2017, നവംബർ 5, ഞായറാഴ്‌ച

സി.പി.എം തനിനിറം വെളിച്ചത്ത്


മുനീബ്  കാരകുന്ന് എഴുതിയത് 

ഗെയിൽസമരഭൂമിയിൽ നടന്ന നമസ്കാരത്തെ മുൻനിർത്തി ജനകീയ സമരങ്ങളിൽ മതകീയ ചിഹ്നങ്ങളെയും ആചാരങ്ങളെയും ഉപയോഗപ്പെടുത്തുന്നതിനെ , "ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സംസ്കൃതിയുടെ തിരിച്ചുവരവായി "കാണുന്ന ഇടതു ലിബറലുകളോടും മാധ്യമപ്രവർത്തകരോടും,
പൂജ, എഴുത്തിനിരുത്ത് തുടങ്ങി നിരവധി സവർണ്ണ ഹൈന്ദവ ആചാരങ്ങളെ 'മതേതര സർട്ടിഫിക്കറ്റ് ' നൽകി ഒരു ഉളുപ്പുമില്ലാതെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ പ്രതിഷ്ഠിച്ച നിങ്ങളാണോ ഒരു സമര ഭൂമികയിൽ ഗത്യന്തരമില്ലാതെ അനുഷ്ഠിക്കേണ്ടി വന്ന നമസ്കാരത്തെ പ്രശ്നവൽക്കരിക്കാൻശ്രമിക്കുന്നത് ?. മതം- മതേതരം എന്ന് കേരളീയ സമൂഹത്തെ സി.പി.എം വിഭജിക്കുമ്പോൾ, മുസ്ലിം -മുസ്‌ലിമേതരം എന്നുതന്നെയല്ലേ അതിന്റെ പ്രായോഗിക പരിഭാഷ. തിരുവനന്തപുരത്ത് നടന്ന മാലിന്യ വിരുദ്ധ സമരത്തിൽ 'പൊങ്കാല അടുപ്പുകൂട്ടുക 'എന്ന മതകീയ ആചാരത്തെ ഒരു സർഗ്ഗാത്മക സമര ആവിഷ്കാരമായി സമരക്കാർ ഉപയോഗപ്പെടുത്തിയപ്പോൾ അതിനെതിരെ ആരും വർഗീയ ആരോപണങ്ങളുമായി രംഗത്തു വരുന്നത് നമ്മളാരുംകണ്ടിട്ടില്ലല്ലോ .
പ്രിയ സഖാവേ മതത്തെയും ജാതിയെയും ഒക്കെ ഞങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നു എന്ന് നിങ്ങൾ എത്ര നാവുകൊണ്ട് വെളിവാക്കി പറഞ്ഞാലും ഉള്ളിൽ കട്ട പിടിച്ചു കിടക്കുന്ന സവർണ -ജാതി രാഷ്ട്രീയ ചിന്തകളുടെ അഴുക്കുകൾ നിങ്ങളറിയാതെ പുറന്തള്ളപ്പെടുകതന്നെ ചെയ്യും. കൊടിഞ്ഞിയിലെ ഫൈസലിന്റെയും റിയാസ് മൗലവിയുടെയും വിനായകന്റെ യുമൊക്കെ കൊലപാതകത്തിൽ സ്വീകരിച്ച നിലപാടായി, യുഎപിഎ നടപ്പാക്കുന്നതിലുള്ള വിവേചനങ്ങളായി ,ഹാദിയ വിഷയത്തിൽ സ്വീകരിച്ച, ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകളായി, തൃപ്പൂണിത്തറയിലെ സംഘപരിവാറിന്റെ ഘർവാപ്പസി ഇടിമുറികളുടെ സംരക്ഷകരായി , ഗെയിൽ വിരുദ്ധ ജനകീയ സമരങ്ങളെ വർഗീയ വൽക്കരിക്കുന്ന സംഘപരിവാർ ഭാഷയിലുള്ള പ്രസ്താവനകളായി, ആ അകം നിറഞ്ഞിരിക്കുന്ന അഴുക്കിന്റെ കൂലം കുത്തിയൊഴുക്കാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ ഉള്ളിലുള്ള, സംഘപരിവാർ പ്രത്യക്ഷത്തിൽ തന്നെ പ്രതിനിധീകരിച്ച് കൊണ്ടിരിക്കുന്ന സവർണ ഹൈന്ദവ രാഷ്ട്രീയം ഉണ്ടല്ലോ, നിങ്ങൾ കമ്മ്യൂണിസം കൊണ്ട് താൽക്കാലികമായി മറച്ചു പിടിച്ചിരിക്കുന്ന നിങ്ങളുടെ മുഖം, അത് മറ നീക്കി പ്രത്യക്ഷമാവുക എന്നത്, അനുകൂലമായ സാമൂഹിക സാഹചര്യം രൂപപെടാനുള്ള സമയത്തിന്റെ മാത്രം പ്രശ്നമായിരിക്കും .

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഒന്ന് സൂക്ഷിച്ചു നോക്കിയേ സഖാവേ എന്തുവാ  ഇതൊക്കെ ?

Image may contain: text

ബോഡി വെയ്സ്റ്റിനെ കുറിച്ച് നമ്മുടെ മുഖ്യ മന്ത്രി വാചാലനായിരുന്നല്ലോ 

അഭിപ്രായങ്ങളൊന്നുമില്ല: