2017, നവംബർ 4, ശനിയാഴ്‌ച

ഇസ്ലാമിക തീവ്രവാദം ..എന്താ സഖാവേ അത്?


*ഗെയ്ല്‍ സമരം: സി.പി.ഐ (എം) പ്രസ്താവന ഇസ് ലാമിനോടുള്ള പ്രത്യയശാസ്ത്ര യുദ്ധം -ഖാലിദ് മൂസാ നദവി*
---------------------------
സി.പി.ഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന ഇസ് ലാമിനോടുള്ള പ്രത്യയശാസ്ത്ര യുദ്ധമാണ്. അങ്ങനയല്ലെന്ന് വരുത്തി തീർക്കാനുള്ള കെ.ടി കുഞ്ഞിക്കണ്ണൻ സഖാവിന്റെ ശ്രമം ദയനീയവും അപഹാസ്യവുമാണ്.
സഖാവിന്റെ വിശദീകരണ പ്രകാരം ജമാഅത്തെ ഇസ്ലാമി അബു ജഹലിന്റെ പാർട്ടിയും സി.പി.ഐ.(എം) മുഹമ്മദ് നബിയുടെ പാർട്ടിയുമാണ്. പിണറായി വിജയൻ "ഖലീഫയും" കേരളാ പോലീസ് "ഖിലാഫത്ത് പട്ടാളവുമാണ്". യഥാർത്ഥത്തിൽ അങ്ങനെ വരികയാണെങ്കിൽ സന്തോഷമേയുളളൂ. പിണറായി വിജയനെക്കൊണ്ടും കെ.ടി കുഞ്ഞിക്കണ്ണനെ കൊണ്ടും ജമാഅത്തെ ഇസ്ലാമിയെ നീ ശക്തിപ്പെടുത്തി തരേണമേയെന്ന് അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഏഴാം നൂറ്റാണ്ടിൽ പ്രവാചകൻ സാധിച്ച വിപ്ലവത്തിന്റെ പക്ഷത്താണ് സി.പി.ഐ(എം) എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
പ്രസ്തുത പ്രസ്താവന മുൻനിർത്തി ചില ചോദ്യങ്ങൾ :-
1) വൈക്കത്തെ ഹാദിയയുടെ വീട്ടുതടങ്കൽ ഏത് നൂറ്റാണ്ടിന്റെ "പ്രാകൃത" വൃത്തിയാണ്. മുഹമ്മദ് നബി സാധിച്ച വിപ്ലവത്തെ പിന്തുണക്കുന്ന സി.പി.ഐ(എം) ആ മാർഗത്തിൽ പ്രവേശിച്ച് വിമോചനത്തിന്റെ രാജവഴി സ്വയം തിരെഞ്ഞെടുത്ത ഹാദിയക്ക് പിന്തുണ പ്രഖ്യാപിക്കാത്തതെന്ത് കൊണ്ട്? " പ്രാകൃത നൂറ്റാണ്ടിന്റെ " പാരമ്പര്യബോധത്തെ താലോലിക്കുന്ന സി.പി.ഐ.എം പ്രവർത്തകനായ അശോകന്റെ കാവൽ പട്ടാളമായി പിണറായിയുടെ "ഖിലാഫത്ത്" പട്ടാളത്തെ നിയമിച്ചത് എന്തിനാണ്?
ഇവിടെ ജമാഅത്തെ ഇസ്ലാമി മുഹമ്മദ് നബി(സ)യുടെ യഥാർത്ഥ പാത തിരെഞ്ഞെടുത്ത ഹാദിയക്കൊപ്പം നിൽക്കുന്നതിനെ സി.പി.ഐ (എം) പിന്തുണക്കാത്തത് എന്തുകൊണ്ട് ?
കാപട്യം വെടിഞ്ഞ് സി.പി.ഐ (എം) യാഥാർത്ഥ്യത്തിലേക്ക് വരണം.
2) ഗെയിൽ പദ്ധതിയെ എതിർത്തു കൊണ്ട് ജമാഅത്തെ ഇസ്ലാമിയോടൊപ്പം സമരം ചെയ്ത എരഞ്ഞിമാവ് ബെൽറ്റിലെ സി.പി.ഐ (എം), DYFI പ്രവർത്തകരുടെ രാഷട്രീയബോധം ഏത് നൂറ്റാണ്ടിന്റെ ഉൽപന്നമാണ്? അവർ അബൂജഹ് ലിന്റെ പാർട്ടിയോ? അതല്ല മുഹമ്മദ് നബി (സ)യുടെ പാർട്ടിയോ?
3) ഗെയിൽ സമര സഖാക്കളെ അടിച്ചോടിച്ച മാതൃക മക്കയിലെ ശത്രു നിരയോട് പ്രാവാചകൻ മുഹമ്മദ് സ്വീകരിച്ച മാതൃകയാണെന്നാണോ സി.പി.ഐ (എം) പറയുന്നത്? ശത്രു നിര ഒന്നടങ്കം കീഴടങ്ങി മുന്നിൽ വന്നപ്പോൾ "യഥാർത്ഥ ശത്രുക്കളാട്" തന്നെ മുഹമ്മദ് നബി (സ) പ്രഖ്യാപിച്ചു "നിങ്ങൾ സ്വതന്ത്രരാണ്" എന്ന്. ഏഴാം നൂറ്റാണ്ടിലെ "പ്രാകൃത" ബോധത്തെ പ്രതിരോധിച്ച പിണറായിയുടെ "ഖിലാഫത്ത്" സേന ചെയ്ത കാര്യത്തിന് ഞാൻ നേരിൽ സാക്ഷിയാണ്. അതിലൊന്ന് ഇനിയും ആരും വേണ്ടത്ര വ്യക്തമാക്കിയിട്ടില്ലാത്ത ഒരു "പുരോഗമന" കൃത്യമാണ്." പ്രാകൃത സേന"യെ പ്രതിനിധീകരിക്കുന്ന ചിലർ മുക്കം പോലീസ് സ്റ്റേഷനകത്ത് പോലീസുമായി സംസാരിക്കുകയായിരുന്നു (സന്ധി സംഭാഷണമെന്ന എഴാം നൂറ്റാണ്ട് മോഡൽ). സംഭാഷണം സ്തംഭിച്ചു,കാരണം മുകളിൽ നിന്ന് "ഖിലാഫത്തി"ന്റെ ആസ്ഥാനത്ത് നിന്ന് ഓർഡർ പ്രാകൃതരെകയല്ലാം പുരോഗമന സ്വഭാവത്തിൽ തല്ലിയോടിക്കണമെന്ന്.... അങ്ങനെ സംഭാഷണക്കാർ സ്റ്റേഷനിൽ നിന്ന് മെയിൻ ഗെയിറ്റിലൂടെ പുറത്തേക്കിറങ്ങിയപ്പോൾ "പുരോഗമന സേന" അവരെയും തല്ലിയോടിച്ചു. അതിൽപെട്ട അറുപത് പിന്നിട്ട എ.എം അബ്ദുൽ മജീദ് മൂഴിക്കൽ (ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) എന്ന "പ്രാകൃതന്" പുരോഗമന സേനയിൽ നിന്ന് രക്ഷപ്പെടാൻ ഏറെ പാടുപെടേണ്ടി വന്നതിന് ഞാൻ സാക്ഷിയാണ്.
4) സഖാക്കളേ! "എരഞ്ഞിമാവിൽ സമരം ചെയ്തത് ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃത ബോധത്തെ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്ലാമി - സോളിഡാരിറ്റി ടീം ആണെന്ന് നിങ്ങൾ വ്യക്തമായി പറഞ്ഞു കഴിഞ്ഞു. ഞങ്ങൾ അതിനെ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നു.ഏഴാം നൂറ്റാണ്ടിൻറെ പലിശരഹിത സമ്പദ് വ്യവസ്ഥയുടെ പ്രമോട്ടറായ സഖാവ് തോമസ് ഐസക്കും സംഘത്തിലുണ്ടെന്നതിൽ ഞങ്ങൾ കൂടുതൽ അഭിമാനിക്കുന്നു. (ഗാഡ്കിൽ - കസ്തൂരിരംഗൻ വിരുദ്ധ സമരത്തിന് ആക്രമണോൽസുക നേതൃത്വം നൽകിയ "അരമന പട്ടാളം" ഏത് നൂറ്റാണ്ടിന്റെ പ്രതിനിധികളാണെന്ന് തോമസോ കുഞ്ഞിക്കണ്ണനോ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന കാര്യം വെറുതെ ഓർത്തു പോവുന്നു).
ഇനി നമുക്ക് ഏഴാം നൂറ്റാണ്ടിന്റെ മദീനാ വിപ്ലവും ഇരുപതാം നൂറ്റാണ്ടിന്റെ ഒക്ടോബർ വിപ്ലവും തന്നെ ചർച്ചക്കെടുക്കാം. എരഞ്ഞിമാവ് വിപ്ലവത്തിന്റെ പ്രചോദനം ഏഴാം നൂറ്റാണ്ടിന്റെ മദീനാ വിപ്ലവം തന്നെയെന്ന് ഞങ്ങൾ ഉറക്കെ പറയുന്നു. ഈ ഡിസംബർ ഒന്നിന് (റബീഉൽ അവ്വൽ 12) മദീനാ വിപ്ലവത്തിന് 1439 വയസ് തികയുന്നയാണ്. ഹിജ്റ ഒന്നാം വർഷം (പൊതു വർഷം: 622) റബീഉൽ അവ്വൽ 12നാണ് വിപ്ലവ നായകൻ മുഹമ്മദ് നബി (സ) മദീനയിൽ പ്രവേശിച്ചത്.
ലാൽ സലാം സഖാക്കളേ! ലാൽ സലാം!
ഇങ്ക്വിലാബ് സിന്ദാബാദ്.
മദീനാ വിപ്ലവം ആവർത്തിക്കണോ?
ഒക്ടോബർ വിപ്ലവം ആവർത്തിക്കണോ? സംവാദത്തെരുവിലേക്ക് സഖാക്കൾക്ക് സ്വാഗതം....

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഇത് ആറന്മുള വിമാനത്താവളത്തിനെതിരായ സമരം... 
ഉദ്ഘാടനം ചെയ്യുന്നത് ഹിന്ദു ഐക്യ വേദി എന്ന വർഗീയ സംഘ് പരിവാർ സംഘടനയുടെ അക്കാലത്തെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രജശേഖരനും സി പി എം നേതാവ് എം എ ബേബിയും സുഗതാകുമാരിയും വിളക്ക് കൊളുത്തി....
ഇന്നിപ്പോൾ നാല് ജമായത്തുകാരും രണ്ട് സുടാപ്പിക്കാരും ഗെയിൽ സമരത്തിൽ ഉണ്ടാകുമ്പോഴേക്കും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത തീവ്രവാദം മണക്കുന്ന കമ്യൂണിസ്റ്റുകാർ ഈ ഫോട്ടോ ഒക്കെ കാണുന്നത് നല്ലതാ...

ഇച്ചിരി റിലാക്സേഷൻ കിട്ടും....


Image may contain: 3 people

 ഇത് ഏതു തരം തീവ്രവാദം ആണ് സഖാവേ ?

Image may contain: 4 people, people smiling, people standing

പുരോഗനമന ശാസ്ത്രബോധമുള്ള സഖാക്കളും സഹോദര പ്രസ്ഥാനവും ചേർന്ന് ആറന്മുള വിമാനത്താവളത്തിനെതിരായ 'ജനകീയ' സമരം ഉത്ഘാടനം ചെയ്തപ്പോൾ.

സമരത്തിൽ മതചിഹ്നങ്ങൾ ( ഈ ഫോട്ടോയിൽ പോലും) എന്തെങ്കിലും ഉപയോഗിച്ചതായി പുരോഗമന മതേതരബോധത്തോടെ നോക്കിയാൽ നിങ്ങൾക്ക്‌ കാണാൻ സാധിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം

ഇതിനെ എന്ത് പേരിട്ടു വിളിക്കാം ? കാവി ച്ചെങ്കൊടി തീവ്ര വാദികള്‍ എന്നോ സഖാക്കളെ ?


ഈ പോസ്റ്റര്‍ സഖാക്കള്‍ തയ്യാറാക്കിയത് എന്തിനായിരിക്കും ?

അഭിപ്രായങ്ങളൊന്നുമില്ല: