2015, ജനുവരി 13, ചൊവ്വാഴ്ച

പടിഞ്ഞാറിന്റെ ഇരട്ടത്താപ്പിനെതിരെ ഉര്‍ദുഗാന്‍



പാരീസ് ആക്രമണം; പടിഞ്ഞാറിന്റെ 
ഇരട്ടത്താപ്പിനെതിരെ ഉര്‍ദുഗാന്‍



കഴിഞ്ഞ ആഴ്ച്ച എബ്ദോ മാസികക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായി പാരീസില്‍ നടന്ന റാലിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പങ്കെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. 'ഭീകവാദ' വിഷയത്തില്‍ പടിഞ്ഞാറിന്റെ ഇരട്ടത്താപ്പിനെയും ഭീകരതയെ മുസ്‌ലിംകളുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തെയും അദ്ദേഹം ശക്തമായി കുറ്റപ്പെടുത്തി. ഞങ്ങള്‍ മുസ്‌ലിംകള്‍ ഭീകരതക്കൊപ്പമല്ല നിലകൊള്ളുന്നത്, കൂട്ടകശാപ്പുകളില്‍ ഞങ്ങള്‍ക്ക് പങ്കുമില്ല. ഇത്തരം കൂട്ടകൊലകള്‍ക്ക് പിന്നില്‍ വര്‍ഗീയതയും വിദ്വേഷ പ്രസ്താവനകളും ഇസ്‌ലാമോഫോബിയയുമാണുള്ളത്. ഫ്രഞ്ച് പൗരന്‍മാര്‍ നടത്തുന്ന ഇത്തരം കൂട്ടകൊലകള്‍ക്ക് മുസ്‌ലിംകള്‍ വിലയൊടുക്കേണ്ടി വരുന്നുവെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനൊപ്പം തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഉര്‍ദുഗാന്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഭരണകൂട ഭീകരത നടത്തി ഗസ്സയിലെ 2500 കുട്ടികളെ നിഷ്‌കരണം കൊലപ്പെടുത്തിയ ഒരാള്‍ക്കെങ്ങിനെ പാരീസില്‍ എല്ലാവരും നോക്കിനില്‍ക്കെ കൈവീശി കാണിക്കാന്‍ സാധിക്കുന്നു? അവിടെ പോകാന്‍ അയാള്‍ക്ക് എങ്ങനെ ധൈര്യം വന്നു? നിങ്ങള്‍ കൊന്നൊടുക്കിയ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കുറിച്ചാണ് നിങ്ങളാദ്യം സംസാരിക്കേണ്ടത്. എന്ന് ഉര്‍ദുഗാന്‍ ശക്തമായ ഭാഷയില്‍ വ്യക്തമാക്കി. പ്രദേശത്ത് ശക്തമായിരിക്കുന്ന ഇസ്രയേല്‍ ഭീകരതക്ക് തടയിടുന്നതില്‍ യു.എന്‍. രക്ഷാസമിതി അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്നും ഒട്ടേറെ പ്രശ്‌നങ്ങളില്‍ തങ്ങളുടെ ബാധ്യത നിര്‍വഹിക്കാനത് വിസമ്മതിക്കുകയാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുകയും ഖുദ്‌സ് തലസ്ഥാനമായി 1967-ലെ അതിര്‍ത്തി പ്രകാരമുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. തുര്‍ക്കിയുടെ ഏറ്റവും വലിയ മോഹമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്രയേലിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഉര്‍ദുഗാന്‍ കഴിഞ്ഞ ജൂലൈയില്‍ ക്രൂരതയില്‍ ഹിറ്റ്‌ലറെ കടത്തിവെട്ടുന്ന രാഷ്ട്രമാണ് ഇസ്രയേലെന്ന് പറഞ്ഞിരുന്നു.

 http://www.islamonlive.in/.../2015-01-13/1421131552-0324593

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

http://www.islamonlive.in/story/2015-01-13/1421131552-0324593