2017, നവംബർ 22, ബുധനാഴ്‌ച

മ്യൂസിക് ഹറാം!

മ്യൂസിക് പാടില്ലാത്തവരുടെ മ്യൂസിക്



പുതിയ സമ്മേളന ഗാനം താഴെ 

https://www.facebook.com/100008130494647/videos/1992734777674186/




1997 പിലാത്തറ മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പാടിയ സൂപ്പർ ഹിറ്റ് ഇസ്ലാഹി ഗാനം,മനോഹര ഗാനം 
---------🔵🔴🔵---------


മ്യൂസിക് ഉള്ള ഇസ്ലാഹി ഗാനം 
അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും നേരിട്ട കാഴച്ചകൾ നൽകി കൊണ്ട് അതിനെതിരെയുള്ള മനോഹരമായൊരു ഗാനം




എന്താണിത് മുജാഹിദ് സഹോദരന്മാരെ ?ഒന്ന് കണ്ണ് കൂര്‍പ്പിച്ചു നോക്കിക്കേ ആരാണിത് ?



വേറെ ഗാനം 





























ഇതാ ഇവിടെയും മ്യൂസിക് ഉണ്ട് കെട്ടോ




എല്ലാവിധ താളമേളങ്ങളോടും കൂടിയ ഗാന സമാഹാരങ്ങള്‍ മാര്‍ക്കറ്റിലിറക്കാന്‍ നാം മുന്നോട്ടു വരണം - ഇ.കെ.എം. പന്നൂര്‍ !!!

യുവ മുജാഹി...ദുകളുടെ മുഖപത്രമായ വിചിന്തനത്തിന്റെ എഡിറ്റര്‍ ഇ.കെ.എം. പന്നൂര്‍ എഴുതുന്നു.എതിരാളി ഉപയോഗിക്കുന്ന ആയുധം പിടിച്ചെടുത്തു അതുകൊണ്ടുതന്നെ തിരിച്ചടിക്കുക എന്നത് ഒരു നല്ല യുദ്ധ തന്ത്രമാണ്.ഗാനങ്ങളും കഥാ പ്രസംഗങ്ങളും ആണ് ഇന്ന് നമ്മുട ആദര്‍ശത്തിനെതിരെ പ്രയോഗിക്കപെടുന്ന ആയുധം.ആ രംഗം നാം കൈയ്യടക്കി അതെ ആയുധം കൊണ്ട് തിരിച്ചടിക്കണം.നബിചര്യയില്‍ നമുക്കതിനു മാതൃക ഉണ്ട്.... ഈ രംഗത്ത് നാം അലംഭാവം കാണിച്ചാല്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത വിധം രംഗം വഷളാവും.ഗാനങ്ങള്‍ക്ക് തബലകൊണ്ട് താളം കൊട്ടാമോ,ഹാര്‍മോണിയവും,വയലിനും,ഗിറ്റാറും വായിക്കാമോ എന്നീ ചോദ്യങ്ങളാണ് അപ്പോള്‍ ഉയര്‍ന്ന് വരിക. ഇതിന് മറുപടി കണ്ടെത്തിയിട്ട് നമുക്കൊന്നും ചെയ്യാനാവില്ല. എല്ലാ നിലക്കുള്ള താളമേളങ്ങളോടും കൂടി പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്ത് മാര്‍ക്കറ്റിലിറക്കുകയാണ് വേണ്ടത്.അതിനേ ഇഫക്റ്റുണ്ടാക്കാന്‍ കഴിയൂ...ഇത്തരം മാധ്യമങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ നാമിനിയും മുന്നോട്ട് വന്നിട്ടില്ല.നമ്മുടെ സമ്മേളനങ്ങളില്‍ ഇതിന് പ്ര്ത്യേക സമയം കണ്ടെത്തുകതന്നെ വേണം.(കുനിയില്‍ എ.ഐ.എ കോളേജ് സില്വര്‍ ജൂബിലി സുവനീര്‍ :പേജ്:129,130)
"സിനിമ,വീഡിയോ,തെരുവ് നാടകം തുടങ്ങിയവ ഇസ്ലാമിക പ്രബോധനത്തിന് വേണ്ടിഉപയോഗപ്പെടുത്തണം" - കെ.കെ.സകരിയ്യ സ്വലാഹി.

"പട്ടണങ്ങളെ സംബന്ധിച്ചിടത്തോളം പ്രസംഗങ്ങളോട് വിമുഖത വര്‍ദ്ധിച്ച് വരികയാണ്,പട്ടണങ്ങളില്‍ ദൃശ്യ പ്രധാനങ്ങളായ സിനിമ,വീഡിയോ,പ്ലേകാര്‍ഡ് പ്രകടനം തുടങ്ങിയ ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്....ചിത്രീകരണങ്ങളും,തെരുവ് നാടകങ്ങളുമാണ് മറ്റൊരു മാര്‍ഗം.ജനശ്രദ്ധ പിടിച്ച് പറ്റാനും,ഉദ്ധേശിക്കുന്ന കാര്യങ്ങള്‍ ജനമനസ്സുകളില്‍ പതിപ്പിക്കാനും ഈ മാധ്യമങ്ങള്‍ക്ക് കഴിയുമെന്നതിന് വര്‍ത്തമാന കേരളം തന്നെ സാക്ഷിയാണ്.മത നിഷെധികളും,ഭൗതികവാദികളും,നിര്‍മ്മത-നിരാശ്വര ചിന്തകള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ ഇവയെ നിരാക്ഷേപം ഉപയോഗിക്കുമ്പോള്‍ ഇസ്ലാമിക പരിധിക്കുള്ളില്‍നിന്ന്കൊണ്ട് നമുക്കിവയെ പറ്റി ഒന്നാലോചിച്ച്കൂടെ(വേണം ഇവിടെ മാറ്റങ്ങള്‍,അല്‍‌മനാര്‍ ,ഏപ്രില്‍ 1988)
ഇതിലപ്പൂറം എന്താണ് ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ പറയുന്നത്...?യഥാര്‍ത്ഥത്തില്‍ മുജാഹിദ് നേതാക്കന്മാര്‍ പറഞ്ഞത് പ്രയോഗത്തില്‍ കൊണ്ട്‌വന്നത് ജമാഅത്തുകാരാണ് എന്നതല്ലേ സത്യം...?ഇസ്ലാമിക ലോകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന കാര്യങ്ങളില്‍ ഏകപക്ഷീയമായി ഹറാം-ഹലാല്‍ ഫത്‌വകള്‍ ഇറക്കുന്നത് തന്നെ കരണീയമല്ല.പ്രസ്ഥാനം പറയുന്ന ആദര്‍ശം സ്വന്തം മൊബൈലുകളിലെ റിംഗ് ടോണുകളും,സ്വീകരണ മുറികളിലെ ടി.വിയുമൊക്കെ വലിച്ചെറിഞ്ഞ് വ്യക്തിജീവിതത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ അറച്ച് നില്‍ക്കുന്ന ധാരാളം പ്രവര്‍ത്തകരുള്ളപ്പോള്‍ പ്രത്യേകിച്ചും.


അഭിപ്രായങ്ങളൊന്നുമില്ല: