2015, ഏപ്രിൽ 11, ശനിയാഴ്‌ച

കഴുമരം കാണിച്ചു കൊതിപ്പിക്കാതെ ഹസീനാ....

മർദക ഭരണകൂടത്തിന് മുന്നിൽ കാരുണ്യത്തിന്‌ യാചിക്കാതെ കഴുമരത്തിലേറാൻ ധീരത കാണിച്ച രക്ത സാക്ഷിക്ക് മുന്നിൽ നാമെന്തിന് സങ്കടപ്പെടണം?
പെരുവിരലിലൂന്നി നിന്നു കൊണ്ട്
രക്തസാക്ഷിത്വത്തിനു വേണ്ടി
മത്സരിച്ചവരുടെ പിൻഗാമികളെ കഴുമരം
കാണിച്ചു കൊതിപ്പിക്കാതെ
ഹസീനാ....

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവിനെ തൂക്കിലേറ്റി...
ധാക്ക: 1971ലെ സ്വാതന്ത്ര്യ സമരകാലത്ത് യുദ്ധക്കുറ്റം നടത്തിയെന്നാരോപിച്ച് ജമാഅത്തെ ഇസ്ലാമി മുതിര്‍ന്ന നേതാവ് മുഹമ്മദ് ഖമറുസ്സമാനെ ബംഗ്ളാദേശില്‍ തൂക്കിലേറ്റി. പ്രാദേശിക സമയം രാത്രി 10.01നായിരുന്നു ശിക്ഷ നടപ്പാക്കിയത്.
വെള്ളിയാഴ്ച ശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും ബംഗ്ളാദേശ് ക്രിക്കറ്റ് ടീമിന്‍െറ ലോകകപ്പ് നേട്ടങ്ങളുടെ ആഘോഷം വെള്ളിയാഴ്ച നടക്കുന്നത് പരിഗണിച്ച് ഒരു ദിവസം നീട്ടിവെക്കുകയായിരുന്നു. രാജ്യത്ത് യുദ്ധക്കുറ്റമാരോപിച്ച് തൂക്കുകയറിലേറുന്ന രണ്ടാമത്തെ ജമാഅത്ത് നേതാവാണ് ഖമറുസ്സമാന്‍. മുതിര്‍ന്ന നേതാവായിരുന്ന അബ്ദുല്‍ ഖാദിര്‍ മുല്ലയെ കഴിഞ്ഞ ഡിസംബറില്‍ തൂക്കിലേറ്റിയത് വന്‍വിവാദത്തിന് വഴിതെളിച്ചിരുന്നു.

വധശിക്ഷക്കെതിരെ ബംഗ്ളദേശ് പ്രസിഡന്‍റിന് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും ഖമറുസ്സമാന്‍ വേണ്ടെന്നുവെച്ചതോടെയാണ് ശിക്ഷക്ക് വഴിയെരുങ്ങിയത്. ധാക്ക സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചിരുന്ന 62 കാരനായ ജമാഅത്ത് അസി. സെക്രട്ടറി ജനറലിന്‍െറ ശിക്ഷ ഏതു നിമിഷവും നടപ്പാക്കുമെന്ന വാര്‍ത്ത പരന്നതോടെ രാജ്യം മുള്‍മുനയിലായിരുന്നു.
ബംഗ്ളാദേശിലെ ഇന്‍റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണലാണ് 2013ല്‍ ഖമറുസ്സമാന് വധശിക്ഷ വിധിച്ചത്. വടക്കന്‍ ഷേര്‍പൂരില്‍ ’71ലെ യുദ്ധത്തിനിടെ 164 പേരുടെ കൊലയില്‍ ഖമറുസ്സമാന് പങ്കെുണ്ടന്നാണ് ആരോപണം..


ഹസീനാ വാജിദ്. നീയൊരു മനുഷ്യ സ്ത്രീയാണോ...

പേര് സൂചിപ്പിച്ച പോലെ അങ്ങ് കാലത്തിന്റെ ചന്ദ്രിക തന്നെയാണ്. അങ്ങയുടെ ജീവത്യാഗം വെറുതെയാവില്ല. അധികാരവും ചെങ്കോലും നഷ്ടപ്പെട്ടു ഹസീനാ വാജിദ് നാളെ റബ്ബിന്റെ കോടതിയിൽ വരികതന്നെ ചെയ്യും. ഇന്ന് ജഡ്ജിമാരെ സ്വാധീനിച്ചു നടപ്പിലാക്കിയ എല്ലാ രാക്ഷസ നീതിക്കും അന്ന് നീ കണക്കു പറയേണ്ടി വരും......... ഹേ ഹസീനാ വാജിദ്. നീയൊരു മനുഷ്യ സ്ത്രീയാണോ...

താന്‍ വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി ജീവന്‍ ത്യജിക്കുന്നവനെ രക്തസാക്ഷി എന്ന് വിളിക്കും. ജീവിതം കൊണ്ട് സാക്ഷിയായി അവസാനം രക്തം കൊണ്ട് സാക്ഷ്യം വഹിച്ചു ഈ ഭൂമിയില്‍ നിന്നും യാത്രയാകുന്നവന്‍.




From Sana'
താന്‍ വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി ജീവന്‍ ത്യജിക്കുന്നവനെ രക്തസാക്ഷി എന്ന് വിളിക്കും. ജീവിതം കൊണ്ട് സാക്ഷിയായി അവസാനം രക്തം കൊണ്ട് സാക്ഷ്യം വഹിച്ചു ഈ ഭൂമിയില്‍ നിന്നും യാത്രയാകുന്നവന്‍. എന്തിനു ഖമറുസ്സമാൻ, അബ്ദുൽ ഖാദിർ മുല്ല, എന്നിവര്‍ കൊല്ലപ്പെട്ടു എന്ന ചോദ്യത്തിനുള്ള മറുപടിയും മറ്റൊന്നാകില്ല. ബംഗ്ലാദേശ് വിഭജനം പാര്‍ട്ടി എതിര്‍ത്തിരുന്നു. ഇന്ത്യന്‍ വിഭജനം ഗാന്ധിജിയും എതിര്‍ത്തിരുന്നു. അതൊരു നിലപാടാണ്. പാകിസ്താന്‍ എന്ന രാജ്യം രണ്ടായി ബംഗ്ലാദേശ് എന്നൊരു രാജ്യം ഉണ്ടാകുന്നതിനെ എതിര്‍ത്ത് എന്നത് ഒരു ക്രിമിനല്‍ കുറ്റമല്ല. ഇന്ത്യയുടെ വിഭജനം എതിര്‍ത്തത് ഒരു കുറ്റമാല്ലാത്തത് പോലെ. പാകിസ്താന്‍ പട്ടാളം നടത്തിയ ക്രൂരതകള്‍ എങ്ങിനെ ജമാഅത്തെ ഇസ്ലാമിയുടെ തലയില്‍ കെട്ടിവെച്ചാണ് വിചാരണ നടക്കുന്നത്. ഇന്ത്യാ വിഭജനം എന്നത് രക്ത രൂക്ഷിതമായ നടപടികളുടെ ബാക്കി പത്രമാണ്‌. പാകിസ്താനിലേക്കും അവിടുന്ന് ഇങ്ങോട്ടും തീവണ്ടി നിറയെ ശവവും തലയും കൊടുതയച്ചാണ് ഇരു പക്ഷവും അത് ആഘോഷിച്ചത്. അത് പോലെ മാതൃരാജമായ പാകിസ്ഥാനില്‍ നിന്നും മാറി പോകണം എന്ന ബംഗാളികളുടെ നിലപാട് അംഗീകരിക്കാന്‍ പാകിസ്താന്‍ തയ്യാറായില്ല. അപ്പോള്‍ അവിടെ വിഭജനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘട്ടനം നടന്നു. പാക്സിതാന്‍ പട്ടാളം വിഭജനം എതിര്‍ക്കുന്ന പക്ഷതാവും. ഇനിയും ഒരു വിഭജനം അത് മുസ്ലിം പാക്സിതാന്‍ എന്ന രാജ്യത്തെ ദുര്‍ബലമാക്കും എന്ന നിലപാട് സ്വീകരിച്ചു എന്നതാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്. അങ്ങിനെയാണ് പാകിസ്താന്‍ പട്ടാളം ചെയ്ത കാര്യങ്ങള്‍ വിഭജനത്തെ എതിര്‍ത്ത് എന്നതിന്റെ പേരില്‍ പ്രസ്ഥാനത്തിന്റെ പേരില്‍ ചാര്ത്തിയതും.
കൊല കൊള്ള ബലാല്‍സംഗം എന്നിവയാണ് ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ ചാര്‍ത്തിയ കുറ്റം. ജമാഅത്തെ ഇസ്ലാമിക്കാര്‍ മനുഷ്യരാണ് എന്നത് ശരിയാണ്. മാനുഷിക തെറ്റുകള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കാം. പക്ഷെ ഒരു പാര്‍ട്ടി മൊത്തം പ്രത്യേകിച്ച് അവരുടെ നേതാക്കള്‍ ഇത്തരം അനിസ്ലാമിക നിലപാടുകള്‍ സ്വീകരിക്കുന്നു എന്നത് പറയാനും ആ പറഞ്ഞത് അണ്ണാക്ക് തൊടാതെ വിഴുങ്ങാനും ആളുകള്‍ തയ്യാറായി നില്‍ക്കുന്നു. വിഷയം ജമാഅത്തെ ഇസ്ലാമി അല്ലെങ്കില്‍ സമാന സംഘടനകള്‍ ആണെന്ന് വരുമ്പോള്‍ അതിനു മൈലേജ് കൂടുതലാണ്. സുന്നിയും സലഫിയും ഒന്നിക്കുന്ന ഏക പോയിന്റ്‌ അത് മാത്രമാണ് എന്നതാണ് രസകരം.
ഇസ്ലാമിക ശബ്ദം അവസാനിപ്പിക്കുക എന്നത് ഭരണകൂടത്തിന്റെ ആവശ്യമാണ്‌. അത് ബംഗാളിലെ മാത്രം വിഷയമല്ല. അതിനു ഒരു അന്തര്‍ദ്ദേശീയ മാനമുണ്ട്. ഒരാളെ അകാരണമായി കൊന്നാല്‍ അതിനുള്ള ശിക്ഷ ശാശ്വതമായ നരകമാണ്. ഭരണകൂടം ചാര്‍ത്തുന്ന കുറ്റങ്ങള്‍ ഒരു ഇസ്ലാമിക പ്രസ്ഥാനം പോയിട്ട് ഒരു മനസ്സുള്ള മനുഷ്യരും ചെയ്യില്ല. അതെ സമയം പാക് പട്ടാളം നടത്തി എന്ന് പറയുന്ന ഭീകരത പ്രസ്ഥാനത്തിന്റെ പേരില്‍ ചാര്‍ത്തി അവര്‍ സായൂജ്യമടയുന്നു.
അപ്പോള്‍ ജമാഅത്തെ ഇസ്ലാമി ആയി പോയി എന്നത് ഒരു കുറ്റമാണ്. അവസാന നിമിഷം വരെ ആദര്‍ശത്തില്‍ ഉറച്ചു നിന്നാണ് ഇവര്‍ മരണം വരിച്ചത്‌. തങ്ങള്‍ വിസ്വസിക്കുക്ക ആദര്‍ശത്തിന് അവസാനം രക്തം കൊണ്ട് അവര്‍ സാക്ഷ്യം വഹിച്ചു. അപ്പോള്‍ അവരെ രക്ത സാക്ഷി എന്നല്ലാതെ മറ്റെന്തു വിളിക്കും. തങ്ങളുടെ നാടും ആദര്‍ശവും കാത്തു സൂക്ഷിക്കുക എന്നതിനാണ് പ്രവാചക കാലത്തും ആളുകള്‍ രക്ത സാക്ഷിത്വം വഹിച്ചത്. തറാവീഹ് നമസ്കാരത്തിന്റെ എണ്ണത്തിനും ഖുനൂതിനും കൈകെട്ടിനും വേണ്ടി മരിച്ച ഒരു രക്തസാക്ഷിയേയും നാം കണ്ടില്ല. അതായതു ചരിത്രത്തിലെ രക്ത സാക്ഷികള്‍ രാഷ്ട്രീയ വിഷയമാണ്. ബദരും ഉഹദും എല്ലാം അങ്ങിനെയാണ്. തങ്ങളുടെ രാജ്യം വിഭജിക്കരുത് എന്നത് ഒരു നിലപാടാണ്. ആ നിലപാടില്‍ ഉറച്ചു നിന്നത് തെറ്റാണ് എന്ന് വരികില്‍ ഇന്ത്യക്കാര്‍ ഗാണ്ടിജിയെയും വിചാരണ ചെയ്യണം. അതിനെതിരെ പ്രചാരണം നടത്തുക എന്നതും തെറ്റായി പറയില്ല. പക്ഷെ അതിന്റെ പേരില്‍ കൊലയും പീഡനവും പാടില്ല. അങ്ങിനെ ചെയ്യാന്‍ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന് കഴിയില്ല. ഇതെല്ലാം നടന്നു എന്നത് സത്യമാണ്. ഒരു വിഭാഗത്തെ കൊന്നു തീര്‍ക്കാന്‍ കണ്ടെത്തുന്ന നുണകള്‍ക്ക് കുമിളയുടെ ആയുസ്സ് പോലും കാണില്ല എന്ന് ഹസീനയും അവരെ പിന്തുണയ്ക്കുന്നവരും കരുതുന്നത് നല്ലതാണ്.
Abdussamad Andathode

അഭിപ്രായങ്ങളൊന്നുമില്ല: