2016, ഏപ്രിൽ 13, ബുധനാഴ്‌ച

ഇന്ത്യ ദേശ ദ്രോഹികളും ദേശസ്‌നേഹികളും ആര്'

. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്ന ചത്തീസ്ഗഢിലെ ആദിവാസികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സോണി സോറി സംഘ് പരിവാര്‍ ക്രൂരമായി ആക്രമിക്കുകയും മുഖത്ത് ആസിഡൊഴിക്കുകയും ചെയ്തു. ഈ സോണി സോറിയെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെ അപ്പോളോ ഹോസ്പിറ്റലില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരതകളുടെ നേര്‍ ചിത്രങ്ങളാണ് കൂടെയുണ്ടായിരുന്ന റെനു താക്കൂറുമായിട്ടും മാരിയയുമായും സംസാരിച്ചപ്പോള്‍ കിട്ടിയത്. ഒരു പക്ഷെ ആദിവാസികളുടെ കയ്യില്‍ സോഷ്യല്‍ മീഡിയ ഇല്ലായിരിക്കാം. ഈ പാളയത്തിലേക്കാണ് സി.കെ. ജാനു കടന്നു കയറുന്നതെങ്കില്‍ അതിന് കേരളം ഉചിതമായി മറുപടി നല്‍കും. സൂഫി സമ്മേളനത്തിലും കണ്ടത് മറ്റൊന്നല്ല
ഇന്ദിരാഗാന്ധിയുടെ സൗന്ദര്യത്തേക്കാള്‍ ഇന്ത്യയില്‍ ശക്തിയുള്ളത് പൊതുജനങ്ങളുടെ ജനാധിപത്യബോധ്യത്തിനാണ്, അതു കൊണ്ട് ഞങ്ങള്‍ പറയുന്നു നരേന്ദ്ര മോഡിയുടെ നെഞ്ചളവിനേക്കാള്‍ വലുപ്പമുള്ളത് ഇന്ത്യയുടെ ജനാധിപത്യത്തിന് തന്നെയായിരിക്കുമെന്ന് ഈ രാജ്യം തെളിയിക്കുക തന്നെ ചെയ്യും. ഈ പോരാട്ടം പിന്മടക്കമില്ലാത്ത, പതറാത്ത, ഒരു പുരസ്‌കാര്‍ ഓഫറുകള്‍ക്ക് മുമ്പിലും അടിയറവ് പറയാത്ത പോരാട്ടമാണ് ഞങ്ങളുടെ പോരാട്ടം..
'ഇന്ത്യ ദേശ ദ്രോഹികളും ദേശസ്‌നേഹികളും ആര്' എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിർ സംസാരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: