2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

കുഞ്ഞുങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച അമ്മമാരുടെ നാടാണ് ഇപ്പോള്‍ കാസര്‍കോട്.

കുഞ്ഞുങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച അമ്മമാരുടെ നാടാണ് ഇപ്പോള്‍ കാസര്‍കോട്.

22 വര്‍ഷമാണ് കാസര്‍കോട് പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. 8200ഓളം പേര്‍ ഈ വിഷമഴയില്‍ രോഗബാധിതരായി. ഇവരില്‍ തെരഞ്ഞെടുക്കപ്പെട്ട 2000 പേരില്‍ 537 പേര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കിവരുന്നു. രോഗം പിടിപെട്ട് നിസ്സഹരായി വീടിനുള്ളില്‍ ചുരുണ്ട്കൂടുന്ന കുഞ്ഞുങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച അമ്മമാരുടെ നാടാണ് ഇപ്പോള്‍ കാസര്‍കോട്. കേന്ദ്രസര്‍ക്കാരാകട്ടെ ഇവര്‍ക്കായി ഒന്നും ചെയ്യുന്നില്ല. രോഗികളുടെ വീടുകള്‍ യഥാര്‍ത്ഥത്തില്‍ ബി.പി.എല്‍ ആണെങ്കിലും റേഷന്‍ കാര്‍ഡില്‍ എ.പി.എല്‍ ആണ്.
 
ജൈവവൈവിധ്യത്തിന്റെയും ബഹുവിളകളുടെയും സമൃദ്ധിയില്‍ ഹരിതാഭമായിരുന്ന ജില്ലയുടെ മണ്ണും വായുവും വെള്ളവുമെല്ലാം വിഷമയമായി. 13 നദികളുടെയും എട്ട് കോട്ടകളുടെയും ഏഴ് ഭാഷകളുടെയും നാടായ കാസര്‍കോടിന്റെ ബഹുവിളയില്‍ അധിഷ്ഠിതമായ കാര്‍ഷികവ്യവസ്ഥയെ ഏകവിള കൊണ്ട് അട്ടിമറിച്ചത് പ്ലാന്‍േറഷന്‍ കോര്‍പറേഷനാണ്. ഇതിനായി കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ചുവിറ്റു. ഭരണകൂടങ്ങളുടെ വിഷവും വിഴുപ്പും പേറി ജനങ്ങള്‍ ജീവിതം രോഗങ്ങള്‍ക്ക് തീറെഴുതാന്‍ വിധിക്കപ്പെട്ടവരായി. നൂറുകണക്കിനാളുകള്‍ എന്‍ഡോസള്‍ഫാന്റെ ഇരകളായി മരിച്ചുവീണിട്ടും പ്ലാന്‍േറഷന്‍ കോര്‍പറേഷനെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. പലയിടത്തും ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ മൗലികാവകാശം നിഷേധിക്കുകയാണ് കോര്‍പറേഷന്‍ ചെയ്തത്. എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ ജലസ്രോതസുകള്‍ മൂടണമെന്ന പ്രാഥമിക മുന്‍കരുതല്‍ പോലും സ്വീകരിച്ചില്ല. ബോധപൂര്‍വം വരുത്തിവെച്ച ദുരന്തത്തിന്റെ അനന്തരഫലമാണ് ഒരു നാട് അനുഭവിക്കുന്നത്.

64
രാജ്യങ്ങള്‍ നിരോധിച്ചിട്ടും എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തത് വിരോധാഭാസമാണ്. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിദഗ്ധര്‍ തയാറാക്കിയ ആധികാരിക റിപ്പോര്‍ട്ടുകള്‍ക്ക് നേരെ കണ്ണടച്ച് സ്ഥാപിത താല്‍പര്യക്കാരായ ചില ഏജന്‍സികളുടെ അശാസ്ത്രീയമായ റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ മുന്നേറ്റങ്ങളെ ഭരണകൂടം നേരിട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനവാസമില്ലാത്ത പരുത്തിത്തോട്ടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെയാണ് തങ്ങളുടെ വാദങ്ങള്‍ക്ക് ബലമേകാന്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വാഭാവികമായ ആവാസവ്യവസ്ഥയെയും നദികളെയും വിഷത്തില്‍ മുക്കിക്കൊല്ലുന്ന എന്‍ഡോസള്‍ഫാന്റെ നൂറുകണക്കിന് ജീവിക്കുന്ന രക്തസാക്ഷികളാണ് കാസര്‍കോട്ടുള്ളത്. ഇവരുടെ കണ്ണീരൊപ്പാന്‍ ഗള്‍ഫ്മലയാളികളില്‍ നിന്ന് ഒട്ടേറെ പേര്‍ മുന്നോട്ടുവരുന്നുണ്ട്.

2 അഭിപ്രായങ്ങൾ:

Rahim's പറഞ്ഞു...

ഫെബ്രവരി 10 വ്യാഴാഴ്ച ,അതായത് കൃത്യമായി പറഞ്ഞാല്‍ രണ്ടാഴ്ച മുമ്പ് എന്‍റെ ഷോപ്പില്‍ 'ഫാന്‍സി ലൈറ്റ്'വാങ്ങാന്‍ ഒരാള്‍ വന്നു.കൂടെ മകനും ഉണ്ടായിരുന്നു. എന്‍റെ ഷോപ്പാണ് എന്നറിയാതെയാണ് അന്ന് ഉസ്മാന്ക്കയും,മകനും വന്നത്.13 ന് ഞായറാഴ്ച നടക്കുന്ന മകളുടെ കല്യാണത്തിനു അറയില്‍ തൂക്കിയിടാനും,അത്യാവശ്യം വീട് ഭംഗിയാക്കാനും കുറച്ചു ഫാന്‍സി ലൈറ്റ്കള്‍ വാങ്ങാന്‍ ഉദ്യെഷിച്ചു വന്നതാണ്.അപ്രതീക്ഷമായ കണ്ടുമുട്ടലില്‍ അദ്ദേഹത്തെക്കാള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി.ഞാന്‍ കാണാന്‍ തുടങ്ങിയ നാള്‍ മുതലേ 'പ്രവാസി കുപ്പായമിട്ട് 'നടക്കുന്ന അദ്ദേഹത്തിന്‍റെ ഒരുപാട് അനുഭവങ്ങള്‍ ഞാന് കേട്ടിരുന്നു.ഞാന്‍ ആദ്യമായി അല് ഐന്‍ എന്ന സ്ഥലത്ത് എത്തിയത് മുതല്‍ അദ്ദേഹത്തെ കണ്ടറിയാനും തുടങ്ങിയതാണ്‌.അദ്ദേഹത്തിന്‍റെ ഗള്‍ഫ് ജീവിത ചരിത്രം തല്‍ക്കാലം ഞാന്‍ കുറിച്ചിടുന്നില്ല. ഇളയ മകളുടെ വിവാഹം
നടക്കുന്ന തിരക്കിനിടയില്‍ ,പുതിയ പുതിയാപ്പിളയെ സ്വീകരിക്കേണ്ട ഓട്ടത്തിനിടയില്‍ യാദ്രിശ്ചികമായി കാണാന്‍ കഴിഞ്ഞ ഒരു ബന്ധുകൂടിയായ എന്നെയും വിവാഹത്തിനു ക്ഷണിച്ചു കൊണ്ടു വീട്ടിലേക്കു പോയി.
കല്യാണ തലേന്ന് ശനിയാഴ്ച തിനൂരിലെ ഉസ്മാന്ക്കയുടെ മകന്‍ എന്നെ ഫോണ്‍ ചെയ്തു.ആ ലൈറ്റ് അറയില്‍ ഫിറ്റ് ചെയ്യാന്‍ സഹായത്തിനു ഒരാളെ അയക്കാന്‍.എന്‍റെ ശോപ്പിലുള്ള 'മനു' എന്നയാള്‍ പോയി വളരെ ഭംഗിയായി ഫിറ്റു ചെയ്തു പുതിയാപ്പിളയുടെ അറ നല്ല ഭംഗിയാക്കിക്കൊടുത്തു.
13 ന് വിവാഹം കഴിഞ്ഞു .കൃത്യമായി പറഞ്ഞാല്‍ 13 ദിവസം കഴിഞ്ഞതേയുള്ളൂ ആ പുതിയാപ്പില്‍ സമീര്‍ നരിക്കാട്ടെരിയിലെ ദുരന്തത്തില്‍ എന്നന്നേക്കുമായി വിട പറഞ്ഞുപോയി.ശനിയാഴ്ച രാത്രി മരണപ്പെട്ട സമീറിന്റെ മരണ വിവരം ഞായറാഴ്ച ഉച്ചക്കാണ് സമീറിന്റെ ഭാര്യയെ അറിയിച്ചത്.പടച്ച തമ്പുരാന്‍ ആ പെണ്‍കുട്ടിക്ക് ..അവളുടെ മനസ്സിന് ധൈര്യം കൊടുത്തു.രാത്രി സമീറിന്റെ മയ്യത്ത് വീട്ടിലെത്തിയപ്പോള്‍ തളര്‍ന്നു പോയ ആ ഭാര്യ
ചലനമറ്റു കിടക്കുന്ന തന്‍റെ പ്രിയതമന്റെ മുമ്പില്‍ വിതുംബുകയാണ്...... വല്ലാത്ത ഒരു ക്ഷമയാണ് ആ പെണ്‍കുട്ടിക്ക് പടച്ച തമ്പുരാന്‍ നല്‍കിയത്. തന്‍റെ പ്രിയതമന്റെ മയ്യത്ത് നമസ്കരിച്ചു തന്നെയാണ് അവള്‍ പറഞ്ഞയച്ചത്....
ഇന്ന് രാവിലെ 5 മരണ വീടുകളില്‍ കയറിയിറങ്ങുമ്പോള്‍ ,ഒരാള്‍ക്കും പരസ്പരം നോക്കാന്‍ പോലും കഴിയാത്ത അവസ്ഥ.ജനങ്ങളെ കൊണ്ടു വീര്‍പ്പു മുട്ടുകയായിരുന്നു നരിക്കാട്ടെരി മുഴുവന്‍.

Rahim's പറഞ്ഞു...

ഞായറാഴ്ച രാവിലെ കോഴിക്കോട് ബേബി ഹോസ്പിറ്റലില്‍ നിന്നും സംഭവ സ്ഥലത്ത് ആദ്യമെത്തിയ ഒരാളെ കണ്ടിരുന്നു. സനിയാഴ്ച രാത്രി 9 മണി കഴിഞ്ഞപ്പോള്‍ വീട്ടിലിരിക്കുന്ന സമയത്താണ് അദ്ദേഹം വന്‍ സ്പോടന ശബ്ദം കേള്‍ക്കുന്നത്. ഒരു നിമിഷം അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നാണ് എന്ന് അദ്ദേഹം കരുതിപ്പോയി.ടോര്‍ച്ചെടുത്തു നാല് പാടും അടിച്ചു.ഇരുട്ടില്‍ എവിടെയാണ് എന്ന് ഒരു പിടുത്തവും ഇല്ലത്രെ. അതിനടുത്തു ഒരു അമുസ്ലിം സുഹുര്‍ത്തിന്റെ വീട്ടില്‍ കല്യാണം നടക്കുന്നതിനാല്‍ പ്രദേശത്തുള്ളവരൊക്കെ അവിടെയായിരുന്നു.അപ്പുറത്തെ വീട്ടിലുള്ള ഒരു പയ്യനെ കൂടി കിട്ടിയതിനാല്‍ നേരെ മേലെ പറമ്പിലേക്ക് നടന്നു.ഞെരിക്കം കേള്‍ക്കാന്‍ തുടങ്ങിയതോടെ അങ്ങോട്ട്‌ ഓടി.ടോര്‍ച്ചു വെളിച്ചത്തില്‍ പരിക്കേറ്റ ഒരാളെ കണ്ടു. ഫൈസല്‍ എന്ന ചെറുപ്പക്കാരനായിരുന്നു അത്.ചോരയോലിപ്പിച്ച്ചു കിടക്കുന്ന അവനോടു 'എന്താ ഫൈസലേ' എന്ന് ചോദിച്ച്ചതെയുള്ളൂ.... എല്ലാം പോയി...ബാക്കിയെല്ലാരും താഴെയുണ്ട്....എന്ന ഫൈസലിന്റെ മറുപടി കേട്ടതേയുള്ളൂ...താഴേക്കു ടോര്‍ച്ചു അടിച്ച ആ സുഹുര്‍ത്തിനു പിന്നെ അവിടെ നില്ക്കാന്‍ കഴിഞ്ഞില്ല....കൈ വിറക്കാന്‍ തുടങ്ങിയതിനാല്‍ ഫോണ്‍ വിളിക്കാന്‍ പറ്റുന്നില്ല.... മരണപ്പെട്ട സുഹുര്‍ത്തുക്കള്‍ അദ്ദേഹത്തോട് പറഞ്ഞത്രേ...വേഗം കിട്ടുന്ന വണ്ടിയില്‍ കൊണ്ടു പോകൂ...മരിച്ചു പോകും എന്ന് തോന്നുന്നു എന്ന്....
അപ്പോഴത്തേക്കും കല്യാണ വീടിലുള്ള ആളുകളൊക്കെ അവിടെ എത്തിയിരുന്നു.പരിക്കേറ്റവരെ കൊണ്ടു പോകാന്‍ വണ്ടികളും എത്തി തുടങ്ങി...എല്ലാവരെയും ആശുപത്രികളില്‍ എത്തിച്ചു. 5 പേരെ പടച്ച തമ്പുരാന്‍ തിരിച്ചു വിളിച്ചു. സര്‍വ്വ ശക്തനായ അല്ലാഹു അവരെയും,നമ്മെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാവട്ടെ...ആമീന്‍.




നിനക്കതു ഒരു സ്ഫോടനം മാത്രം..
എന്നാല്‍ നാദാപുരത്തെ ഇതൊരു മുസ്ലിമിനും, ഞങ്ങള്‍ക്ക് വേണ്ടി പ്രാണന്‍ വെടിഞ്ഞ അഞ്ചു സഹോദരന്മാരുടെ മരണവും..
ഹേ മിസ്റ്റര്‍..
എനിക്ക് താങ്കളെ അറിയില്ല.
എന്നാല്‍, എന്തെങ്കിലും എഴുതുന്നതിനു മുന്‍പ്, ആ സംഭവത്തെ കുറിച്ച് ഒന്നറിയുക..
അല്ലെങ്കില്‍ പിന്നെ ഖേദിക്കേണ്ടി വരും..
ദാവൂട് എഴുതുന്ന പോലെ ഹിര സെന്റെരിലെ എ സി റൂമില്‍ നിന്നെഴുതുന്നതല്ല..
ദാവൂടിനും, അവന്റെ കുടുംബത്തിനും, ഹമീട് വനിമെളിനും അയാളുടെ കുടുംബത്തിനും , മനസ്സമാധാനത്തോടെ ഉറങ്ങാന്‍ വേണ്ടി ആണ് ഞങ്ങളുടെ സഹോദരങ്ങള്‍ അവിടെ മരിച്ചു വീണത്‌..
അത് താന്‍ മറക്കണ്ട..
കോട്ടക്കല്‍ കഷായത്തിന്റെ ചവര്‍പ്പ് മാറിയില്ലെങ്കില്‍ , നല്ല മുള്ളുള്ള മുരിക്കില്‍ കയറിയാല്‍ മതി..
ല്ലാതെ മറ്റുള്ളവന്റെ നെഞ്ചത്ത് കയറി കളിക്കരുത്..