2017, നവംബർ 11, ശനിയാഴ്‌ച

സി.പി.എമ്മിന്‍റെ കാരണകുറ്റി രാഷ്ട്രീയം

ഇതാണ് ഭീഷണി 



ഇതൊന്നും തീവ്രവാദമല്ലകെട്ടോ

ഭീഷണിപ്പെടുത്തി ഒതുക്കാന്‍ നോക്കുന്നവര്‍ക്ക് താക്കീതായി ...മുക്കത്ത് നടന്ന റാലി 



"ചെറിയമ്പ്രാനേ ചോദിച്ചോട്ടെ ..,
കരണക്കുറ്റിക്കീറാനോക്കെ വീട്ടിലുമില്ലേ പെങ്ങന്മാര്‍ ...?
നേര് പറഞ്ഞൊരു സമരക്കാരി ..
വെല്‍ഫെയര്‍ പാര്‍ട്ടിക്കുള്ളോരു മുത്ത് ,
ശ്രീജ എന്നൊരു ചക്കര മുത്ത്
നാടിനു വേണ്ടി പോരാടുമ്പോള്‍
അവളൊരു പെണ്ണാനെന്നു പറഞ്ഞു ..
MLA ക്കിത് കേള്‍ക്കണോ...?
ഓര്‍ത്തോ ഓര്‍ത്തോ ഓര്‍ത്തു കളിച്ചോ
പടവലമല്ല വഴുതനയല്ല
ഞങ്ങടെ കൈയും കൈയാണേ ...!!"
ഗെയില്‍ സമരവുമായി ബന്ധപ്പെട്ടു മുക്കത്ത് നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി റാലിയില്‍ വീട്ടമ്മമാരും ബഹുജനങ്ങളും മുഷ്ടി ചുരുട്ടി ഉറക്കെ ചോദിക്കുന്നു...


ഗെയില്‍:
വെല്‍ഫെയര്‍പാര്‍ട്ടി
പൊതുസമ്മേളനം 
മുക്കം
2017 നവംബര്‍ 11

ഉദ്ഘാടനം:
കെ.എ ശഫീഖ്
(വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി)


ഗെയിൽ : വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ് നിലപാട് വ്യക്തമാക്കുന്നു...

ഗെയ്ല്‍: സി.പി.ഐ.എം നിലപാട് ജനവഞ്ചന- വെല്‍ഫെയര്‍ പാര്‍ട്ടി
മുക്കം: ഗെയില്‍ വിരുദ്ധ സമരത്തിനെതിരില്‍ ഭരണം ലഭിച്ചതിന് ശേഷം സി.പി.ഐ എം സ്വീകരിച്ച നിലപാട് ജനവഞ്ചനയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി മുക്കത്ത് നടത്തിയ ഗെയ്ല്‍ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ജനകീയ സമരങ്ങളെ ഭീകരവാദ മുദ്ര ചാര്‍ത്തി അടിച്ചമര്‍ത്തുന്നത് കോര്‍പ്പറേറ്റുകമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഗെയ്ല്‍ പദ്ധതികളുമായി മുന്നോട്ട് പോകുന്നത.് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ വീടുകളില്‍ കയറി ആക്രമിക്കുകയാണ് പോലീസ്. ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ഗെയ്ല്‍ വിക്ടിംസ് ഫോറം മലപ്പുറം ചെയര്‍മാന്‍ അഡ്വ : നാരായണന്‍ നമ്പീശന്‍, എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് രാജു പുന്നക്കല്‍, ടി.കെ മാധവന്‍, പി.സി. മുഹമ്മദ് കുട്ടി, പൊന്നമ്മ ജോണ്‍സണ്‍, അബ്ദുല്‍ മജീദ്, ശംസുദ്ദീന്‍ ചെറുവാടി, ഇ.കെ.കെ ബാവ, ബാവ ഗോതമ്പറോസ്, സഫീറ കുറ്റ്യോട്ട്, സഫിയ്യ ടീച്ചര്‍, സാലിം ജീറോഡ്, അസീസ് തോട്ടത്തില്‍, ലിയാഖത്ത് മുറമ്പാത്തി, എന്നിവര്‍ നേതൃത്വം നല്‍കി മുസ്തഫ പാലാഴി സ്വാഗതവും ചന്ദ്രന്‍ കല്ലുരുട്ടി നന്ദിയും പറഞ്ഞു.

No automatic alt text available.

 സ്ത്രീത്വത്തെ അപമാനിച്ച ജോർജ് എം തോമസ് എം എൽ എ മാപ്പ് പറയുക- വെൽഫെയർ പാർട്ടി

മുക്കം: വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകരയുടെ കരണക്കുറ്റി അടിച്ച് പൊളിക്കണമെന്ന എം എൽ എ യുടെ ഭീഷണി പ്രഖ്യാപനം സ്ത്രീത്വത്തെ അപമാനിക്കലാണെന്നും, എം എൽ എ 
പരസ്യമായി മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ബന്ധപ്പെട്ടവർ നിയമ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു - തങ്ങൾക്കെതിരായ അഭിപ്രായങ്ങളേയും വീക്ഷണങ്ങളേയും ശാരീരികമായും കായികമായും കൈകാര്യം ചെയ്യുന്ന സി പി ഐ എം ന്റെ തനിനിറമാണ് എം എൽ എ യുടെ പ്രഖ്യാപനത്തിലൂടെ പുറത്ത് വന്നിരിക്കുന്നത് - മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് മുറമ്പാത്തി, അസീസ് തോട്ടത്തിൽ, സഫീറ കൊടിയത്തൂർ , സഫിയ ടീച്ചർ എന്നിവർ സംസാരിച്ചു.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

മാറി നില്‍ക്കങ്ങോട്ടു 


അഭിപ്രായങ്ങളൊന്നുമില്ല: