2015, ഏപ്രിൽ 16, വ്യാഴാഴ്‌ച

മുജാഹിദുകളും സലഫികളും പിന്നെ കേരളവും

കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന  മുജാഹിദ് പ്രസ്ഥാനം  ഗള്‍ഫ്‌  നാടുകളിലെ  സലഫി പ്രസ്ഥാങ്ങളുടെ  ആശയാദര്‍ശങ്ങള്‍  സ്വീകരിക്കുന്നവരാണ്  എന്ന് തെറ്റിദ്ധരിച്ഛവരാണ് പലരും.മാത്രമല്ല കേരളത്തിലെ തന്നെ ആദ്യകാല മുജാഹിദുകളുടെ വാദങ്ങളല്ല  ഇപ്പോള്‍  മുജാഹിദുകള്‍  എന്ന് പറഞ്ഞു  കേരളത്തില്‍  പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്.
ജമാ അത്തെ ഇസ്ലാമി എന്തൊക്കെയാണ്  പറയുന്നത്  അതിനെയൊക്കെ  എതിര്‍ക്കുക  എന്നത്  മാത്രമായിരുന്നു  ഇടക്കാലത്ത്  മുജാഹിദ് സഹോദരങ്ങളുടെ  പ്രധാന ജോലി.അതിനിടക്ക് ദൈവിക ശിക്ഷയായി പിളര്‍പ്പിന്മേല്‍ പിളര്‍പ്പായി ഓരോരുത്തരും  അങ്ങോട്ടും ഇങ്ങോട്ടും  കാലുവാരാനും കേസ് കൊടുക്കാനും മത്സരിക്കലായി.കവലകളില്‍  എല്‍ സി ഡി വെച്ച് മലീമസമാക്കിയവര്‍ ഇപ്പോള്‍ എല്‍ സി ഡി കല്‍ തൂക്കി വിറ്റ് സ്ഥലം കാലിയാക്കി തുടങ്ങി.
ജമാഅത്തെ ഇസ്ലാമിയെയും  മൌദൂദി സാഹിബിനെയും  അവസരത്തിലും അനവസരത്തിലും  തെറിപരയുകയും പരിഹസിക്കുകയും  ചെയ്തവര്‍  തമ്മില്‍ തെറ്റിയപ്പോള്‍ കേട്ടാല്‍ അറപ്പുളവാക്കുന്ന പദപ്രയോഗങ്ങള്‍  സ്വന്തം നേതാക്കള്‍ക്കും  പണ്ഡിതന്മാര്‍ക്കും എതിരെ പ്രയോഗിച്ചു തുടങ്ങി.
കര്‍മശാസ്ത്ര  വിഷയങ്ങളിലെ ജമ അത്തെ ഇസ്ലാമിയുടെ വിശാല  വീക്ഷണത്തെ  ശാഖാപരം  ശാഖാപരം ... നിസാരം എന്നും അഴകൊഴമ്പന്‍ എന്നുമൊക്കെ പറഞ്ഞു പരിഹസിച്ച്ചവര്‍  അവരുടെ പഴയകാല  നേതാക്കളും  ഗള്‍ഫിലെ സലഫികളും  പൂര്‍വികരായ പണ്ഡിതന്മാരും എന്താണ് പറഞ്ഞത്  എന്ന് നോക്കിയില്ല.ജമാ അത്തെ ഇസ്ലാമിയെ  എതിര്‍ക്കുക എന്നത് മാത്രം ലക്ഷ്യ മാക്കിയപ്പോള്‍ അതൊന്നും  നോക്കേണ്ടതില്ല  എന്ന് തീരുമാനിച്ചപോലെ.
പേജും സ്റ്റേജും  മലിനമാക്കി സംവാദങ്ങള്‍ നടത്തുന്ന മുജാഹിദുകള്‍  ഇതൊന്നു വായിച്ചു നോക്കട്ടെ .
കെ എന്‍ എമ്മിന്റെ ഒരു നേതാവെന്ന നിലക്ക് വാദ പ്രതിവാദം സംഘടനാ നയമാണെന്ന് താങ്കള്‍ പറയുമോ എന്ന ചോദ്യത്തിന് എ .പി അബ്ദുല്‍ കാദിര്‍ മൌലവിയുടെ മറുപടി ഇപ്രകാര മായിരുന്നു 
"ഇത് സംഘടനയുടെ നയമല്ല അവര്‍ ഇങ്ങോട്ട് വെല്ലു വിളിച്ചതായി രേഖാമൂലം അറിയിക്കാതെ വാദ പ്രതി വാദത്തിനു നാം പോകാറില്ല.പിന്നെ പൊതു ജനം ഇതിനെ മാന്യമായ ഒരു പരി പാടി യായി കാണുന്നുമില്ല.മുസ്ലിം ഐക്ക്യം മുമ്പത്തെ കാളധികം കാത്തു സൂക്ഷിക്കേണ്ട ഇക്കാലത്ത് അമുസ്ലീമ്കള്‍ക്കിടയില്‍ മോശമായ പ്രതികരണ മുണ്ടാക്കുന്ന ഈ പരിപാടിയിലേക്ക് എടുത്തു ചാടുന്നത് ശെരിയല്ല."(അരീക്കോട് ജാം ഇയ്യത്തുല്‍ മുജാഹിദീന്‍ സുവനീര്‍ 1995 ,ഉദ്ധരണം ശബാബ് 2003 may 16 പേജു 10) 
മര്‍ഹൂം മുഹമ്മദ്‌ അമാനി മൌലവി സൂറത്ത് നഹ്ല്‍ ലിലെ 125 ) ആം ആയത്തിന് നല്‍കിയ അര്‍ത്ഥവും വിശദീകരണവും കൊടുത്തതില്‍ കാണാം 
"എല്ലാവരും സാത്വികന്മാരും സത്യാന്നോഷണ തല്പരരു മായിരിക്കയില്ലലോ.അങ്ങനെയുള്ളവരോട് തര്‍ക്കവും വാദവും നടത്തേണ്ടി വരും .എന്നാലത് വായടപ്പിക്കുന്ന തരത്തിലുള്ളതോ ഉത്തരം മുട്ടിക്കാന്‍ വേണ്ടിയോ ആയിരിക്കരുത്.സന്ദര്‍ഭത്തിനും വ്യക്തിക്കും പരിതസ്ഥിതിക്കും അനുസരിച്ച് കൂടുതല്‍ നയതോടും മയത്തോടും കൂടിയും സത്യസന്ധമായും ആയിരിക്കേണ്ടതാണ്.സംഭാഷണം പ്രതിയോഗിയുടെ പരാജയത്തെ മാത്രം ഉന്നം വെച്ചുകൊണ്ടാവരുത്.സത്യം ഗ്രഹിപ്പിക്കുകയാവണം ലക്‌ഷ്യം.സംസാര ശൈലിയും ഉപയോഗിക്കുന്ന വാക്കുകളും വെറുപ്പിക്കുന്ന രൂപത്തിലാവരുത്.അല്ലാത്ത പക്ഷം,പ്രതിയോഗി ഉത്തരം മുട്ടി പരാജയപ്പെട്ടാല്‍ പോലും സത്യത്തോട് ഇനങ്ങാതിരിക്കുകയാവും ഉണ്ടാവുക .ന്യായവും തെളിവും സമര്‍പ്പിക്കുന്നത് ഇരു വിഭാഗക്കാരും അങ്ങീകരിക്കുന്ന അടിസ്ഥാനം തെറ്റാതിരിക്കുകയും വേണം.ഇത്തരം കാര്യങ്ങള്‍ ഓരോ കക്ഷികളും മനസ്സിരുത്തായ്ക കൊണ്ടാണ് രണ്ടു വ്യത്യസ്തമായ അഭിപ്രായ ഗതിക്കാര്‍ തമ്മില്‍ നടത്തപ്പെടുന്ന ഇന്നത്തെ വാദ പ്രതി വാദങ്ങളില്‍ ബഹുഭൂരിഭാഗവും ഫലശൂന്യ മായിത്തീരുന്നതും പരസ്പരം വിദ്വേഷംവളര്‍ത്താന്‍ കാരണ മായി തീരുന്നതും." ( വിശുദ്ധ ഖുര്‍ആന്‍ വിവരണം പേജ് 1780 , ഉദ്ധരണം ശബാബ് 2003 may 15 പേജ് 10 )

അമാനി മൌലവിയുടെ ഏറ്റവും പക്ക്വവും ഗുണകാംക്ഷാ പരവുമായ ഈ അഭിപ്രായവും ,ഏ.പി അബ്ദുല്‍ കാദിര്‍ മൌലവിയുടെ മുകളിലെ അഭിപ്രായവും ഇന്ന് പരിഗണിക്ക പ്പെടുന്നുണ്ടോ?

കര്‍മ ശാസ്ത വിഷയത്തിലെ മുജാഹിദുകളുടെ കടും കര്‍ക്കശ  നിലപാട് ആയിരുന്നോ കഴിഞ്ഞകാല മുജാഹിദുകള്‍ക്കും സലഫികള്‍ക്കും  മുന്ഗാമികള്‍ക്കും
പുതിയ മുജാഹിദുകള്‍ ഇതൊക്കെ നന്നായി മനസിലാക്കുന്നതും  അറിയുന്നതും  നല്ലതാണ് ."എന്നാല്‍ ഇജ്തിഹാദി (ഗവേഷണ പരം )ആയ പ്രശ്നങ്ങളില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ഒരു ഏകാഭിപ്രായമില്ല .പണ്ടിതന്മാര്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം ഈ സംഘടന പൂര്‍ണമായി നല്‍കിയിട്ടുണ്ട് .മറ്റു സംഘടനയില്‍ നിന്ന് ഈ സംഘടന വേര്‍പെട്ടു നില്‍ക്കുന്നതും പ്രധാനമായി ഈ നയംകൊണ്ട് തന്നെയാണ്.ഒരു പന്ധിതന്‍ ഒരു വിഷയത്തില്‍ ഗവേഷണം ചെയ്തു തെറ്റ് പറ്റിയാലും അവന്ന് ഒരു പ്രതിഫലം ലഭിക്കുമെന്നാണ് തിരുമേനി (സ ) പ്രസ്താവിക്കുന്നത്.അന്തമായ അനുകരനത്തെ ഇസ്ലാം അന്ഗീകരിക്കുന്നില്ല . അല്‍മനാരിന്റെ മുന്‍കാല കോപ്പികള്‍ പരിശോധിച്ചാല്‍ ഈ സംഘടന ഇജ്തിഹാദിനു നല്‍കുന്ന സ്ഥാനം ശെരിക്കും മനസിലാക്കാന്‍ സാധിക്കും.സ്ത്രീകള്‍ ജൂമുഅയില്‍ പങ്കെടുക്കുന്നത് നിര്‍ബന്തമാനെന്ന അഭിപ്രായം എഴുതുവാന്‍ ജനാബ് എം.സി .സി അഹമദ് മൌലവിക്ക് അല്മാനാരിന്റെ പേജുകള്‍ അനുവദിച്ചിരുന്നു.അതിനെ ഖനടിക്കുന്ന ലേഖനങ്ങളും അല്‍മനാരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.വായനക്കാര്‍ രണ്ടു ലേഖനങ്ങളും വായിച്ച് അവര്‍ക്ക് കൂടുതല്‍ രേഖ കാണുന്നത് സ്വീകരിക്കാന്‍ വേണ്ടിയാണ് ഈ നയം സ്വീകരിക്കുന്നത്.ജനാബ് അബ്ദുല്ലത്തീഫ് മൌലവി എഴുതിയ ലേഖനം നെട്‌വത്തിന്റെ ഏകാഭിപ്രായമല്ല.ഇത്തരം വിഷയങ്ങളില്‍ നടവത്തിന് എകാഭിപ്രായവുമില്ല .എല്ലാ വിഷയത്തിലും ഏകാഭിപ്രായം വേണമെന്ന് വാഷിപിടിക്കുന്നവര്‍ക്ക് ഇജ്തിഹാദിനു സ്ഥാനം നല്‍കാതെ തഖലീധിനെ അങ്ങീകരിക്കുന്ന സംഘടനയില്‍ അഭയം തേടുക തന്നെ ചെയ്യേണ്ടിവരും" .(അല്‍മനാര്‍ 1986 ആഗസ്റ്റ്‌ .പേജ് 41,42 )
പതിനൊന്നു നമസ്കരിക്കലാണ്‌ നല്ലത് എന്നാല്‍ സൗകര്യം പോലെ എത്രയും നമസ്കരിക്കാമെന്നാണ്‌ ഉള്പതിഷ്ണുക്കളില്‍ പലരുടെയും അഭിപ്രായം
(അല്‍മനാര്‍ 1951 october പേജ് 19)
ഇത്ര റകഅത്തെ ആകാവൂ എന്ന് ഖണ്ഡിതമായി നബി പ്രക്ക്യാപിച്ചിട്ടില്ലാത്ത ഒരു നമസ്കാരത്തിനെ കാര്ര്യത്തില്‍ ഈ വിത്യസ്ത എണ്ണങ്ങള്‍ സ്വീകരിക്കുന്നത് കുറ്റ മാണെന്ന് മുസ്ലിം കരിതുന്നില്ല (ശബാബ്,1997 april 17 മുഖാ മുഖം)
തറാവീഹു നമസ്കാരത്തെ കുറിച്ചു ഹുസൈന്‍ മടവൂര്‍ മുംബ് എഴുതിയത് തമ്മില്‍ തെറ്റിയതിനു ശേഷം പുറത്തായിട്ടുണ്ട്.
'ഈ നമസ്കാരം എത്ര റക അത്ത് വേണമെന്ന് നബി(സ ) പറഞ്ഞിട്ടില്ല.എന്നാല്‍ നബി(സ ) പതിനൊന്നു റക അത്തില്‍ വര്‍ദ്ധിപ്പിചിട്ടില്ലായിരുന്നു എന്ന ആയിഷ ബീവി ഉദ്ധരിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ അതാണ്‌ ഉത്തമ മെന്നു കാണുന്നു.ഉമര്‍ (റ) ന്റെ കാലത്ത് ജനങ്ങള്‍ ഇരുപത്തി മൂന്നു റക അത്ത് നമസ്കരിച്ചിട്ടുന്ടെന്നും അതിനാല്‍ അതാണ്‌ ഉത്തമ മെന്നും പല പണ്ഡിതന്‍ മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.മദീനയില്‍ പില്‍ക്കാലത്ത് മുപ്പത്തിയാറ് റക അത്ത് നമസ്കരിച്ചിട്ടുന്ടെന്നും അതിനാല്‍ അത്രയുമാവാമെന്നും മറ്റു ചിലരും അഭിപ്രായപ്പെടുന്നു.ഇങ്ങനെയെല്ലാം അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും റക അത്തുകള്‍ ഇത്രയേ പാടുള്ളൂ എന്ന് ആരും അഭിപ്രായപ്പെട്ടിട്ടില്ല....ശൈഖു ഇബ്നുബാസ് പറഞ്ഞപോലെ രാത്രി നമസ്കാരട്ടിന്റെ എണ്ണം എത്രയാവാമെന്നതില്‍ വാശി പിടിച്ചു മുസ്ലീംകള്‍ക്കിടയില്‍ അനൈക്യം വളരുന്നത് സൂക്ഷിക്കെണ്ടാതാകുന്നു'.(നമസ്കാരം ഒരു പാദനം പേജ് 52)
തറാവീഹു എട്ടെ പാടുള്ളൂ എന്നായിരുന്നു അഹ്മദ് മൌലവിയുടെ വാദം .അബ്ദുറഹ്മാന്‍ മൌലവി ഇതിനെതിരായിരുന്നു.എട്ടു മാത്രമേ നമസ്കരിക്കാവൂ എന്നില്ലെന്നും അത് സൌകര്ര്യാനുസരണം ചെയ്യാമെന്ന് മായിരുന്നു അദ്ദേഹത്തിന്റെ നില .എന്റെ അഭിപ്രായം അത് തന്നെയായിരുന്നു.ഇക്കാക്കയുടെ അഭിപ്രായത്തോട് യോജിക്കാന്‍ തരമില്ലെന്നു അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.ഈ അഭിപ്രായ ഭിന്നത രണ്ടു പേര്‍ക്കും marikkunnathu vare ഉണ്ടായിരുന്നുവെന്നാണ് എന്റെ അറിവ് "(1964 ല്‍ പൂര്‍വ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ചത്. എം സി സി അബ്ദുറഹിമാന്‍ മൌലവി സ്മാരക ഗ്രന്ഥത്തില്‍ കെ എം മൌലവി എഴുതിയത്). അപ്പോള്‍ ഈ മുജാഹിടുകല്‍ക്കൊന്നും സ്വഹീഹായ ഹദീസോന്നും കിട്ടിയില്ലേ?അവരൊക്കെ മര്‍ച്ച്ചതിനു ശേഷം കേരളത്തിലെ മുജാഹിടുകള്‍ക്ക് മാത്രമായി പുതിയ വല്ല ഹദീസുകളും ഇറങ്ങിയോ?
''ഖുനൂതില്‍ പങ്കെടുക്കുന്നതിനു വിരോധമില്ലെന്ന് തോന്നുന്നു എന്ന് ഞാന്‍ പറഞ്ഞതിനെപറ്റി വിശദീകരണം ആവശ്യപ്പെട്ട് ചിലര്‍ കത്തയച്ചിരുന്നു ....ചില ഹദീസുകള്‍ വിശദീകരിച്ചു കൊണ്ട് സലഫികളില്‍ ഒരു വലിയൊരു വിഭാഗം ഉത്തമ വിശ്വാസത്തോടെ അത് ആചരിച്ചു വരുന്നുണ്ട് .അത് കൊണ്ട് അത് ബിദുഅത്ത് ആണെന്ന് മുറിച്ചു പറയാന്‍ എന്ടെ മനസ്സ് അനുവദിക്കുന്നില്ല. ഒരു ഹദീസ് വിശധീകരിച്ചിട്ട് ഇമാം ഷാഫിയും കൂട്ടരും ചെയ്യുന്നതിനെ പറ്റി നമ്മള്‍ ആക്ഷേപിക്കുകയും വേണ്ട.''(സല്‍സബീല്‍,1999 മാര്‍ച്ച്‌29 ).
"തയമ്മും, മഹര്‍ നിര്‍ണ്ണയിക്കല്‍, യുദ്ധം ചെയ്ത് കീഴടക്കിയ സ്ഥലങ്ങള്‍ വീതിക്കല്‍ തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ സ്വഹാബെ കിറാം (റ) ഉമറിന്‌ എതിരായിരുന്നു. അനുഷ്ഠാനകര്‍മ്മങ്ങള്‍, ഇടപാടുകള്‍, എന്നിവയിലെ നിരവധി പ്രശ്നങ്ങളില്‍ സ്വഹാബത്ത് (റ) ഉസ്‌മാന്‍ (റ)വിനോട് യോജിച്ചിരുന്നില്ല. കര്‍മ്മശാസ്ത്രപരമായ പല കാര്യങ്ങളിലും അലിയ്യ്(റ)ന്‌ സ്വഹാബത്തിന്റെ ഭൂരിപക്ഷത്തിന്റേതല്ലാത്ത അഭിപ്രായങ്ങളുണ്ടായിരുന്നു." 
(സല്‍സബീല്‍, ആഗസ്ത് 1986, പേജ് 17)
ഭിന്നിപ്പുകള്‍ എത്രനിസ്സാരം! എത്ര ശാഖാപരം!
"തറാവീഹിന്റെ റക്‌അത്തുകളുടെ എണ്ണം, സ്ത്രീ ജുമുഅ ജമാഅത്ത്, വെള്ളത്തില്‍ മന്ത്രിച്ചൂതല്‍, രണ്ടാം ബാങ്ക്, പെരുന്നാളിന്റെ രണ്ട് ഖുതുബ പോലുള്ള ..... വിരലിലെണ്ണാവുന്ന ഏതാനും പ്രശ്നങ്ങളില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സലഫികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍തന്നെ അതൊരു വ്യതിയാനമല്ല. (കെ.എന്‍.എം കോര്‍ഡിനേഷന്‍ വകുപ്പ് 23/5/2001 ന്‌ മുജാഹിദ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജ. അബ്ദുര്‍റഹ്‌മാന്‍ സലഫി അവതരിപ്പിച്ച പ്രബന്ധം പേജ് 33)
ഭിന്നിപ്പുകള്‍ എത്രനിസ്സാരം! എത്ര ശാഖാപരം! എത്ര സമര്‍ത്ഥമായ ന്യായീകരണം! തറാവീഹ് പതിനൊന്നിലേറെ നമസ്‌ക്കരിക്കാവതല്ല, അത് ബിദ്‌അത്താണ്‌ എന്ന് മുജാഹിദ് പ്രസ്ഥാനം പറയുന്നു. പതിനൊന്നിലേറെ നമസ്കരിക്കുന്നവരുമായി നാം ഖണ്ഡനമണ്ഡനങ്ങളും വാദപ്രതിവാദവും നടത്തുന്നു. എന്നാല്‍ ഗള്‍ഫ് സലഫികള്‍ തറാവീഹ് എത്രയുമാവാമെന്നും പറയുന്നു. അതൊരു നിസ്സാര പ്രശ്നമാണെങ്കില്‍ പിന്നീടെന്തിന്‌ സുന്നികളുമായും ജമാഅത്തുകാരുമായും അതിന്റെ പേരില്‍ കലഹിക്കുന്നു? അതോ ഗള്‍ഫിലെത്തിയാല്‍ അത് ശാഖാപരവും കേരളക്കരയിലായാല്‍ അത് മൌലികവുമാണോ?
(ഗള്‍ഫ് സലഫികളും മുജാഹിദ് പ്രസ്ഥാനവും എം.ഐ. മുഹമ്മദലി സുല്ലമി പേജ് 30, 31)
സിഗരെറ്റ്‌ വലികുന്നത് ഹറാമാനെന്നാണ് ഗള്‍ഫ് സലഫികളുടെ വാദം .കേരള സലഫികള്‍ക്ക് ഈ വാദം ഉണ്ടോ? അപ്പോള്‍ ഹലാലും ഹറാമും തീരുമാനികുന്നെടട്ത് ആര്‍ക്കാണ് തെറ്റ് പറ്റിയത്?
"ഗള്‍ഫിലെ സലഫി പള്ളികളില്‍ വെള്ളിയാഴ്ച രണ്ടു ബാങ്കുകളും പെരുന്നാളിന്‌ രണ്ട് ഖുതുബകളും നടത്തുന്നു. കേരളത്തില്‍ നാം ഇക്കാര്യത്തില്‍ സുന്നികളോട് തര്‍ക്കിക്കുന്നു. അവയും കടലിനക്കരെയെത്തിയാല്‍ ശാഖാപരം, നിസ്സാരം!"
(ഗള്‍ഫ് സലഫികളും മുജാഹിദ് പ്രസ്ഥാനവും എം.ഐ. മുഹമ്മദലി സുല്ലമി പേജ് 31)
ഗള്‍ഫ്‌ സലഫികളുടെ വീക്ഷണം വേറെയും കിടക്കുന്നു..
ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍: സലഫുസ്സ്വാലിഹുകളുടെ നിലപാട്:-
************************************************************
'അല്‍ ഫതാവാ അല്‍ മിസ്രിയ്യ'യില്‍ ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയî എഴുതുന്നു:
സമൂഹത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് അതിപ്രധാനമാണ്. പൊതു താല്‍പര്യം മാനിച്ച് ചിലപ്പോള്‍ ബിസ്മി ഉറക്ക് ഓതാം. മനപ്പൊരുത്തം ആഗ്രഹിച്ച് കൂടുതല്‍ ശ്രേഷ്ഠമായത് വേണ്ടെന്നുവെക്കാം. ജനങ്ങളില്‍ വെറുപ്പുണ്ടാക്കുമെന്ന് ഭയന്ന് നബി(സ) കഅ്ബയുടെ പുനര്‍നിര്‍മാണം വേണ്ടെന്നുവെച്ചത് ഉദാഹരണം. ബിസ്മി ചൊല്ലല്‍, വിത്ര്‍ നമസ്കാരം ചേര്‍ത്ത് നമസ്കരിക്കല്‍ തുടങ്ങിയ പോലുള്ള കാര്യങ്ങളില്‍ സമുദായ ഐക്യം പരിഗണിച്ചുകൊണ്ടോ നബിചര്യ പരിചയപ്പെടുത്താന്‍ ആഗ്രഹിച്ചുകൊണ്ടോ കൂടുതല്‍ ശ്രേഷ്ഠമായത് വേണ്ടെന്നുവെച്ച് വെറും അനുവദനീയമായതില്‍ ഒതുങ്ങുന്നതുകൊണ്ട് വിരോധമില്ലെന്ന് ഇമാം അഹ്മദിനെപ്പോലുള്ള ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
(ഡോ. യുസുഫുല്‍ ഖരദാവിയുറെ الصحوة الاسلامية بين الجهد والتطرف എന്ന പുസ്തകത്തില്‍നിന്ന്)
'സാദുല്‍ മാആദ്' എന്ന ഗ്രന്ഥത്തില്‍ ഇമാം ഇബ്നുല്‍ ഖയ്യിം പറയുന്നു:
വിപദ് ഘട്ടങ്ങളില്‍ ഖുനൂത് ഓതുകയെന്നതാണ് പ്രവാചക ചര്യ. വിവിധ ഹദീസുകള്‍ അത് തെളിയിക്കുന്നു. ഹദീസ് പണ്ഡിതന്മാര്‍ സ്വീകരിച്ചത് ആ രീതിയാണ്. തിരുമേനി ഖുനൂത് ഓതിയതുപോലുള്ള സന്ദര്‍ഭങ്ങളില്‍ അവരും ഓതി. അവിടന്ന് വേണ്ടെന്ന് വെച്ചിടത്ത് അവരും വേണ്ടെന്നുവെച്ചു. 'ഖുനൂത് ഓതുന്നത് സുന്നത്താണ്. ഓതാതിരിക്കുന്നതും സുന്നത്തുതന്നെ' -അവര്‍ പറഞ്ഞു. അതോടൊപ്പം തന്നെ സ്ഥിരമായി ഖുനൂത് ഓതുന്നവരോട് അവര്‍ അനിഷ്ടം കാണിച്ചില്ല. ആ ചെയ്തിയെ അവര്‍ വെറുക്കുകയോ ബിദ്അത്തായി കാണുകയോ ചെയ്തില്ല. ഓതിയവനെ നബിചര്യയുടെ പ്രതിയോഗിയായി ഗണിച്ചില്ല. അതുപോലെത്തന്നെ പ്രതിസന്ധിനാളുകളില്‍ ഖുനൂത് ഓതാന്‍ വിസമ്മതിച്ചവരെയും അവര്‍ വെറുത്തില്ല... ഖുനൂത് ഓതിയാലും നന്ന്. ഓതിയില്ലെങ്കിലും നന്ന്. റുകൂഇന് ശേഷമുള്ള ഇഅ്തിദാല്‍ അല്ലാഹുവിനെ സ്തുതിക്കാനും അവനോട് പ്രാര്‍ഥിക്കാനുമുള്ള അവസരമാണ്. പ്രവാചകന്‍ ഇഅ്തിദാലില്‍ രണ്ടും സമന്വയിപ്പിച്ചു. ഖുനൂത് പ്രാര്‍ഥനയുടെയും സ്തുതിയുടെയും സമന്വയമാണ്. അതുകൊണ്ടുതന്നെ ഇഅ്തിദാലില്‍ ചൊല്ലാന്‍ ഏറ്റവും അനുയോജ്യമായ പ്രാര്‍ഥനയാണത്. മഅ്മൂമീങ്ങളെ പഠിപ്പിക്കുന്നതിനായി ഇമാം ചിലപ്പോഴെങ്കിലും അത് ഉറക്കെ പറയുന്നതുകൊണ്ട് വിരോധമില്ല. ഉമറുബ്നുല്‍ ഖതാബ് മഅ്മൂമീങ്ങളെ പഠിപ്പിക്കുന്നതിനായി നമസ്കാരത്തിലെ പ്രാരംഭ പ്രര്‍ഥന ഉറക്കെ ചൊല്ലിയിരുന്നു. അബ്ദുല്ലാഹിബിനു അബ്ബാസ്(റ) മയîിത്ത് നമസ്കാരത്തില്‍ ഫാതിഹാതുന്നത് സുന്നത്താണെന്ന് ആളുകളെ പഠിപ്പിക്കുന്നതിനായി അത് ഉറക്കെ ഓതാറുണ്ടായിരുന്നു. ഇമാം ആമീന്‍ ഉറക്കെ ചൊല്ലുന്നതും ഇതേ ഗണത്തില്‍ വരുന്നു. ഇതൊക്കെ അംഗികൃത അഭിപ്രായാന്തരങ്ങളാണ്. ചെയ്താലും ചെയ്തില്ലെങ്കിലും അതിന്റെ പേരില്‍ ആരെയും ആക്ഷേപിക്കാവതല്ല. നമസ്കാരത്തില്‍ കൈകള്‍ ഉയര്‍ത്തുന്നതും ഉയര്‍ത്താതിരിക്കുന്നതും, തശഹ്ഹുദ്, ബാങ്ക്, ഇഖാമത്ത് എന്നിവയുടെ രീതികളും തമത്തുഅ്, ഖിറാന്‍, ഇഫ്റാദ് തുടങ്ങിയ ഹജ്ജ് രൂപങ്ങളിലും മറ്റുമുള്ള അഭിപ്രായവ്യത്യാസം ആ ഗണത്തില്‍ വരുന്നതാണ്....
പ്രവാചകന്‍ പതിവായി സുബ്ഹിക്ക് ഖുനൂത് ഓതിയിരുന്നില്ലെന്നും പതിവായി ബിസ്മി ഉറക്കെ ചൊല്ലിയിരുന്നില്ലെന്നും പറഞ്ഞാല്‍ അതല്ലാത്ത രീതികളൊക്കെ മക്റൂഹും ബിദ്അത്തുമാണ് എന്നല്ല അര്‍ഥം. മറിച്ച്, പ്രവാചകന്‍ ചെയ്തതാണ് പരിപൂര്‍ണവും ശ്രേഷ്ഠവുമായ ചര്യയെന്ന് മാത്രമാണ്.
(സാദുല്‍ മആദ്: 1/194)
നമ്മുടെ നാട്ടിലെ ചില തിവ്ര നിലപാടുകാരുടെ വിക്ഷണപ്രകാരം ഈ മഹാരഥന്മാരോക്കെ അവസരവാദികളും ആദര്‍ശം പണയം വെച്ച്ചവരുമായിരിക്കും!!!

കേരളത്തിലെ മുജാഹിദുകള്‍ ഗള്‍ഫിലെ സലഫികളുടെ നിലപാടുകാരല്ല ഇത് അവര്‍ തന്നെ തുറന്നു സമ്മതിക്കുന്നു  പിളര്‍പ്പിനു ശേഷം..

"നമ്മുടെ ആശയാദര്‍ശങ്ങള്‍ ഗള്‍ഫിലെ അറബികള്‍ മനസ്സിലാകുകയാനെങ്കില്‍ അവര്‍ നമ്മെ സലഫികലായി തന്നെ അങ്ങീകരിക്കില്ല . bid അത്തുകാരും മുഅട്തസിലികലുമായി അവര്‍ നമ്മെ പരിഗണിച്ചേക്കും .എന്തിനതികം ,നമ്മുടെ ആദര്‍ശങ്ങള്‍ സൂക്ഷ്മ മായി അവര്‍ ഗ്രഹിച്ച്ചാല്‍ നമ്മെ അവര്‍ മുസ്ലീമ്കലായിപ്പോലും അന്ഗീകരിച്ച്ചു കൊള്ളനമെന്നില്ല.അവര്‍ വ്യക്തമായ കുഫ്രും മത പരിത്യാകവുമായി കാണുന്ന കാര്യങ്ങളെ നാം അപ്രകാരം ഗണിക്കുന്നില്ല എന്നതാണ് കാരണം.....
.....ഗള്‍ഫ് സലഫിസം ഇവിടെ ഇറക്കുമതി ചെയ്‌താല്‍ എ .പി അബ്ദുല്‍ കാദേര്‍ മൌലവി അടക്കമുള്ള നാമെല്ലാവരുടെയും സ്ഥാനം ഇഖവാനിസത്തിലോ സുരൂരിസത്തിലോ അവസാനിക്കുകയില്ല മറിച്ചു നമ്മുടെ സ്ഥാനം ഇസ്ലാമിന് പുറത്താണെന്ന് വരും ....."('കേരള നദവത്തുല്‍ മുജാഹിദീന്‍ പുലര്‍ത്തി പോന്ന ആശയാദര്‍ശങ്ങള്‍ ' എന്ന പുസ്തകം -ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനവും എന്ന തലക്കെട്ടില്‍ കൊടുത്ത ഭാഗം പേജ്; 27-33)



അഭിപ്രായങ്ങളൊന്നുമില്ല: