2017, നവംബർ 6, തിങ്കളാഴ്‌ച

ഹാദിയയെ കാണാന്‍ വന്നവര്‍

യോഗ സെന്ററില്‍ പീഡിപ്പിക്കപ്പെട്ടവരെ കാണാന്‍ വന്നവര്‍ ആരെയാണ് കണ്ടത്? ആരാണ് കൂടെ? ഹാദിയയെ കണ്ടോ?



സുപ്രീം കോടതിയിലിരിക്കുന്ന കേസായതിനാൽ നുമ്മക്ക് ഡോ.ഹാദിയയെ കാണൽ ഹറാമാണ്. പക്ഷെ ദേശീയ വനിതാ കമ്മീഷൻ വന്നു;കണ്ടു. കേരളത്തിൽ നിർബന്ധിത മതപരിവർത്തനം പൊടിപൊടിക്കുകയാണെന്നു പ്രസ്താവനവനയുമിറക്കി. ശേഷം സ്ക്രീനിൽ....
അപ്പൊ കാര്യങ്ങളൊക്കെ കേന്ദ്രത്തെ ഏൽപിച്ച സ്ഥിതിക്ക് നമ്മുടെ കമ്മീഷൻ പിരിച്ചുവിടുകയല്ലേ? 
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഒരു നൂറു പരാതികൾ കിട്ടിയിട്ടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഹാദിയയെ സന്ദർശിക്കാൻ തയ്യാറായിട്ടില്ല. താൻ കൊല്ലപ്പെടുമെന്നും അതിൽ കൂടുതൽ കാര്യങ്ങളും ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ വനിതാ കമ്മീഷന് കൊടുത്തിരുന്നു എന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഹാദിയയെ സന്ദർശിക്കാൻ നിയമപരമായ ബാധ്യതയും ഭരണഘടനാപരമായ അധികാരവവും ഉണ്ടായിരിക്കേ ഭരണകൂടത്തിന്റെ കടുത്ത മുസ്ലീം വിരോധം പ്രതിഫലിപ്പിച്ചുകൊണ്ട് കുറ്റകരമായ നിഷ്ക്രിയത്വമാണ് സംസ്ഥാന വനിതാ കമ്മീഷൻ കാണിച്ചത്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസാണ്, അതുകൊണ്ടാണ് ഇടപെടാൻ സാധിക്കാത്തത് എന്നു വരുത്തിത്തീർക്കാൻ സുപ്രീം കോടതിയുടെ അനുമതിക്കായി ഇംപ്ലീഡിങ് ഹർജി നൽകുക മാത്രമാണ് ആകെ ചെയ്‌തത്‌.
ഇപ്പോളിതാ ആർഎസ്എസിന്റെ ഉപകരണമായി പ്രവർത്തിക്കുന്ന ദേശീയ വനിതാ കമ്മീഷൻ ഒരു പരാതിയും ലഭിക്കാതെ സ്വമേധയാ എടുത്ത തീരുമാനപ്രകാരം ഹാദിയയെ സന്ദർശിക്കുമെന്ന് പറയുന്നു. ഒരു കോടതിയും കേസും പ്രശ്നമാവുന്നില്ല. ഹാദിയയ്ക്കും കുടുംബത്തിനും പറയാനുള്ളത് കേൾക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പ്രസ്താവിച്ചിരിക്കുന്നു. ഇന്നുച്ചയ്ക്ക് ഒരു മണിക്കാണ് സന്ദർശനം. സംസ്ഥാന വനിതാ കമ്മീഷൻ ഉപയോഗിക്കാതിരുന്ന അതേ അധികാരമാണ് ദേശീയ വനിതാ കമ്മീഷൻ ഉപയോഗിക്കുന്നത്. "നിമിഷ ഫാത്തിമ"യുടെ വീടും സന്ദർശിക്കുന്നുണ്ട്.
ഉന്നതതലത്തിൽ തന്നെ കാര്യമായ ആസൂത്രണങ്ങൾ ഹാദിയ കേസിനെ അട്ടിമറിക്കാൻ സംഘപരിവാർ നടത്തുന്നുണ്ട് എന്നുതന്നെയാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
പിണറായിയും ജോസഫൈനുമൊക്കെ തങ്ങൾ മനപ്പൂർവം കാണിച്ച നിഷ്ക്രിയത്വം നിറഞ്ഞ നിലപാടുകൾക്കും അതുവഴി സംഘപരിവാർ പദ്ധതികൾക്ക് കൂട്ടുനിന്നതിനും ഒരിക്കൽ മറുപടി പറയേണ്ടിവരും.
- Abdulkareem

സംസ്ഥാന വനിതാ കമ്മീഷന്റെ കണ്ണടക്കലും... ദേശീയ വനിതാ കമ്മീഷന്റെ കണ്ണ് തുറക്കലും... ഒരിക്കലും യാദൃശ്ചികമല്ല... !!!

"തീയണക്കാനായി കൊണ്ടുപോകുന്ന പാത്രത്തിൽ എന്തായാലും വെള്ളമാവാൻ വഴിയില്ല... പെട്രോളിന്റെ രൂക്ഷ ഗന്ധമാണ് പരക്കുന്നത് "  
Image may contain: 1 person, sitting and text

അഭിപ്രായങ്ങളൊന്നുമില്ല: