2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

മീഡിയവണ്‍ ഇനി ഡിഷ് ടി.വിയിലും

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട വാര്‍ത്ത-വിനോദ ചാനലായ ‘മീഡിയവണ്‍’ ഡിഷ് ടി.വി നെറ്റ്വര്‍ക്കില്‍ ലഭ്യമായിത്തുടങ്ങി. ചാനല്‍ നമ്പര്‍ 954ല്‍ ഇനി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മീഡിയവണ്‍ ആസ്വദിക്കാനാവും. ഡിഷ് ടി.വി വരിക്കാര്‍ക്ക് അധിക തുകയില്ലാതെ ചാനല്‍ ലഭ്യമാവും.
മാധ്യമം ഗ്രൂപ്പിന്‍െറ ‘മീഡിയവണ്‍’ ചാനല്‍ ഡിഷ് ടി.വിയില്‍ ചേര്‍ത്തത് മലയാളികള്‍ക്കുള്ള ഓണസമ്മാനമാണെന്ന് ഡിഷ് ടി.വി ഇന്ത്യയുടെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സലില്‍ കപൂര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട കേബ്ള്‍ ശൃംഖലകളിലും ഡി.ടി.എച്ച് പ്ളാറ്റ്ഫോമുകളിലും മീഡിയവണ്‍ ഇപ്പോള്‍ ലഭ്യമാണ്. എ.സി.വി, ഡെന്‍, സി.ഒ.എ തുടങ്ങിയ സംസ്ഥാനതല കേബ്ള്‍ സര്‍വീസുകളിലും പ്രാദേശികമായ ഒട്ടനവധി കേബ്ള്‍ നെറ്റ്വര്‍ക്കുകളിലും മീഡിയവണിന്‍െറ മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ ലഭിക്കുന്നുണ്ട്. സണ്‍ ഡയറക്ടിലെ മലയാളം ഗ്രൂപ്പില്‍ മീഡിയവണ്‍ ദൃശ്യമാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറ്റ് പ്രധാന ഡി.ടി.എച്ചുകളിലും മീഡിയവണ്‍ ലഭ്യമാവും.
www.mediaonetv.in എന്ന വെബ്സൈറ്റിലൂടെ ലൈവായും അല്ലാതെയും മീഡിയ വണ്‍ ദൃശ്യങ്ങള്‍ ആസ്വദിക്കാനാവും.

അഭിപ്രായങ്ങളൊന്നുമില്ല: