2014, ഡിസംബർ 19, വെള്ളിയാഴ്‌ച

മദ്യ നയം അട്ടിമറിച്ചത് ആര് ?

ഇത് എല്ലാവരും കേള്‍ക്കുക 

കുഞ്ഞി കൃഷ്ണന്‍ മാസ്റ്റര്‍ പറയുന്നു.. മുസ്ലിംകളെ മദ്യത്തിനു എതിരായി നിങ്ങള്‍ മുന്നിലേക്ക് കടന്നു വരൂ.. ഇ മദ്യ വിപത്തിനു എതിരെ നമുക്ക് പോരാടാം...ഇ മദ്യം കേരളത്തില്‍ നിന്നും നമുക്ക് തുടച്ചു നീക്കാം.....


https://m.ak.fbcdn.net/vthumb.ak/hvthumb-ak-xfp1/v/t15.0-10/10604197_788686754503154_788686031169893_33623_2616_b.jpg?oh=a116583ffe8def19eb5155f5473bb0ef&oe=553421CD&__gda__=1430452746_5fe41efad8ba0627ba849f13e0a56b0d



തീരുമാനം തിരുത്തിക്കാന്‍ ഇച്ഛാശക്തി 

കാണിക്കണം.



നന്മ കല്‍പ്പിക്കലും തിമ വിരോധിക്കലും മുഖ്യ ജോലിയായി തെരഞ്ഞെടുത്ത ഖൈറു ഉമ്മത്തിന്റെ , ഉത്തമ സമുദായത്തിന്റെ ആളുകള്‍ ഇപ്പോള്‍ എവിടെ ? എന്തെല്ലാം ദീനീ ഡിഗ്രികളാണ് ഈ സമുദായത്തിന് ഉള്ളത് .എല്ലാം നന്മ കല്‍പ്പിക്കാനും തിന്മ തടയാനും സമുദായം ഉണ്ടാക്കിയ സ്ഥാപനങ്ങളിലെ പള്ളിദര്‍സുകളിലെ  സന്താനങ്ങള്‍.ഒന്നിനെയും ഇപ്പോള്‍ കാണുന്നില്ല .പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ ,ഇപ്പോള്‍ എല്ലാവരും പരിധിക്കു പുറത്തേക്ക് ഓടി ഒളിച്ചോ?
അല്ലയോ സലഫിമാരെ, ..സുല്ലമിമാരെ ..നദുവിമാരെ, ..മദീനിമാരെ , മദനിമാരെ.,.ഫൈസിമാരെ ,ഹുദവിമാരെ ,ദാരിമിമാരെ ..ബാഖവിമാരെ..സഖാഫിമാരെ ,..മുസ്ലിയാക്കന്മാരെ ,പള്ളി ഇമാമുമാരെ ,മദ്രസാ അദ്യാപകരേ ,ഉസ്താദ്മാരെ , പണ്ഡിതന്മാരെ ,തങ്ങന്മാരെ നേതാക്കളെ , പതിനായിരങ്ങള്‍ കൂലി പറഞ്ഞു തൊണ്ട കീറി വയള് പറഞ്ഞു നന്മ കല്‍പിച്ചു നാട് നന്നാക്കുന്നവരെ ...വരൂ മദ്യം തിന്മകളുടെ മാതാവാണെന്ന് മുത്ത്‌ റസൂല്‍ പഠിപ്പിച്ചത് ഓതി തരാറു നിങ്ങളല്ലേ ...കടന്നു വരൂ. മദ്യം ഒഴുക്കി നാട് കുട്ടിച്ചോറാക്കാന്‍ നമ്മുടെ ഭരണാധികാരികളും മദ്യ മുതലാളിമാരും ലീഗും കോണ്‍ഗ്രസ്സും ഒക്കെ കൂടി തീരുമാനിക്കുമ്പോള്‍ രണ്ടു വാക്ക് മറുത്തു പറയാന്‍ നിങ്ങള്‍ വരുന്നില്ലെങ്കില്‍ പിന്നെ എന്ത് ദീനുല്‍ ഇസ്ലാമാണ് നിങ്ങള്‍ സമുദായത്തിന് ഒതികൊടുക്കുന്നത്.ഒരു തിന്മ കണ്ടാല്‍ സാധിക്കുമെങ്കില്‍ കൈകൊണ്ടു തടയണമെന്നും ,അതിനു സാധ്യമല്ലെങ്കില്‍ നാവുകൊണ്ട് പറയണമെന്നും അതിനും സാധ്യമല്ലെങ്കില്‍ മനസ്സുകൊണ്ട് വെറുക്കണമെന്നും പഠിപ്പിച്ച രസൂലിന്റെ ഹദീസ് ഞങ്ങളെ പഠിപ്പിച്ചത് നിങ്ങലല്ലെയോ ?..ഈ സമുദായം നിങ്ങളെ വെറു  ക്കാതിരിക്കണമെങ്കില്‍ ബാധ്യത നിര്‍വഹിക്കാന്‍ നിങ്ങള്‍ മുന്നോട്ടു വരണം .
അല്ലെങ്കില്‍ കഴിഞ്ഞു പോയ ചരിത്രത്തിലെ ഭരണാധികാരികളുടെ കൊള്ളരുതായമാകള്‍ക്ക് കൂട്ടുനിന്ന കൊട്ടാരം പണ്ഡിതന്മ്മാരെ ഈ കാലഘട്ടത്തിലും സമുദായം തിരിച്ചറിയും .
മദ്യ മുതലാളിമാര്‍ വെച്ച് നീട്ടുന്ന കോടികളില്‍ നിന്ന് ഭരണാധികാരികള്‍ ഒരു പക്ഷെ ഇമാമുമാര്‍ക്ക് പെന്‍ഷനും ,സമുദായത്തിന് സ്കൂളും ഒക്കെ എച്ചില്‍ കണക്കെ വെച്ച് നീട്ടി എന്ന് വരും അതും വാരിത്തിന്നു ഏതു സ്വര്‍ഗത്തിലെക്കാണ് നമുക്ക് പോകാന്‍ സാധിക്കുക എന്ന് നിങ്ങള്‍ ഞങ്ങള്‍ക്ക് ഒന്ന് ഓതി തന്നാലും.

മതത്തില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറുള്ള മത വിശ്വാസികള്‍ ഉള്ളതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലികുട്ടിക്കും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും മദ്യ നയത്തില്‍ വെള്ളം ചേര്‍ക്കാന്‍ ധൈര്യം കിട്ടുന്നത്.അതൊക്കെ രാഷ്ട്രീയമല്ലേ നമ്മള്‍ എന്തിനു രാഷ്ട്രീയത്തില്‍ ഇടപെടണം എന്ന മത വിരുദ്ധ ചിന്ത മത നേതാക്കളെയും പണ്ഡിതന്മാരെയും സാധാരണക്കാരെയും ഇന്ന് സ്വാധീനിച്ചിരിക്കുന്നു.ഇത് ഗുണം ചെയ്തതു ജനങ്ങളെ കൊള്ളയടിക്കുന്ന ചൂഷണംചെയ്യുന്ന മദ്യം വിറ്റു തടിച്ചു കൊഴുക്കുന്ന അക്രമികളായ ഭാരനാധികാരികള്‍ക്കാണ്.രാഷ്ട്രീയക്കാരുടെ ഔദാര്യത്തില്‍ കഴിയുന്ന മത നേതാക്കള്‍ക്കും പണ്ഡിതന്‍ മാര്‍ക്കും വെള്ളം ചേര്‍ത്ത മദ്യ നയം പോലുള്ള മനുഷ്യവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും സാധിക്കനമെന്നില്ല.ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത മറ്റു കാര്യങ്ങളിലേക്ക് വിശ്വാസികളുടെ ശ്രദ്ധക്ഷണിച്ചു രാഷ്ട്രീയക്കാര്‍ക്ക് സേവനം ചെയ്തു കൊടുക്കാനും ചിലര്‍ മറക്കാറില്ല.

 പുതിയ നയത്തില്‍ പ്രതിഫലിക്കുന്നത് ജനതാല്‍പര്യമല്ല, മദ്യമുതലാളിമാരുടെ ആവശ്യങ്ങളാണ്. പൂട്ടിയ 418 ബാറുകള്‍ക്ക് വൈന്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കാനുള്ള തീരുമാനം ഫലത്തില്‍ സമ്പൂര്‍ണ മദ്യനിരോധമെന്ന സങ്കല്‍പത്തെ അട്ടിമറിക്കുന്നതാണ്.
മദ്യനിരോധം സര്‍ക്കാറിന് സാമ്പത്തികമായി പല അര്‍ഥത്തിലും ലാഭമാണെന്നിരിക്കെ മദ്യലോബിയുടെ പണത്തിന് മുന്നില്‍ സര്‍ക്കാറിലെ പലരും അടിയറവ് പറഞ്ഞതിന്‍െറ ഫലമാണ് ഇപ്പോള്‍ വരുത്തിയ അട്ടിമറി. സംസ്ഥാനത്തെ ഭൂരിഭാഗം ജനത്തിന്‍െറ വികാരം മാനിക്കാതെ മദ്യലോബിക്കുവേണ്ടി ഉണ്ടാക്കിയ നയം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മുസ്ലിംലീഗ് വിയോജിപ്പ് പ്രകടിപ്പിച്ച് മാറിനില്‍ക്കുന്നതിന് പകരം സര്‍ക്കാറിലെ പ്രബല കക്ഷിയെന്ന നിലക്ക് തീരുമാനം തിരുത്തിക്കാന്‍ ഇച്ഛാശക്തി കാണിക്കണം.


നമ്മുടെ തങ്ങന്മാരോ മതനേതാക്കളോ പണ്ടിതന്മാരോ പതിനായിരങ്ങള്‍ വാങ്ങി കൂലി പ്രസംഗം നടത്തുന്നവരോ പുതിയ മദ്യ നയത്തില്‍ വല്ലതും പറഞ്ഞോ ? ഇതെങ്ങാനും ഇടതു പക്ഷത്തിന്റെ കാലത്തായിരുന്നെങ്കില്‍ റോഡിലൂടെ നടക്കാന്‍ സാധിക്കുമായിരുന്നില്ല.പള്ളിമിമ്ബറുകള്‍ മദ്യ വിരുദ്ധ പ്രസംഗങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുമായിരുന്നു.ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ മൌനം പാലിക്കുക എന്നത് ചില പ്രത്യേക തങ്ങള്‍ കുടുംബങ്ങളുടെ സവിശേഷതയായി എപ്പോഴും വാഴ്തപ്പെടാറുംഉണ്ട്.

വിലക്കുകള്‍ലംഘിച്ചു  മുന്നോട്ടു വരട്ടെ.

മുസ്ലിം ലീഗ് സുന്നികളുടെയും മുജാഹിദുകളുടെയും ഒരു കൂട്ടായ്മയായ്ട്ടാണ് സാധാരണ മനസ്സിലാക്കാറുള്ളത് . മുസ്ലിം ലീഗിനെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയാണ് അവരുടെ പല താല്‍പര്യങ്ങളും ഇരു കൂട്ടരും സംരക്ഷിക്കുന്നതും നേടിയെടുക്കുന്നതും.
രാഷ്ട്രീയമായി ലീഗ് പ്രസിസന്ധി നേരിടുമ്പോഴൊക്കെ ഇവരാണ് ഓടിയെത്താരുള്ളതും.തങ്ങളുടെ അണികളുടെ വോട്ടുകള്‍ പരമാവധി ലീഗിന്റെ പെട്ടിയില്‍ തന്നെ വീഴ്ത്താനുള്ള ഹിക്മത്തുകള്‍ സമയാ സമയങ്ങളില്‍ ഇവര്‍ പുറത്തെടുക്കാറുമുണ്ട്. ലീഗിന്റെ കൂടെ നില്‍കുന്ന സംഘടനകള്‍ പരസ്പരം പോരടിക്കാതിരിക്കാന്‍ ലീഗും ശ്രമിക്കാറുണ്ട്.ലീഗിന്‍റെ കൂടെ നില്‍ക്കാന്‍ തയ്യാറില്ലാത്ത സംഘടനകളെ കൈകാര്യം ചെയ്യലാണല്ലോ ലീഗിന്റെ കൂടെ നില്‍കുന്ന മത   സംഘടനകള്‍ക്ക് കാര്യമായി ഇന്നും ചെയ്യാനുള്ള ജോലി.
ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ കാരണം കേരള സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തില്‍ ലീഗ് എടുക്കുന്ന മത വിരുദ്ധ അഴ കൊഴംബന്‍ നെറികേടിന്റെ സമീപനം അവരെ കൊണ്ട് തിരുത്തിക്കാന്‍ മതത്തിന്റെ മൊത്ത കുത്തകക്കാര്‍ക്കും തൌഹീദിന്റെ ഓള്‍സൈല്‍ ഡീലര്‍മാര്‍ക്കും സാധിക്കാതിരിക്കുന്നത് നിലനില്‍പ്പ്‌ ലീഗിനെ കൊണ്ടായതിനാലും ഇവരുടെ നേതാക്കള്‍ തന്നെയാണ് ലീഗിന്റെയും നേതാക്കള്‍ എന്നതിനാലും ഒക്കെയാണ്.രാഷ്ട്രീയ താല്‍പര്യങ്ങള്‍  സംരക്ഷിക്കാന്‍ മതത്തിന്റെ പെട്ടിക്കടകള്‍ തുറന്നു വെച്ചു കച്ചവടം നടത്തുന്നവരാണ് ലീഗിന്റെ സംരക്ഷണത്തില്‍ കഴിയുന്ന ഈ മത സംഘടനകള്‍ എന്ന് പകല്‍പോലെ മനസ്സിലാക്കാന്‍ പറ്റുന്ന സുവര്‍ണാവസരമാണ് പുതിയ മദ്യനയത്തിലെ ലീഗ് നിലപാടും മത സംഘടനകളുടെ നെറികെട്ട മൌനവും.സാമൂഹ്യ തിന്മകളെ കുറിച്ച് ചര്‍ച്ചപോലും പാടില്ലെന്നും അതൊക്കെ തൌഹീദ് പ്രബോധനം പൂര്‍ത്തിയായിട്ടു മാത്രമാണെന്നുമുള്ള മതവിരുദ്ധ നിലപാട് പോലും ചിലര്‍ എടുത്തിട്ടുള്ളത് ഇതുപോലത്തെ സന്ദര്‍ഭങ്ങളില്‍ ലീഗിനെ സംരക്ഷിക്കാനാണോ എന്നുപോലും സംശയിക്കത്തക്ക സമീപനങ്ങളാണ്
നമുക്കു കാണാന്‍ സാധിക്കുന്നത്.മദ്യം എല്ലാ തിന്മകളുടെയും മാതാവാണ് എന്ന് പഠിപ്പിച്ച ഒരു സമുദായത്തിന്റെ ആളുകള്‍ക്ക് എങ്ങിനെ മദ്യ മുതലാളിമാരുടെ സംരക്ഷകരായിമാറി ഒരു നാടിനെ നശിപ്പിക്കാനും കുടുംബങ്ങളെ കണ്ണീരു കുടിപ്പിക്കാനും കൂട്ട് നില്‍ക്കാന്‍ സാധിക്കുന്നു എന്നത് അത്ഭുതകരം തന്നെയാണ് .അതിലുപരി ഇവരുടെ ദീനീ സ്നേഹം യഥാര്‍തത്തില്‍ ആത്മാര്‍ത്ഥ മാണോ എന്ന് പോലും സംശയിക്കപ്പെടുന്ന അവസ്ഥയാണ് വന്നു ചേര്‍ന്നിട്ടുള്ളത് .

അതുകൊണ്ട്.ദൈവഭയമുള്ള ആത്മാര്‍ഥതയുള്ള പണ്ഡിതന്മാരും നേതാക്കളും തങ്ങന്മാരും യഥാര്‍ത്ഥ ബാധ്യത നിര്‍വഹിക്കാന്‍വിലക്കുകള്‍ലംഘിച്ചു  മുന്നോട്ടു വരട്ടെ.
















അഭിപ്രായങ്ങളൊന്നുമില്ല: