2018, ഫെബ്രുവരി 13, ചൊവ്വാഴ്ച

മീഡിയ വണ്‍


Image may contain: text

വെള്ളിമാട് കുന്നിലെ വെള്ളി വെളിച്ചം വെള്ളിപറമ്പില്‍ നിന്നും വിസ്മയം തീര്‍ക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷം തികയുന്നു. "മലയാള ടെലിവിഷൻ മുമ്പത്തെ പോലെ ആയിരിക്കില്ല" എന്ന തലക്കെട്ടോട് കൂടി,
മാധ്യമം കുടുംബത്തിൽ നിന്നും 2013 ഫെബ്രുവരി 10 നാണ് "മീഡിയവണ്‍'' പിറവിയെടുത്തു. കേവലം 5 വർഷം കൊണ്ട് നേരുള്ള വാര്‍ത്തയും നന്മ നിറഞ്ഞ പരിപാടികളുമായി മീഡിയവണ്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറി.
കോഴിക്കോട്ടെ സ്വപ്‍നനഗരിയിൽ പതിനായിരങ്ങളെ സാക്ഷിയാക്കി,
മലബാറിന്റെ മണ്ണിൽ നിന്നും പിറവി എടുത്ത ആദ്യ മലയാള ചാനലിന്റെ
സ്വിച്ച് ഓൺ കർമ്മം,
അന്നത്തെ പ്രതിരോധ മന്ത്രി ആയിരുന്ന ബഹു. A K ആന്റണി നിർവഹിച്ചു. അങ്ങനെ 1987 ൽ വെള്ളിമാടുകുന്നിലെ വെള്ളി വെളിച്ചമായി പിറവിയെടുത്ത "മാധ്യമ"ത്തിന്
2013 ഫെബ്രുവരി 10 മറ്റൊരു ചരിത്രദിനമായി മാറി....
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി ഒട്ടേറെ സവിശേഷതകളോടെയായിരുന്നു "മീഡിയവൺ" തുടക്കം കുറിച്ചത് , അനുഭവ സമ്പത്ത് ഉള്ളവരെക്കാള്‍ പുതുമുഖങ്ങളായ യുവത്വത്തെ അണി നിരത്തിയും
പ്രേക്ഷകരെ ആകർഷിക്കും വിധം ന്യൂസ്റൂം പാകപ്പെടുത്തിയും ബിഗ് സ്ക്രീനിനു മുന്നില്‍ നിന്ന് വാര്‍ത്ത വായിക്കുന്ന രീതിയും ഒബി വാനിന്റെ സഹായമില്ലാതെ ന്യൂസ് റൂമിനു പുറത്തു നിന്നും തത്സമയ റിപ്പോർട്ടുകൾ നൽകാൻ കഴിയുന്ന സജ്ജീകരണവും മീഡിയവൺ മലയാളക്കരക്ക് പരിചയപ്പെടുത്തി.
നീതി നിഷേധിക്കപ്പെട്ടവരുടെ സമര മുഖങ്ങളിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായി, അവഗണിക്കപ്പെടുന്നവര്‍ക്ക് ആശ്രയമായി, കൈ നീട്ടുന്നവര്‍കക് സഹായ ഹസ്തമായി, ശശിയേട്ടനെപോലെയുള്ളവര്‍ക്ക് സഹായമായി, യുവ സംരംഭകര്‍കക് പ്രോത്സാഹനമായി, ചൂഷകര്‍ക്ക് മുന്നറിപ്പായി ഇന്നും മീഡിയവൺ ഉണ്ട്.
അങ്ങനെ 5 വർഷം കടന്നു പോയി ഇത്രയും കാലത്തിനിടക്കു ഒട്ടേറെ വിമർശനങ്ങളുണ്ടായി.. സ്വാഭാവികം. തെറ്റുകള്‍ തിരുത്തി മുന്നോട്ട് കുതിക്കാനായിരുന്നു ചാനല്‍ ശ്രമിച്ചത്. ലോ അക്കാദമി സമരത്തെ തുടക്കത്തിൽ മറ്റ് മാധ്യമങ്ങൾ അവഗണിച്ചപ്പോൾ, അതിന് അർഹമായ പ്രാധാന്യം നൽകി വിഷയത്തിന്റെ ഗൗരവം പൊതു ജനങ്ങളിലേക് എത്തിച്ച് മീഡിയവൺ. ഇ അഹമ്മദ് എം. പി നിര്യാണവുമായി ബന്ധപ്പെട്ട് നിജ സ്ഥിതി പുറത്തെത്തിക്കാന്‍ മുഴു സമയം ലൈവുമായി മീഡിയ വണ്‍ ഉണ്ടായിരുന്നു.
വാർത്തയുടെയും വിനോദത്തിന്റെയും ലോകത്ത് 5 ആണ്ടുകൾ പൂർത്തിയാക്കുക എന്നത് വലിയ സംഭവമേ അല്ല. പക്ഷെ നേരും നന്മയും ഉയർത്തി 4 വർഷങ്ങൾ പൂർത്തിയാക്കി എന്നതാണ് MediaOne നെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ന്യൂനപക്ഷ പിന്നാക്ക അധസ്ഥിത ജനവിഭാഗങ്ങൾക്ക് വേണ്ടി ശബ്‌ദിക്കുന്ന ഒരു ചാനൽ. തിരസ്ക്കരിക്കപ്പെട്ടവരുടെ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ, നീതി നിഷേധിക്കപ്പെട്ടവരുടെ സ്വന്തം ചാനലായി മാറാൻ MediaOne ന് ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.
ഗൾഫ് മേഖലയിൽ സ്വാധീനമുറപ്പിക്കാനും പ്രവാസികളുടെ ശബ്ദമായി മാറാനും സാധിച്ചു എന്നതും അഭിമാനകരമായ നേട്ടം തന്നെ.
കുതിച്ചും കിതച്ചും പൂർത്തിയാക്കുന്ന നാലാണ്ടുകൾ അഭിമാനത്തിന് വക നൽകുന്നതാണ്. താണ്ടാൻ ഇനിയും ദൂരം ഏറെയുണ്ടെന്ന് അറിയുന്നു. വിമർശിച്ചും പ്രോത്സാഹിപ്പിച്ചും വളർത്തിയവരെ ഓർക്കുന്നു. തുടർന്നും പ്രോത്സാഹനങ്ങളും പോരായ്മകളെ ചൂണ്ടിക്കാണിക്കലും വിമർശനങ്ങളും സ്വാഗതം ചെയ്യുന്നു. നേരും നന്മയും നേരുന്നു
💙🧡💛💚
*#MediaOnetv #5yearsofexcellence #TruthandVirtue*

അഭിപ്രായങ്ങളൊന്നുമില്ല: