2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

ജമാഅത്തിനോടുള്ള വിരോധംകൊണ്ട് ഇത്രത്തോളം ത്വാഗുത്തിനോട് സഹകരിക്കാമെന്നാണോ?!


പ്രമുഖ മുജാഹിദ് പണ്ഡിതനും ശബാബിന്റെ ചീഫ് എഡിറ്ററുമായ ചെറിയമുണ്ടം അബ്ദുര്‍റസാഖ് മൌലവി പറയുന്നത് കാണുക:
ചോദ്യം: ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനവുമായി താങ്കള്‍ ബന്ധപ്പെട്ടിരുന്നോ?
ഉത്തരം: ജംഇയ്യത്തുല്‍ ഉലമക്ക് എന്തു പ്രവര്‍ത്തനം?. പ്രസ്ഥാനത്തിന്റെ അത്യുന്നത മാതൃവേദിയാണത്രെ അത്. എങ്കില്‍ ആ ഉയര്‍ന്ന കുന്നിന്‍പുറത്തെ ഒരു ഒന്നാംതരം നോക്കുകുത്തി. ഏതെങ്കിലും കാലത്ത് വല്ല ക്ലാസും സംഘടിപ്പിച്ചിട്ടില്ല എന്നല്ല. ഒരു മതേതര രാജ്യത്ത് മുസ്ലിംകള്‍ അഭിമുഖീ കരിക്കേണ്ടിവരുന്ന ഭൌതികവും സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിലെല്ലാം പെട്ടതുമായ എത്രയെത്ര പ്രശ്നങ്ങള്‍!. ഏതെങ്കിലും ഒന്നിലെങ്കിലും ആധികാരികമായ ഒരു ഇസ്ലാമിക വിധി ഇവിടെ മുസ്ലിംകള്‍ക്ക് പറഞ്ഞുകൊടുത്ത ചരിത്രം അതിനുണ്ടായിട്ടുണ്ടോ?. പോകട്ടെ, ഇസ്ലാമിക കര്‍മാനുഷ്ഠാന കാര്യങ്ങള്‍ തന്നെ എത്രയെത്ര കിടക്കുന്നു!. സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തയത്ര ഫത്വയുടെ കെട്ടുകള്‍ ഒരുക്കാന്‍ കാലമായി അത് രുപീകൃതമായിട്ട്. ഇടക്കാലത്ത് ഈയുള്ളവനും അതില്‍ അംഗമായിരുന്നിട്ടുണ്ട്. പിന്നീട് ഒഴിഞ്ഞു. ഒരു നോക്കുകുത്തിക്ക് കാവല്‍സാക്ഷിയാവുന്നതില്‍ എന്തര്‍ഥം?. അല്ലാഹുവിങ്കല്‍ ഉത്ത രം പറയേണ്ടിവരുമല്ലോ.(സംഘടനാ പ്രതിസന്ധി, പേജ്:37,38. പ്രസാധകര്‍: അല്‍ അല്‍അന്‍വാര്‍ പബ്ലിക്കേഷന്‍സ്, കുനിയില്‍)
തൌഹീദിന്റെ സമ്പൂര്‍ണമായ സംസ്ഥാപനത്തിന്റെ കാര്യത്തിലോ അതിന് എതിര്‍ നില്‍ക്കുന്ന ത്വാഗൂത്തിനെ വെടിയുന്നതിന്റെ രൂപഭാവങ്ങളുടെ വിഷയത്തിലോ പോലും പ്രസ്ഥാനത്തിന് സ്വന്താമായൊരു നിലപാടില്ലാത്തതിനാല്‍ ഓരോ മുജാഹിദ് പ്രവര്‍ത്തകനും പരസ്പര വിരുദ്ധവും ഇസ്ലാമിന്റെ താല്‍പര്യങ്ങള്‍ക്കെതിരുമായ രാഷ്ട്രീയ നിലപാടുകളിലുടെ ത്വാഗൂത്തിന്റെ സഹായികളായി മാറുന്നു എന്നതല്ലേ സത്യം?. ജമാഅത്തിനോടുള്ള വിരോധംകൊണ്ട് ഇത്രത്തോളം ത്വാഗുത്തിനോട് സഹകരിക്കാമെന്നാണോ?!


അഭിപ്രായങ്ങളൊന്നുമില്ല: