ 

ഭരണകൂടത്തെ അട്ടിമറിച്ച പട്ടാളമേധാവികള്‍ കൂട്ടക്കൊലയും 

മര്‍ദ്ദനമുറകളും തുടരുകയാണ്. ഏകാധിപതികളും 

സ്വേഛാധിപതികളും എക്കാലവും ചെയ്യാറുള്ളത് അത് 

തന്നെയാണല്ലോ. 

മുസ്‌ലിം സമുദായത്തിനകത്തുള്ള മര്‍ദ്ദകശക്തികള്‍, ഇസ്‌ലാമിന്റെ 

സംസ്ഥാപനത്തിനായി നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങളെ തകര്‍ക്കാന്‍ 

ഇറങ്ങിത്തിരിക്കുന്നത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. 

പലപ്പോഴും 

നമസ്‌ക്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാനുഷ്ഠാനങ്ങള്‍ 

നിര്‍വ്വഹിക്കുന്നവര്‍ തന്നെയാണ് ഇസ്‌ലാമിക ശക്തികള്‍ക്കെതിരെ 

അക്രമമര്‍ദ്ദനങ്ങളഴിച്ചു വിടാറുള്ളതും ഗൂഢാലോചനകള്‍ 

നടത്താറുള്ളതും.

പ്രവാചകന്റെ പേരക്കുട്ടി ഹസ്രത്ത് ഹുസൈന്‍ (റ) നെയും 


കൂട്ടുകാരെയും ക്രൂരമായി കൊലപ്പെടുത്തിയത് യസീദിന്റെ 

ഭരണകൂടമാണല്ലോ. അതിനു നേതൃത്വം നല്‍കിയത് ഇബ്‌നു 

സിയാദും. ഇമാം അബൂ ഹനീഫ (റ) തടവിലിട്ടത് അബ്ബാസിയ 

ഭരണാധികാരി മന്‍സൂറാണ്. ജയിലില്‍ വച്ചാണല്ലോ ആ മഹാ 

പണ്ഡിതന്‍ മരണമടഞ്ഞത്. ഇമാം മാലിക്(റ) ന്റെ തോളെല്ല് 

അടിച്ചു തകര്‍ത്തതും തല മൊട്ടയടിച്ച് മുഖത്ത് കരിവാരിത്തേച്ച് 

കഴുതപ്പുറത്തിരുത്തി അങ്ങാടിയിലൂടെ കൊണ്ടു നടന്നതും 

മുസ്‌ലിം 

ഭരണാധികാരികള്‍ തന്നെ. ഇമാം ശാഫിഈ (റ) യെ യമനില്‍ നിന്ന് 

ബഗ്ദാദ് വരെ കയ്യാമം വച്ച് മരുഭൂമിയിലൂടെ നടത്തിയതും 

അഹമദുബ്‌നു ഹമ്പലിനെ കൊരടാവു കൊണ്ടടിച്ചതും 

ജയിലിലടച്ചതും മറ്റാരുമല്ല.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റ) യെ മരണം വരെ 


തടവിലിട്ടതും ശൈഖ് അഹമദ് സര്‍ഹിന്ദിയെ ഗോളിയോര്‍ 

ജയിലിലടച്ചതും മുസ്‌ലിം ഭരണാധികാരികള്‍ തന്നെ. സഈദ് 

നൂര്‍സിയെ പീഢിപ്പിച്ചത് മുസ്തഫാ കമാലാണല്ലോ.

ഹസനുല്‍ ബന്നയെ വെടിവെച്ചു കൊന്നതും സയ്യിദ് ഖുത്വുബിനെ 


തൂക്കിലേറ്റിയതും ഈജിപ്തിലെ മുസ്‌ലിം ഭരണാധികാരികളാണ്. 

അവര്‍ പലപ്പോഴും ഇസ്‌ലാമിന്റെ പേരില്‍ സംസാരിക്കുകയും 

ചെയ്തിരുന്നു.

ഇമാം ഹുസൈന്‍(റ)വും ഇമാം അബൂ ഹനീഫയും മാലിക് ബിന്‍ 


അനസും ശാഫിഈയും അഹമദ് ബിന്‍ ഹമ്പലും ഇബ്‌നു 

തൈമിയ്യയും അഹമദ് സര്‍ഹന്ദിയും സഈദ് നൂര്‍സിയും ഹസനുല്‍ 

ബന്നയും സയ്യിദ് ഖുത്വുബുമെല്ലാം മഹാന്‍മാരായി ചരിത്രത്തില്‍ 

അനശ്വരത നേടി. ജനകോടികളുടെ വാഴ്ത്തലുകള്‍ക്കും 

പ്രാര്‍ത്ഥനകള്‍ക്കും അര്‍ഹരായി. തലമുറകള്‍ക്ക് വമ്പിച്ച 

പ്രചോദനവും ആവേശവുമായി മാറി. ലോകാന്ത്യം വരെ ഇത് 

തുടരുകതന്നെ ചെയ്യും.

മറുഭാഗത്ത് അവരെ മര്‍ദ്ദിച്ചൊതുക്കുകയും ക്രൂരമായി 


കൊലപ്പെടുത്തുകയും ചെയ്തവരോ? അവരില്‍ പലരും 

ജനകോടികളുടെ വെറുപ്പിനും ശാപത്തിനും ഇരയായി. 

അവശേഷിക്കുന്നവര്‍ ഒന്നുമല്ലാതെ ചരിത്രത്തിന്റെ 

ചവറ്റുകൊട്ടയിലേക്ക് ചപ്പു ചവറുകള്‍ പോലെ തൂത്തെറിയപ്പെട്ടു.

ഇബ്‌നു സിയാദ് മുതല്‍ ജമാല്‍ അബ്ദുന്നാസര്‍ വരെ എല്ലാ ഭീകര 


ഭരണാധികാരികളും എതിര്‍ത്തത് ആരാധനാ മതത്തെയല്ല, 

ഇസ്‌ലാമിക ജീവിത വ്യവസ്ഥയെയാണ്. ഇപ്പോഴത്തെ 

ഈജിപ്തിലെ 

പട്ടാളമേധാവികളും ചെയ്യുന്നത് അതുതന്നെ. എല്ലാ 

സ്വേഛാധിപതികള്‍ക്കും മര്‍ദ്ദകഭരണാധികാരികള്‍ക്കും 

ചൂഷകര്‍ക്കും ഭൗതികവാദികള്‍ക്കും കപടമതക്കാര്‍ക്കും എതിര്‍പ്പ് 

ഇസ്‌ലാമിക രാഷ്ട്രീയത്തോടും ഭരണത്തോടുമാണ്. അക്കാര്യത്തില്‍ 

കപടമതവാദികളും ഭൗതികവാദികളും ഒറ്റക്കെട്ടാണ്. ഈജിപ്തില്‍ 

ഇപ്പോള്‍ നടക്കുന്നതും അതുതന്നെ.

എന്നാല്‍ ചരിത്രത്തില്‍ അനശ്വരത നേടുക മുര്‍സിയും 


സഹപ്രവര്‍ത്തകരുമായിരിക്കും. പട്ടാള നേതൃത്വത്തിന്റെ ഇടം 

ചരിത്രത്തിന്റെ ചവറ്റുകൊട്ടിയിലും. കാലമതിനു സാക്ഷി.






ബ്രദർഹുട് പ്രഭാഷകരുടെ പ്രസംഗം വീക്ഷിക്കുന്നവർ



മുർസി  അനുകൂല പ്രക്ഷോഭകരാൽ തിങ്ങി നിറഞ്ഞ റബാ അൽ അടാവിയ ക്യാമ്പ്




റാബിയ അല്‍അദവിയ്യ മൈതാനിയില്‍ വീണ ഓരോ തുള്ളി 

രക്തത്തിന്നും നാളെ സീസിയും കൂട്ടരും ഉത്തരം പറയേണ്ടിവരും..

ധിക്കാരവും അക്രമപരവുമായ സൈനിക നടപടിക്കെതിരെ 

സമാധാനപരമായി പ്രതിഷേധിക്കുന്ന ഈജിപ്ത്തിലെ ബ്രദർഹുഡ് 

പ്രവര്ത്തകരെ സൈന്യം കൊന്നൊടുക്കുമ്പോഴും വീര്യം 

നഷ്ട്ടപ്പെടാതെ ചെറുത്തു നില്ക്കുന്ന ബ്രദർഹുഡ്ന്റെ 

സഹോദരീമാര്ക്ക് അഭിവാദ്യങ്ങൾ ... കൂടെ പ്രാര്ഥനകളും



ഈജിപ്തിന്റെ പാഠങ്ങള്‍













mrr
1882-ല്‍ ആരംഭിച്ച എഴുപതു വര്‍ഷത്തെ ബ്രിട്ടീഷ് കൊളോണിയലിസം തുടര്‍ന്ന് ജമാല്‍ അബ്ദു നാസര്‍, അന്‍വര്‍ സാദത്ത്, ഹുസ്‌നി മുബാറക് തുടങ്ങിയവര്‍ സോഷ്യലിസം, സെക്യുലരിസം, ലിബറലിസം തുടങ്ങിയ ലേബലുകളില്‍ നടത്തിയ അറുപതു വര്‍ഷത്തെ സൈനിക ഭരണം, അതും കഴിഞു വെറും 368 ദിവസം മാത്രം നീണ്ട ജനാധിപത്യ രീതിയില്‍ ആദ്യമായി തിരഞ്ഞെടുക്കപെട്ട ഒരു ഇസ്ലാമിക കക്ഷി നടത്തിയ പാര്‍ലമെന്റരി ഭരണം. ഈജിപ്തിന്റെ ആധുനികമായ പ്രത്യേകതകള്‍ ഈ ചരിത്രത്തിനുള്ളില്‍ തന്നെ കാണാം

1 ) അറബ് ലോകത്തെ ഏറ്റവും വലിയ തൊഴിലാളി വര്‍ഗ്ഗം
2) അറബ് ലോകത്തെ ഏറ്റവും മികച്ച സാംസ്‌കാരിക രാഷ്ട്രീയം.
3) ഹുദാ ശരാവിയുടെ സെകുലര്‍ ഫെമിനിസം, ലൈല അഹ്മദിന്റെ മുസ്‌ലിം ഫെമിനിസം, നവാല്‍ സാദവിയുടെ മുസ്ലിംസെക്യുലര്‍ ഫെമിനിസം, സൈനബുല്‍ ഗസാലിയുടെ ഇസ്ലാമിസ്റ്റ് ഫെമിനിസം ഒക്കെ ഉഴുതുമറിച്ച സ്ത്രീപക്ഷ രാഷ്ട്രീയം.
4 ) സെക്യുലര്‍ ആധുനികനായ കാസിം അമിന്‍, മുസ്ലിം ആധുനികനായ മുഹമ്മദ് അബ്ദു, ഇസ്ലാമിസ്റ്റ് ആധുനികനായ സയ്യിദ് ഖുതുബ് തുടങ്ങിയവരിലൂടെ തുടര്‍ന്ന ഇസ്ലാമും ആധുനികതയും സംവാദങ്ങള്‍.
5) കൊളോണിയല്‍ വിരുദ്ധവും ലോകത്തിന്റെ തന്നെ യൂറോ കേന്ദ്രീകൃത രാഷ്ട്രീയത്തെ എതിര്‍ത്ത അതിലൂടെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സംഘടിതവും സൈദ്ധാന്തികവുമായ രൂപം നല്കിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍(മുസ്‌ലിം ബ്രദര്‍ഹുഡ്). വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ കൊളോണിയല്‍ കടന്നാക്രമണം, അതിനെതിരായ ദേശീയവാദരാഷ്ട്രീയം അതിനെയും കടുപുഴക്കിയ അറബ് ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന സാര്‍വ്വ ദേശീയ പ്രസ്ഥാനം. ഇതാണ് ഈജിപ്തിന്റെ ഇന്നലെ വരെയുള്ള നീക്കിയിരിപ്പ്.

ഇപ്പോള്‍ തന്നെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ആഗോള മാതൃകയായ മുസ്‌ലിം ബ്രദര്‍ഹുഡിനെ നോക്കൂ. ഇസ്ലാമിസത്തെ കുറിച്ചുള്ള ഒരു പ്രബലമായ ഒരു വീക്ഷണം എന്നത് അത് ജനാധിപത്യ വിരുദ്ധമാണ് എന്നതായിരുന്നു. ലിബറല്‍ സെകുലര്‍ പാര്‍ട്ടികളാണ് ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ് വളരെ സ്വീകാര്യമായ ഒരു വാദം. ഇപ്പോള്‍ ഈജിപ്തിലേക്ക് നോക്കുന്ന ആരും പറയും. ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ഒരു ഇസ്ലാമിസ്റ്റ് കക്ഷിയാണ് മുസ്ലിം ബ്രദര്‍ഹുഡ്. അത് മാത്രമല്ല സാക്ഷാല്‍ ബരാക് ഒബാമ നേടിയതിനെക്കാളും ഭൂരിപക്ഷമുള്ള സ്ഥാനാര്‍ഥിയാണ് മുഹമ്മദ് മുര്‍സി. അവരെയാണ് ലിബറല്‍സെകുലര്‍ രാഷ്ട്രീയം പറയുന്നവര്‍ സൈന്യത്തിന്റെ സഹായത്തോടെ പുറത്താക്കിയത് . അപ്പോള്‍ ഈജിപ്ത് നല്കുന്ന ഒരു കാഴ്ച എന്നത് ഇസ്ലാമിസ്റ്റുകള്‍ ജനാധിപത്യം, ബാലറ്റ് ബോക്‌സ് എന്നൊക്കെ പറയുന്നു. ലിബറല്‍ സെകുലരിസ്റ്റുകള്‍ മിലിട്ടറി ആധിപത്യം, തോക്ക് എന്ന് പറയുന്നു. വൈരുധ്യം ഇങ്ങിനെ മാത്രം ഒതുങ്ങി നില്കുന്നതല്ല. മുസ്ലിം ബ്രദര്‍ഹുഡിന്റെ മാധ്യമങ്ങളെ ലിബറല്‍ സെകുലരിസ്റ്റ് പാര്‍ട്ടികള്‍ തന്നെ കയ്യേറ്റം ചെയ്യുന്നു. ഇവിടെ ഈജിപ്തില്‍ ലിബറല്‍ സെകുലരിസം ഒന്നാം നമ്പര്‍ 'ആവിഷ്‌കാര സ്വാന്തന്ത്ര്യ നിഷേധത്തെ' സപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മുപ്പതു വര്‍ഷമായി, റുഷ്ദി വിവാദം മുതല്‍ നസ്ര് ഹാമിദ് അബു സായിദ് വരെ, നാം ഇസ്ലാമിസ്റ്റുകളെ പ്രതിസ്ഥാനത്തു നിറുത്തി ഏറെ ചര്‍ച്ച ചെയ്ത ഫ്രീ സ്പീച്ച്(ആവിഷ്‌കാര സ്വാതന്ത്ര്യം) എന്ന ഒരു ലിബറല്‍ പരികല്‍പനയുടെ പുതിയ അവസ്ഥയാണിത്. മുര്‍സിക്കെതിരെ പ്രതിഷേധം നടക്കുമ്പോള്‍ ചില മാധ്യമ പ്രവര്‍ത്തകരെ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒരിക്കലും ന്യൂസ് ചാനലുകള്‍ അടച്ചു പൂടിയിരുന്നില്ല. അതുകൊണ്ട് തന്നെ പ്രതിഷേധം നടത്തുന്നവര്‍ക്ക് ലോകത്തോട് സംസാരിക്കാന്‍ അവസരം ഉണ്ടായിരുന്നു. ഭൂരിപക്ഷം കിട്ടി എന്നത് കൊണ്ട് മാത്രം മുര്‍സിയുടെ നയങ്ങള്‍ വിശിഷ്യാ സാമ്പത്തിക നയത്തിനെതിരെ ആരും സംസാരിക്കരുതെന്നോ തെരുവില്‍ ഇറങ്ങരുതെന്നോ കരുതുന്നില്ല. പലപ്പോഴും മെച്ചപെട്ട ഒരു ജാനാധിപത്യത്തെ സൃഷ്ടിക്കാന്‍ ജനം ഒരു രാഷ്ട്രീയ ശക്തിയായി തെരുവിലിറങ്ങുക തന്നെ വേണം. അതിനെ മാധ്യമങ്ങളിലൂടെ നിയന്ത്രിക്കാന്‍ മുര്‍സി ഭരണകൂടം ശ്രമിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. ആ രീതിയില്‍ ഇസ്ലാമിസ്റ്റായ മുര്‍സിയുടെ ഭരണം ഇപ്പോഴത്തെ അവസ്ഥയെക്കാള്‍ മെച്ചപെട്ട മാധ്യമ സ്വാതന്ത്ര്യം നല്കുന്നതായിരുന്നു എന്ന് കാണാം. എന്നാല്‍ ഇപ്പോഴത്തെ മിലിറ്റരി ഭരണം ആദ്യം ചെയ്തത് മിസര്‍ 25, അല്‍ജസീറ മിസര്‍ തുടങ്ങി ആറോളം പ്രമുഖ ചാനലുകള്‍ അടച്ചുപൂട്ടുകയായിരുന്നു. അല്‍ ജസീറ മിസ്‌റിന്റെ മേധാവിയെ സൈന്യം അറസ്റ്റ് ചെയ്തത് 'ദേശീയ സുരക്ഷ'യുടെ പേരിലാണ്. ഈജിപ്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോകാന്‍ കഴിയാതെ ബി.ബി.സി, അല്‍ ജസീറ ഒക്കെ തഹ്രീര്‍ സ്‌ക്വയറില്‍ നിന്ന് മാത്രം സംസാരിക്കുന്ന അവസ്ഥയാണുള്ളത്. ഇപ്പോള്‍ ഈജിപ്തിനു പുറത്തു എന്താണ് നടക്കുന്നതെന്ന് അറിയാന്‍ ട്വിറ്റര്‍ മാത്രമാണ് വഴി. അതിലൂടെയാണ് പല പോലിസ് മിലിട്ടറി അതിക്രമങ്ങളും പുറം ലോകം അറിയുന്നത്. ഇനി മുതല്‍ സെകുലര്‍ രാഷ്ട്രീയം ഉറപ്പു നല്‍കുമെന്ന് പറയപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യം ഈജിപ്തില്‍ ആരും അത്ര സുഖത്തോടെ സംസാരിക്കില്ല. ഉദാഹരണത്തിന് കുറെയൊക്കെ കടിച്ചുപിടിച്ച് സംസാരിച്ച ബി.ബി.സി ലേഖകനു മുര്‌സിയെ പിടിചിട്ടിരിക്കുന്ന ബാരക്കിനു പുറത്തു നടക്കുന്ന സമരത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്നലെ(വെള്ളി) സൈന്യത്തിന്റെ വെടിയേറ്റതോടെ ടിയാന്റെ മറ്റും ഭാവവും മാറിയതും ലോകം കണ്ടു. ഗാര്‍ഡിയന്‍ അടക്കമുള്ള ഇടതുപക്ഷ സ്വഭാവമുള്ള ബ്രിട്ടീഷ് പത്രങ്ങള്‍ പോലും കടുത്ത രോഷത്തോടെ തന്നെയാണ് പുതിയ മിലിറ്റരി ഭരണകൂടത്തെക്കുറിച്ച് സംസാരിക്കുന്നത്.
aq
സ്വാതന്ത്ര്യം, ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം ഇവയൊക്കെ ഇപ്പോള്‍ കൂടുതല്‍ വെച്ച് പൊറുപ്പിക്കുന്നത് ഇസ്ലാമിസ്റ്റുകള്‍ ആവുന്ന സാഹചര്യത്തെ നാം എങ്ങിനെയാണ് വിശകലനം ചെയുക? ഇപ്പോള്‍ നാം പറയുന്നത് അവയൊക്കെ ഏറെ പരിമിതികളുള്ള രാഷ്ട്രീയ മൂല്യങ്ങളാണെന്നാണോ? അങ്ങിനെയെങ്കില്‍ ഇതുവരെ ലിബറലുകളും സെകുലരിസ്റ്റുകളും അങ്ങിനെയുള്ള രാഷ്ട്രീയ മൂല്യങ്ങളെ ശാശ്വത സത്യങ്ങള്‍ എന്നതിലുപരി വെറും ഉപകരണ സ്വഭാവത്തില്‍ ആണോ കണ്ടിരുന്നത്? തീര്‍ച്ചയായും ഈജിപ്ത് മതം(വിശിഷ്യ ഇസ്ലാം), സെകുലരിസം എന്നിവയെക്കുറിച്ചും അതിനെകുറിച്ച് നാം ചിന്തിക്കാന്‍ ഉപയോഗിക്കുന്ന സ്വാതന്ത്ര്യം, ചെറുത്തു നില്പ്പ് തുടങ്ങിയ ആശയങ്ങളെ തന്നെ സങ്കീര്‍ണമാക്കുന്നുണ്ട്.

ഇനി ചില മാറിയ അന്താരാഷ്ട്രീയം നോക്കാം. സാക്ഷാല്‍ ലോക പോലീസായ അമേരിക്ക മൌനത്തിലാണ്. അമേരിക്ക തുര്‍ക്കിയിലെ തക്‌സീം സ്‌ക്വയറില്‍ നടന്ന സമരത്തെ കുറിച്ച് പതിനേഴു തവണയാണ് പ്രസ്താവന ഇറക്കിയത്. എന്നാല്‍ ഈജിപ്തില്‍ ഇപ്പോള്‍ നടന്ന ഇത്രയും വലിയ ഒരു മിലിറ്ററി കൂപിനോട് വാഷിങ്ങ്ടന്‍ ഇനിയും വല്ലതും മിണ്ടിയിട്ടു വേണം. എന്നാല്‍ അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായി ഈജ്പ്തിലെ മിലിറ്ററി അട്ടിമറിയോടു ഏറ്റവും ശക്തമായി പ്രതികരിച്ചത് ആഫ്രിക്കന്‍ യൂണിയനാണ്. അവര്‍ ഈജിപ്തിനെ യൂണിയനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു കളഞ്ഞു. ജമാല്‍ അബ്ദു നാസര് അടക്കം രൂപം കൊടുത്ത ആഫ്രിക്കന്‍ യൂനിയന്‍ മിലിറ്റരി കൂപിനെ ഇനി ആഫ്രിക്കന്‍ ഭൂഖണ്ധത്തില്‍ വെച്ച് പൊറുപ്പിക്കില്ല എന്ന നിലപാടാണുള്ളത്. എന്നാല്‍ ഈജിപ്ത് ഉള്‍പ്പെടുന്ന അറബ് ലോകത്ത് ഏറ്റവും സന്തോഷിക്കുന്നത് സൗദി അറേബ്യയും സിറിയയുമാണ്. സിറിയയിലെ ബശ്ശാറുല്‍ അസദ് പറയുന്നത് മിലിറ്റരി മാത്രമാണ് അറബ് ലോകത്ത് പരിഹാരം എന്നതാണ്. സൗദിയും ജനാധിപത്യം എന്നതു ഈജിപ്തിനു ഒരു കിട്ടാക്കനിയായി അവസാനിക്കുന്നതില്‍ ഏറെ ആഹ്ലാദത്തിലാണ്. സൗദിയും സിറിയയുമൊക്കെ അറബികള്‍ ജനാധിപത്യത്തിന് പാകമാവാതെ ജീവിക്കുന്ന ജനസമൂഹമാണ് എന്ന ഓറിയന്റലിസ്റ്റ് ചിന്താഗതിയുടെ മറപറ്റിയാണ് നില്കുന്നത്. മേഖലയില ബാലറ്റ് ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളായ ഇറാനും തുര്‍ക്കിയുമാണ് പട്ടാള അട്ടിമറിയെ എതിര്‍ത്തവര്‍ എന്നതും നാം കൂട്ടി വായിക്കുക. അതുകൊണ്ട് തന്നെ ആര്‍ക്കാണ് ജനാധിപത്യം വേണ്ടത് എന്ന ചോദ്യം ഇവിടെ വളരെ വ്യക്തമാണ്. ആഫ്രോഏഷ്യന്‍ സമൂഹങ്ങളിലെ കോളനി വിമോചന രാഷ്ട്രീയം നല്‍കുന്ന നൈതിക ജനാധിപത്യത്തിന്റെ ശക്തിയാണ് ആഫ്രിക്കന്‍ യൂണിയനും തുര്ക്കിയും ഇറാനും പ്രകടിപ്പിച്ചത്.

അവസാനമായി പുതിയ രാഷ്ട്രീയ ചുറ്റുപാട് നല്കുന്ന മറ്റു ചില പാഠങ്ങള്‍ കൂടി നോക്കാം. ഇപ്പോള്‍ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ള ജനാധിപത്യവാദികള്‍ പറയുന്നത് ഈജിപ്തുകാര്‍ക്കു വിവരമില്ല, അവര്‍ ക്ഷമയില്ലാത്ത ജനകൂട്ടമാണ് എന്നൊക്കെയാണ്. ബ്രസീലിയന്‍ കാര്‍ട്ടൂണിസ്റ്റും പലസ്തീനെ കുറിച്ച് സംസാരിക്കുന്ന വലിയൊരു ശബ്ദവുമായ കാര്‍ലോസ് ലതൂഫ് ഈജിപ്തുകാര്‍ക്കു വിവരമില്ല എന്നൊരു ട്വീറ്റ് തന്നെ ഇട്ടു. തന്നെ ചോദ്യം ചെയ്തവരെ പരിഹസിച്ചു ലതൂഫ് പിന്നെ ചില കാര്‍ട്ടൂണുകളും വരച്ചു. എന്നാല്‍ നേരെ വിപരീതമായി Islamists lack the mental equipment to govern. Incompetence is built into the intellectual DNA of radical Islam. എന്നാണ് ന്യൂയോര്‍ക്ക് ടൈംസിലെ David Brooks പറയുന്നത്.

ജനങ്ങളുടെ വിവരം അളക്കുന്നതും മറ്റും എത്രത്തോളം പുതിയ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു അഭിപ്രായമാണ്, അത് എത്രത്തോളം യുക്തിപരവും ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛയെ പരിഗണിക്കുന്നുണ്ട് എന്നതിലും സംശയമുണ്ട്. ഇപ്പോള്‍ പറയാന്‍ കഴിയുന്ന കാര്യം ജൂണ്‍ മുപ്പതു വരെ മുര്‍സിക്കെതിരെ നടന്ന സമരം ഒരു ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പ്രസ്തുത സമരം പുതിയ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും അതുന്നയിച്ച പല ചോദ്യങ്ങളും ഇപ്പോഴും പ്രസക്തമാണ്. 2011നു ശേഷം ഈജിപ്ത് കണ്ട സമരങ്ങളുടെ ഒരു തുടര്‍ച്ച തന്നെയാണ് ജൂണ്‍ മുപ്പതില്‍ കാണുന്നത്. അതിന്റെ ഉള്ളടക്കം ശരിയായിരുന്നു. പക്ഷെ2011ലെ സമരങ്ങളെ പോലെ അതിനെ മികച്ച ഒരു രാഷ്ട്രീയ ബദലായി ഉയര്‍ത്തി കൊണ്ട് വരുന്നതില്‍ പുതിയ പ്രക്ഷോഭം പരാജയപെട്ടു. അതുകൊണ്ട് തന്നെയാണ് എന്തൊക്കെ ജനാധിപത്യ ഉള്ളടക്കവും ആഗ്രഹാഭിലാഷങ്ങളും ഉണ്ടെങ്കിലും ഒരു മിലിട്ടറി അട്ടിമറിയെ മിലിട്ടറി അട്ടിമറി തന്നെയായാണ് നാം കാണേണ്ടത് . സമരത്തിന്റെ ഉള്ളടക്കവും അതിന്റെ ഫലവും തമ്മിലുള്ള ഒരു തെറ്റായ അനുപാതമാണ് മിലിട്ടറി അട്ടിമറിയില്‍ കലാശിച്ചത്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപെട്ട മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച നടപടിക്കെതിരെ ഇപ്പോള്‍ നടക്കുന്ന ബദല്‍ പ്രതിഷേധവും മറ്റും ഈജിപ്തിനു നല്‍കുന്നത് പുതിയ ജനാധിപത്യ അനുഭവം തന്നെയാണ്. ജനാധിപത്യത്തിന്റെ രേഖീയവും പാഠപുസ്തക അനുഭവത്തിനുമപ്പുറം ജനം ശരിക്കും അധികാരമുള്ളവരാവുന്ന ഒരു രാഷ്ട്രീയ സന്ദര്‍ഭമാണ് ഈജിപ്തിലുള്ളത്. അങ്ങിനെയുള്ള വൈരുധ്യങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും രൂപപ്പെടുന്ന പുതിയ ജനാധിപത്യ രാഷ്ട്രീയം ലോകത്തിന്റെ ഭാവിയാണ്. വിപ്ലവം പിന്തിരിഞ്ഞു നടക്കുകയല്ല, വിപ്ലവം പുതിയ ദിശ കണ്ടെത്തുകയാണ്. തീര്‍ച്ചയായും ഈജിപ്തിന്റെ വരും ദിവസങ്ങള്‍ ഇങ്ങിനെയുള്ള പുതിയ വൈരുധ്യങ്ങള്‍ നമുക്ക് മുന്നില് തുറന്നു കാട്ടിക്കൊണ്ടേയിരിക്കും. ഈ വൈരുധ്യങ്ങളെ നമ്മുടെ പരിമിതമായ ആഗ്രഹങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വേണ്ടി ബലി നല്‍കാതെ സ്വയം സ്വീകരിക്കുക എന്നതാണ് ജനാധിപത്യപരമായ വഴി.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

Ala inna nasrullahi kareeb