2017, നവംബർ 17, വെള്ളിയാഴ്‌ച

അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ്.

യുവതിയെ മാനസികരോഗിയാക്കാന്‍ ശ്രമം; 

അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ് 




എത്ര കാലമായി ഇത്തരം ക്രൂര പീഡനങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടത് അനിവാര്യമാണ് .

യുവതിയെ മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ്. തൃപ്പൂണിത്തുറ യോഗാ സെന്റര്‍ നടത്തിപ്പുകാര്‍ ഉള്‍പ്പടെ 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഷിതയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

വിവാഹത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിന് യുവതിയെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച കേസില്‍ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ സ്വദേശിനി അഷിതയുടെ പരാതിയിലാണ് ധര്‍മ്മടം പൊലിസ് കേസെടുത്തത്. അന്യ മതത്തില്‍ പെട്ട യുവാവുമായുള്ള വിവാഹത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിന് വേണ്ടി തൃപ്പൂണിത്തുറയിലെ യോഗാ സെന്ററില്‍ എത്തിക്കുകയും തുടര്‍ന്ന് അമൃത ആശുപത്രിയില്‍ രണ്ട് മാസത്തോളം മാനസികരോഗിയെന്ന വ്യാജേന ചികിത്സ നടത്തിയെന്നുമാണ് പരാതി.
അന്യമതത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ വീട്ടുകാര്‍ ചേര്‍ന്ന് തൃപ്പൂണിത്തുറയിലെ ശിവശക്തിയോഗാ കേന്ദ്രത്തില്‍ എത്തിച്ച അഷിതയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ധര്‍മ്മടം പൊലിസ് കേസെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ മനോരാഗ വിദഗ്ധന്‍ ഡോ. ദിനേശ്, വടകര മാനസിക രോഗ ആശുപത്രിയിലെ ഡോക്ടര്‍ രമേശ്, യോഗാ സെന്റര്‍ ഡയറക്ടര്‍ മനോജ് ഗുരുജി, യോഗ സെന്ററിലെ ജീവനക്കാരായ ശ്രുതി, ചിത്ര, ലക്ഷ്മി, സ്മിത ബട്ട്, സുജിത്ത്, മുരളി, അശ്വതി, ശ്രീജേഷ്, അക്ഷയ്, സനൂബ്, ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വിന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അന്യായമായി തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ ജനുവരി 29 ന് പെണ്‍കുട്ടിയെ ബലമായി ഇന്നോവ കാറില്‍ വീട്ടുകാരുടെ സമ്മതത്തോടെ ചില ബന്ധുക്കള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ മര്‍ദ്ദനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ കേസിലെ ഏഴാം പ്രതിയായ മുരളി അശ്ലീല ചുവയോടെ സംസാരിച്ചിരുന്നു. അമൃത ആശുപത്രിയിലെത്തിച്ച് അഞ്ച് ദിവസം അഡ്മിറ്റാക്കുകയും പിന്നീട് രണ്ട് മാസത്തോളം മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്തു. കോടതിയില്‍ എത്തിയാല്‍ മാനസികരോഗിയാണെന്ന് തെളിവുണ്ടാക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെത്തിച്ചതെന്നും പരാതിയില്‍ പറയുന്നു. (മീഡിയ വണ്‍ വാര്‍ത്ത )
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പലപെണ്‍ങ്കുട്ടികളും യോഗ കേന്ദ്രത്തിലെ പീഡനങ്ങളെ കുറിച്ചു പുറത്തു പറഞ്ഞിട്ടുണ്ട് ചാനലുകളില്‍ അടക്കം വേദനയോടെ പോട്ടികരഞ്ഞുകൊണ്ട് പുറം ലോകത്തെ അറിയിച്ചിട്ടുണ്ട് എന്നിട്ടും ഈ വിഷയത്തില്‍ എത്രത്തോളം നടപടികള്‍ വന്നിട്ടുണ്ട് ?
എത്ര പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്? എത്രപെട്ടെന്നാണ് ജാമ്മ്യം കിട്ടുന്നത് ?ഇത്തരം കാര്യങ്ങളില്‍ ഉള്ള സംശയങ്ങള്‍ ഭരണകൂടം തീര്‍ക്കേണ്ടതുണ്ട് .

അഭിപ്രായങ്ങളൊന്നുമില്ല: