2017, നവംബർ 29, ബുധനാഴ്‌ച

ഹാദിയ അനുഭവിച്ച പീഡനം ,മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറഞ്ഞേ തീരൂ..


വീട്ടുതടങ്കലിലായിരിക്കെ തന്നെ നിര്‍ബന്ധിച്ച് ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ ശ്രമം നടന്നെന്ന് ഹാദിയ. തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിലെ ആളുകള്‍ കൌണ്‍സിലിങ് നടത്തി. സനാതന ധര്‍മത്തിലേക്ക് മടങ്ങണമെന്ന് ഭീഷണിപ്പെടുത്തി. താന്‍ ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നുവെന്ന് പത്രസമ്മേളനം നടത്തി പരസ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടെന്ന് ഹാദിയ പറഞ്ഞു. കൊടിയ മാനസിക പീഡനമാണ് വീട്ടുതടങ്കലില്‍ നടന്നതെന്ന് ഹാദിയ സേലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.





ഹാദിയ അനുഭവിച്ച പീഡനങ്ങള്‍ക്ക്  ഒന്നാം പ്രതി കേരള സര്‍ക്കാരല്ലേ ?

ശിവശക്തി യോഗ സെന്‍റെര്‍ പ്രവര്‍ത്തകര്‍ തിരിച്ചു മതം മാറാന്‍ ആവശ്യപ്പെട്ടു എന്ന് ഹാദിയ പറയുന്നു 





സ്വാമി അഗ്നിവേഷ്  പറയുന്നു 

ഹാദിയയെ ഘര്‍വാപ്പസി നടത്താന്‍ ശ്രമിച്ചത് ഗുരുതരമാണെന്നും അന്വേഷിക്കണെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേഷ്. പിണറായി സര്‍ക്കാരിന് മൃതു ഹിന്ദുത്വ സമീപനമുണ്ടെന്നും കേരളപോലീസ് കാവല്‍ നില്‍ക്കെയാണ് ആര്‍.എസ്സ്.എസ്സ് സംഘം ഘര്‍വാപ്പസിക്ക് ശ്രമിച്ചതെന്നും സ്വാമി അഗ്നിവേഷ് ഡല്‍ഹിയില്‍ പറഞ്ഞു. ഹാദിയ സേലത്ത് നടത്തിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.


കാക്കനാട്ടെ ശിവശക്തി യോഗ സെന്‍റര്‍ അടക്കം ആര്‍.എസ്സ്.എസ്സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഘര്‍‌വാപ്പസി കേന്ദ്രങ്ങള്‍ പൊളിച്ച്മാറ്റപ്പെടേണ്ടവയാണെന്ന് സ്വാമി അഗ്നിവേഷ് പറഞ്ഞു. ഘര്‍വാപ്പസി ശ്രമം സുപ്രീംകോടതി പരിഗണിക്കണമെന്നു അഗ്നിവേഷ് ആവശ്യപ്പെട്ടു. പോലീസ് കാവല്‍ നില്‍ക്കെയാണ് ഹാദിയയെ ഘര്‍വാപ്പസിക്ക് ശ്രമിച്ചത്. പിണറായി സര്‍ക്കാരിന് മൃതുഹിന്ദുത്വ സമീപനമുണ്ടെന്നും അഗ്നിവേശ്.
ശിവശക്തി യോഗ സെന്‍ററുകാര്‍ വൈക്കത്തെ വീട്ടിലെത്തി ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നെന്നും മാനസീകമായി പീഡിപ്പിച്ചിരുന്നെന്നും ഹാദിയ വെളിപ്പെടുത്തിയ പശ്ചാതലത്തിലാണ് സ്വാമി അഗ്നിവേശിന്‍റെ പ്രതികരണം, ഹാദിയ കേസില്‍ ഇപ്പോഴത്തെ സുപ്രീം കോടതി വിധി ഭാഗികമാണെന്നു പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നും അഗ്നിവേശ് ചൂണ്ടിക്കാട്ടി.



ഞാൻ മാക്സിമം ടോർച്ചർ‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.ഈ 6 മാസവും ഞാൻ എനിക്ക്‌ ഇഷ്ടമില്ലാത്തവരെ മാത്രമാണ്‌ കണ്ടുകൊണ്ടിരുന്നത്‌.മതം മാറ്റാൻ സ്ഥിരമായി കൗണസലിങ്ങിന്‌ ആളുകൾ വരുമായിരുന്നു.
നിർബന്ധിത മതപരിവർത്തനത്തിന്‌ ശ്രമിച്ചിട്ടുണ്ട്‌.മതംമാറി എന്ന് പത്രസമ്മേളനം നടത്തി പറയാൻ ശിവശക്തിയോഗാ സെന്ററിന്റെ ആളുകൾ വീട്ടിൽ വന്ന് നിർബന്ധിച്ചിട്ടുണ്ട്‌. (ഹാദിയയുടെ വെളിപ്പെടുത്തൽ)
ഒരു അപരിചിതന്‌ വൈക്കത്തെ ഹാദിയയുടെ വീട്‌ നിൽക്കുന്ന പ്രദേശത്ത്‌ കൂടെ സ്വതന്ത്രമായി വഴി നടക്കാൻ പോലും ആകുമായിരുന്നില്ല.അത്ര മാത്രം സുരക്ഷയായിരുന്നു കേരളാ പോലീസ്‌ ഒരുക്കിയിരുന്നത്‌.പ്രദേശത്ത്‌ ഭീകരാന്തരീക്ഷമാണെന്നും തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നുവെന്നും നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.
'മഞ്ച്‌ വാൻ' എന്ന് ഇടതുപക്ഷക്കാരൻ കെ.ജെ ജേക്കബും, 'ചിയർഗേൾസ്‌' എന്ന് പ്രമുഖമാധ്യമ പ്രവർത്തക ഷാഹിനയും അവർക്ക്‌ കയ്യടിച്ചിരുന്ന സംഘീ-സഖാവ്‌ ഫാൻസും നിരന്തരമായി ആക്ഷേപിച്ചിരുന്ന, ഹാദിയയെ കാണാൻ പുസ്തകങ്ങളുമായി ചെന്ന സ്ത്രീപ്രവർത്തകരെ പോലീസ് നേരിട്ടത്‌ എങ്ങനെയെന്നത്‌‌‌ കേരളം കണ്ടതാണ്‌.
ആരോഗ്യസ്ഥിതിയെ മോശമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹാദിയയെ സന്ദർശ്ശിക്കാൻ ചെന്ന മെഡിക്കൽ സംഘത്തെ വീടിന്‌ അകലേ വെച്ചു തന്നെ പോലീസ്‌ തടഞ്ഞിരുന്നു.ഹാദിയക്ക്‌‌ ഷെഫിൻ അയച്ച കത്തുകൾ വരെ അശോകൻ കൈപറ്റാതെ തിരിച്ചയച്ചിരുന്നു.തനിക്ക്‌ വീട്ടിൽ സംസാരിക്കുന്നതിന്‌ വരെ ലിമിറ്റേഷൻ ഉണ്ടായിരുന്നുവെന്നും ഹാദിയ.
പോലീസിന്റെ ഈ സംരക്ഷണ കവചമെല്ലാം ഭേദിച്ച്‌ എങ്ങനെയാണ്‌ ഘർ‌വാപ്പസി സംഘത്തിന്‌ ഹാദിയയെ സന്ദർശ്ശിക്കാനും ചാനലിൽ അവർ വെളുപ്പെടുത്തിയത്‌ പോലെ ടോർച്ചർ ചെയ്യാനും സാധിച്ചത്‌? ഈ 6 മാസവും എനിക്ക്‌ ഇഷ്ടമില്ലാത്തവരെയാണ്‌ ഞാൻ കണ്ടു കൊണ്ടിരുന്നത്‌ എന്ന ഹാദിയയുടെ വെളിപ്പെടുത്തൽ അങ്ങനങ്ങ്‌ തള്ളിക്കളയാനാവുമോ?
ഹാദിയയെ സന്ദർശ്ശിക്കാൻ ആർക്കൊക്കെ ആയിരുന്നു 'നിയമപരമായി തടസ്സം' എന്നത് ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ‌ വ്യക്തമാണ്‌.ആരെ ഒക്കെയാണ്‌ തടയേണ്ടിയിരുന്നത്‌ എന്നതിൽ കേരളാപോലീസിന്‌ വ്യക്തമായ ബോധ്യവും നിർദ്ദേശവും ഉണ്ടായിരുന്നു എന്നാണ്‌ മനസ്സിലാക്കേണ്ടത്‌‌.
എൻ.ഐ.എ റിപ്പോർട്ട്‌ കോടതിക്കും മുൻപേ‌ പരിശോധിക്കാനും 'കണ്ടെത്തലുകളിൽ' ഒപ്പ്‌ വെക്കാനും അവസരം ലഭിച്ച പ്രമുഖമാധ്യമപ്രവർത്തകക്കും സംഘത്തിനും എന്ത്‌ കൊണ്ട്‌ വീട്ടിലേക്ക്‌ അനുമതി ലഭിച്ചു എന്നതിലും ചിന്തിക്കുന്നവർക്ക്‌ ദൃഷ്ടാന്തമുണ്ട്‌.
ഹാദിയ സംഘീ ഘർവാപ്പസിക്കാരുടെയും അശോകന്റേയും നിരന്തരപീഡനത്തിനിരയാവുന്നുവെന്നും, എന്നെ തല്ലുന്നേ എന്നവൾ നിലവിളിക്കുന്നത്‌ കേട്ടുവെന്നും പറഞ്ഞു കൊണ്ടിരുന്നവരെ അപഹസിച്ചും അവഹേളിച്ചും ആർമ്മാദിച്ചിരുന്ന സൈബർ സംഘീ-സഖാ കുറുമുന്നണിക്ക്‌ ഹാദിയയുടെ വെളിപ്പെടുത്തലിൽ അൽപം ക്ഷീണം ആകാവുന്നതാണ്‌.
എല്ലാതരം തടവറകളേയും അതിജീവിച്ച്‌ ഹാദിയക്ക്‌ അവളുടെ ശബ്ദം ‌‌തിരികെ ലഭിച്ചിരിക്കുന്നു.ഏറെ ഗൗരവമുള്ളതാണ്‌ ഹാദിയയുടെ വെളിപ്പെടുത്തലുകൾ.
വഴിയിൽ ചെക്ക്പോസ്റ്റ്‌ വെച്ച്‌, വീടിനു ചുറ്റും മഫ്ടിയിലും അല്ലാതെയും പോലീസിനെ കുത്തി നിറച്ച്‌ എന്ത്‌ സംരക്ഷണമായിരുന്നു പിണറായി സർക്കാർ ഹാദിയക്ക്‌ ഒരുക്കിയിരുന്നത്‌? ഇതെല്ലാം സർക്കാറിന്റെ അറിവോടെ അല്ല നടന്നതെന്ന് ജനം വിശ്വസിക്കണോ?
ഹാദിയയുടെ ഘർവാപ്പസി തന്നെയായിരുന്നോ‌ സംഘ്പരിവാറിനൊപ്പം ഇടത്‌സർക്കാറിന്റെയും താത്പര്യം എന്ന ആരോപണങ്ങളെ എങ്ങനെയാണിനി പ്രതിരോധിക്കുക?
വഴുതരുത്‌.‌ ഹാദിയയുടെ ഓരോ വെളിപ്പെടുത്തലുകൾക്കും സർക്കാരും മുഖ്യമന്ത്രിയും എണ്ണിയെണ്ണി മറുപടി പറഞ്ഞേ തീരൂ..


(കടപ്പാട്)

ഈ സ്വാമി പറയുന്നതിലും കാര്യങ്ങളുണ്ട് ...





ഈ ശബ്ദം ഇപ്പോള്‍ ഏറെ പ്രസക്തമാണ് ...ഒന്ന് കൂടി കേട്ട് നോക്കാം 




അഭിപ്രായങ്ങളൊന്നുമില്ല: